അവന്‍ ആശുദധാത്‌മാക്കളെ വചനം കൊണ്ട് പുറത്താക്കുകയും , എല്ലാ രോഗികളെയും സുഖപ്പെടുത്തുകയും ചെയ്തു (മത്തായി 8 .16 ).... എന്റെ അടുത്ത് വന്നു എന്റെ വചനം കേള്‍ക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നവന്‍ ആര്‍ക്കു സദൃശ്യന്‍ എന്ന് ഞാന്‍ വക്തമാക്കാം .. 48 ആഴത്തില്‍ കുഴിച്ചു പാറമേല്‍ അടിസ്ഥാനമിട്ടു വീട് പണിത മനുഷ്യനോടു സദൃശ്യന്‍ ആണ് അവന്‍ .വെള്ളപ്പൊക്കം ഉണ്ടാകുകയും ഒഴുക്ക് അതിന്മേല്‍ ആഞ്ഞടിക്കുകയും ചെയ്തു .എന്നാല്‍ ആ വീടിനെ ഇളക്കാന്‍ കഴിഞ്ഞില്ല. എന്തെന്നാല്‍ അത് ബലിഷ്ടമായി പണിയപ്പെട്ടിരുന്നു. (ലുക്കാ 6 47-48)...."വിശ്വസിച്ചുകൊണ്ടു പ്രാര്‍ത്ഥനയില്‍ നിങ്ങള്‍ ആവശ്യപ്പെടുന്നതെല്ലാം നിങ്ങള്‍ക്ക്‌ ലഭിക്കും. " മത്താ. 21:22... "ഉരുകിയ മനസാണ് കര്‍ത്താവിനു സ്വീകാര്യമായ ബെലി , ദൈവമേ നുറുങ്ങിയ ഹൃദയത്തെ അങ്ങ് നിരസിക്കുകയില്ല." (സങ്കീ 51:17.)...
Showing posts with label വ്യാകുല ജപമാല. Show all posts
Showing posts with label വ്യാകുല ജപമാല. Show all posts

Wednesday, 13 June 2012

വ്യാകുല ജപമാല


വ്യാകുല ജപമാല 
റ്റം വ്യാകുലയായ മാതാവേ ഗാഗുല്‍ത്തായിലെ ബലിവേദിയില്‍ ദുസ്സഹമായ വേദനയനുഭവിച്ചുകൊണ്ടു മനുഷ്യവര്‍ഗ്ഗത്തിന്റെ മാതാവായിത്തീര്‍ന്ന അങ്ങയെ ഞങ്ങള്‍ വാഴ്ത്തുന്നു,പീഡിതരുടെ ആശ്വാസമായ അങ്ങയെ ഞങ്ങള്‍ക്ക് മാതാവായി തന്ന മിശിഹായേ ഞങ്ങള്‍ സ്തുതിക്കുന്നു."ഇതാ കര്‍ത്താവിന്റെ ദാസി"എന്നു പറഞ്ഞുകൊണ്ടു ദൈവമാതൃത്വം സ്വീകരിച്ചസമയം മുതല്‍ അവാച്യമായ വേദനകള്‍ അനുഭവിച്ചുകൊണ്ടു രക്ഷാകര്‍മ്മത്തില്‍ തന്റെ തിരുക്കുമാരനോടു സജീവമായി സഹകരിച്ച മാതാവേ!അവിടുത്തെ വ്യാകുലങ്ങളെക്കുറിച്ച് ധ്യാനിക്കുന്ന ഞങ്ങള്‍ക്ക് പാപങ്ങളിന്മേല്‍ യഥാര്‍ത്ഥമായ മനസ്താപവും പാപസാഹചര്യങ്ങളെ വിട്ടൊഴിഞ്ഞു അവിടുത്തെ തിരുക്കുമാരനെ അധികമധികം സ്നേഹിക്കുവാനുള്ള നല്‍വരവും നല്‍കണമേ.അനുദിനജീവിതത്തില്‍ ഞങ്ങള്‍ക്കുണ്ടാകുന്ന മാനസികവും ശാരീരികവുമായ പീഡകളെ ദൈവത്തിരുമനസ്സിന് അനുയോജ്യമായവിധം സഹിച്ചുകൊണ്ടു ദരിദ്രനും വിനീതനുമായ ക്രിസ്തുനാഥന് സാക്ഷ്യംവഹിക്കുവാനുള്ള അനുഗ്രഹം ഞങ്ങള്‍ക്ക് പ്രദാനം ചെയ്യണമേ.
ഒന്നാം രഹസ്യം
ശെമയോന്‍റെ പ്രവചനം
പരി.വ്യാകുലമാതാവേ!ശെമയോന്‍റെ ദീര്‍ഘദര്‍ശനം ശ്രവിച്ചപ്പോള്‍ അവിടുത്തെ മൃദുലഹൃദയം അനുഭവിച്ച വ്യസനത്തെ ഓര്‍ത്ത് എളിമയെന്ന പുണ്യത്തെയും ദൈവഭയമെന്ന ധാനത്തെയും ദൈവത്തോടപേക്ഷിച്ചു തരുവിക്കണമേ. 1സ്വര്‍ഗ്ഗ,7 നന്മ,1 ത്രീ.
രണ്ടാം രഹസ്യം
തിരുക്കുടുംബം ഈജിപ്തിലെക്കു ഒടിയൊളിക്കുന്നു
പരി.വ്യാകുലമാതാവേ!അങ്ങേ തിരുസുതന്നെ ഹേറോദേസ് രാജാവു വധിക്കുവാനന്വേഷിക്കുന്നു എന്നറിഞ്ഞു പരദേശത്തേക്ക് ഓടിപ്പോകേണ്ടിവന്നപ്പോഴും ആ അഞ്ജാതദേശത്തു വസിച്ചപ്പോഴുംഅങ്ങ് അനുഭവിച്ച ദു:ഖത്തെ ദൈവത്തിരുമനസ്സിന് സദാ കീഴ്വഴങ്ങുന്നതിനുള്ള അനുഗ്രഹം ഞങ്ങള്‍ക്ക് തരുവിക്കണമേ. 1സ്വര്‍ഗ്ഗ,7 നന്മ,1 ത്രീ.
മൂന്നാം രഹസ്യം
ബാലനായ ഈശോയേ കാണാതാകുന്നു
പരി.വ്യാകുലമാതാവേ!അങ്ങേ തിരുക്കുമാരന്‍ പന്ത്രണ്ടുവയസ്സില്‍ മൂന്നു ദിവസത്തേക്ക് അങ്ങയെ വിട്ടു പിരിഞ്ഞു കാണാതായപ്പോള്‍ അവിടുന്നനുഭവിച്ച വ്യസനത്തെ ഓര്‍ത്ത് വിരക്തിയെന്ന പുണ്യത്തെയും അറിവെന്ന ധാനത്തെയും ദൈവത്തോടപേക്ഷിച്ചു തരുവിക്കണമേ. 1സ്വര്‍ഗ്ഗ,7 നന്മ,1 ത്രീ.  
നാലാം രഹസ്യം
ഗാഗുല്‍ത്തയിലേക്കുള്ള വഴിമദ്ധ്യേ മാതാവും പുത്രനും തമ്മില്‍ കാണുന്നു
പരി.വ്യാകുലമാതാവേ!അങ്ങേ തിരുക്കുമാരന്‍ കുരിശുവഹിച്ചുകൊണ്ടു കൊലക്കല്‍ത്തിലേക്ക് പോകുന്നതിനെ ദര്‍ശിച്ചപ്പോള്‍ അവിടുന്നനുഭവിച്ച വ്യസനപാരവശ്യത്തെ ഓര്‍ത്ത് ക്ഷമയെന്ന പുണ്യത്തെയും ആത്മശക്തിയെന്ന ധാനത്തെയും ദൈവത്തോടപേക്ഷിച്ചു തരുവിക്കണമേ. 1സ്വര്‍ഗ്ഗ,7 നന്മ,1 ത്രീ.
അഞ്ചാം രഹസ്യം
പരി.അമ്മ കുരിശിന്റെ ചുവട്ടില്‍
പരി.വ്യാകുലമാതാവേ!നിന്റെ തിരുക്കുമാരന്‍ കുരിശില്‍ മരണവേദന അനുഭവിക്കുന്നത് അങ്ങ് ദര്‍ശിച്ചപ്പോള്‍ അവിടുത്തേക്കുണ്ടായ കഠിനവേദനയെക്കുറിച്ച് ഈ ജീവിതത്തിലുണ്ടാകുന്ന കുരിശുകള്‍ ക്ഷമയോടെ സഹിക്കുവാനുള്ള അനുഗ്രഹം ഞങ്ങള്‍ക്ക് തരുവിക്കണമേ. 1സ്വര്‍ഗ്ഗ,7 നന്മ,1 ത്രീ.
ആറാം രഹസ്യം
തിരുശരീരം മാതാവിന്റെ മടിയില്‍ കിടത്തുന്നു
പരി.വ്യാകുലമാതാവേ!നിന്റെ തിരുക്കുമാരന്റെ തിരുവിലാവ് കുന്തംകൊണ്ട് കുത്തിത്തുറക്കപ്പെട്ടപ്പോഴും ആ തിരുമേനി മടിയില്‍ കിടത്തിയപ്പോഴും അവിടുന്നനുഭവിച്ച അത്യാട്ധികമായ വ്യസനത്തെക്കുറിച്ച്,ഞങ്ങളുടെ പാപങ്ങളില്‍ ശരിയായ മനസ്താപവും അവയ്ക്കു പരിഹാരം ചെയ്യുവാനുള്ള ദൈവദാനവും ഞങ്ങള്‍ക്ക് തരുവിക്കണമേ. 1സ്വര്‍ഗ്ഗ,7 നന്മ,1 ത്രീ.
ഏഴാം രഹസ്യം
ഈശോയുടെ തിരുശരീരം സംസ്കരിക്കപ്പെടുന്നു
പരി.വ്യാകുലമാതാവേ!അവിടുത്തെ തിരുക്കുമാരന്‍ കല്ലറയില്‍ സംസ്കരിക്കപ്പെട്ടപ്പോള്‍ അവിടുന്നനുഭവിച്ച കഠോരവേദനകളെക്കുറിച്ച് വിശ്വാസം,ശരണം,സ്നേഹം,എന്നീ ദൈവികപുണ്യങ്ങള്‍ ഞങ്ങളില്‍ വര്‍ദ്ധിക്കുവാന്‍ അനുഗ്രഹം തരുവിക്കണമേ, 1സ്വര്‍ഗ്ഗ,7 നന്മ,1 ത്രീ. 
Related Posts Plugin for WordPress, Blogger...
അവന്‍ ആശുദധാത്‌മാക്കളെ വചനം കൊണ്ട് പുറത്താക്കുകയും , എല്ലാ രോഗികളെയും സുഖപ്പെടുത്തുകയും ചെയ്തു (മത്തായി 8 .16 ).... എന്റെ അടുത്ത് വന്നു എന്റെ വചനം കേള്‍ക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നവന്‍ ആര്‍ക്കു സദൃശ്യന്‍ എന്ന് ഞാന്‍ വക്തമാക്കാം .. 48 ആഴത്തില്‍ കുഴിച്ചു പാറമേല്‍ അടിസ്ഥാനമിട്ടു വീട് പണിത മനുഷ്യനോടു സദൃശ്യന്‍ ആണ് അവന്‍ .വെള്ളപ്പൊക്കം ഉണ്ടാകുകയും ഒഴുക്ക് അതിന്മേല്‍ ആഞ്ഞടിക്കുകയും ചെയ്തു .എന്നാല്‍ ആ വീടിനെ ഇളക്കാന്‍ കഴിഞ്ഞില്ല. എന്തെന്നാല്‍ അത് ബലിഷ്ടമായി പണിയപ്പെട്ടിരുന്നു. (ലുക്കാ 6 47-48)...."വിശ്വസിച്ചുകൊണ്ടു പ്രാര്‍ത്ഥനയില്‍ നിങ്ങള്‍ ആവശ്യപ്പെടുന്നതെല്ലാം നിങ്ങള്‍ക്ക്‌ ലഭിക്കും. " മത്താ. 21:22