അവന്‍ ആശുദധാത്‌മാക്കളെ വചനം കൊണ്ട് പുറത്താക്കുകയും , എല്ലാ രോഗികളെയും സുഖപ്പെടുത്തുകയും ചെയ്തു (മത്തായി 8 .16 ).... എന്റെ അടുത്ത് വന്നു എന്റെ വചനം കേള്‍ക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നവന്‍ ആര്‍ക്കു സദൃശ്യന്‍ എന്ന് ഞാന്‍ വക്തമാക്കാം .. 48 ആഴത്തില്‍ കുഴിച്ചു പാറമേല്‍ അടിസ്ഥാനമിട്ടു വീട് പണിത മനുഷ്യനോടു സദൃശ്യന്‍ ആണ് അവന്‍ .വെള്ളപ്പൊക്കം ഉണ്ടാകുകയും ഒഴുക്ക് അതിന്മേല്‍ ആഞ്ഞടിക്കുകയും ചെയ്തു .എന്നാല്‍ ആ വീടിനെ ഇളക്കാന്‍ കഴിഞ്ഞില്ല. എന്തെന്നാല്‍ അത് ബലിഷ്ടമായി പണിയപ്പെട്ടിരുന്നു. (ലുക്കാ 6 47-48)...."വിശ്വസിച്ചുകൊണ്ടു പ്രാര്‍ത്ഥനയില്‍ നിങ്ങള്‍ ആവശ്യപ്പെടുന്നതെല്ലാം നിങ്ങള്‍ക്ക്‌ ലഭിക്കും. " മത്താ. 21:22... "ഉരുകിയ മനസാണ് കര്‍ത്താവിനു സ്വീകാര്യമായ ബെലി , ദൈവമേ നുറുങ്ങിയ ഹൃദയത്തെ അങ്ങ് നിരസിക്കുകയില്ല." (സങ്കീ 51:17.)...

Saturday 30 June 2012

അമലോത്ഭവമാതാവിന്റെ ജപമാല




1.ആദിയും അറുതിയുമില്ലാത്ത പിതാവായ ദൈവമേ അങ്ങേ സര്‍വ്വശക്തിയാല്‍ അങ്ങേ കുമാരിയായ എത്രയും പരിശുദ്ധ കന്യകമറിയത്തെ ജന്മപാപത്തില്‍നിന്ന് കാത്തു രക്ഷിച്ചതിനെക്കുറിച്ച് അങ്ങേക്ക് ഞാന്‍ സ്തോത്രം ചെയ്യുന്നു.
1സ്വര്‍ഗ്ഗ.4നന്മ.
(ഓരോ നന്മനിറഞ്ഞ മറിയത്തിനും ശേഷം)
ദൈവജനനിയായ എത്രയും ഭാഗ്യപ്പെട്ട കന്യകമറിയത്തിന്റെ പരിശുദ്ധ അമലോത്ഭവം വാഴ്ത്തപ്പെട്ടതാകട്ടെ 
1 ത്രീ.
2.ആദിയും അറുതിയുമില്ലാത്ത പുത്രന്‍ തമ്പുരാനേ അങ്ങേ ദിവ്യജ്ഞാനത്താല്‍ അങ്ങേ മാതാവായ എത്രയും പരിശുദ്ധ കന്യകമറിയത്തെ ജന്മപാപത്തില്‍നിന്ന് കാത്തു രക്ഷിച്ചതിനെക്കുറിച്ച് അങ്ങേക്ക് ഞാന്‍ സ്തോത്രം ചെയ്യുന്നു.
1സ്വര്‍ഗ്ഗ.4നന്മ.
(ഓരോ നന്മനിറഞ്ഞ മറിയത്തിനും ശേഷം)
ദൈവജനനിയായ എത്രയും ഭാഗ്യപ്പെട്ട കന്യകമറിയത്തിന്റെ പരിശുദ്ധ അമലോത്ഭവം വാഴ്ത്തപ്പെട്ടതാകട്ടെ 
1 ത്രീ.
3.ആദിയും അറുതിയുമില്ലാത്ത പരിശുദ്ധാരൂപിയെ അങ്ങേ സ്നേഹത്താല്‍ അങ്ങേ മണവാട്ടിയായ എത്രയും പരിശുദ്ധ കന്യകമറിയത്തെ ജന്മപാപത്തില്‍നിന്ന് കാത്തു രക്ഷിച്ചതിനെക്കുറിച്ച് അങ്ങേക്ക് ഞാന്‍ സ്തോത്രം ചെയ്യുന്നു.
1സ്വര്‍ഗ്ഗ.4നന്മ.
(ഓരോ നന്മനിറഞ്ഞ മറിയത്തിനും ശേഷം)
ദൈവജനനിയായ എത്രയും ഭാഗ്യപ്പെട്ട കന്യകമറിയത്തിന്റെ പരിശുദ്ധ അമലോത്ഭവം വാഴ്ത്തപ്പെട്ടതാകട്ടെ 
1 ത്രീ.

മാര്‍ യൌസേപ്പിതാവിന്റെ ശുദ്ധതയുടെ സ്തുതിക്കായി

1 ത്രീ.

Tuesday 26 June 2012

മരിച്ചവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണോ?


എന്ന്‌ ??

സീറോ മലബാര്‍ സഭയുടെ പാരമ്പര്യമനുസരിച്ച്‌ വലിയ നോമ്പ്‌ തുടങ്ങുന്നതിന്‌ തൊട്ടുമുമ്പുള്ള വെള്ളിയാഴ്‌ച സകല മരിച്ചവരുടെയും തിരുനാളായും ലത്തീന്‍ ക്രമമനുസരിച്ച്‌ നവംബര്‍ രണ്ട്‌ പ്രസ്‌തുത തിരുനാളായും സഭ ആഘോഷിക്കുന്നു.

എന്തിന്‌ ?? 

കുടുംബത്തില്‍ നിന്നും മരിച്ചുപോയ വ്യക്തികളുടെ മൃതസംസ്‌കാരശുശ്രൂഷ ഓര്‍ക്കുക. വീടിന്റെ മുറ്റത്ത്‌ പ്രത്യേകം പന്തല്‍കെട്ടി മുറ്റത്ത്‌ വെച്ച്‌ മൃതസംസ്‌കാരശുശ്രൂഷകള്‍ ആരംഭിക്കുന്നു. വീടിന്റെ പ്രധാന സ്ഥലമാണ്‌ മുറ്റം. മരിച്ചുപോയ വ്യക്തിയോട്‌ അവിടെവച്ച്‌ കുടുംബാംഗങ്ങള്‍ അവസാനമായി പറയുന്നത്‌, സഹോദരാ യാത്ര പുറപ്പെട്ടുകൊ ള്ളൂ, ഞങ്ങള്‍ നിനക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നതായിരിക്കും എന്നാണ്‌. ഈ വാഗ്‌ദാനത്തോടെയാണ്‌ നാം മരിച്ചവരെ യാത്രയാക്കുന്നത്‌. പ്രിയപ്പെട്ടവരുടെ പ്രാര്‍ത്ഥനായാചനയാണ്‌ മരിച്ചവര്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥനയുടെ വൈകാരിക തലം.

വിശുദ്ധ മത്തായിയുടെ സുവിശേഷം 5/25-26ല്‍ പറയുന്നു. `നീ പ്രതിയോഗിയോട്‌ വഴിയില്‍വച്ചുതന്നെ രമ്യതപ്പെട്ടുകൊള്‍ക, അല്ലെങ്കില്‍ പ്രതിയോഗി നിന്നെ ന്യായാധിപനും ന്യായാധിപന്‍ സേവകനും ഏല്‍പിച്ചുകൊടുക്കും. അങ്ങനെ നീ കാരാഗൃഹത്തില്‍ അടയ്‌ക്കപ്പെടും. അവസാനത്തെ ചില്ലിക്കാശും കൊടുത്തുവീട്ടുവോളം നീ അവിടെ നിന്ന്‌ പുറത്തുവരികയില്ല.' ചില്ലിക്കാശ്‌ കൊടുത്ത്‌ വീട്ടിക്കഴിയുമ്പോള്‍ പുറത്തുവരാന്‍ സാധിക്കുന്ന ഒരു സ്ഥലം ശുദ്ധീകരണസ്ഥലമാണ്‌. നരകമായിരുന്നെ ങ്കില്‍ അവിടെ നിന്നും ഒരിക്കലും പുറത്തുവരാന്‍ സാധിക്കില്ല എന്നാകും കര്‍ത്താവ്‌ പറയുന്നത്‌. 

വീണ്ടും 2 മക്കബായര്‍12/45 ല്‍ പറയുന്നു. `അതുകൊണ്ട്‌ മരിച്ചവര്‍ക്ക്‌ പാപമോചനം ലഭിക്കുന്നതിനുവേണ്ടി അവന്‍ (യൂദാസ്‌ മക്കബായന്‍) പാപ പരിഹാരവും അനുഷ്‌ഠിച്ചു എന്ന്‌'. 44-ാം വചനം ഇപ്രകാരം പറയുന്നു. `മരിച്ചവര്‍ ഉയിര്‍ക്കുമെന്ന്‌ പ്രതീക്ഷയില്ലായിരുന്നെങ്കില്‍ അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നത്‌ നിഷ്‌പ്രയോജനവും ഭോഷത്തവും ആകുമായിരുന്നു.' 1 യോഹന്നാന്‍ 5/16ല്‍ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു. `മരണാര്‍ഹമല്ലാത്ത പാ പങ്ങള്‍ ഉണ്ട്‌ എന്ന്‌'. അതെ, രണ്ട്‌ വിധത്തിലുള്ള പാപമുണ്ട്‌. മരണാര്‍ഹമായ പാപവും മരണാര്‍ഹമല്ലാത്ത പാപവും. ദൈവത്തെ അഭിമുഖമായി ദര്‍ശിക്കുന്നതിനു മുമ്പായി ഒരു ആത്മാവ്‌ എല്ലാ പാപാവസ്ഥയില്‍ നിന്നും വിശുദ്ധീകരിക്കപ്പെടേണ്ടത്‌ ആവശ്യമാണ്‌. എങ്കില്‍ ആ അവസ്ഥയാണ്‌ ശുദ്ധീകരണസ്ഥലം. പരിശുദ്ധ അമ്മ ഫാത്തിമയില്‍ മൂന്ന്‌ കുട്ടികള്‍ക്ക്‌ പ്രത്യക്ഷപ്പെട്ട്‌ നരകം കാണിച്ചുകൊടുത്ത്‌ അവരെ പഠിപ്പിച്ച പ്രാര്‍ത്ഥനയാണ്‌ `ഓ, എന്റെ ഈശോയെ, ഞങ്ങളുടെ പാപങ്ങള്‍ ക്ഷമിക്കണമേ, നരകാഗ്നിയില്‍ നിന്ന്‌ ഞങ്ങളെ രക്ഷിക്കണമേ, എല്ലാ ആത്മാക്കളേയും വിശിഷ്യാ അങ്ങയുടെ കാരുണ്യം
ആവശ്യമായിരിക്കുന്നവരെയും സ്വര്‍ഗത്തിലേക്ക്‌ ആനയിക്കണമേ എന്ന്‌.
 ആരാണ്‌ ഈ എല്ലാ ആത്മാക്കളും. ഇത്‌ ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കളെക്കുറിച്ചാണ്‌ പരാമര്‍ശിക്കുന്നത്‌. ജോബിന്റെ പുത്രന്മാര്‍ തങ്ങളുടെ പിതാവിന്റെ ബലിയര്‍പ്പണം വഴി വിശുദ്ധീകരിക്കപ്പെട്ടുവെങ്കില്‍ (ജോബ്‌ 1/5) മരിച്ചവര്‍ക്കുവേണ്ടിയുള്ള പ്രാ ര്‍ത്ഥനകള്‍ മരിച്ചുപോയവര്‍ക്ക്‌ ആശ്വാസം നല്‍കുന്നതിനെക്കുറിച്ച്‌ നാം എന്തിന്‌ സംശയിക്കണം.

ഹെബ്രായര്‍ 12/22-24 വരെയുള്ള തിരുവചന ത്തില്‍ നാം വായിക്കുന്നു. `സീയോന്‍ മലയിലേക്കും ജീവിക്കുന്ന ദൈവത്തിന്റെ നഗരമായ സ്വര്‍ഗീയ ജറുസലേമിലേക്കും അസംഖ്യം ദൂതന്മാരുടെ സമൂഹത്തിലേക്കുമാണ്‌ നിങ്ങള്‍ വന്നിരിക്കുന്നത്‌. പേരെഴുതപ്പെട്ടിരിക്കുന്ന ആദ്യജാതരുടെ സമൂഹത്തിലേക്കും സഭയിലേക്കും എല്ലാവരുടെയും ദൈവമായ ന്യായാധിപന്റെ മുമ്പിലേക്കും പരിപൂര്‍ണമാക്കപ്പെട്ട നീതിമാന്മാരുടെ ആത്മാക്കളുടെ അടുത്തേക്കും ആണ്‌ നിങ്ങള്‍ വന്നിരിക്കുന്നത്‌'.

പരിപൂര്‍ണമാക്കപ്പെട്ട നീതിമാന്മാരുടെ ആത്മാക്കള്‍ എന്നതുകൊണ്ട്‌ ഉദ്ദേശിക്കുന്നത്‌ വിശുദ്ധീകരണപ്രക്രിയ പൂര്‍ത്തിയാക്കിയവര്‍ എന്നാണ്‌. അതുകൊണ്ടാണ്‌ സഭ പുണ്യവാന്മാരുടെ ഐക്യം എന്ന പഠനത്തിലൂടെ ജീവിച്ചിരിക്കുന്നവരും വിശുദ്ധീകരിക്കപ്പെടേണ്ട സ്ഥലത്തെ ആത്മാക്കളും വിജയം പ്രാപിച്ചവരും തമ്മിലുള്ള ആത്മീയബന്ധമായി വിശേഷിപ്പിക്കുന്നത്‌. വേറൊരു വാക്യത്തില്‍ പറഞ്ഞാ ല്‍ `സഭയിലേക്കും' എന്നത്‌ സഭയുടെ സമരസഭ, സഹനസഭ, വിജയസഭ എന്നീ ത്രിമാന മേഖലയിലേക്കുള്ള കൂട്ടായ്‌മയിലേക്ക്‌ വചനം നമ്മെ നയിക്കുന്നു. ജീവിച്ചിരിക്കുന്നവര്‍ക്ക്‌ അവരുടെ പ്രാര്‍ത്ഥന വഴിയും ത്യാഗപുണ്യപ്രവൃത്തികള്‍ വഴിയും ശുദ്ധീകരണസ്ഥലത്തെ അംഗങ്ങളെ സഹായിക്കാന്‍ സാധിക്കും എന്നതിന്‌ സംശയം വേണ്ട.

എന്ത്  കൊണ്ട്‌ ???

 മരിച്ചവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കേണ്ട എന്ന്‌ പറയുന്നവരുണ്ട്‌. മരണാര്‍ഹമായ പാപം ചെയ്‌ത്‌ അനുതാപമില്ലാതെ മരണമടഞ്ഞവരെയാണ്‌ അവര്‍ ഉദ്ദേശിക്കുന്നത്‌. വി.യോഹന്നാന്റെ ലേഖനത്തില്‍ വായിക്കുന്നു. `മരണാര്‍ഹമായ പാപമുണ്ട്‌. അതേപ്പറ്റി പ്രാര്‍ത്ഥിക്കണമെന്ന്‌ ഞാന്‍ പറയുന്നില്ല'. അതെ, മാരകമായ പാപത്തില്‍ ജീവിച്ച്‌ യാതൊരു അനുതാപവും ഇല്ലാതെ മരണമടഞ്ഞവര്‍ക്കുവേണ്ടി ഈ ഭൂമിയിലുള്ളവര്‍ പ്രാര്‍ത്ഥിച്ചാല്‍ അവര്‍ രക്ഷപ്പെടുമെന്ന്‌ സഭ ഒരിക്കലും പഠിപ്പിക്കുന്നില്ല. എന്നാല്‍ വീണ്ടും യോഹന്നാന്‍ 5/16-ല്‍ പഠിപ്പിക്കുന്നു. മരണാര്‍ഹമല്ലാത്ത പാപം ചെയ്‌ത ഒരു വ്യക്തിക്ക്‌ പ്രാര്‍ത്ഥന വളരെയേറെ ആശ്വാസം പകരും എന്ന്‌. മരിച്ചുപോയവരെ ദൈവത്തിന്റെ കരുണയ്‌ക്കുമുമ്പില്‍ സമര്‍പ്പിച്ച്‌ പ്രാര്‍ത്ഥിക്കുമ്പോള്‍ ദൈവം തന്റെ അനന്ത കരുണയാല്‍ അവരോട്‌ ഔദാര്യം കാണിക്കും.

മരിച്ചവര്‍ക്കുവേണ്ടിയുള്ള പരിഹാരക്കുര്‍ബാനയെക്കുറിച്ച്‌  ?? 

വാഴ്‌ത്തപ്പെട്ട ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ കുര്‍ബാനയുടെ സ്‌ത്രീ എന്ന്‌ വിശേഷിപ്പിച്ച പരിശുദ്ധ അമ്മ തന്റെ മക്കള്‍ക്ക്‌ നല്‍കിയ സന്ദേശ ത്തില്‍ ഇപ്രകാരം പറയുന്നുണ്ട്‌. `നിങ്ങളുടെ കുര്‍ ബാന അര്‍പ്പണം പരിഹാരക്കുര്‍ബാനയാക്കി മാറ്റൂ' എന്ന്‌. എങ്ങനെയാണ്‌ പരിഹാരക്കുര്‍ബാനയായി നാം ബലി സമര്‍പ്പിക്കേണ്ടത്‌. ദിവ്യബലിക്കായി അണയുന്ന വ്യക്തി തന്റെ കുടുംബത്തിന്റെ പ്രതിനിധിയായും തലമുറകളുടെ പ്രതിനിധിയുമായിട്ടാണ്‌ ബലിപീഠത്തിനരികെ വരുന്നത്‌. ഏശയ്യാ 53/10-ല്‍ കുരിശിലെ പാപപരിഹാര ബലിയെക്കുറിച്ച്‌ ഇപ്രകാരം പ്രവചിച്ചിരിക്കുന്നു. `പാപപരിഹാരബലിയായി തന്നെതന്നെ അര്‍പ്പിക്കുമ്പോള്‍ അവന്‍ തന്റെ സന്തതിപരമ്പരയെ കാണുകയും ദീര്‍ഘായുസ്‌ പ്രാപിക്കുകയും ചെയ്‌തു.' സമര്‍പ്പണത്തോടെ വിശുദ്ധ ബലിയില്‍ സംബന്ധിക്കുമ്പോള്‍ ആ കുര്‍ബാന ഒരു പരിഹാരക്കുര്‍ബാനയായി മറ്റുള്ളവര്‍ക്ക്‌ അനുഗ്രഹം ലഭിക്കും. വിശുദ്ധ ബലിയില്‍ പങ്കെടുത്ത്‌ ഭക്തിപൂര്‍വം പരിശുദ്ധ കുര്‍ബാന സ്വീകരിക്കുമ്പോള്‍ ഇപ്രകാരം പ്രാര്‍ത്ഥിക്കണം. `കര്‍ത്താവേ, ഞങ്ങളുടെ തലമുറയില്‍പ്പെട്ട ആരെങ്കിലും വേണ്ടത്ര ദിവ്യകാരുണ്യബോധ്യമില്ലാതെ മണ്‍മറഞ്ഞുപോയിട്ടുണ്ടെ ങ്കില്‍ ഞാനിപ്പോള്‍ ദിവ്യകാരുണ്യനാഥനായ അങ്ങയെ ഭക്തിയോടെ സ്വീകരിക്കുന്നതിനെ ഓര്‍ത്ത്‌ അവരോട്‌ കരുണ ആയിരിക്കണമേ എന്ന്‌.' നീ പ്രാര്‍ത്ഥിക്കുമ്പോള്‍ നിന്റെ പുണ്യപ്രവൃത്തിയെ ഓര്‍ത്ത്‌ ദൈവം ശുദ്ധീകരണസ്ഥലത്തെ ഒരാത്മാവിനോട്‌ കരുണ കാണിക്കും. സംശയിക്കേണ്ട.

വിശുദ്ധരുടെയും ജീവിതത്തില്‍ ഇപ്രകാരമുള്ള സംഭവങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്‌. മരിച്ചുപോയവര്‍ സ്വപ്‌നത്തില്‍ ഇവര്‍ക്ക്‌ കാണപ്പെട്ടു എന്നും പ്രാര്‍ത്ഥനാസഹായം യാചിച്ചുവെന്നും പിന്നീട്‌ വിശുദ്ധര്‍ ഈ വ്യക്തികള്‍ക്ക്‌ വേണ്ടി ശക്തമായി പ്രാര്‍ത്ഥിച്ചതിന്റെ ഫലമായി സ്വര്‍ഗീയസമ്മാനം പ്രാപിച്ചുവെന്നും. പരിശുദ്ധ കുര്‍ബാന, ആരാധന, കുര്‍ ബാന സ്വീകരണം, ജപമാല പ്രാര്‍ത്ഥന, ദാനധര്‍മം, ജീവകാരുണ്യപ്രവൃത്തികള്‍ എന്നിവ വഴി നമുക്ക്‌ മരിച്ചുപോയ നമ്മുടെ പ്രിയപ്പെട്ടവരെ ആത്മീയമായമായി സഹായിക്കാന്‍ സാധിക്കും.

മരിച്ചു പോയ നമ്മുടെ മാതാപിതാക്കള്‍ ,പൂര്‍വികര്‍ ,സഹോദരങ്ങള്‍ ,അയല്‍ക്കാര്‍ ,നമ്മള്‍ പ്രാര്‍ത്ഥിക്കാന്‍ കടപ്പെട്ടവര്‍ ,പ്രാര്‍ത്ഥിക്കാന്‍ അരുമില്ലത്തവര്‍ എല്ലാവരേം സമര്‍പ്പിച്ചു നമ്മുക്ക് പ്രാര്‍ത്ഥിക്കാം 


സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, അങ്ങയുടെ നാമം പൂജിതമാകണമേ, അങ്ങയുടെ രാജ്യം വരേണമേ, അങ്ങയുടെ തിരുമനസ്സ് സ്വര്‍ഗ്ഗത്തിലെപ്പോലെ ഭൂമിയിലുമാകണമേ.

അന്നന്നു വേണ്ടുന്ന ആഹാരം ഇന്നു ഞങ്ങള്‍ക്കു തരണമേ. ഞങ്ങളോട് തെറ്റു ചെയ്യുന്നവരോട് ഞങ്ങള്‍ ക്ഷമിയ്ക്കുന്നതു പോലെ ഞങ്ങളുടെ തെറ്റുകള്‍ ഞങ്ങളോടും ക്ഷമിയ്ക്കേണമേ. ഞങ്ങളെ പ്രലോഭനത്തില്‍ ഉള്‍പ്പെടുത്തരുതേ. തിന്മയില്‍ നിന്ന് ഞങ്ങളെ രക്ഷിയ്ക്കേണമേ. ആമ്മേന്‍.
 


നന്മ നിറഞ്ഞ മറിയമേ, സ്വസ്തി! കര്‍ത്താവ് അങ്ങയോടുകൂടെ. സ്ത്രീകളില്‍ അങ്ങ് അനുഗ്രഹിക്കപ്പെട്ടവളാകുന്നു. അങ്ങയുടെ ഉദരത്തിന്റെ ഫലമായ ഈശോ അനുഗ്രഹിക്കപ്പെട്ടവനാകുന്നു. 

പരിശുദ്ധ മറിയമേ, തമ്പുരാന്റെ അമ്മേ! പാപികളായ ഞങ്ങള്‍ക്കുവേണ്ടി, ഇപ്പോഴും, ഞങ്ങളുടെ മരണസമയത്തും, തമ്പുരാനോട് അപേക്ഷിയ്ക്കേണമേ. ആമ്മേന്‍.

പിതാവിനും പുത്രനും പരിശുധതമാവിനും സ്തുതി ആയിരിക്കട്ടെ ആദി മുതല്‍ക്കേ ഇപ്പോഴും എപ്പോഴും അമേന്‍  


മരിച്ച വിശ്വാസികളുടെ ആത്മാക്കൾ തമ്പുരാന്റെ മനോഗുണത്താൽ മോക്ഷത്തിൽ ചേരുവാൻ ഇടയാക്കട്ടെ.
നിത്യപിതാവേ! ഈശോമിശിഹാ കർത്താവിന്റെ വിലമതിയാത്ത തിരുരക്തത്തെ പ്രതി മരിച്ചുപോയ ആത്മാക്കളുടെമേൽ കൃപയായിരിക്കേണമേ

Sunday 24 June 2012

ധ്യാനചിന്തകള്‍



ദൈവം ധ്യാനിച്ചതിനെക്കുറിച്ച്‌ ഉല്‍പത്തി പുസ്‌തകത്തില്‍ വായിക്കുന്നുണ്ട്‌. ആറുദിനങ്ങള്‍ നീണ്ട സൃഷ്‌ടികര്‍മത്തിനുശേഷം സൃഷ്‌ടജാലങ്ങളെ നോക്കി വിശ്രമം കൊള്ളുന്ന സ്രഷ്‌ടാവ്‌.അതായിരുന്നു അവിടുത്തെ ധ്യാനം. തന്റെ ആറു ദിനങ്ങളിലെ കര്‍മങ്ങള്‍ എപ്രകാരമുള്ളതാണ്‌ എന്ന വിലയിരുത്തല്‍. ഞാനും നീയും അടങ്ങുന്ന വിശ്വാസലോകം നടത്തേണ്ടതും ഇത്തരം ഒരു ധ്യാനംതന്നെയല്ലേ...?

കുറഞ്ഞത്‌ ഒരു വാര്‍ഷിക ധ്യാനമെങ്കിലും കൂടുന്നവരാണ്‌ മലയാളി ക്രിസ്‌ത്യാനികള്‍. അത്‌ ഇടവക ദേവാലയത്തിലോ ഏതെങ്കിലും ധ്യാനമന്ദിരത്തിലോ ഒക്കെ ആവും. പക്ഷേ, എന്തിനാണ്‌ ധ്യാനത്തില്‍ സംബന്ധിക്കുന്നത്‌ എന്ന്‌ ചോദിച്ചാല്‍ അതിന്‌ പലര്‍ക്കും പലതായിരിക്കും ഉത്തരം. വചനം കേള്‍ക്കാനും ആ വചനം ആവശ്യപ്പെടുന്നതിനനുസരിച്ച്‌ ജീവിതത്തെ വിശകലനം ചെയ്യാനും വേണ്ടിടത്ത്‌ തിരുത്തലുകള്‍ വരുത്തി, മണ്ണിലെ ഈ ജീവിതം തന്ന ദൈവപിതാവിനോട്‌ ഏറ്റവും വിധേയത്വത്തില്‍ കഴിയാനുമായി സ്വജീവിതത്തെ പ്രാപ്‌തമാക്കാനുമാണ്‌ ധ്യാനം എന്ന്‌ എത്രപേര്‍ക്ക്‌ പറയാന്‍ സാധിക്കും എന്ന്‌ ചിന്തിക്കുന്നതും നന്നായിരിക്കും.

ദൈവം ധ്യാനിച്ചതിനെക്കുറിച്ച്‌ ഉല്‍പത്തി പുസ്‌തകത്തില്‍ നാം വായിക്കുന്നുണ്ട്‌. ആറുദിനങ്ങള്‍ നീണ്ട സൃഷ്‌ടികര്‍മത്തിനുശേഷം സൃഷ്‌ടജാലങ്ങളെ നോക്കി വിശ്രമം കൊള്ളുന്ന സ്രഷ്‌ടാവ്‌. അതായിരുന്നു അവിടുത്തെ ധ്യാനം. തന്റെ ആറു ദിനങ്ങളിലെ കര്‍മങ്ങള്‍ എപ്രകാരമുള്ളതാണ്‌ എന്ന വിലയിരുത്തല്‍. ഞാനും നീയും അടങ്ങുന്ന വിശ്വാസലോകം നടത്തേണ്ടതും ഇത്തരം ഒരു ധ്യാനംതന്നെയല്ലേ...? 365 ദിനങ്ങള്‍ കൂടിച്ചേരുന്ന വര്‍ഷത്തിലെ കുറച്ചു ദിനങ്ങള്‍ ആത്മവിശകലനത്തിനായി നീക്കിവയ്‌ക്കുന്ന ദിനങ്ങളെ നമുക്കും ധ്യാനമെന്ന്‌ വിളിക്കാം. ഇന്നും ഏതൊരു ധ്യാനത്തിന്റെയും അടിസ്ഥാനം ഈ ചിന്തതന്നെയാണ്‌.

ഒന്നിലധികം ധ്യാനം കൂടിക്കഴിയുമ്പോള്‍ പുതുമയുള്ളത്‌ തേടുക സ്വാഭാവികം. ഈ പുതുമ തേടിയുള്ള അന്വേഷണം ശരിയായ ദിശയിലാണോ വ്യക്തികളെ എത്തിക്കുന്നത്‌ എന്നതാണ്‌ സംശയം. ഏതു ധ്യാനം കഴിയുമ്പോഴും ആ ധ്യാനം എത്രമാത്രം വിജയമായിരുന്നു, ധ്യാനത്തിലൂടെ വിഭാവനം ചെയ്‌ത കാര്യങ്ങള്‍ എത്രമാത്രം ലക്ഷ്യം കണ്ടു എന്നൊക്കെ പൊതുവായി വിലയിരുത്താറുണ്ട്‌. അതിനുള്ള മാനദണ്‌ഡം പലതാണ്‌. ചിലതെങ്കിലും വിചിത്രമായി തോന്നിയിട്ടുമുണ്ട്‌. ഇതില്‍ ഭൂരിഭാഗവും ധ്യാനിപ്പിക്കുന്ന വ്യക്തിയെയോ (ധ്യാനഗുരുവിനെയോ) ധ്യാനം നടത്താന്‍ സഹായിച്ച ടീമിനെയോ അടിസ്ഥാനമാക്കിയുള്ളതാണ്‌. എത്രമാത്രം പ്രശസ്‌തനാണ്‌ ധ്യാനഗുരുവും ടീമും എന്ന്‌ നോക്കി ഒരു കൂട്ടര്‍ ധ്യാനത്തില്‍ സംബന്ധിക്കാന്‍ പോകുന്നു. മറ്റൊരു കൂട്ടര്‍ കൂടുതല്‍ ആളുകള്‍ ധ്യാനിക്കാനായി പോകുന്നിടത്ത്‌ ചെല്ലുന്നു. വേറൊരു വിഭാഗം എവിടെയാണോ മുടങ്ങാതെ അത്ഭുതങ്ങളും വെളിപാടുകളും ദര്‍ശനങ്ങളും ഉള്ളത്‌ അങ്ങോട്ടോടുന്നു. എന്നിട്ടിത്തരത്തിലുള്ള കാര്യങ്ങളെല്ലാം ചേര്‍ത്തുവച്ച്‌ ധ്യാനം വിജയമായിരുന്നു അല്ലെങ്കില്‍ പരാജയമായിരുന്നു എന്ന്‌ വിധി പ്രസ്‌താവിക്കുന്നു. എന്നാല്‍ ധ്യാനവിജയത്തെയും പരാജയത്തെയും പല ഘടകങ്ങളിലൂടെ വിലയിരുത്തുമ്പോള്‍ എന്റെ ഭാഗഭാഗിത്വം ഏതു രീതിയില്‍ ആയിരുന്നു എന്ന്‌ അന്വേഷിക്കാന്‍ ആരെങ്കിലും മിനക്കെടാറുണ്ടോ?

അടുത്ത നാളില്‍ ധ്യാനം കൂടിയ ആള്‍ പറഞ്ഞത്‌, താന്‍ പങ്കെടുത്ത ധ്യാനം ഒരു രസവുമില്ലായിരുന്നു എന്നാണ്‌. കാരണം ധ്യാ നപ്രസംഗങ്ങള്‍ മുഴുവനും വിശുദ്ധ വചനങ്ങള്‍ മാത്രമായിരുന്നുവത്രെ. കേള്‍ക്കുമ്പോള്‍ അസ്വാഭാവികത തോന്നാവുന്ന വാക്കുകള്‍. എന്നാല്‍ ഇത്‌ പലരും പങ്കുവയ്‌ക്കുന്ന യാഥാര്‍ത്ഥ്യം തന്നെയാണ്‌. ധ്യാനം നല്ല ധ്യാനമാകണമെങ്കില്‍, ധ്യാനിപ്പിക്കുന്നവര്‍ക്ക്‌ ദൈവവചനം പങ്കുവയ്‌ക്കാനുള്ള കഴിവ്‌ മാത്രം പോരാ... മറ്റുപല ഘടകങ്ങളും നിര്‍ബന്ധമായും ഉണ്ടായിരിക്കണം!

പ്രശസ്‌തനായ ഒരു ധ്യാനഗുരുവിന്റെ ധ്യാനത്തെക്കുറിച്ച്‌ കേട്ടതിങ്ങനെയാണ്‌. ടെലിവിഷനില്‍ കാണുന്ന കോമഡി പ്രോഗ്രാം പരസ്യമൊന്നും കൂടാതെ ഒരാഴ്‌ച കേട്ടിരിക്കാന്‍ പറ്റിയെന്ന്‌. ധ്യാനദിവസങ്ങളിലെങ്കിലും എല്ലാം മറന്ന്‌ ചിരിക്കാനാകുക എന്നത്‌ നല്ല കാര്യമാണ്‌. എന്നാല്‍ അത്‌ മാത്രമാകുമ്പോഴോ...? അദ്ദേഹം പറഞ്ഞ നല്ല കാര്യങ്ങള്‍ കോമഡിയില്‍ നഷ്‌ടപ്പെടുന്നത്‌ സങ്കടകരമല്ലേ? ജനത്തിന്‌ വേണ്ടത്‌ ഇത്തരം ധ്യാനങ്ങളാണെന്ന കണ്ടെത്തലുകള്‍ നടത്തുന്നവരുമുണ്ട്‌. അതാണ്‌ ഏറെ ഖേദകരം.

കോരിത്തരിപ്പിക്കുന്ന ധ്യാനങ്ങളെയും അത്തരം ധ്യാനഗുരുക്കന്മാരെയും ജനം ഇന്ന്‌ കാത്തിരിക്കുന്നു. ആളുകള്‍ കൂടുതല്‍ പങ്കെടുക്കുന്ന ധ്യാനമാണ്‌ പലപ്പോഴുമത്‌. ധ്യാനം കഴിയുന്നതോടെ കോരിത്തരിപ്പുകള്‍ തീരുന്നു. എന്നിരുന്നാലും അവരുടെ ദിനങ്ങള്‍ക്കായി കാത്തിരിക്കാനും ആ ധ്യാനം കൂടി എന്ന്‌ പറയുവാനും കഴിയുന്നത്‌ ഉന്നതമായ കാര്യമായി തീര്‍ന്നിരിക്കുന്നു.

ഞാന്‍ ഇന്ന ധ്യാനമന്ദിരത്തിലാണ്‌ ഇപ്രാവശ്യം ധ്യാനത്തിന്‌ പോയതെന്ന്‌ പറയുമ്പോള്‍, നീ എന്തേ അവിടെ പോയത്‌, അതിനിപ്പോള്‍ പേരൊന്നുമില്ലല്ലോ, അപ്പുറത്തായിരുന്നെങ്കില്‍ എന്തു നന്നായേനെ, എത്രയോ പേരാ പോകുന്നത്‌, എന്തത്ഭുതങ്ങളാ നടക്കുന്നത്‌ എന്നീ സംഭാഷണങ്ങള്‍ നമുക്ക്‌ പരിചിതമായിക്കഴിഞ്ഞു.

കാലം മാറിയിട്ടും അറിവിന്റെയും മനസിലാക്കലിന്റെയും തലങ്ങള്‍ വികസിച്ചിട്ടും എന്തിനും ഏതിനും പിശാചിനെ കൂട്ടുപിടിക്കുന്ന അനേകം ധ്യാനഗുരുക്കന്മാരുണ്ട്‌. ഉദാഹരണത്തിന്‌, ധ്യാനഗുരുവിന്റെ കൈയില്‍നിന്ന്‌ ബൈബിള്‍ ഒന്ന്‌ താഴെ വീണാല്‍, ഇടയ്‌ക്കൊന്ന്‌ വൈദ്യുതി വിച്ഛേദിക്കപ്പെട്ടാല്‍, ഇതെല്ലാം പിശാചിന്റെ പ്രവൃത്തിയാണെന്ന്‌ പറയുന്നതില്‍ എന്തര്‍ത്ഥമാണുള്ളത്‌? ഇതൊക്കെ എവിടെയും സംഭവിക്കാവുന്ന സാധാരണകാര്യങ്ങള്‍ മാത്രമല്ലേ...! ആ ധ്യാനത്തില്‍ സംബന്ധിക്കുന്ന കുറേപ്പേര്‍ക്കെങ്കിലും അത്‌ ഒരിക്കലും മാറാത്ത ഒരസ്വസ്ഥതയ്‌ക്ക്‌ തിരികൊളുത്തും. കാരണം ധ്യാനഗുരുവാണല്ലോ അങ്ങനെ പറഞ്ഞുകൊടുത്തത്‌.

ഒരു ധ്യാനഗുരു തന്റെ ധ്യാനം തുടങ്ങുന്നതിനുമുന്‍പ്‌ ധ്യാനത്തിന്റെ പ്രത്യേകതയെക്കുറിച്ചും രീതികളെക്കുറിച്ചും വിവരിക്കുമ്പോള്‍ മറക്കാതെ പറഞ്ഞിരുന്ന ഒരു കാര്യം തനിക്കുള്ള ദര്‍ശനവരത്തെക്കുറിച്ചാണ്‌. പൊതുവെ ധ്യാനത്തില്‍ സംബന്ധിക്കുന്നവര്‍ നല്ല ധ്യാനമെന്നവകാശപ്പെടുന്ന ധ്യാനങ്ങളില്‍ ഏറ്റവും പ്രധാനമായത്‌ ധ്യാനം നടത്തുന്നവര്‍ വ്യക്തിപരമായി വെളിപ്പെടുത്തുന്ന ഭാവി ഭൂത കാലങ്ങളാണ്‌. അത്‌ കേട്ടുകഴിയുമ്പോള്‍ ഉള്ളില്‍ നിറയുന്ന അതിരില്ലാത്ത സന്തോഷം ഒന്ന്‌ വേറെതന്നെയാണ്‌! അദ്ദേഹം ഒരു കാര്യംകൂടി അതില്‍ കൂട്ടിച്ചേര്‍ക്കാറുണ്ടായിരുന്നു അത്‌, കണ്ണടവക്കാതെതന്നെ തന്റെ മുന്‍പിലുള്ളവയെ വ്യക്തമായി കാണാനാകുന്ന ദര്‍ശനവരത്തെക്കുറിച്ചാണെന്നുമാത്രം.

ദര്‍ശനവരങ്ങള്‍ ഉള്ളവരെപ്പോലെതന്നെ ദൈവികസന്ദേശങ്ങള്‍ നല്‍കുന്നവരും ഉണ്ട്‌. ഏതു കാര്യത്തിന്റെയും അടിസ്ഥാനമായി അവര്‍ക്ക്‌ ലഭ്യമായ സന്ദേശത്തെക്കുറിച്ചാണ്‌ പറയുക. ദൈവം ഇന്നും ആനുകാലികമായ അനേകം കാര്യങ്ങളിലൂടെ എത്രയോ വ്യക്തമായ സന്ദേശങ്ങളാണ്‌ നമുക്കോരോരുത്തര്‍ക്കും നല്‍കുന്നത്‌ എന്ന്‌ മനസിലാക്കാന്‍ കാതുകളും മിഴികളും തുറന്ന്‌ ശ്രദ്ധിച്ചാല്‍ മാത്രം മതിയാകും. ദൈവം ചിലരിലൂടെ സന്ദേശങ്ങള്‍ നല്‍കുന്നു എന്നത്‌ സത്യമാണ്‌. എന്നിരുന്നാലും യാഥാര്‍ത്ഥ്യത്തെ മൂടിവയ്‌ക്കാനാകുന്ന സന്ദേശങ്ങളൊന്നും ദൈവം ആര്‍ക്കും ഒരിക്കലും കൊടുക്കില്ല.

``ഇപ്രാവശ്യത്തെ കളക്ഷന്‍ വച്ചുനോക്കിയാല്‍ ധ്യാനം ഗംഭീരമായിരുന്നു.'' ഒരു ഇടവകയില്‍ നടത്തിയ ധ്യാനത്തെക്കുറിച്ച്‌ കേട്ട പ്രതികരണമാണിത്‌. ആ ഇടവകയുടെ ചരിത്രത്തിലാദ്യമായി ഏറ്റവും കൂടുതല്‍ സ്‌തോത്രക്കാഴ്‌ച കിട്ടിയത്‌ ഇപ്രാവശ്യമായിരുന്നത്രേ. അതുകൊണ്ട്‌ ഇത്തവണത്തെ ധ്യാനം നല്ല വിജയമായിരുന്നു എന്ന്‌ പറയുന്നതില്‍ എന്തര്‍ത്ഥമാണുള്ളത്‌?


പണ്ടൊക്കെ വല്ലപ്പോഴും മാത്രമായിരുന്നു ധ്യാനമുണ്ടായിരുന്നത്‌. ഇന്ന്‌ 365 ദിവസവും ധ്യാനങ്ങള്‍ നടക്കുന്നു. നവീകരണവും ദൈവിക ഇടപെടലുകളും സൗഖ്യാനുഭവങ്ങളും ധാരാളമായി പ്രഘോഷിക്കപ്പെടാറുമുണ്ട്‌. അവയില്‍ എത്രമാത്രം അനുഭവങ്ങള്‍ വെറുമൊരു വൈകാരികമായ ഏറ്റുപറച്ചിലില്‍ നിന്നുമാറി ശരിക്കുള്ള ജീവിതമായി മാറുന്നു എന്നതാണ്‌ ഏറ്റവും പ്രസക്തം.

വെനീസ്‌ എന്ന സ്ഥലത്തെക്കുറിച്ച്‌ കേള്‍ക്കാത്തവരായി ആരുംതന്നെയുണ്ടാകില്ല. ഇറ്റലിയുടെ വടക്കുഭാഗത്താണ്‌ വെനീസ്‌. വെനീസിന്റെ പ്രത്യേകത വെള്ളത്താല്‍ ചുറ്റപ്പെട്ട സ്ഥലമെന്നതാണ്‌. ചെറിയ ദ്വീപുകള്‍ ധാരാളമുണ്ടവിടെ. അതിലൊരു ദ്വീപ്‌ വിശുദ്ധ ഫ്രാന്‍സിസിന്റെ നാമത്തിലാണ്‌. ഫ്രാന്‍സിസിന്റെ ജീവിതം തുടരുന്ന കുറെ സന്യാസികളാണ്‌ അവിടുത്തെ നിവാസികള്‍. നഗരത്തിന്റെ തിരക്കുകളില്‍ നിന്നെല്ലാം മാറി, ശാന്തമായ പ്രകൃതിയോട്‌ ചേര്‍ന്ന്‌, ദൈവത്തിന്റെ ദിവ്യചൈതന്യത്താല്‍ നിറയും. അവിടെയുള്ള ധ്യാനത്തില്‍ പങ്കെടുക്കാന്‍ ധാരാളംപേര്‍ എത്തുന്നുണ്ട്‌. അവിടുത്തെ ധ്യാനത്തിന്റെ പ്രത്യേകത, ആരും ആരെയും ധ്യാനിപ്പിക്കുന്നില്ല എന്നതാണ്‌. ഫ്രാന്‍സിസിന്റെ അവിടുത്തെ അനുയായികളോട്‌ ചേര്‍ന്ന്‌ ജീവിക്കുകയാണ്‌ ധ്യാനരീതി. പള്ളിയുണ്ട്‌, പ്രാര്‍ത്ഥനയുണ്ട്‌, ജോലിയുണ്ട്‌, സ്വയം കണ്ടെത്തലാണ്‌ ശരിയായ ധ്യാനം. തന്നെ കണ്ടെത്തിക്കഴിഞ്ഞ ആള്‍ക്ക്‌ ജീവിതം എളുപ്പമാണ്‌.

ജീവിതത്തില്‍ പള്ളിയുടെ പ്രാധാന്യം അറിയാത്തവര്‍ക്ക്‌, പ്രാര്‍ത്ഥനയുടെ വില മനസിലാക്കാത്തവര്‍ക്ക്‌, ഉത്തരവാദിത്വങ്ങള്‍ നിറവേറ്റേണ്ടതെങ്ങനെയെന്നറിയാത്തവര്‍ക്ക്‌, അതെല്ലാം കണ്ടും ചെയ്‌തും പരിശീലിക്കാന്‍ അവിടെ അവസരമുണ്ട്‌. ഏറ്റവും നല്ല ധ്യാനം ദൈവസ്‌നേഹം പങ്കുവയ്‌ക്കുന്ന നന്മനിറഞ്ഞ നമ്മുടെ ജീവിതം തന്നെയാണ്‌, അത്‌ മുടങ്ങാതെ തുടരുന്നതാണ്‌ ഏറ്റവും നല്ല ജീവിതവും.

ധ്യാനിക്കുക, c കൂടുക എന്നതൊക്കെ ഒരു ഫാഷനായി മാറിയിരിക്കുന്നതുപോലെ അനുഭവപ്പെടുന്നു. ഈശോ മരുഭൂമിയില്‍ ധ്യാനിച്ചതുപോലെ അത്ര തീവ്രമായി നമുക്ക്‌ ധ്യാനിക്കാന്‍ കഴിഞ്ഞെന്ന്‌ വരില്ല. എങ്കിലും ആറുദിവസത്തെ സൃഷ്‌ടികര്‍മത്തിനുശേഷം ദൈവം മാറ്റിവച്ച ഒരു ദിനംപോലെ അല്‍പം ദിവസങ്ങള്‍ മാറ്റിവയ്‌ക്കാന്‍ നമുക്ക്‌ എന്തായാലും സാധിക്കും. അങ്ങനെ മാറ്റിവച്ച ദിനങ്ങള്‍ ഉപകാരപ്രദമാക്കുമ്പോഴാണ്‌ ധ്യാനം വിജയിക്കുന്നത്‌.

ധ്യാനഗുരു പറയുന്നതിനപ്പുറം, ദൈവമാഗ്രഹിക്കുന്ന വിധം ജീവിതത്തെ ക്രമപ്പെടുത്താന്‍ ധ്യാനിക്കുന്ന ഞാന്‍ മനസാകുമ്പോള്‍ ധ്യാനം ഏറെ പ്രയോജനപ്രദമായിരുന്നു എന്ന്‌ ഞാന്‍ തിരിച്ചറിയും.

Saturday 23 June 2012

മനുഷ്യാവതാരമെന്ന ദൈവികപദ്ധതി



മനുഷ്യന്‍ ചന്ദ്രനിലെത്തിയത്‌ വലിയൊരു വിസ്‌മയമാണെങ്കില്‍ അതിലും വലിയ വിസ്‌മയമാണ്‌ ദൈവം ഭൂമിയിലെത്തിയത്‌. മനുഷ്യരെ ചന്ദ്രനിലെത്തിക്കുകയായിരുന്നു അപ്പോളോ പദ്ധതി ഉന്നംവച്ചതെങ്കില്‍, സകല മനുഷ്യരെയും സുരക്ഷിതരായി അതിനപ്പുറത്ത്‌ സ്വര്‍ഗസൗഭാഗ്യത്തിലെത്തിക്കുകയാണ്‌ മനുഷ്യാവതാരമെന്ന ദൈവികപദ്ധതി ലക്ഷ്യമിട്ടത്‌.

മനുഷ്യനെ ചന്ദ്രനില്‍ എത്തിക്കാനുള്ള അമേരിക്കന്‍ ബഹിരാകാശപദ്ധതിയായിരുന്നു പ്രൊജക്‌ട്‌ അപ്പോളോ. അതിന്റെ അഞ്ചാമത്തെ കുതിപ്പാണ്‌ അപ്പോളോ II . മൈക്കിള്‍ കോളിന്‍സ്‌, എഡ്വിന്‍ ആല്‍ഡ്രിന്‍, നീല്‍ ആംസ്റ്റ്രോങ്‌ എന്നീ മൂന്നു ഗഹനസഞ്ചാരികള്‍ കയറിയ പ്രസ്‌തുത വാഹനം 1969 ജൂലൈ 16 ന്‌ കെന്നഡി സെന്ററില്‍നിന്ന്‌ ഉയര്‍ന്നുപൊങ്ങി- കൃത്യം 9.32 ന്‌. ഈഗിള്‍ എന്ന ഓമനപ്പേരില്‍ അറിയപ്പെട്ട അപ്പോളോ II ജൂലൈ 20 നാണ്‌ ചന്ദ്രനില്‍ എത്തിയത്‌. അമേരിക്കന്‍ സമയം 4.17 പി.എമ്മിന്‌ ആംസ്റ്റ്രോങ്‌ ആദ്യമായി ചന്ദ്രനില്‍ കാലുകുത്തി. ആറര മണിക്കൂറിനുശേഷം എഡ്വിന്‍ ആല്‍ഡ്രീനും ആംസ്റ്റ്രോങിനെ അനുഗമിച്ചു. ഒന്നര മണിക്കൂര്‍ സമയമാണ്‌ എഡ്വിന്‍ ചന്ദ്രനില്‍ ചിലവഴിച്ചത്‌.

തുടര്‍ന്നു പത്തുപേരെക്കൂടി അമേരിക്ക ചന്ദ്രനില്‍ എത്തിച്ചിട്ടുണ്ട്‌. അപ്പോളോ 12 ല്‍ ചാള്‍സ്‌ കൊണ്‍റാഡ്‌, അലന്‍ ബീന്‍ എന്നിവരും അപ്പോളോ 14 ല്‍ അലന്‍ ഷെപ്പേര്‍ഡ്‌, എഡ്‌ഗാര്‍ മിച്ചല്‍ എന്നിവരും അപ്പോളോ 15 ല്‍ ഡേവിഡ്‌ സ്‌കോട്ട്‌, ജയിംസ്‌ ഈര്‍വിന്‍ എന്നിവരും അപ്പോളോ 16ല്‍ ജോണ്‍ യംങ്‌, ചാള്‍സ്‌ ഡ്യൂക്ക്‌, അപ്പോളോ 17 ല്‍ ഹാരിസണ്‍ സ്‌മിത്ത്‌ യൂജിന്‍ സെര്‍നര്‍ എന്നിവരും ചന്ദ്രനിലിറങ്ങി (ചാള്‍സ്‌ കൊണ്‍റാഡ്‌, അലന്‍ ഷെപ്പേര്‍ഡ്‌, ജയിംസ്‌ ഈര്‍വിന്‍ എന്നിവര്‍ ഇന്നു ജീവിച്ചിരിപ്പില്ല).

വലിയ പ്രശ്‌നമൊന്നും കൂടാതെ എല്ലാവരും അവിടെപ്പോയി സുരക്ഷിതരായി മടങ്ങിവന്നു. 2009ജൂലൈ 16 ലെ ഒരഭിമുഖത്തില്‍ ആംസ്റ്റ്രോങ്‌ തന്നെ പറഞ്ഞതുപോലെ അതു സാധിച്ചത്‌, അവിടെപ്പോയ ആരുടെയും പ്രത്യേക സാമര്‍ത്ഥ്യം കൊണ്ടൊന്നുമല്ല; നാസയിലെ കണ്‍ട്രോള്‍ റൂമില്‍നിന്നു കിട്ടിയ കല്‌പനകള്‍ കൃത്യമായി പാലിക്കപ്പെട്ടതുകൊണ്ടും സജ്ജീകരണങ്ങള്‍ സംപൂര്‍ണമായിരുന്നതുകൊണ്ടുമാണ്‌. ലഭിച്ച ആജ്ഞകളനുസരിച്ചുതന്നെ അവര്‍ ഭക്ഷണം കഴിച്ചു, വിശ്രമിച്ചു, ഇറങ്ങി. തിരിച്ചു കയറി.

നിര്‍ദ്ദേശങ്ങള്‍ക്കതീതമായി അവര്‍ ഒന്നും ചെയ്യുവാന്‍ മുതിര്‍ന്നില്ല- കുട്ടികളെപ്പോലെ അവര്‍ അനുസരിച്ചു. എന്തായിരുന്നു കാരണം? ബുദ്ധിക്കുറവുകൊണ്ടൊന്നുമല്ല. തങ്ങള്‍ അവിടുത്തുകാരല്ലെന്നും നിര്‍ദ്ദേശങ്ങള്‍ തെറ്റിച്ച്‌ എന്തെങ്കിലും പ്രവര്‍ത്തിച്ചാല്‍ തങ്ങള്‍ പുറപ്പെട്ട ലോകത്തില്‍ ജീവനോടെ തിരിച്ചെത്തുകയില്ലെന്നും അവര്‍ക്കു നല്ല നിശ്ചയമുണ്ടായിരുന്നു- അതാണ്‌ അവരെ നയിച്ചതും വിജയിപ്പിച്ചതും.
ഒരു കണക്കിനു നാമും ഈ ഭൂമിയില്‍ അതുപോലെയല്ലേ- തികച്ചും അന്യഗ്രഹജീവികള്‍! ദൈവത്തിന്റെ പദ്ധതിയനുസരിച്ച്‌ ഈ ലോകത്തില്‍ വന്നെത്തിയവരാണു നാം- ഒരു നിശ്ചിത സമയത്ത്‌ ഇവിടെനിന്നും മടങ്ങേണ്ടവര്‍. അതൊന്നും നാം തീരുമാനിച്ച വിധത്തിലും സമയത്തുമല്ല.

അപ്പോളോയില്‍നിന്ന്‌ ആംസ്റ്റ്രോങ്‌ ചാന്ദ്ര വാഹനത്തിലേക്ക്‌ കടന്നത്‌ ഹ്യൂസ്റ്റണിലെ നിയന്ത്രണകേന്ദ്രത്തില്‍നിന്നു നിര്‍ദ്ദേശം ലഭിച്ചപ്പോള്‍ മാത്രമാണ്‌. അതുപോലെ ച ന്ദ്രനില്‍ കാലുകുത്തിയതും (4.17 pm). അ ങ്ങനെതന്നെ എഡ്വിനും പ്രവര്‍ത്തിച്ചു. ചി ലതെല്ലാം കണ്ടറിഞ്ഞു കൈവശപ്പെടുത്തി മടങ്ങുകയായിരുന്നു അവരുടെ ദൗത്യം. നി ര്‍ദ്ദേശിച്ചതുപോലെ, നിര്‍ദ്ദേശിച്ച അളവി ലും തൂക്കത്തിലും അവരതു നിര്‍വഹിച്ചു.
അവരെപ്പോലെ ചില ദൗത്യവുമായിട്ടാണ്‌ നാമും ഈ ലോകത്തിലേക്ക്‌ അയയ്‌ക്കപ്പെട്ടിരിക്കുന്നത്‌- ചിലതൊക്കെ നേടി മടങ്ങുവാന്‍. ചുരുക്കം ചിലതേ നമുക്കു കൂട്ടത്തില്‍ കൊണ്ടുപോകാനാകൂ. അവിടെയായിരിക്കണം നമ്മുടെ സജീവശ്രദ്ധ.

അനുവദനീയമായ വിധത്തിലും സമയത്തിലും എല്ലാം നടന്നുകണ്ട്‌ ആസ്വദിക്കുവാന്‍ നമുക്കും അവസരമുണ്ട്‌- അവര്‍ ചെ യ്‌തതുപോലെ. എങ്കിലും, അവര്‍ക്കുണ്ടായിരുന്ന പരിസരബോധം നമുക്കും വേണം-എപ്പോഴും: ``തങ്ങള്‍ ഇവിടെനിന്നു മടങ്ങേണ്ടവരാണ്‌; നാസയുടെ അദൃശ്യകരങ്ങളാണ്‌ തങ്ങളെ താങ്ങിക്കൊണ്ടിരിക്കുന്നത്‌.''

മറ്റാര്‍ക്കും പാടികേള്‍പ്പിക്കാനാവാത്ത, പൂര്‍ത്തിയാക്കാനാവാത്ത ഒന്നിനുവേണ്ടിയാണ്‌ നാം അയ്‌ക്കപ്പെട്ടിരിക്കുന്നത്‌. കോടാനുകോടി മനുഷ്യര്‍ ഇപ്പോഴും ദൈവത്തിന്റെ ഭാവനയില്‍മാത്രം സ്ഥിതിചെയ്യുന്നു. അവരില്‍നിന്നു നാം മാത്രം ജീവിതത്തിലേക്ക്‌ തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍, വിളിക്കപ്പെട്ടപ്പോള്‍ നമ്മെ സംബന്ധിച്ചുള്ള ചില ദൈവിക പദ്ധതികള്‍കൂടി വെളിച്ചം കാണുകയായിരുന്നു- വെളിവാക്കപ്പെടുകയായിരുന്നു. ആദ്യത്തെ ആകാശയാത്ര ആംസ്റ്റ്രോങിനെയും ആല്‍ഡ്രിനെയും കോളിന്‍സിനെയും കേന്ദ്രീകരിച്ചായിരുന്നതുപോലെ തന്നെ.

വെറുതെ ആരും ഒരു മേശ നിര്‍മിക്കുകയോ വാങ്ങുകയോ ഇല്ല. അതിനെപ്പറ്റി നിയതമായ ചില ഉദ്ദേശ്യലക്ഷ്യങ്ങള്‍ ആരംഭത്തിലേ ഉണ്ടാകും. അതിന്‌ ഉതകത്തക്ക രീതിയിലാണ്‌, അതു മുന്‍നിറുത്തിയാണ്‌ ഒരാള്‍ അതു നിര്‍മിച്ചു തുടങ്ങുക. സ്രഷ്‌ടാവായ ദൈവത്തിനും ഇതുപോലെ തന്റെ എല്ലാ സൃഷ്‌ടികളെയും കുറിച്ച്‌ ഒരു കാഴ്‌ചപ്പാടുണ്ട്‌.

പ്രവാചകന്‍ പറയുകയാണ്‌: ``നിങ്ങളെക്കുറിച്ചുള്ള ഒരു പദ്ധതി എന്റെ മനസിലുണ്ട്‌- നിങ്ങള്‍ക്കു ശുഭമായ ഭാവിയും പ്രത്യാശയും നല്‍കുന്ന പദ്ധതി'' (ജറെമിയാ 29:11). അത്‌ നമ്മെ ഉരുവാക്കി ലോകത്തിലേക്കയ്‌ക്കുമ്പോള്‍ സ്രഷ്‌ടാവിനുണ്ടായിരുന്ന പദ്ധതിയാണ്‌. അതേക്കുറിച്ച്‌ തികഞ്ഞ ഒരു തിരിച്ചറിവ്‌ നമുക്കുണ്ടാകണം- നമ്മുടെ എല്ലാ നീക്കങ്ങളിലും അതു നിഴലിക്കുകയും വേണം.
തികച്ചും അപകടകാരിയായ സമയമായിരുന്നു ഗഗനസഞ്ചാരികള്‍ ചന്ദ്രനില്‍ ചിലവഴിച്ച നിമിഷങ്ങളത്രയും. സൂര്യനില്‍ നിന്നുയരുന്ന റേഡിയേഷനും ജീവനാശിയായ വിഷക്കാറ്റും ശൂന്യാകാശത്തിലൂടെ പ്രസരിക്കുന്ന മാരകരശ്‌മികളും ഒക്കെ അപായം സൃഷ്‌ടിക്കുമായിരുന്നു. ഇത്തിരി വിശ്രമിക്കാമെന്നു കരുതി പരിസരം മറന്ന്‌ `പടച്ചട്ട' ഊരി ഒന്നിരുന്നിരുന്നെങ്കില്‍ നിത്യനാശമായിരുന്നു നേരിടുക- അവരുടെ പൊടിപോലും ഭൂമിയിലെത്തുമായിരുന്നില്ല! ഏതു നിമിഷവും എന്തും സംഭവിക്കാം. അതുകൊണ്ട്‌ വളരെ കരുതലോടെയാണ്‌ അവര്‍ നീങ്ങിയത്‌- അപായസൂചനകളും അറിയിപ്പുകളും കൃത്യമായി കണക്കിലെടുത്തുകൊണ്ട്‌.
കോളിന്‍സും ആല്‍ഡ്രിനും ആംസ്റ്റ്രോങും പുറപ്പെട്ട നിമിഷം മുതല്‍ നാസയിലുള്ളവര്‍ വിശ്രമമെന്തെന്നറിഞ്ഞിട്ടില്ല. സാധിക്കുന്നത്ര സഹായങ്ങളൊക്കെ എത്തിച്ചുകൊടുത്തുകൊണ്ട്‌ നിതാന്തജാഗ്രത പുലര്‍ത്തി അവര്‍ ഉണര്‍ന്നിരുന്നു.

റോബര്‍ട്ടു ഫാല്‍ക്കണറില്‍ ജോര്‍ജ്‌ മക്‌ഡൊനാള്‍ഡ്‌ ഇങ്ങനെയെഴുതി: ``നമ്മെ സൃഷ്‌ടിച്ചുവിട്ട ദൈവത്തിന്‌ നമ്മെക്കുറിച്ച്‌ നിരന്തര ജാഗരൂകതയുണ്ട്‌.'' നാസയിലുണ്ടായിരുന്നതിനെ അതിശയിക്കുന്ന ശ്രദ്ധ. അവിടുന്ന്‌ എപ്പോഴും ഉണര്‍ന്നിരിക്കുന്നു. അതുകൊണ്ട്‌, മക്‌ഡൊനാള്‍ഡ്‌ പറയുന്നതുപോലെ നാം ഒന്നും ഭയപ്പെടേണ്ട കാര്യമില്ല. തിരിച്ചു ചെല്ലുന്ന നിമിഷംവരെ അവിടുന്നു നമ്മുടെ കാര്യത്തില്‍ സദാ ശ്രദ്ധാലുവാണ്‌.
പത്തൊന്‍പതാം നൂറ്റാണ്ടില്‍ ചൈനയിലെത്തി നിസ്‌തുല സേവനം കാഴ്‌ചവച്ച വ ലിയൊരു പ്രേഷിതനാണ്‌ വില്യം ബ്രയിസ്റ്റഡ്‌. ഒരു മിഷനറിയാകാനാണ്‌ തന്റെ ദൈവവിളിയെന്നു മനസിലാക്കിയ വില്യം തന്റെ എല്ലാ ജീവിതാഭിലാഷങ്ങളും സ്വപ്‌നങ്ങളും മാറ്റിവയ്‌ക്കുകയാണ്‌: ``എന്നെ സംബന്ധിക്കുന്ന ദൈവികപദ്ധതി ഞാന്‍ നിഷ്‌ഫലമാക്കുകയില്ല.'' മെയ്‌ഡ്‌ ഇന്‍ വെയ്‌റ്റിംങ്‌ എന്ന ഗ്രന്ഥത്തില്‍ ജോണ്‍ ഗ്ലാസ്‌വര്‍ത്തി ലേഡി ചേര്‍വെല്‍ എന്ന മഹതിയും മകള്‍ ഡിന്നിയും തമ്മിലുള്ള ഒരു സംഭാഷണം അവതരിപ്പിക്കുന്നതു ശ്രദ്ധേയമാണ്‌. ചേര്‍വെല്‍ ഉപദേശിക്കുകയാണ്‌: ``മകളേ, നമ്മെപ്പറ്റിയുള്ള ഒരു ദൈവികപദ്ധതിയുണ്ട്‌- അതനുസരിച്ചേ നീങ്ങാവൂ.''
മനുഷ്യന്‍ ചന്ദ്രനിലെത്തിയതു വലിയൊരു കാര്യമാണ്‌. A giant leap for mankind എന്ന്‌ ഉദ്‌ഘോഷിച്ച ആംസ്റ്റ്രോങിനോടു കൂട്ടിച്ചേര്‍ത്തുകൊണ്ട്‌, പിന്നീട്‌ അപ്പോളോ 15 ല്‍ അവിടെ എത്തിയ ജയിംസ്‌ ഈര്‍വിന്‍ പറയുകയാണ്‌: ``മനുഷ്യന്‍ ചന്ദ്രനിലെത്തിയതു വലിയൊരു വിസ്‌മയമാണെങ്കില്‍ അതിലും വലിയ വിസ്‌മയമാണ്‌ ദൈവം ഭൂമിയിലെത്തിയത്‌.'' മനുഷ്യരെ ചന്ദ്രനിലെത്തിക്കുകയായിരുന്നു അപ്പോളോ പദ്ധതി ഉന്നംവച്ചതെങ്കില്‍, സകല മനുഷ്യരെയും സുരക്ഷിതരായി അതിനപ്പുറത്ത്‌ സ്വര്‍ഗസൗഭാഗ്യത്തിലെത്തിക്കുകയാണ്‌ മനുഷ്യാവതാരമെന്ന ദൈവികപദ്ധതി ലക്ഷ്യമിട്ടത്‌.

``കര്‍ത്താവേ, അങ്ങേ വഴി ഞങ്ങളെ പഠിപ്പിക്കേണമേ'' എന്ന്‌ സങ്കീര്‍ത്തകനോടൊപ്പം നമുക്കു പ്രാര്‍ത്ഥിക്കാം (സങ്കീ. 27:11). ദൈവത്തിന്റെ പദ്ധതിയനുസരിച്ച്‌ അവിടുത്തെ വഴികളിലൂടെമാത്രം ലക്ഷ്യം തെറ്റാതെ സഞ്ചരിച്ച്‌ സ്വര്‍ഗലോകത്തില്‍ സുരക്ഷിതരായി എത്തിച്ചേരുവാന്‍ നമുക്കു കഴിയുമാറാകട്ടെ

സെന്റ്‌ ഡോമിനിക്കിന്റെ മാതൃക

പന്ത്രണ്ടു-പതിമൂന്നു നൂറ്റാണ്ടുകളില്‍ ദക്ഷിണ ഫ്രാന്‍സിലും സ്‌പെയിനിലും ഇറ്റലിയിലുമൊക്കെ പടര്‍ന്നു പിടിച്ചിരുന്ന ഒരു പാഷണ്‌ഡതയാണ്‌ ആല്‍ബിജെനിസം അഥവാ കത്താരിപ്രസ്ഥാനം. ഈ പാഷണ്‌ഡതയുടെ ശീഘ്രപ്രചാരത്തില്‍ അസ്വസ്ഥചിത്തരായ സഭാനേതാക്കന്മാര്‍, ഇടയലേഖനങ്ങള്‍ പ്രസിദ്ധീകരിക്കുകയും പ്രസംഗപരമ്പരകള്‍ സംഘടിപ്പിക്കുകയും ചെയ്‌തു. എന്നിട്ടും ഫലം നാ സ്‌തി!

അന്നൊരു ദിവസം ഡോമിനിക്ക്‌ എന്ന യുവവൈദികന്‍ (പില്‍ക്കാലത്തെ വിശുദ്ധ ഡോമിനിക്ക്‌))00 ), തന്റെ രൂപതാധ്യക്ഷനായ ബിഷപ്പുമൊത്ത്‌ ആല്‍ബിജെന്‍സ്‌ പാഷണ്ഡമതക്കാര്‍ പാര്‍ക്കുന്ന പട്ടണങ്ങളില്‍കൂടി യാത്ര ചെയ്‌തു.

ആ ദിവസം ബിഷപ്‌ ഖേദപൂര്‍വം പറഞ്ഞു: `നോക്ക്‌, ഫാദര്‍ ഡോമിനിക്ക്‌! എത്രയേറെ കത്തോലിക്കരാണ്‌ സത്യസഭവിട്ട്‌ ആല്‍ബിജന്‍സ്‌ പാഷണ്ഡതയില്‍ ചെന്നു ചാടിയിരിക്കുന്നത്‌! മഹാഭൂരിപക്ഷം വരുന്ന ഈ ആളുകളെ സത്യസഭയിലേക്കു തിരികെ കൊണ്ടുവരാന്‍ എന്താണ്‌ മാര്‍ഗം?'

ഫാ.ഡോമിനിക്ക്‌ - `അഭിവന്ദ്യ പിതാവേ, വിട്ടുപോയവരെയെല്ലാം തിരികെ കൊണ്ടുവരണമെങ്കില്‍, അവരുടെയിടയിലേക്ക്‌ കത്തോലിക്കര്‍ ഇറങ്ങിച്ചെല്ലണം; അവരോട്‌ ദൈവവചനം പ്രസംഗിക്കണം; പള്ളിക്കുള്ളില്‍ ഉള്ളവരോടു മാത്രം നമ്മള്‍ പ്രസംഗിക്കുകയെന്നു പറഞ്ഞാല്‍, ക്രിസ്‌ത്യാനികളില്‍ ബഹുഭൂരിപക്ഷവും ദൈവവചനം കേള്‍ക്കുകയില്ലെന്നു സാരം; അവര്‍ തിരിച്ചു വരികയുമില്ല.''

ബിഷപ്‌ - ശരി. അങ്ങനെയെങ്കില്‍, എന്തു പ്രായോഗികമാര്‍ഗമാണ്‌, ഡോമിനിക്ക്‌ അച്ചന്‍ നിര്‍ദ്ദേശിക്കുന്നത്‌?
ഫാ. ഡോമിനിക്ക്‌ - ആല്‍ബിജെന്‍സ്‌ പാഷണ്ഡരുടെ സമൂഹങ്ങളിലേക്ക്‌ ഇറങ്ങിച്ചെന്ന്‌ അവരോട്‌, സുവിശേഷം പ്രസംഗിക്കുകയും സത്യസഭയിലേക്കു മടങ്ങിവരാന്‍ അവരെ പ്രേരിപ്പിക്കുകയും ചെയ്യണം. ഞാന്‍ ഇതിനു തയാറാണ്‌. അഭിവന്ദ്യ പിതാവ്‌ അനുവദിച്ചാല്‍ മതി.

ബിഷപ്‌ - ഓ! ശരി. സമ്മതിച്ചിരിക്കുന്നു. പോ യി ദൈവവചനം പ്രഘോഷിക്കുക. തീക്ഷ്‌ണതയാല്‍ ജ്വലിക്കുന്ന ഹൃദയവുമായി ഡോമിനിക്ക്‌ കൊച്ചച്ചന്‍, പിറ്റേ ആഴ്‌ച ആല്‍ബിജെന്‍ സ്‌ പാഷണ്ഡരെ നേരിട്ടു; അവരുടെ വാദമുഖങ്ങളെ ഖണ്‌ഡിച്ചു.

എന്നിട്ടും ഒരു ഫലവുമുണ്ടായില്ല; ആരും മാനസാന്തരപ്പെട്ടില്ല. സാമാ ന്യം നിരാശനായ ഫാ. ഡോമിനിക്ക്‌ തിരിച്ചുവന്ന്‌, തീക്ഷ്‌ണതാപൂര്‍വം പാഷണ്ഡര്‍ക്കുവേ ണ്ടി പ്രാര്‍ത്ഥിച്ചു. ആയിടെ പരിശുദ്ധ ദൈവമാതാവ്‌ ഡോമിനിക്കച്ചനു പ്രത്യക്ഷപ്പെട്ട്‌, ജപമാല നല്‍കിക്കൊണ്ട്‌ പറഞ്ഞു: `മകനേ, ഡോ മിനിക്കേ, ഈ ജപമാല (കൊന്ത) എന്ന ആയു ധം പാഷണ്ഡരുടെ മാനസാന്തരത്തിനു സഹായിക്കും. ധൈര്യമായി, അവരുടെ തിരിച്ചുവരവിനുവേണ്ടി പ്രാര്‍ത്ഥിക്കുകയും പരിശ്രമിക്കുകയും ചെയ്യുക.'

പാഷണ്ഡമതസ്ഥര്‍ തിരിച്ചുവന്നു : കൊന്തനമസ്‌കാരവും ഉപവാസവും ബൈബിള്‍ പഠനവും പരിശുദ്ധ കുര്‍ബാനയും വഴി ശക്തിയാര്‍ജിച്ച്‌, പാഷണ്ഡമതക്കാരുടെ മധ്യത്തിലേക്ക്‌ ഫാ. ഡോമിനിക്ക്‌ ഇറങ്ങിച്ചെന്നു; അവ ര്‍ കൂട്ടംകൂട്ടമായി കത്തോലിക്കാ സഭയിലേക്കു തിരിച്ചുവന്നു; ആല്‍ബിജെന്‍സ്‌ (കത്താരി) വിഭക്തഗ്രൂപ്പുകള്‍ നാമാവശേഷമായി. കത്തോലിക്കാസഭയ്‌ക്കു പുറത്തുളളവരോടും അകത്തുള്ളവരോടും സുവിശേഷം പ്രസംഗിക്കാനായി, ഫാ. ഡോമിനിക്ക്‌ പിന്നീട്‌ `സുവിശേഷപ്രഘോഷകസംഘം' സംഘടിപ്പിച്ചു.

`ദൈവവചനം വായിച്ച്‌, ധ്യാനിച്ച്‌ സ്വാംശീകരിക്കുക- ആ ധ്യാനഫലം മറ്റുള്ളവരുമായി പങ്കുവെക്കുക' എന്ന മുദ്രാവാക്യവുമായി, സെന്റ്‌ ഡോമിനിക്കിന്റെ `സുവിശേഷ പ്രഘോഷകസംഘത്തിന്റെ' അംഗങ്ങള്‍, കഴിഞ്ഞ നാലു നൂറ്റാണ്ടുകളായി ആഗോള സഭയില്‍ സ്‌തുത്യര്‍ഹമായ സുവിശേഷപ്രവര്‍ത്തനങ്ങള്‍ ചെയ്‌തു.

ഇന്നിപ്പോള്‍, ഡോമിനിക്കന്‍ സന്യാസസഭയിലെ (മറ്റെല്ലാ സന്യാസസഭകളിലെയും പോലെ) വൈദിക ദൗര്‍ലഭ്യം നിമിത്തവും മറ്റുപല കാരണങ്ങളാലും മിഷന്‍ പ്രവര്‍ത്തനമണ്‌ഡലത്തില്‍ പാശ്ചാത്യ ഡോമിനിക്കന്‍ സമൂഹങ്ങള്‍ക്ക്‌ കാര്യമായി ഒന്നും ചെയ്യാന്‍ കഴിയുന്നില്ല.

ഉണര്‍ന്നു പ്രവര്‍ത്തിക്കണം : 

ഡോമിനിക്ക്‌ പുണ്യവാന്‍ പന്ത്രണ്ടാം നൂറ്റാണ്ടില്‍ അശ്രാ ന്തം പരിശ്രമിച്ചതിന്റെ ഫലമായി, യൂറോപ്പില്‍ കത്തോലിക്കാ സഭയ്‌ക്കു പുറത്തു പോയിരു ന്നവര്‍ തിരിച്ചുവന്ന്‌ സഭാംഗങ്ങളായി. ഇന്നിപ്പോള്‍, യൂറോപ്പ്‌, വടക്കേ അമേരിക്ക, തെക്കെ അമേരിക്ക എന്നീ ഭൂഖണ്‌ഡങ്ങളില്‍, കത്തോലിക്കരില്‍ ഭൂരിഭാഗവും സഭയ്‌ക്കു പുറത്താണ്‌. (അകത്തോലിക്കാസഭകളുടെ കാര്യം പറയുകയും വേണ്ട) യൂറോപ്പില്‍, ഞായറാഴ്‌ചകളിലെങ്കിലും പള്ളിയില്‍ പോകുന്നവരുടെ ശതമാനം പത്തില്‍ താഴെയാണ്‌; ജര്‍മനിയിലും ഇംഗ്ലണ്ടിലും എട്ടുശതമാനത്തില്‍ താഴെയും. മനോഹരങ്ങളായ അനേകം ബൃഹദ്‌ ദേവാലയങ്ങള്‍ അക്രൈസ്‌തവര്‍ക്ക്‌ വില്‍ക്കുകയോ അടച്ചുപൂട്ടുകയോ ചെയ്യുന്നു. പതിനഞ്ചു വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ ജര്‍മനിയില്‍ മുന്നൂറ്‌ മോസ്‌ക്കുകള്‍ (മുസ്ലീം പള്ളികള്‍) ഉണ്ടായിരുന്നെങ്കില്‍, ഇന്നിപ്പോള്‍ മോസ്‌ക്കുകളുടെ എണ്ണം ആറായിരത്തിലധികമാണ്‌. പാശ്ചാത്യരാജ്യങ്ങളില്‍ ഉന്നത വിദ്യാലയങ്ങളിലെ (ഹൈസ്‌കൂള്‍-കോളജ്‌-യൂണിവേഴ്‌സിറ്റികളിലെ) അക്രൈസ്‌തവ വിദ്യാര്‍ത്ഥികള്‍, തങ്ങളുടെ മ തത്തില്‍ ചേരാന്‍ ക്രിസ്‌ത്യന്‍ സഹപാഠികളെ പ്രേരിപ്പിക്കുന്നു.

ഫ്രാന്‍സില്‍ നാല്‌പതു ശതമാനം കുട്ടികള്‍ (കത്തോലിക്കാ മാതാപിതാക്കന്മാരില്‍നിന്നു ജനിച്ചവര്‍) മാമോദീസാ മുങ്ങാത്തവരാണ്‌. ഇക്കണക്കിനു പോയാല്‍, യൂറോപ്പിലെയും അമേരിക്കകളിലെയും ജനങ്ങള്‍ അടുത്ത തലമുറയാകുമ്പോള്‍, അക്രൈസ്‌തവരാകാന്‍ സാധ്യതയുണ്ട്‌. അങ്ങനെ സംഭവിക്കാതിരിക്കട്ടെ. ഒരു കാലത്ത്‌ ക്രൈസ്‌തവരാജ്യങ്ങളായിരുന്ന ടര്‍ക്കി, ഇറാക്ക്‌, ഇറാന്‍, ഈജിപ്‌ത്‌ മുതലായ രാജ്യങ്ങളില്‍ ക്രിസ്‌തുമതം ഇപ്പോള്‍, നിര്‍വീര്യമാകുകയോ നാമാവശേഷമാകുകയോ ചെയ്‌തിരിക്കുന്നു. മറ്റുരാജ്യങ്ങളില്‍ ഇങ്ങനെ സംഭവിക്കാതിരിക്കണമെങ്കി ല്‍ നമ്മള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണം.


ഭയപ്പെടേണ്ട; പാശ്ചാത്യസഭകളെ നമുക്കു രക്ഷിക്കാം : 

നമ്മള്‍ കത്തോലിക്കര്‍ ജാഗ്രതാപൂര്‍വം തീക്ഷ്‌ണകര്‍മരായി പ്രവര്‍ത്തിച്ചാല്‍ യൂറോപ്പിലെയും അമേരിക്കയിലെയും ക്ഷയോന്മുഖമായ ക്രിസ്‌തുസഭയെ പുനരുജ്ജീവിപ്പിക്കാം.

കര്‍ത്താവീശോയുടെ ഉദ്‌ബോധനങ്ങള്‍


`ഈ തൊഴുത്തില്‍പ്പെടാത്ത ആടുകള്‍ (മനുഷ്യര്‍) എനിക്കുണ്ട്‌. അവയെയും കൊണ്ടുവരണം'(യോഹ.10:10). ഈ അനുശാസനം തന്നെയാണ്‌, സ്വര്‍ഗാരോഹണത്തിനുമുമ്പ്‌ ഈശോ, തന്റെ അന്തിമകല്‌പനയില്‍ നല്‍കുന്നത്‌:
`സ്വര്‍ലോകഭൂലോകങ്ങളില്‍ സമസ്‌താധികാരവും എനിക്കു സംസിദ്ധമായിരിക്കുന്നു. അതിനാല്‍ സര്‍വലോകരുടെയും ഇടയിലേക്കു ചെന്ന്‌, പിതാ-പുത്ര-പവിത്രാത്മ നാമത്തില്‍ അവരെ മാമോദീസാ മുക്കി, എന്റെ ശിഷ്യരാക്കുവിന്‍' (മത്താ.28:20).
`ഭയപ്പെടേണ്ടാ. യുഗാന്ത്യം വരെ ഞാന്‍ നിങ്ങളോടൊത്ത്‌ ഉണ്ടായിരിക്കും' (മത്താ.10:31; 28:20).
`വഴിതെറ്റിപ്പോയ ഒരാളെ നേര്‍വഴിയിലേക്കു കൊണ്ടുവരുന്നവന്‍, സ്വന്തം ആത്മാവിനെയും അവന്റെ ആത്മാവിനെയും രക്ഷിക്കും' (യാക്കോ.5:20).
മിഷന്‍ പ്രവര്‍ത്തനം അനാവശ്യമോ ഔദാര്യമോ അല്ല
രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ (1965 ല്‍) അസന്ദിഗ്‌ധമായി പ്രഖ്യാപിച്ചു: `ഓരോ ക്രിസ്‌ത്യാനിയും (മാമോദീസാ സ്വീകരിച്ചതിന്റെ അടിസ്ഥാനത്തില്‍) ഓരോ മിഷനറിയാണ്‌- മിഷന്‍ പ്രവര്‍ത്തനം, ഏതൊരു ക്രൈസ്‌തവന്റെയും അവകാശവും കര്‍ത്തവ്യവുമാണ്‌. വിശുദ്ധ യാക്കോബ്‌ ശ്ലീഹായുടെ പ്രബോധനം, കര്‍ത്താവീശോയുടെ ഉദ്‌ബോധനത്തിന്റെ പ്രതിധ്വനിതന്നെയാണ്‌. മാര്‍ഗഭ്രഷ്‌ടനായ ഒരാളെ സന്മാര്‍ഗത്തിലേക്കു കൊണ്ടുവരിക എന്നു പറഞ്ഞാല്‍, അയാളുടെയും നമ്മുടെയും നിത്യരക്ഷ സുരക്ഷിതമാക്കുകയെന്നാണര്‍ത്ഥം (യാക്കോ.5:20).
അന്ത്യവിധിയുടെ മാനദണ്‌ഡമായി, സര്‍വലോകവിധി കര്‍ത്താവ്‌ പ്രഖ്യാപിക്കുന്നതു കേള്‍ക്കുക: `ഈ ചെറിയവരില്‍ ഒരാള്‍ക്ക്‌ നിങ്ങള്‍ ചെയ്‌തത്‌, എനിക്കുതന്നെയാണ്‌ നിങ്ങള്‍ ചെയ്‌തത്‌' എന്ന കര്‍തൃവാക്യത്തിന്റെ വിവക്ഷ, ശാരീരികമായ പൈദാഹങ്ങള്‍ മാത്രമല്ല; ആത്മീയഭോജ്യവും വിവക്ഷിതമാണ്‌. ശാരീരികമായ ഭക്ഷണപാനീയങ്ങള്‍ കൊടുക്കുന്നതിനെക്കാള്‍ ദൈവസന്നിധിയില്‍ എത്രയേറെ കൂടുതല്‍ സമ്മാനാര്‍ഹമായിരിക്കും ആത്മീയദാഹശമനത്തിനായി ക്രിസ്‌തുസുവിശേഷം അറിയിക്കുന്നത്‌!
ഫ്രാന്‍സിസ്‌ അസ്സീസിയുടെ വാക്കുകളില്‍, `കൊടുക്കുമ്പോഴാണ്‌ നമുക്കു ലഭിക്കുന്നത്‌. സൗജന്യമായി ഭക്ഷണം കഴിച്ച്‌ സമ്പുഷ്‌ടരായവര്‍, ഈ ഭക്ഷണം സൗജന്യമായി സുലഭ്യമാണെങ്കില്‍, അയല്‍പക്കക്കാരെയും ഈ വിവരം അറിയിക്കാതിരിക്കുമോ? നാമെല്ലാവരും സൗജന്യമായി സുവിശേഷവും ദൈവദാനങ്ങളും സ്വീകരിച്ചവരാണല്ലോ.

Friday 22 June 2012

ഭര്‍ത്താക്കന്മാരും പിതാക്കന്മാരും

പ്രായമായ അദ്ദേഹത്തെ ഞാന്‍ `കുട്ടേട്ടന്‍' എന്നു വിളിക്കുന്നു. പല കുറവുകള്‍ക്കുമപ്പുറത്തേക്കു നന്മ കാത്തുസൂക്ഷിച്ചിരുന്നു അദ്ദേഹം. ആ കുടുംബം ദാരിദ്ര്യത്തിന്റെ മുന്നില്‍ പകച്ചു നിന്നിട്ടുണ്ടെന്നു ഞാന്‍ കേട്ടിട്ടുണ്ട്‌. അറുതിയില്ലാത്ത കഷ്‌ടപ്പാടുകളിലൂടെയാണദ്ദേഹം കുടുംബത്തെ തീറ്റിപ്പോറ്റിയിരുന്നത്‌.

അര്‍ദ്ധനഗ്നനായി തോളിലൊരു തൂമ്പയും കൈയില്‍ ഭക്ഷണപ്പൊതിയുമായി നടന്നുനീങ്ങുന്ന കുട്ടേട്ടന്റെ രൂപമാണ്‌ എനിക്ക്‌ ഓര്‍മ വരുന്നത്‌. കള്ളപ്പണികൊണ്ട്‌ ആരെയും വഞ്ചിച്ചിരുന്നില്ല; പണംകൊടുത്തു പണിയിപ്പിക്കുന്നവരോടു നീതി പുലര്‍ത്തിയിരുന്നു.

അന്നൊക്കെ പ്രാതലും ഉച്ചഭക്ഷണവും പണിക്കാര്‍ക്കു കൊടുക്കുന്ന പതിവുണ്ടായിരുന്നു. പണിക്കുപോകുന്ന വഴി ഏതെങ്കിലും പറമ്പില്‍ നിന്നു കിട്ടുന്ന കമുകിന്റെ പാളയിലൊന്നെടുത്തു പുറംതൊലി പൊളിച്ചുകളഞ്ഞ്‌ വൃത്തിയാക്കി കൂടെ കൊണ്ടുപോകും.

രാവിലെ പത്തുമണിക്കു കിട്ടുന്ന പുഴുക്കും കറിയും അദ്ദേഹം വയറുനിറയെ കഴിക്കും. അല്‌പം പോലും വെള്ളം കുടിക്കില്ല; വെള്ളം കുടിച്ചാല്‍ ഭക്ഷണം കഴിക്കാന്‍ പറ്റില്ലല്ലോ?! നാട്ടുകാര്‍ക്കു കുട്ടേട്ടന്റെ ഭക്ഷണശൈലി അറിയാമായിരുന്നു. അതിനാല്‍ അദ്ദേഹത്തിനു കൂടുതല്‍ ഭക്ഷണം കൊടുത്തിരുന്നു.

എന്നാല്‍ ഉച്ചഭക്ഷണം അദ്ദേഹം കഴിക്കില്ല. കിട്ടുന്ന ചോറും കറികളും ചെത്തിയൊരുക്കിയ പാളയില്‍ പൊതിഞ്ഞു കൈയിലിരിക്കുന്ന തുവര്‍ത്തുകൊണ്ട്‌ ഒരിക്കല്‍ക്കൂടി പൊതിഞ്ഞുകെട്ടും. പിന്നെ വീട്ടിലേക്ക്‌ ഒരോട്ടമാണ്‌... ആ ഭക്ഷണത്തിനായി കാത്തിരിക്കുന്ന ഭാര്യയും മക്കളുമുണ്ടാ വീട്ടില്‍. പിന്നെ പത്തുമിനിറ്റുകൊണ്ട്‌ പണിസ്ഥലത്തെത്തി ഉച്ചവിശ്രമം പോലുമില്ലാതെ അഞ്ചുമണിവരെ പണിയും. അങ്ങനെയാണ്‌ അദ്ദേഹം തന്റെ കുടുംബത്തെ വളര്‍ത്തിയത്‌.

വര്‍ഷങ്ങള്‍ കഴിഞ്ഞു. ഒരു രാത്രിയില്‍ വഴിയിലൂടെ ഒരാള്‍ കരഞ്ഞുകൊണ്ട്‌ ഓടുന്നതിന്റെ ശബ്‌ദം കുട്ടിയായിരുന്നു ഞാന്‍ കേട്ടു. ആ കരച്ചില്‍ എന്റെ വീട്ടില്‍വന്ന്‌ അവസാനിച്ചു. വരാന്തയുടെ ഒരു മൂലയില്‍ അദ്ദേഹം പതുങ്ങിയിരുന്നു... അത്‌ കുട്ടേട്ടനായിരുന്നു. മകന്‍ എന്തിനോ വഴക്കുണ്ടാക്കി അപ്പനെ കൊല്ലാന്‍ വെട്ടുകത്തിയുമായി ഓടിച്ചതാണ്‌. കുട്ടേട്ടനെ രക്ഷിക്കാന്‍ ഞങ്ങള്‍ വിളക്കൂതിക്കെടുത്തി. മൂലയില്‍ കുത്തിയിരിക്കുന്ന കുട്ടേട്ടന്റെ മുഖമെനിക്കു കാണാന്‍ കഴിഞ്ഞില്ലെങ്കിലും, കഠിനമായ ശ്വാസതടസത്തിന്റെ ചിലമ്പിച്ച ശബ്‌ദം എന്റെ മുറിയിലേക്കു തുളച്ചുകയറി. ഓരോ ഏങ്ങലടിയിലും ആഴമായ ദുഃഖത്തിന്റെ ഒച്ച ഞാന്‍ കേട്ടു. പിന്നെ വളരെനേരം അദ്ദേഹമവിടെയിരുന്നു. രാത്രിയുടെ ഏതോ ഒരു നിമിഷത്തില്‍ കുട്ടേട്ടന്‍ പോയി. അപ്പോള്‍ ചാച്ചനോട്‌ പറഞ്ഞത്‌ ഞാന്‍ കേട്ടു: ``മക്കളെ ഊട്ടാനും വളര്‍ത്താനും മാത്രമേ എനിക്കു യോഗമുള്ളൂ; മരിക്കാനും അവര്‍തന്നെ വേണമായിരിക്കും... പോട്ടെ അപ്പച്ചാ, പോട്ടെ. മരിച്ചില്ലെങ്കില്‍ പിന്നെക്കാണാം.''

മക്കളെ ഊട്ടിയൂട്ടി സ്വയം കത്തിയെരിയുന്ന പിതാക്കന്മാരുടെയെല്ലാം ഛായ കുട്ടേട്ടന്റേതുപോലെയായിരിക്കാം... കഠിനമായ ദുഃഖം പേറുന്ന ആ മുഖം... പിതാക്കന്മാരുടെയും ഭര്‍ത്താക്കന്മാരുടെയും നിസ്വാര്‍ത്ഥ ജീവിതത്തിന്റെ പ്രതീകമായി ഞാന്‍ കുട്ടേട്ടനെ കാണുന്നു. കുടുംബത്തെ മറന്നു നിരുത്തരവാദിത്വത്തോടെ ജീവിതം നയിക്കുന്ന ആയിരങ്ങളിലൊരാളായിത്തീരാമായിരുന്നിട്ടും, ജീവന്റെ തുടിപ്പത്രയും ഭാര്യയ്‌ക്കും മക്കള്‍ക്കും നല്‍കി, അവസാനം അവരാല്‍ തഴയപ്പെടുന്ന കുറെ ഭര്‍ത്താക്കന്മാരും പിതാക്കന്മാരും ചില വീടുകളിലെ വരാന്തകളില്‍ കുട്ടേട്ടനെപ്പോലെ `ജീവന്റെ നീതിക്കിരക്കന്നുണ്ട്‌.' അവരുടെ വേദനിക്കുന്ന ഓര്‍മയ്‌ക്കു മുന്നില്‍ ഞാനീ അനുഭവം സമര്‍പ്പിക്കുന്നു.

Wednesday 13 June 2012

വ്യാകുല ജപമാല


വ്യാകുല ജപമാല 
റ്റം വ്യാകുലയായ മാതാവേ ഗാഗുല്‍ത്തായിലെ ബലിവേദിയില്‍ ദുസ്സഹമായ വേദനയനുഭവിച്ചുകൊണ്ടു മനുഷ്യവര്‍ഗ്ഗത്തിന്റെ മാതാവായിത്തീര്‍ന്ന അങ്ങയെ ഞങ്ങള്‍ വാഴ്ത്തുന്നു,പീഡിതരുടെ ആശ്വാസമായ അങ്ങയെ ഞങ്ങള്‍ക്ക് മാതാവായി തന്ന മിശിഹായേ ഞങ്ങള്‍ സ്തുതിക്കുന്നു."ഇതാ കര്‍ത്താവിന്റെ ദാസി"എന്നു പറഞ്ഞുകൊണ്ടു ദൈവമാതൃത്വം സ്വീകരിച്ചസമയം മുതല്‍ അവാച്യമായ വേദനകള്‍ അനുഭവിച്ചുകൊണ്ടു രക്ഷാകര്‍മ്മത്തില്‍ തന്റെ തിരുക്കുമാരനോടു സജീവമായി സഹകരിച്ച മാതാവേ!അവിടുത്തെ വ്യാകുലങ്ങളെക്കുറിച്ച് ധ്യാനിക്കുന്ന ഞങ്ങള്‍ക്ക് പാപങ്ങളിന്മേല്‍ യഥാര്‍ത്ഥമായ മനസ്താപവും പാപസാഹചര്യങ്ങളെ വിട്ടൊഴിഞ്ഞു അവിടുത്തെ തിരുക്കുമാരനെ അധികമധികം സ്നേഹിക്കുവാനുള്ള നല്‍വരവും നല്‍കണമേ.അനുദിനജീവിതത്തില്‍ ഞങ്ങള്‍ക്കുണ്ടാകുന്ന മാനസികവും ശാരീരികവുമായ പീഡകളെ ദൈവത്തിരുമനസ്സിന് അനുയോജ്യമായവിധം സഹിച്ചുകൊണ്ടു ദരിദ്രനും വിനീതനുമായ ക്രിസ്തുനാഥന് സാക്ഷ്യംവഹിക്കുവാനുള്ള അനുഗ്രഹം ഞങ്ങള്‍ക്ക് പ്രദാനം ചെയ്യണമേ.
ഒന്നാം രഹസ്യം
ശെമയോന്‍റെ പ്രവചനം
പരി.വ്യാകുലമാതാവേ!ശെമയോന്‍റെ ദീര്‍ഘദര്‍ശനം ശ്രവിച്ചപ്പോള്‍ അവിടുത്തെ മൃദുലഹൃദയം അനുഭവിച്ച വ്യസനത്തെ ഓര്‍ത്ത് എളിമയെന്ന പുണ്യത്തെയും ദൈവഭയമെന്ന ധാനത്തെയും ദൈവത്തോടപേക്ഷിച്ചു തരുവിക്കണമേ. 1സ്വര്‍ഗ്ഗ,7 നന്മ,1 ത്രീ.
രണ്ടാം രഹസ്യം
തിരുക്കുടുംബം ഈജിപ്തിലെക്കു ഒടിയൊളിക്കുന്നു
പരി.വ്യാകുലമാതാവേ!അങ്ങേ തിരുസുതന്നെ ഹേറോദേസ് രാജാവു വധിക്കുവാനന്വേഷിക്കുന്നു എന്നറിഞ്ഞു പരദേശത്തേക്ക് ഓടിപ്പോകേണ്ടിവന്നപ്പോഴും ആ അഞ്ജാതദേശത്തു വസിച്ചപ്പോഴുംഅങ്ങ് അനുഭവിച്ച ദു:ഖത്തെ ദൈവത്തിരുമനസ്സിന് സദാ കീഴ്വഴങ്ങുന്നതിനുള്ള അനുഗ്രഹം ഞങ്ങള്‍ക്ക് തരുവിക്കണമേ. 1സ്വര്‍ഗ്ഗ,7 നന്മ,1 ത്രീ.
മൂന്നാം രഹസ്യം
ബാലനായ ഈശോയേ കാണാതാകുന്നു
പരി.വ്യാകുലമാതാവേ!അങ്ങേ തിരുക്കുമാരന്‍ പന്ത്രണ്ടുവയസ്സില്‍ മൂന്നു ദിവസത്തേക്ക് അങ്ങയെ വിട്ടു പിരിഞ്ഞു കാണാതായപ്പോള്‍ അവിടുന്നനുഭവിച്ച വ്യസനത്തെ ഓര്‍ത്ത് വിരക്തിയെന്ന പുണ്യത്തെയും അറിവെന്ന ധാനത്തെയും ദൈവത്തോടപേക്ഷിച്ചു തരുവിക്കണമേ. 1സ്വര്‍ഗ്ഗ,7 നന്മ,1 ത്രീ.  
നാലാം രഹസ്യം
ഗാഗുല്‍ത്തയിലേക്കുള്ള വഴിമദ്ധ്യേ മാതാവും പുത്രനും തമ്മില്‍ കാണുന്നു
പരി.വ്യാകുലമാതാവേ!അങ്ങേ തിരുക്കുമാരന്‍ കുരിശുവഹിച്ചുകൊണ്ടു കൊലക്കല്‍ത്തിലേക്ക് പോകുന്നതിനെ ദര്‍ശിച്ചപ്പോള്‍ അവിടുന്നനുഭവിച്ച വ്യസനപാരവശ്യത്തെ ഓര്‍ത്ത് ക്ഷമയെന്ന പുണ്യത്തെയും ആത്മശക്തിയെന്ന ധാനത്തെയും ദൈവത്തോടപേക്ഷിച്ചു തരുവിക്കണമേ. 1സ്വര്‍ഗ്ഗ,7 നന്മ,1 ത്രീ.
അഞ്ചാം രഹസ്യം
പരി.അമ്മ കുരിശിന്റെ ചുവട്ടില്‍
പരി.വ്യാകുലമാതാവേ!നിന്റെ തിരുക്കുമാരന്‍ കുരിശില്‍ മരണവേദന അനുഭവിക്കുന്നത് അങ്ങ് ദര്‍ശിച്ചപ്പോള്‍ അവിടുത്തേക്കുണ്ടായ കഠിനവേദനയെക്കുറിച്ച് ഈ ജീവിതത്തിലുണ്ടാകുന്ന കുരിശുകള്‍ ക്ഷമയോടെ സഹിക്കുവാനുള്ള അനുഗ്രഹം ഞങ്ങള്‍ക്ക് തരുവിക്കണമേ. 1സ്വര്‍ഗ്ഗ,7 നന്മ,1 ത്രീ.
ആറാം രഹസ്യം
തിരുശരീരം മാതാവിന്റെ മടിയില്‍ കിടത്തുന്നു
പരി.വ്യാകുലമാതാവേ!നിന്റെ തിരുക്കുമാരന്റെ തിരുവിലാവ് കുന്തംകൊണ്ട് കുത്തിത്തുറക്കപ്പെട്ടപ്പോഴും ആ തിരുമേനി മടിയില്‍ കിടത്തിയപ്പോഴും അവിടുന്നനുഭവിച്ച അത്യാട്ധികമായ വ്യസനത്തെക്കുറിച്ച്,ഞങ്ങളുടെ പാപങ്ങളില്‍ ശരിയായ മനസ്താപവും അവയ്ക്കു പരിഹാരം ചെയ്യുവാനുള്ള ദൈവദാനവും ഞങ്ങള്‍ക്ക് തരുവിക്കണമേ. 1സ്വര്‍ഗ്ഗ,7 നന്മ,1 ത്രീ.
ഏഴാം രഹസ്യം
ഈശോയുടെ തിരുശരീരം സംസ്കരിക്കപ്പെടുന്നു
പരി.വ്യാകുലമാതാവേ!അവിടുത്തെ തിരുക്കുമാരന്‍ കല്ലറയില്‍ സംസ്കരിക്കപ്പെട്ടപ്പോള്‍ അവിടുന്നനുഭവിച്ച കഠോരവേദനകളെക്കുറിച്ച് വിശ്വാസം,ശരണം,സ്നേഹം,എന്നീ ദൈവികപുണ്യങ്ങള്‍ ഞങ്ങളില്‍ വര്‍ദ്ധിക്കുവാന്‍ അനുഗ്രഹം തരുവിക്കണമേ, 1സ്വര്‍ഗ്ഗ,7 നന്മ,1 ത്രീ. 

തിരുമുഖത്തിന്റെ ജപമാല



തിരുമുഖത്തിന്റെ ജപമാല 
ഓ ഈശോയുടെ തിരുമുഖമെ ഞങ്ങളുടെ പ്രാര്‍ത്ഥന അങ്ങേ തിരുസന്നിധിയില്‍ എത്തുന്നതുവരെ ഞങ്ങള്‍ അങ്ങയെ വിളിച്ചപേക്ഷിക്കുന്നു.അങ്ങേക്ക് ഞങ്ങളെ അത്ഭുതകരമായി രക്ഷിക്കാന്‍ കഴിയുമല്ലോ,പരിശുദ്ധനായ ദൈവമേ സര്‍വ്വശക്തനായ ദൈവമേ മരണമില്ലാത്ത ദൈവമേ ഞങ്ങളിലും ലോകം മുഴുവനിലും കരുണ തോന്നാണമേ.,
സ്വര്‍ഗ്ഗസ്ഥനായ പിതാവേ!എളിമയോടും അതിയായ ആഗ്രഹത്തോടും കൂടി ഈശോയുടെ തിരുമുഖത്തിന്റെ അനന്തമായ യോഗ്യതകളെയും സഹനങ്ങളെയും വിലമതിയാത്ത തിരൂരക്തത്തെയും തിരുമുറിവുകളെയും കണ്ണുനീരുകളെയും അങ്ങയുടെ മഹത്വത്തിനും ഞങ്ങളുടെ ആവശ്യങ്ങളില്‍ സഹായത്തിനുമായി കാഴ്ചവയ്ക്കുന്നു.
1. തിരുമുറിവുകളാല്‍ ആവൃതമായിരിക്കുന്ന ഈശോയുടെ തിരുമുഖമെ!അങ്ങേ വിളിച്ചപേക്ഷിക്കുന്നവരോടു കരുണ തോന്നേണമേ.(10 പ്രാവശ്യം)
സ്വര്‍ഗ്ഗസ്ഥനായ പിതാവേ!എളിമയോടും അതിയായ.......... ആവശ്യങ്ങളില്‍ സഹായത്തിനുമായി കാഴ്ചവയ്ക്കുന്നു.
2. തിരൂരക്തത്താല്‍ ആവൃതമായിരിക്കുന്ന ഈശോയുടെ തിരുമുഖമെ!അങ്ങേ വിളിച്ചപേക്ഷിക്കുന്നവരോടു കരുന്നതോന്നണമേ.(10 പ്രാവശ്യം)
സ്വര്‍ഗ്ഗസ്ഥനായ പിതാവേ!എളിമയോടും അതിയായ.......... ആവശ്യങ്ങളില്‍ സഹായത്തിനുമായി കാഴ്ചവയ്ക്കുന്നു.
3. ഞങ്ങളോടുള്ള അന്തമായ സ്നേഹത്താല്‍ കാണേരൊഴുക്കിയ ഈശോയുടെ തിരുമുഖമെ!അങ്ങേ വിളിച്ചപേക്ഷിക്കുന്നവരോടു കരുന്നതോന്നണമേ.(10 പ്രാവശ്യം)
സ്വര്‍ഗ്ഗസ്ഥനായ പിതാവേ!എളിമയോടും അതിയായ.......... ആവശ്യങ്ങളില്‍ സഹായത്തിനുമായി കാഴ്ചവയ്ക്കുന്നു.
4നിന്ദിതനും അപമാനിതനുമായ ഈശോയുടെ തിരുമുഖമെ!അങ്ങേ വിളിച്ചപേക്ഷിക്കുന്നവരോടു കരുന്നതോന്നണമേ.(10 പ്രാവശ്യം)
സ്വര്‍ഗ്ഗസ്ഥനായ പിതാവേ!എളിമയോടും അതിയായ.......... ആവശ്യങ്ങളില്‍ സഹായത്തിനുമായി കാഴ്ചവയ്ക്കുന്നു.
5. ഏറ്റം ആഴമേറിയ വേദനയും നിശബ്ദമായി സഹിച്ച ഈശോയുടെ തിരുമുഖമെ!അങ്ങേ വിളിച്ചപേക്ഷിക്കുന്നവരോടു കരുന്നതോന്നണമേ.(10 പ്രാവശ്യം)
സ്വര്‍ഗ്ഗസ്ഥനായ പിതാവേ!എളിമയോടും അതിയായ.......... ആവശ്യങ്ങളില്‍ സഹായത്തിനുമായി കാഴ്ചവയ്ക്കുന്നു. 
പ്രാര്‍ത്ഥിക്കാം
ഞങ്ങളുടെ രക്ഷകനും ഞങ്ങളോടുള്ള അഗാതമായ കരുണയാലും സ്നേഹത്താലും അനന്തമായ യോഗ്യതകള്‍ നേടിത്തന്നവനുമായ ഈശോയുടെ തിരുമുഖമെ ഞങ്ങളങ്ങയെ ആരാധിക്കുന്നു.യഥാര്‍ത്ഥ മനസ്താപവും പാപമോചനവും ഞങ്ങള്‍ക്ക് നല്‍കണമേ.ഞങ്ങളുടെ ജീവിത വിശുദ്ധിയാലും അചഞ്ചലമായ വിശ്വാസസാക്ഷ്യത്താലും ആഴമേറിയ സ്നേഹത്താലും അങ്ങേ തിരുമുഖത്തെ ഞങ്ങള്‍ ആശ്വസിപ്പിക്കട്ടെ.ആമ്മേന്‍. 

Monday 11 June 2012

നല്ല സമരിയാക്കാരന്റെ ഉപമ


"അപ്പോള്‍ ഒരു നിയമജ്ഞന്‍ എഴുന്നേറ്റുനിന്നു അവനെ പരീക്ഷിക്കുവാന്‍ ചോദിച്ചു,ഗുരോ നിത്യജീവന്‍ അവകാശമാകുവാന്‍ ഞാന്‍ എന്തുചെയ്യണം?അവന്‍ ചോദിച്ചു നിയമത്തില്‍ എന്തു എഴുതിയിരിക്കുന്നു?നീ എന്തു വായിക്കുന്നു?അവന്‍ ഉത്തരം പറഞ്ഞു നീ നിന്റെ ദൈവമായ കര്‍ത്താവിനെ പൂര്‍ണ്ണഹൃദയത്തോടും പൂര്‍ണ്ണാത്മാവോടും പൂര്‍ണ്ണശക്തിയോടും പൂര്‍ണ്ണമനസ്സോടുംകൂടെ സ്നേഹിക്കണം.നിന്റെ അയല്‍ക്കാരനെ നിന്നെപ്പോലെയും;അവന്‍ പ്രതിവചിച്ചു നീ ശരിയായിതന്നെ ഉത്തരം പറഞ്ഞു ഇതനുസരിച്ച് പ്രവര്‍ത്തിക്കുക നീ ജീവിക്കും.എന്നാല്‍ അവന്‍ തന്നെത്തന്നെ സാധൂകരിക്കാനാഗ്രഹിച്ചു യേശുവിനോടു ചോദിച്ചു ആരാണ് എന്റെ അയല്‍ക്കാരന്‍?യേശു പറഞ്ഞു ഒരുവന്‍ ജറുസലേമില്‍നിന്ന് ജറീക്കോയിലേക്ക് പോവുകയായിരുന്നു,അവന്‍ കവര്‍ച്ചക്കാരുടെ കൈയ്യില്‍ അകപ്പെട്ടു അവര്‍ അവന്റെ വസ്ത്രങ്ങള്‍ ഉരിഞ്ഞെടുത്ത് അവനെ പ്രഹരിച്ചു അര്‍ദ്ധപ്രാണനാക്കിയിട്ടുപൊയ്ക്കളഞ്ഞു,ഒരു പുരോഹിതന്‍ ആ വഴിയെവന്നു അവനെക്കണ്ട് മറുവശത്തുക്കുടി കടന്നുപോയി,അതുപോലെ ഒരു ലേവായനും അവിടെ വന്നപ്പോള്‍ അവനെക്കാണ്ടെങ്കിലും കടന്നുപോയി,എന്നാല്‍ ഒരു സമറിയാകാരന്‍ യാത്രാമദ്ധ്യേ അവന്‍ കിടന്ന സ്ഥലത്തുവന്നു അവനെക്കണ്ട് മനസ്സലിഞ്ഞ് അടുത്തുചെന്നു എണ്ണയും വീഞ്ഞും വച്ച് അവന്റെ മുറിവുകള്‍ വച്ചുകെട്ടി.അവന്റെ കഴുതയുടെ പുറത്തുകയറ്റി ഒരു സത്രത്തില്‍ കൊണ്ടുചെന്നു പരിചരിച്ചു.അടുത്തദിവസം സത്രസൂക്ഷിപ്പുകാരന്റെ കൈയ്യില്‍ രണ്ടു ദനാറാ കൊടുത്തിട്ടുപറഞ്ഞു ഇവന്റെ കാര്യം നോക്കിക്കൊളനം കൂടുതലായി എന്തെങ്കിലും ചിലവാകുന്നുവെങ്കില്‍ ഞാന്‍ തിരിച്ചുവരുമ്പോള്‍ തന്നുകൊള്ളാം.കവര്‍ച്ചക്കാരുടെ കൈയ്യില്ലകപ്പെട്ട ആ മനുഷ്യന് ഈ മൂവരില്‍ ആരാണ് അയല്‍ക്കാരനായി വര്‍ത്തിച്ചത്?അവനോടു കരുണകാണിച്ചവന്‍ എന്നു ആ നിയമജ്ഞന്‍ പറഞ്ഞു.യേശു പറഞ്ഞു നീയും പോയി അതുപോലെ ചെയ്യുക."

ചെറുപ്പം മുതല്‍ കേള്‍ക്കുന്ന ഒരു വചനം .അല്ലെങ്കില്‍ തീരെ ചെറുപ്പത്തില്‍ തന്നെ എന്റെ മനസ്സില്‍ പതിഞ്ഞ ഒരു വചനം ..എന്നെ പോലെ തന്നെ ഇത് വായിക്കുന്ന പലരും ആദ്യം മനപാഠം ആക്കിയ വചനമാകാം ഇത് ആദ്യം തന്നെ ഇതിലെ ചോദ്യ കര്‍ത്താവിനെ കുറിച്ച് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു ..പലപ്പോഴും ഇതിലെ നിയമജ്ഞന്‍ എന്നെ കുറ്റപ്പെടുതാറുണ്ട് പരിഹസിക്കാറുണ്ട് ..കാരണം ഞാനും , നമ്മളില്‍ ചിലരും ആരും ശ്രദ്ധിക്കാതെ പോയ ഈ നിയമജ്ഞന്‍ ആണ് എന്ന് നമ്മള്‍ മനസിലാക്കരുണ്ടോ ?മനസ്സിലായില്ല അല്ലേ ? ഈ ബ്ലോഗിലും ഇത് പോലെ മറ്റു പല ബ്ലോഗിലും പോയി വായിച്ചു പഠിച്ചു മനപാഠം ആക്കുന്ന കാര്യങ്ങള്‍ നിങ്ങളുടെ ജീവതത്തില്‍ എത്ര മാത്രം പരിവര്‍ത്തനം വരുത്താറുണ്ട് ?ഇതിലെ നിയമജ്ഞനും ഇത് പോലെ തന്നെ ..ഈ ഒരു കഥ അവന്റെ കണ്ണ് നനച്ചതായോ ,പത്രൊസിനെയും സക്കെവൂസിനെയും പോലെ അവന്‍ മാറിയതായോ പരാമര്‍ശം ഇല്ല ..നമ്മളെ പോലെ അറിവ് കൂട്ടുവാന്‍ മാത്രമാണ് അയാളും ശ്രമിച്ചത് .അല്ലെങ്കില്‍ പിന്നീടു ഒരു സമയത്തിലേക്ക് മറ്റുള്ളവര്‍ക്ക് പറഞ്ഞു കൊടുക്കനായുള്ള ഒരു കഥയായി ..ഇനി വചനത്തിന്റെ കേന്ദ്രത്തിലേക്ക് കടക്കാം ..


ഈ വചനത്തിനു രണ്ടു ഭാഗങ്ങള്‍ ആണ് ..ഒന്ന്  പല ക്രൈസ്തവനും പലപ്പോഴും ഇടര്‍ച്ച വരുന്ന ഒരു ഭാഗമാണ് ഇവിടെ ആദ്യം പറഞ്ഞിരിക്കുന്നത് .


നിത്യജീവന്‍ അവകാശമാകുവാന്‍ ഞാന്‍ എന്തുചെയ്യണം?


വളരെ നിസാരമെന്നു തോന്നാവുന്ന രണ്ടു കാര്യങ്ങള്‍ ചെയ്താല്‍ മതി എന്ന് കര്‍ത്താവു പറയുന്നു .ഒന്ന് നീ നിന്റെ ദൈവമായ കര്‍ത്താവിനെ പൂര്‍ണ്ണഹൃദയത്തോടും പൂര്‍ണ്ണാത്മാവോടും പൂര്‍ണ്ണശക്തിയോടും പൂര്‍ണ്ണമനസ്സോടുംകൂടെ സ്നേഹിക്കണം.രണ്ടു നിന്റെ അയല്‍ക്കാരനെ നിന്നെപ്പോലെയും; വളരെ എളുപ്പം അല്ലേ?ഇതില്‍ ദൈവത്തിനെ സ്നേഹിക്കുന്നത് നമ്മുക്ക് പിന്നീടൊരിക്കല്‍ കാണാം ..ആദ്യം ആരാണ് നല്ല ഒരു അയല്‍ക്കാരന്‍ എന്ന് നോക്കാം ..ഈ വചനം എന്നെ സന്തോഷിപ്പിക്കുന്നത് രണ്ടായിരം വര്‍ഷങ്ങള്‍ക്കു ശേഷവും ഇതിന്റെ പ്രസക്തി നഷ്ട്ടപെട്ടില്ല എന്നത് തന്നെ ..നിങ്ങള്ക്ക് ചുറ്റുമുള്ള ഇതു വഴിയില്‍ നോക്കിയാലും നിങ്ങള്ക്ക് ഇപ്പോളും കാണാന്‍ സാധിക്കും ,നല്ല സമരിയക്കാരനെ അല്ല മറിച്ചു ആ  വീണു കിടക്കുന്ന യാത്രകാരനെയും ആ പുരോഹിതരെയും ആ ലേവ്യരെയും .. ഈ ഉപമയിലെ കഥാപാത്രങ്ങള്‍ നമുക്ക്‌ പരിചിതരാണ്‌. കവര്‍ച്ചക്കാര്‍, മതപ്ര തിനിധികള്‍, സത്രം സൂക്ഷിപ്പുകാരന്‍, നല്ല സമരിയാ ക്കാരന്‍ എന്നിവരാണവര്‍. .ഇവര്‍   മൂന്നു മനോഭാവങ്ങള്‍ പുലര്‍ത്തുന്നവര്‍ ആണ് ..



കവര്‍ച്ചക്കാര്‍


ലോകമെങ്ങും ഉള്ള ഈ കവര്‍ച്ചക്കാര്‍ക്ക്   ഒരു മനോഭാവവേ ഉള്ളു . "നിന്റെതെല്ലാം എന്റെതാണ് ". ഇപ്പോള്‍ നിങ്ങള്ക്ക് തോന്നും ശരിയാണ് ..എനിക്കറിയാം പക്ഷെ നിങ്ങള്‍ക്കും ഈ മനോഭാവമാണ് എന്ന് ഞാന്‍ പറഞ്ഞാല്‍ ഒന്ന് ഞെട്ടും അല്ലേ ? കവര്‍ച്ചക്കാരുടെ മുന്‍പില്‍ എത്തപ്പെട്ട വഴിയാത്രക്കാരനായ മനുഷ്യന്‍, അവരുടെ ഉപയോഗത്തിനും ചൂഷണത്തിനും മാത്ര മുള്ള ഒരു വസ്‌തുവായിരുന്നു. ആരാണ്‌, എന്താണ്‌, എങ്ങോട്ടു ള്ള യാത്രയാണ്‌, ഈ സാധു മനുഷ്യന്റേത്‌ എന്നതൊന്നും അവരുടെ പരിധിയില്‍ പെടുന്ന കാര്യമല്ല. അവര്‍ക്ക്‌ വേണ്ടത്‌ ഏതു വിധേനയെങ്കിലും കൈക്കലാക്കുക എന്നതുമാത്രമാണവരുടെ ലക്ഷ്യം. അവരാഗ്രഹിച്ചത്‌ കിട്ടിക്കഴിയുമ്പോള്‍ ഉപേക്ഷിച്ച്‌ കടന്നുകളയാനും മടിയില്ല. ആരോ ഒരാള്‍ എന്നൊരു തലത്തില്‍ മാത്രമാണ്‌ കവര്‍ച്ചക്കാര്‍ ഈ മനുഷ്യനെ കാണുന്നത്‌. അതായത്‌ എന്റെ ആരുമല്ല അയാള്‍ എന്ന്‌ സാരം. ഞാന്‍ എത്രമാത്രം ദുഷ്ടത നിറഞ്ഞ വ്യക്തിയാണെങ്കിലും, ഞാനറിയുന്ന ഒരാളോട്‌, അല്ലെങ്കില്‍ എന്റെ ഒരു ബന്ധുവിനോട്‌, എന്റെ സ്വന്തത്തില്‍പെട്ട ഒരാളോട്‌ കവര്‍ച്ചക്കാരന്റെ രീതിയില്‍ പെരുമാറാന്‍ എനിക്ക്‌ കഴിയുമോ? (ഇന്ന്‌ പലര്‍ക്കും അതിനു കഴിയുന്നു എന്ന പരമാര്‍ത്ഥം വിസ്‌മരിക്കുന്നില്ല). നല്ലൊരു വിശകലനത്തിന്‌ നമ്മെത്തന്നെ വിധേയമാക്കിയാല്‍ മനസിലാകും, നമ്മില്‍നിന്ന്‌ അപരനിലേക്ക്‌ പുറപ്പെടുന്ന മലിനമായ പല കാര്യങ്ങളുടെയും കാരണം അവനും അവളും എന്റെ ആരുമല്ല എന്നതുതന്നെയെന്ന്‌. ഇന്നത്തെ സാമൂഹികമായ പല കാര്യ ങ്ങളുടെയും അടിത്തറ ഇതിനു സമാനംതന്നെയാണ്‌. ആരെയും ചൂഷണം ചെയ്യാനും, മോശമായി പറയാനും നമുക്ക്‌ കഴിയുന്നത്‌ അവരൊന്നും എന്റെ ഹൃദയത്തോട്‌ അത്ര അടുത്തുള്ളവരല്ലാത്തതിനാലല്ലേ..? 


മാത്രവുമല്ല നിന്റെ ജീവിതത്തിലേക്ക് ഒന്ന് നോക്ക് ..മറ്റുള്ളവരുടെ അധ്വാനത്തില്‍ അസ്സൂയപെടുന്നുണ്ടേല്‍ ,സ്വയം അധ്വാനിക്കാതെ മറ്റുള്ളവരുടെ അധ്വാനത്തില്‍ നിന്ന് കൈ ഇട്ടു വാരുനുണ്ടേല്‍ ,ജോലിക്ക് ന്യായമായ കൂലി കൊടുക്കാത്തവര്‍ ,ജോലി ഇട്ടിട്ടു ഉടമയെ വഞ്ചിക്കുന്നവര്‍ ,ജോലി സമയത്ത് ബ്ലോഗ്‌ എഴുതുന്നവര്‍ (ഞാന്‍ തന്നെ ),അത് വായിക്കുന്നവര്‍ (നീ തന്നെ ),ദശാംശം കൊടുക്കാത്തവര്‍ ,കടമകള്‍ നിര്‍വഹിക്കാത്തവര്‍ ,മാതാപിതാക്കളെ ,ജീവിത പങ്കാളിയെ ,മക്കളെ എന്നിങ്ങനെ നമ്മള്‍ നോക്കുവാന്‍ കടപെട്ടവരെ നോക്കാത്തവര്‍ ഇവര്‍ എല്ലാം കവര്ച്ചകാരന് എന്ന് മറക്കാതെ  ഇരിക്കുക ..ദശാംശം എന്നത് നിന്റെ ഏതാനും ചില്ലിതുട്ടുകള്‍ അല്ല ..നിനക്ക് ലഭിക്കുന്ന എല്ലാത്തിന്റെയും ഒരു പങ്കു .നിന്റെ സമ്പാദ്യം ,അറിവ് ,സമയം ,വാഹനം അങ്ങനെ എല്ലാത്തിന്റെയും ...അല്ലാതെ ഏതോ പാവപെട്ടവന് നീട്ടിയ ഏതാനും ചില്ലി തുട്ടുകള്‍ കാണിച്ചു നീ ഞെളിഞ്ഞിരിക്കുമ്പോള്‍ ഓര്‍ക്കുക മല്ലാക്കി വിളിച്ച ദൈവത്തിനെ കൊള്ളയടിക്കുന്നവനെ എന്നാ വാക്ക് അന്തരീക്ഷത്തില്‍ മുഴുങ്ങുന്നുണ്ട് എന്ന്..





മതപ്ര തിനിധികള്‍, സത്രം സൂക്ഷിപ്പുകാരന്‍

ഇവരാണ് രണ്ടാമത്തെ വിഭാഗം .ഇവര്‍ സ്വയം ന്യായികരിക്കുന്നവരാണ് .മറ്റുള്ളവരുടെ സഹായം ഇവര്‍ തേടാറില്ല .മറ്റുള്ളവരെ ഇവര്‍ സഹായിക്കാറും ഇല്ല . എന്‍റെ എല്ലാം എന്‍റെതും നിന്‍റെ എല്ലാം നിന്‍റെതും എന്ന തത്വത്തിലും മനോഭാവത്തിലും ജീവിക്കുന്നവര്‍ ആണ് ഇവര്‍ .മത പ്രതിനിധികളായി കടന്നുവരുന്ന പുരോഹിതനും ലേവായനും അവരുടെ മുന്‍പില്‍ മുറിവേറ്റ്‌ മൃതപ്രായനായി കിടക്കുന്ന ആ മനുഷ്യന്‍ ഒഴിവാക്കപ്പെടേണ്ട ഒരു പ്രശ്‌നമായിരുന്നു. അവരുടെ വിലപ്പെട്ട സമയം അവിടെ ചെലവഴിച്ചാല്‍ അവര്‍ മതപരമായി നിറവേറ്റേണ്ട കര്‍മ്മങ്ങള്‍ക്ക്‌ തടസം സംഭവിക്കും. അത്‌ സമൂഹത്തില്‍തന്നെ മുറുമുറുപ്പു സൃഷ്ടിക്കാം. അവരെ സംബന്ധിച്ച്‌ വഴിയിലെ മനുഷ്യനെ ഒഴിവാക്കുന്നത്‌ എന്തുകൊണ്ടും നല്ലതാണ്‌. അല്ലെങ്കില്‍ അതൊരു തീരാത്ത പ്രശ്‌നമായി അവരോടൊപ്പം നില്‌ക്കും. സത്രം സൂക്ഷിപ്പുകാരന്റെ മുന്‍പില്‍ എത്തുന്ന ഓരോരു ത്തര്‍ക്കും അവര്‍ കൊടുക്കുന്ന നാണയത്തിനനുസരിച്ചുള്ള കാര്യങ്ങള്‍ ചെയ്‌തുകൊടുക്കുക എന്നത്‌ അയാളുടെ ധര്‍മ്മമാണ്‌. എന്നാല്‍, അന്നേദിവസം അവിടെ എത്തിക്കപ്പെട്ട മുറിവേറ്റ മനുഷ്യനെ ശുശ്രൂഷിച്ചാല്‍ അവനൊന്നും തരില്ലെങ്കിലും പണിക്കൂലി ഒന്നുപോലും കുറയാതെ കിട്ടുമെന്ന ഉറപ്പുണ്ട്‌. സൗജന്യമായി ശുശ്രൂഷിക്കപ്പെടേണ്ട ഒരു യാത്രികന്‍മാത്രമാ ണവന്‍. ഇതൊരുതരം നിസംഗതയാര്‍ന്ന പ്രവൃത്തിയാണ്‌. മറ്റൊ രു വാക്കില്‍ പറഞ്ഞാല്‍ സ്‌നേഹരഹിതമായ ശുശ്രൂഷ. തന്നോ ടാവശ്യപ്പെട്ടതും ആവശ്യപ്പെടുന്നതും മാത്രം ചെയ്യുക എന്നതിനപ്പുറം ഒന്നും തന്നില്‍ നിക്ഷിപ്‌തമല്ല എന്ന്‌ സത്രം സൂക്ഷിപ്പുകാരനറിയാം. മുന്‍പിലെത്തപ്പെടുന്ന നിസഹായരുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ്‌ ചെയ്യേണ്ടതായ കടമയൊന്നും അവനില്ല. ഒരു സാധാരണ ജോലി ക്കാരന്‍ മാത്രമാണവന്‍. പലതരത്തിലുള്ള ശുശ്രൂഷകളുടെ മേഖലയില്‍ വ്യാപരിക്കുന്നവരാണ്‌ പലരും. എന്റെ ശുശ്രൂഷയുടെ ഭാഗമാകുന്നവര്‍ ആരുമാകട്ടെ, അവര്‍ക്ക്‌ വേണ്ടത്‌ ഞാന്‍ ചെയ്‌തു കൊടുക്കുന്നു. എങ്കിലും അവരുടെ ജീവിതത്തെ ഒരിക്കലും സ്‌പര്‍ശിക്കാത്ത തരത്തിലുള്ള ശുശ്രൂഷയായിരിക്കുമത്‌ എന്നതുറപ്പാണ്‌. ഞാനുമൊരു സത്രം സൂക്ഷിപ്പുകാരന്‍ മാത്രമായി മാറിപ്പോകുന്നു.

നമ്മുടെ ജീവിത യാത്രകളിലും മിക്കപ്പോഴും സംഭവിക്കുന്നത്‌ ഇതുപോലെയൊക്കെത്തന്നെയല്ലേ? ഒരു കരം നീട്ടിയാല്‍, ഞാനൊന്നു മനസായാല്‍ രക്ഷകിട്ടാന്‍ സാധ്യതയുള്ള അനേകര്‍ നമ്മുടെ സമൂഹത്തില്‍ തന്നെയില്ലേ? അത്തരമൊരു നന്മക്ക്‌ മുതിരാതെ അതൊക്കെ പ്രശ്‌നങ്ങളാകും എന്നുപറഞ്ഞും എനിക്ക്‌ ചെയ്‌താല്‍ തീരാത്ത അനേകം കാര്യങ്ങള്‍ ഉണ്ട്‌, അതിന്റെ ഒപ്പം ഇതുകൂടെ വലിച്ചുവച്ചാല്‍ ശരിയാകില്ല എന്നു കരുതിയും നാം ആ വാതില്‍ വലിച്ചടക്കുകയല്ലേ പതിവ്‌? അന്നത്തെ മത പ്രതിനിധികളായി കടന്നുപോയ ആ പുരോഹിതന്റെയും ലേവായന്റെയും സ്ഥാനത്ത്‌ എന്റെ സാന്നിധ്യം ഇന്ന്‌ ശരിക്കും ചേര്‍ന്നുനില്‌ക്കുന്നതുപോലെ. മുറിവേറ്റുകിടക്കുന്നവരുടെ അവസ്ഥ അന്നും ഇന്നും ഒരുപോലെതന്നെ. അവരെന്നും ഒഴിവാക്കപ്പെടേണ്ട പ്രശ്‌നം തന്നെയാണ്‌
മനുഷ്യന്‍ ഒരു സാമൂഹ്യ ജീവിയാണ് ജനനം മുതല്‍ മരണം വരെ മറ്റുള്ളവരുടെ സഹായം ആവനും അവന്‍റെ സഹായം മറ്റുള്ളവര്‍ക്കും ആവശ്യമാണ് .ആയതിനാല്‍ പരസ്പരം സഹായത്തിനു വേണ്ടി വിളിക്കപെട്ടിരിക്കുന്നമനുഷ്യര്‍ ഭിന്നിച്ചു നില്‍ക്കുന്നത്ദൈവവിളിക്ക് എതിരാണ്.





സമരിയാക്കാരന്‍

കവര്‍ച്ചക്കാരുടെ കയ്യിലകപ്പെട്ട്‌, എല്ലാം നഷ്ടമായി മൃതപ്രായനായി വഴിയില്‍ കിടക്കുന്ന മനുഷ്യനെ കണ്ടെത്തുന്ന സമരിയാക്കാരന്‍. അവന്റെയുള്ളില്‍ പലതരത്തിലുള്ള ചിന്തകള്‍ പരസ്‌പരം മല്ലടിച്ചിട്ടുണ്ടാകാം. സമരിയാക്കാരന്റെ ഉള്ളില്‍ വിജയം വരിക്കുന്ന ചിന്ത ഇതാണ്‌. ``ഈ വിജനമായ വഴിയില്‍ ഏതെല്ലാമോ രീതി യില്‍ എല്ലാം നഷ്ടമായി അല്‌പപ്രാണനായി കിടക്കുന്നത്‌ സ്‌നേഹവും പരിഗണനയും കാരുണ്യവും അര്‍ഹിക്കുന്ന, എന്നെപ്പോലൊരു മനുഷ്യന്‍തന്നെയാണ്‌.'' ഈ ബോധവും ബോധ്യവുമാണ്‌ നല്ല അയ ല്‍ക്കാരനാകാന്‍ ആ സമരിയാക്കാരന്‌ പ്രചോദനമായത്‌. ഇവിടെ ആണ് നമ്മുക്ക് ആ മൂന്നാമത്തെ തത്വം കാണാന്‍ സാധിക്കുക .എന്റെതെല്ലാം നിന്റെതാണ് ..സമരിയക്കാരും യഹൂദരും ശത്രുകള്‍ ആണ് .എന്നാല്‍ ഇവിടെ ഒരു സമരിയാക്കാരന്‍ തന്റെ ശത്രുവിനെ സഹായിക്കുന്നു ..മാത്രവും അല്ല തന്റെ അധ്വാന ഫലം അവനുമായി പങ്കു വക്കുന്നു .അപൂര്‍വമായെങ്കിലും മറ്റൊരു മനുഷ്യനുവേണ്ടി നന്മചെയ്യുമ്പോള്‍ സമരിയാക്കാരന്റെ കുപ്പായം നമ്മളും അണിയുകയാണ്‌. നാം നല്ല അയല്‍ക്കാരായി രൂപപ്പെടുകയാണാ നിമിഷം.ചില വ്യക്തികളെയൊക്കെ പ്രശ്‌നങ്ങളാണെന്നും പ്രശ്‌നക്കാരാണ ന്നും പറഞ്ഞ്‌ സമൂഹം ഭ്രഷ്ട്‌കല്‌പിച്ച്‌ പലപ്പോഴും മാറ്റിനിര്‍ത്താറില്ലേ? അതാണവരില്‍ ഏല്‌പിക്കപ്പെടുന്ന ഏറ്റവും ആഴമേറിയ മുറിവെന്ന്‌ ഞാന്‍ മനസിലാക്കുന്നു. കാരണം എന്തുമാകട്ടെ, ആ മാറ്റിനിര്‍ത്തല്‍ എന്തെങ്കിലും നന്മ പുറപ്പെടുവിക്കുമെന്ന്‌ ഞാന്‍ കരുതുന്നില്ല. പിന്നീടുള്ള അവരുടെ ജീവിതം വിലയിരുത്തിയാല്‍ ആ മാറ്റിനിര്‍ ത്തലും പ്രശ്‌നക്കാരെന്ന ലേബലും അവരെ കുറേക്കൂടി മോശമാക്കി മാറ്റിയിരിക്കുന്നതായി കാണാനാകും. അവരെ മാറ്റിനിര്‍ത്താനായി വ്യക്തമായതും സത്യമായതുമായ കാരണങ്ങള്‍ നമുക്ക്‌ നിരത്താ നുണ്ടാകും. തിരസ്‌കരണത്തിന്റേതും മാറ്റിനിര്‍ത്തപ്പെടലിന്റേതുമായ അവരുടെ മുറിവുകളില്‍ അല്‌പം എണ്ണയും വീഞ്ഞുമൊഴിച്ച്‌ കെട്ടാനും അവര്‍ക്ക്‌ വേണ്ടതായ സ്‌നേഹവും കാരുണ്യവും മാനുഷിക പരിഗണനയും നല്‌കാനും തയ്യാറാകുന്ന ആര്‍ക്കും ഇന്നും നല്ല സമരി യാക്കാരന്‍ എന്ന പദവി സ്വന്തമാക്കാനാകും എന്ന്‌ ഈശോ പഠിപ്പിക്കുകയാണിവിടെ. ഈ ഉപമയിലെ കഥാപാത്രങ്ങളുടെ പലവിധത്തിലുള്ള പ്രതിരൂപ ങ്ങള്‍ നമ്മുടെ ഉള്ളില്‍ ഒളിഞ്ഞും തെളിഞ്ഞും എന്നുമുണ്ടാകും. അതി ല്‍നിന്നും ഈശോ മാതൃകാരൂപമായി അവതരിപ്പിക്കുന്ന നല്ല സമരിയാ ക്കാരന്റെ കണ്ണുകളോടെ സഹജീവികളെ കാണാനും അവരുടെ ജീവിത സാഹചര്യം എന്തുതന്നെ ആയിരുന്നാലും അലിവോടെയും സ്‌നേഹത്തോടെയും പരിഗണിക്കാനും സാധിക്കുന്നതല്ലേ ഈശോയെ എനിക്കറിയാം എന്ന്‌ പറയുന്നതിന്റെ ചുരുക്കം. അപ്പോള്‍ ഞാനും നല്ല സമരിയാക്കാരനും തമ്മില്‍ അല്‌പംപോലും ദൂരമുണ്ടാകുകയുമില്ല.


ആഴത്തിലേക്ക്

 (ഇതില്‍ എതിരഭിപ്രായം ഉള്ളവര്‍ കാണും ..എന്റെ ബ്ലോഗ്‌ ,എന്റെ തോന്നല്‍ ..ഞാന്‍ പിന്നെ എവിടെയാ പറയുക ????)

ഇ ഒരു ഉപമയിലേക്ക് ആഴത്തില്‍ ഇറങ്ങിയാല്‍ യേശു രക്ഷകര രഹസ്യം മനോഹരമായി ഇതില്‍ ഉള്‍കൊള്ളിച്ചിരിക്കുന്നു ..ഈ കഥയിലെ യാത്രകാരന്‍ മനുഷ്യരുടെ പ്രതിനിധി അയ ആദത്തെ സൂചിപ്പിക്കുന്നു .ജറുസലേം സ്വര്‍ഗത്തെയും ജറിക്കോ നരകത്തെയും സൂചിപ്പിക്കുന്നു ..ആദം പാപം ചെയ്തു സ്വര്‍ഗത്തെ വിട്ടു നരകത്തിലേക്ക് യാത്രയാകുന്നു മാര്‍ഗമധ്യേ എന്ന് പറയുന്നതാണ് ഭൂമി ..അവിടെ വച്ച് കവര്‍ച്ച ക്കാര്‍ ആകുന്ന പിശാശു ആദത്തെ (മനുഷ്യനെ ) ഉപദ്രവിക്കുന്നു .ആദം അതാ വഴിയില്‍ പാപത്തിന്റെ മുറിവുകള്‍ ഏറ്റു മരിക്കാറായി കിടക്കുന്നു .. ഒരു പുരോഹിതനും ലെവയനും വന്നു നോക്കി രക്ഷിക്കാന്‍ പറ്റിയില്ല ..ഇതാണ് ലാസറിന്റെ ഉപമയില്‍ കര്‍ത്താവു പറയുന്ന നിയമവും പ്രവാചകന്മാരും ..പിന്നീടു ഒരാള്‍ വരുന്നു ..നമ്മുടെ ഹീറോ ..നല്ല സമരിയാക്കാരന്‍ ..എന്റെ , നിന്റെ ,നമ്മുടെ യേശു ..അവന്‍ എണ്ണയും വീഞ്ഞും കൊണ്ട് മുറിവ് വച്ച് കെട്ടുന്നു ..എണ്ണയും വീഞ്ഞും ശരിക്കും പുരോഹിതരും ദിവ്യ ബലിയും അല്ലെ? പിന്നീടു അവന്‍ സഭ ആകുന്ന സത്രത്തില്‍ എത്തിക്കുന്നു ..സഭ സത്രമാണേല്‍ സത്രം സൂക്ഷിപ്പുകാരന്‍ ആരാണ് പത്രോസ് അല്ലെ മാര്‍പ്പാപ്പ ...പോകുമ്പോള്‍ കൊടുത്ത രണ്ടു ദനാറ ആണ് കര്‍ത്താവു ആദ്യം പറഞ്ഞ രണ്ടു കല്പനകള്‍ ..ഒന്ന് നീ നിന്റെ ദൈവമായ കര്‍ത്താവിനെ പൂര്‍ണ്ണഹൃദയത്തോടും പൂര്‍ണ്ണാത്മാവോടും പൂര്‍ണ്ണശക്തിയോടും പൂര്‍ണ്ണമനസ്സോടുംകൂടെ സ്നേഹിക്കണം.രണ്ടു നിന്റെ അയല്‍ക്കാരനെ നിന്നെപ്പോലെയും; ..വീണ്ടും വരാമെന്ന് പറയുന്നത് കര്‍ത്താവിന്റെ മഹത്വ പൂര്‍ണം ആയ രണ്ടാം വരവിനെ സൂചിപ്പിക്കുന്നു ..

Sunday 10 June 2012

അനുഗ്രഹ ജപമാല



അനുഗ്രഹ ജപമാല 
നിത്യപിതാവേ എന്റെയും ലോകമൊക്കെയുടെയും പാപങ്ങളുടെ പൊറുതിക്കായിട്ടും അജ്ഞാനികള്‍ മനസ്സ് തിരിഞ്ഞു നിത്യസഭയില്‍ ചേരുന്നതിനായിട്ടും,ശുദ്ധീകരണസ്ഥലത്തിലെ ആത്മാവുകള്‍ക്ക് നിത്യാശ്വാസം കൊടുക്കുന്നതിനായിട്ടും,ഞങ്ങളുടെ കര്‍ത്താവീശോമിശിഹായുടെ തിരുമുറിവുകളെ അങ്ങേക്ക് ഞങ്ങള്‍ കാഴ്ചവയ്ക്കുന്നു
എന്റെ ഈശോയേ അങ്ങേ തിരുമുറിവുകളുടെ യോഗ്യതകളെക്കുറിച്ച് എന്റെ പാപങ്ങള്‍ പൊറുക്കണമേ,അനുഗ്രഹിക്കണമേ(10 പ്രാവശ്യം)
നിത്യപിതാവേ ഞങ്ങളുടെ ആത്മീയമുറിവുകള്‍ സുഖമാക്കുവാനായി ഞങ്ങളുടെ കര്‍ത്താവീശോമിശിഹായുടെ തിരുമുറിവുകളെ അങ്ങേക്ക് കാഴ്ചവയ്ക്കുന്നു
(ഇങ്ങനെ 5 പ്രാവശ്യം ചൊല്ലി കൊന്ത പൂര്‍ത്തിയാക്കുക) 

എഴുതപെട്ട നിയമം മൃതിപ്പെടുത്തുന്നു .ആത്മാവ് ജീവിപ്പിക്കുന്നു . 2 കൊറി 3 : 6















എഴുതപെട്ട നിയമം മൃതിപ്പെടുത്തുന്നു .ആത്മാവ് ജീവിപ്പിക്കുന്നു . 2 കൊറി 3 : 6

യാഹൂവില്‍ കണ്ട ഒരു വാര്‍ത്തയാണ് ഇപ്പോള്‍ ഇത് എഴുതുവാനായി കാരണം ..ആ വാര്‍ത്ത പാമ്പ് സ്‌നേഹിയായ ഒരു അമേരിക്കന്‍ പെന്തകോസ്ത് പാസ്റ്റര്‍ പാമ്പുകടിയേറ്റു മരിച്ച സംഭവമായിരുന്നു.എന്ന് കരുതി ഈ എഴുത്ത് പെന്തോകൊസ്ത്കാര്‍ക്ക് എതിരെ ഒന്നും അല്ല ..എനിക്ക് അവരോടു എതിര്‍പ്പുണ്ടെങ്കിലും വെറുപ്പില്ല.മാത്രവും അല്ല എനിക്ക് വളരെ പ്രിയപ്പെട്ട ഒത്തിരി സഹോദരങ്ങള്‍ പെന്തോകൊസ്ത് ആണ് താനും ..


എഴുതപെട്ട നിയമം മൃതിപ്പെടുത്തുന്നു .ആത്മാവ് ജീവിപ്പിക്കുന്നു . 2 കൊറി 3 : 6 അല്ലെങ്കില്‍ അക്ഷരം കൊല്ലുന്നു, ആത്മാവ് ജീവിപ്പിക്കുന്നു എന്ന വാക്യത്തിന്റെ വാക്യം ആണ് ഈ വാര്‍ത്ത‍ വായിച്ചപ്പോള്‍ എന്റെ ഉള്ളില്‍ വന്നത് ..ആദ്യം വായിച്ചപ്പോള്‍ ഒരു അപകടം എന്ന് കരുതിയെങ്കിലും പിന്നെ ബാക്കി വായിച്ചപ്പോള്‍ കൌതുകം നിറഞ്ഞു .. അമേരിക്കയില്‍ ആണ് ഇത് സംഭവിച്ചത്. മാര്‍ക്ക് വോള്‍ഫോര്‍ഡ് എന്ന ഒരു പെന്തകോസ്ത് പാസ്റ്റര്‍ ആണ് മരിച്ചത് .. പാസ്റ്ററും സഭാ വിശ്വാസികളും സഭായോഗത്തിനു വരുമ്പോള്‍ അവരുടെ കൈയില്‍ ഏതാനും ജീവനുള്ള വിഷപ്പാമ്പുകളും ഉണ്‍ടാകും. വിശ്വാസികള്‍ എല്ലാവരും പാമ്പുകളുമായി സഭായോഗത്തിന് എത്തിച്ചേര്‍ന്നു കഴിയുമ്പോള്‍ സഭാഹാള്‍ ‘‘വേലായുധന്റെ പാമ്പിന്‍കൂടു’’പോലെ കാണപ്പെടും എന്നതില്‍ സംശയമില്ല. മുഖ്യ പാസ്റ്റര്‍ മേശമേലും മൈക്ക് സ്റ്റാന്‍ഡിന്മേലും പ്രസംഗപീഠത്തിന്മേലും എല്ലാം പാമ്പുകളെ നിരത്തിവച്ചാണ് ശുശ്രൂഷകള്‍ ചെയ്യുന്നത്. ആരെങ്കിലും ഇവരേ വിമര്‍ശിച്ചാല്‍, വിമര്‍ശകന്‍ അവിശ്വാസിയായി മുദ്രകുത്തപ്പെടും. മാര്‍ക്കോസ് 16:17 ല്‍ ‘‘വിശ്വസിക്കുന്നവര്‍ സര്‍പ്പങ്ങളെ കൈയിലുടെക്കു’’മെന്ന് യേശുക്രിസ്തു പറയുന്നുണ്‍ടല്ലോ എന്നായിരിക്കും മറുചോദ്യം. മര്‍ക്കോസ് 16:17 ആക്ഷരികമായി സ്വീകരിച്ചവരാണ് പാസ്റ്റര്‍ മാര്‍ക്കിന്റെ സഭ.


മേയ് 27 ഞായറാഴ്ചയാണ് പാസ്റ്റര്‍ മാര്‍ക്ക് സഭായോഗത്തിനിടെ പാമ്പുകടിയേറ്റ് മരിച്ചത്. അദ്ദേഹത്തിന് 41 വയസേ പ്രായമുണ്‍ടായിരുന്നുള്ളൂ. ഇതേ കാരണത്താല്‍ 1983ല്‍ പാമ്പു കടിയേറ്റ് മരിച്ച തന്റെ പിതാവില്‍നിന്നുമാണ് ‘‘പാമ്പ് മിനിസ്ട്രി’’ പാസ്റ്റര്‍ മാര്‍ക്ക് ഏറ്റെടുക്കുന്നത്. ഇപ്പോള്‍ പാസ്റ്റര്‍ മാര്‍ക്കിന്റെ ഭാര്യയും രണ്‍ടു മക്കളും അനാഥരായി എന്നേ പറയേണ്‍ടതുള്ളൂ. വചനത്തേ തെറ്റായി വ്യാഖ്യാനിച്ച് സംഭവിച്ച അത്യാഹിതം എന്നല്ലാതെ എന്തു പറയാന്‍?


മര്‍ക്കോസ് 16:17ല്‍ പറയുന്ന സര്‍പ്പം എന്താണ്? സാത്താന്‍ ആണ് ഈ സര്‍പ്പം. സര്‍പ്പത്തെ സാത്താന്റെ പ്രതീകമായി ഉല്‍പ്പത്തി മുതല്‍ വെളിപ്പാടുവരെ വെളിപ്പെടുത്തിയിരിക്കുന്ന വിഷയമാകയാല്‍ പാസ്റ്റര്‍ മാര്‍ക്കിന്റെ പാമ്പു മിനിസ്ട്രി വചനത്തെ തെറ്റുദ്ധരിച്ചു സംഭവിച്ചതാണെന്ന് സംശയത്തിനിടയില്ലാത്ത വിധം പറയട്ടെ. അക്ഷരത്തെ അക്ഷരംപ്രതിയെടുത്തപ്പോള്‍ സംഭവിച്ചത് മരണമായിരുന്നു. സാത്താന്റെ തന്ത്രങ്ങളെ കീഴ്‌പ്പെടുത്താനുള്ള ക്രിസ്തുശിഷ്യന്റെ ആത്മീയ അധികാരമാണ് ഈ വാക്യത്തിലെ ആത്മാവ്. ഇത് ഗ്രഹിക്കുന്നവര്‍ ജീവിക്കും.


ഇത് പോലെ ഉള്ള പല തെറ്റി ധാരണകളും വചനത്തെ കുറിച്ച് പുലര്തുന്നവരുണ്ട്, ലക്ഷോപലക്ഷം ക്രൈസ്തവര്‍ തെറ്റിദ്ധരിച്ച ഒരു വാക്യമാണ് അപ്പൊസ്‌തൊല പ്രവൃത്തികളിലെ ഒരു പരാമര്‍ശം. പരിശുദ്ധാത്മാവ് നിറഞ്ഞവരെ പുതുവീഞ്ഞ് കുടിച്ചവര്‍ എന്ന് പറഞ്ഞതായി അധ്യായം 2, വാക്യം 13ല്‍ കാണുന്നു. ഇതിനെ അടിസ്ഥാന ഉപദേശമായെടുത്ത് പരിശുദ്ധാത്മാവ് നിറഞ്ഞാല്‍ മദ്യപന്മാരെപ്പോലെ ഒച്ചപ്പാടും ബഹളവും സൃഷ്ടിക്കണമെന്നും ചിരിച്ചും കാല്‍ തറയില്‍ ഉറയ്ക്കാതെ നടക്കണമെന്നും തെറ്റിദ്ധരിച്ചവര്‍ ഏറെയാണ്. വാസ്തവത്തില്‍ ഇത് അവിശ്വാസികളായ ഒരുപറ്റം ആളുകളുടെ പരിഹാസവചനമായിരുന്നു. ഈ പരിഹാസപദം ഉപദേശമാക്കിയെടുത്തവരും പാമ്പ് മിനിസ്റ്ററായ പാസ്റ്റര്‍ മാര്‍ക്കും ഒരുപോലെ ക്രിസ്തുവിന്റെ പഠിപ്പിക്കലുകളെ തെറ്റിദ്ധരിച്ചു. പരിശുദ്ധാത്മവ് നിറഞ്ഞപ്പോള്‍ അപ്പൊസ്‌തൊലന്മാര്‍ക്ക് ശക്തി ലഭിച്ചു. ഈ ശക്തിയാണ് വന്‍കരകളെ കീഴടക്കാന്‍ അവര്‍ ഉപയോഗിച്ചത്. പുതുവീഞ്ഞ് കുടിച്ചവരെപ്പോലെ ഉന്മാദാവസ്ഥയില്‍ അല്ലായിരുന്നു അപ്പൊസ്‌തൊലന്മാര്‍ സുവിശേഷസത്യങ്ങള്‍ പ്രചരിപ്പിച്ചത്.


പരിശുദ്ധാത്മവ് വന്നുകഴിയുമ്പോള്‍ ശക്തി ലഭിക്കും എന്ന പദത്തെയും തെറ്റിദ്ധരിച്ച് സുവിശേഷ പ്രസംഗികള്‍ വേദികളില്‍ കിടിന്ന് അട്ടഹസിക്കുന്നത് ഇന്ന് പതിവാണ്. ഈ അട്ടഹാസമല്ല പരിശുദ്ധാത്മാവ് നല്‍കുന്ന ശക്തി. ക്രിസ്തുവിന്റെ സാക്ഷിയാകാനുള്ള ശക്തിയാണത്. സര്‍വ്വ ലോകവും പിശാചിന്റെ ശക്തിക്കു കീഴില്‍ കിടക്കുമ്പോള്‍ (1യോഹ 5:19) പരിശുദ്ധാത്മാവ് നല്‍കുന്ന ശക്തിയിലൂടെ പാപത്തെയും സാത്താന്റെ ശക്തിയെയും കീഴടക്കി ക്രിസ്തുവിന് സാക്ഷിയാകുവാനുള്ള ആഹ്വാനമാണ് യേശു നല്‍കിയത്. ഇത് തെറ്റിദ്ധരിച്ചതാണ് പരിശുദ്ധാത്മ ശക്തിയുടെ പേരില്‍ വേദികളില്‍ അട്ടഹാസം മുഴങ്ങാന്‍ കാരണമാകുന്നത്.



വേദികളില്‍ അട്ടഹസിക്കുന്നവരെ കാണുമ്പോള്‍ ഞാന്‍ ചിന്തിക്കുന്നത് യേശുവിന്റെ മലയിലെ പ്രസംഗമാണ്. എത്രയോ ശാന്തമായിട്ടായിരുന്നു പരിശുദ്ധാവിന്റെ പൂര്‍ണതയില്‍ ജീവിച്ച യേശു പ്രസംഗിച്ചതും പഠിപ്പിച്ചതും. ആത്മാവില്‍ ദരിദ്രരര്‍ ഭാഗ്യവാന്മാര്‍ എന്ന് എത്രയോ ശാന്തതയോടെയാണ് യേശു പഠിപ്പിച്ചത്! സ്‌തെഫാനോസും പൗലോസും പ്രസംഗിച്ചതും എത്രയോ സുവ്യക്തമായിട്ടായിരുന്നു. പരിശുദ്ധാത്മാവ് നിറഞ്ഞ പത്രോസ് പ്രസംഗിച്ചത് എത്രയോ വ്യക്തതയോടെ ആയിരുന്നു. ഇവര്‍ ആരും പരിശുദ്ധാത്മാവിനെ തെറ്റിദ്ധരിച്ചില്ല. അതിനാല്‍ യേശുവിന്റെയും അപ്പൊസ്‌തൊലരുടെയും ശുശ്രൂഷകള്‍ ഏറെ ഫലപ്രദമായിത്തീര്‍ന്നു.


അക്ഷരത്തില്‍നിന്ന് ആത്മാവിനെ പ്രാപിക്കാന്‍ കഴിഞ്ഞാല്‍ അത് ഏറെ തേജസേറിയ ശുശ്രൂഷയായിരിക്കും. (2 കൊരി.3:8)

Saturday 9 June 2012

കുരിശടയാളം

കുരിശടയാളം

ചെറുത്
പിതാവിന്‍റെയും പുത്രന്‍റെയും പരിശുദ്ധാത്മാവിന്‍റെയും നാമത്തില്‍. ആമ്മേന്‍.

വലുത്
വിശുദ്ധ കുരിശിന്‍റെ അടയാളത്താല്‍/ ഞങ്ങളുടെ ശത്രുക്കളില്‍ നിന്നും/ ഞങ്ങളെ രക്ഷിക്കണമേ/ ഞങ്ങളുടെ തമ്പുരാനെ/ പിതാവിന്‍റെയും പുത്രന്‍റെയും/പരിശുദ്ധാത്മാവിന്‍റെയും/ നാമത്തില്‍. ആമ്മേന്‍.

ത്രിത്വസ്തുതി

പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി. ആദിയിലെപ്പോലെ ഇപ്പോഴും എപ്പോഴും എന്നേക്കും, ആമ്മേന്‍.
Related Posts Plugin for WordPress, Blogger...
അവന്‍ ആശുദധാത്‌മാക്കളെ വചനം കൊണ്ട് പുറത്താക്കുകയും , എല്ലാ രോഗികളെയും സുഖപ്പെടുത്തുകയും ചെയ്തു (മത്തായി 8 .16 ).... എന്റെ അടുത്ത് വന്നു എന്റെ വചനം കേള്‍ക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നവന്‍ ആര്‍ക്കു സദൃശ്യന്‍ എന്ന് ഞാന്‍ വക്തമാക്കാം .. 48 ആഴത്തില്‍ കുഴിച്ചു പാറമേല്‍ അടിസ്ഥാനമിട്ടു വീട് പണിത മനുഷ്യനോടു സദൃശ്യന്‍ ആണ് അവന്‍ .വെള്ളപ്പൊക്കം ഉണ്ടാകുകയും ഒഴുക്ക് അതിന്മേല്‍ ആഞ്ഞടിക്കുകയും ചെയ്തു .എന്നാല്‍ ആ വീടിനെ ഇളക്കാന്‍ കഴിഞ്ഞില്ല. എന്തെന്നാല്‍ അത് ബലിഷ്ടമായി പണിയപ്പെട്ടിരുന്നു. (ലുക്കാ 6 47-48)...."വിശ്വസിച്ചുകൊണ്ടു പ്രാര്‍ത്ഥനയില്‍ നിങ്ങള്‍ ആവശ്യപ്പെടുന്നതെല്ലാം നിങ്ങള്‍ക്ക്‌ ലഭിക്കും. " മത്താ. 21:22