അവന്‍ ആശുദധാത്‌മാക്കളെ വചനം കൊണ്ട് പുറത്താക്കുകയും , എല്ലാ രോഗികളെയും സുഖപ്പെടുത്തുകയും ചെയ്തു (മത്തായി 8 .16 ).... എന്റെ അടുത്ത് വന്നു എന്റെ വചനം കേള്‍ക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നവന്‍ ആര്‍ക്കു സദൃശ്യന്‍ എന്ന് ഞാന്‍ വക്തമാക്കാം .. 48 ആഴത്തില്‍ കുഴിച്ചു പാറമേല്‍ അടിസ്ഥാനമിട്ടു വീട് പണിത മനുഷ്യനോടു സദൃശ്യന്‍ ആണ് അവന്‍ .വെള്ളപ്പൊക്കം ഉണ്ടാകുകയും ഒഴുക്ക് അതിന്മേല്‍ ആഞ്ഞടിക്കുകയും ചെയ്തു .എന്നാല്‍ ആ വീടിനെ ഇളക്കാന്‍ കഴിഞ്ഞില്ല. എന്തെന്നാല്‍ അത് ബലിഷ്ടമായി പണിയപ്പെട്ടിരുന്നു. (ലുക്കാ 6 47-48)...."വിശ്വസിച്ചുകൊണ്ടു പ്രാര്‍ത്ഥനയില്‍ നിങ്ങള്‍ ആവശ്യപ്പെടുന്നതെല്ലാം നിങ്ങള്‍ക്ക്‌ ലഭിക്കും. " മത്താ. 21:22... "ഉരുകിയ മനസാണ് കര്‍ത്താവിനു സ്വീകാര്യമായ ബെലി , ദൈവമേ നുറുങ്ങിയ ഹൃദയത്തെ അങ്ങ് നിരസിക്കുകയില്ല." (സങ്കീ 51:17.)...

Tuesday 8 January 2013

അനുദിന വിശുദ്ധര്‍ ജനുവരി 8

വി. ക്‌ളൗദിയൂസ് അപ്പൊളിനാരിസ് (+ 190)


ഫ്രീജിയായില്‍ ഹീറാപ്പോലീസിലെ മെത്രാനായിരുന്നു അപ്പൊളിനാരിസു ക്‌ളൗദിയൂസ്. ജനനവും മരണവും എന്നാണെന്ന് നമുക്ക് പിടികിട്ടിയിട്ടില്ല. രണ്ടാം നൂറ്റാണ്ടിലാണ് ജീവിച്ചിരുന്നതെന്ന് നിശ്ചയമായി നമുക്കറിയാം. സമകാലിക പാഷണ്ഡികളോട് വീറോടെ പോരാടിയ ഒരു വ്യപദേശകനാണ് അപ്പൊളിനാരിസ്. പാഷണ്ഡികള്‍ക്കെതിരായി പല വിശിഷ്ടഗ്രന്ഥങ്ങളും അദ്ദേഹം എഴുതിയിട്ടുണെ്ടന്ന് വി. ജെറോം പ്രസ്താവിച്ചു കാണുന്നുണ്ട്. ഓരോ പാഷണ്ഡതയും ഏതു തത്വസംഹിതയില്‍നിന്ന് ഉദ്ഭൂതമായതാണെന്ന് അദ്ദേഹം വിശദീകരിച്ചിരിക്കുന്നു. ഏറ്റവും വിശിഷ്ടമായ അദ്ദേഹത്തിന്റെ ഗ്രന്ഥം മാര്‍ക്കോസ് ഔറേലിയസ് ചക്രവര്‍ത്തിക്ക് അദ്ദേഹം സമര്‍പ്പിച്ച ക്രിസ്തുമതത്തിന് ഒരു ക്ഷമാര്‍പ്പണമെന്നതാണ്. ക്രിസ്ത്യാനികളുടെ പ്രാര്‍ത്ഥനവഴി ക്വാദികളുടെ മേല്‍ ചക്രവര്‍ത്തിക്കു ലഭിച്ച വിജയത്തിനുശേഷമാണ് ഈ ഗ്രന്ഥം അദ്ദേഹം എഴുതിയത്. പ്രസ്തുത വിജയത്തില്‍ ക്രിസ്ത്യാനികളുടെ പ്രാര്‍ത്ഥനയ്ക്കുള്ള സ്ഥാനം അനുസ്മരിച്ചുകൊണ്ട് മതപീഡനം നിര്‍ത്താന്‍ ചക്രവര്‍ത്തിയോട് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ക്രിസ്ത്യാനികളെ അവരുടെ മതവിശ്വാസത്തെപ്രതി കുറ്റപ്പെടുത്തുന്നവര്‍ക്ക് വധശിക്ഷ നല്‍കണമെന്ന് ചക്രവര്‍ത്തി വിളംബരം ചെയ്‌തെങ്കിലും മതപീഡനം പിന്‍വലിച്ചില്ല. തന്നിമിത്തം ക്രിസ്ത്യാനികള്‍ മര്‍ദ്ദിതരായി. അവരുടെ മര്‍ദ്ദകര്‍ വധിക്കപ്പെടുകയും ചെയ്തു. ഒരിക്കല്‍ ഒരു നിയമമുണ്ടാക്കിയാല്‍ അത് പിന്‍വലിച്ചുകൂടെന്നായിരുന്നു റോമന്‍ തത്വം.

ക്രിസ്തീയ വിശ്വാസത്തെ സംരക്ഷിക്കാനും ക്രിസ്ത്യാനികളെ മരണവക്ത്രത്തില്‍ നിന്ന് മോചിക്കാനും അപ്പൊളിനാരിസു ചെയ്ത പരിശ്രമം തിരുസ്സഭയോടുള്ള നമ്മുടെ സ്‌നേഹം വര്‍ദ്ധിപ്പിക്കട്ടെ.

വിചിന്തനം: 'ഞാന്‍ എന്റെ ദൈവവിളിയെ യഥാവിധി അനുവര്‍ത്തിക്കാതിരുന്നാല്‍ ദൈവത്തിന്റെ നീതി എനിക്കെതിരായി വരും' (വി. ജോണ്‍ ബ്രിട്ടോ).

ഇതര വിശുദ്ധര്‍:
1. കാഷെലിലെ ആല്‍ബെര്‍ട്ട് മെ. (7-ാം ശതാബ്ദം) അയര്‍ലന്റ്.
2. കാര്‍ട്ടേരിയൂസ് ര. + കപ്പദോച്ചിയ.
3. എര്‍ഹാര്‍ഡ് മെ. + ബവേരിയായില്‍ ജോലി ചെയ്ത ഐറിഷു മിഷനറി ബിഷപ്പ്.
4. എര്‍ഗുള്‍ (ഗൂഡുലാ) ക. + 712 ബെല്‍ജിയം.

No comments:

Post a Comment

Related Posts Plugin for WordPress, Blogger...
അവന്‍ ആശുദധാത്‌മാക്കളെ വചനം കൊണ്ട് പുറത്താക്കുകയും , എല്ലാ രോഗികളെയും സുഖപ്പെടുത്തുകയും ചെയ്തു (മത്തായി 8 .16 ).... എന്റെ അടുത്ത് വന്നു എന്റെ വചനം കേള്‍ക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നവന്‍ ആര്‍ക്കു സദൃശ്യന്‍ എന്ന് ഞാന്‍ വക്തമാക്കാം .. 48 ആഴത്തില്‍ കുഴിച്ചു പാറമേല്‍ അടിസ്ഥാനമിട്ടു വീട് പണിത മനുഷ്യനോടു സദൃശ്യന്‍ ആണ് അവന്‍ .വെള്ളപ്പൊക്കം ഉണ്ടാകുകയും ഒഴുക്ക് അതിന്മേല്‍ ആഞ്ഞടിക്കുകയും ചെയ്തു .എന്നാല്‍ ആ വീടിനെ ഇളക്കാന്‍ കഴിഞ്ഞില്ല. എന്തെന്നാല്‍ അത് ബലിഷ്ടമായി പണിയപ്പെട്ടിരുന്നു. (ലുക്കാ 6 47-48)...."വിശ്വസിച്ചുകൊണ്ടു പ്രാര്‍ത്ഥനയില്‍ നിങ്ങള്‍ ആവശ്യപ്പെടുന്നതെല്ലാം നിങ്ങള്‍ക്ക്‌ ലഭിക്കും. " മത്താ. 21:22