Pages

Saturday, 9 June 2012

കരുണയ്ക്കു വേണ്ടിയുള്ള പ്രാര്‍ത്ഥന ചെറുത്‌

കര്‍ത്താവേ,കരുണയായിരിയ്ക്കണമേ!അങ്ങേ മക്കളോട് കരുണ കാണിക്കണമേ!ഞങ്ങളും ഞങ്ങളുടെ മാതാപിതാക്കളും,സഹോദരങ്ങളും ബന്ധുക്കളും പൂര്‍വ്വികരും വഴിവന്നുപോയ പാപങ്ങളും അപരാധങ്ങളും ക്ഷമിക്കണമേ.ഞങ്ങളെ ശിക്ഷിക്കരുതേ.ഞങ്ങളുടെ പാപകടങ്ങള്‍ ഇളച്ചുതരേണമേ.ഞങ്ങളെ അങ്ങയുടെ സ്വന്തമായി സ്വീകരിച്ച് അങ്ങേ അരൂപിയിലൂടെ നയിക്കണമേ.യേശുവേ അന്ധകാരത്തിന്റെ ഒരു അരൂപിയും ഞങ്ങളില്‍ വസിക്കുകയോ ഞങ്ങളെ ഭരിക്കുകയോ ചെയ്യാതിരിയ്ക്കട്ടെ.അങ്ങയുടെ തിരുരക്തത്തിന്റെ സംരക്ഷണം ഞങ്ങള്‍ക്ക് നല്കണമേ.യേശുവേ സ്തോത്രം,യേശുവേ നന്ദി.

No comments:

Post a Comment