അവന്‍ ആശുദധാത്‌മാക്കളെ വചനം കൊണ്ട് പുറത്താക്കുകയും , എല്ലാ രോഗികളെയും സുഖപ്പെടുത്തുകയും ചെയ്തു (മത്തായി 8 .16 ).... എന്റെ അടുത്ത് വന്നു എന്റെ വചനം കേള്‍ക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നവന്‍ ആര്‍ക്കു സദൃശ്യന്‍ എന്ന് ഞാന്‍ വക്തമാക്കാം .. 48 ആഴത്തില്‍ കുഴിച്ചു പാറമേല്‍ അടിസ്ഥാനമിട്ടു വീട് പണിത മനുഷ്യനോടു സദൃശ്യന്‍ ആണ് അവന്‍ .വെള്ളപ്പൊക്കം ഉണ്ടാകുകയും ഒഴുക്ക് അതിന്മേല്‍ ആഞ്ഞടിക്കുകയും ചെയ്തു .എന്നാല്‍ ആ വീടിനെ ഇളക്കാന്‍ കഴിഞ്ഞില്ല. എന്തെന്നാല്‍ അത് ബലിഷ്ടമായി പണിയപ്പെട്ടിരുന്നു. (ലുക്കാ 6 47-48)...."വിശ്വസിച്ചുകൊണ്ടു പ്രാര്‍ത്ഥനയില്‍ നിങ്ങള്‍ ആവശ്യപ്പെടുന്നതെല്ലാം നിങ്ങള്‍ക്ക്‌ ലഭിക്കും. " മത്താ. 21:22... "ഉരുകിയ മനസാണ് കര്‍ത്താവിനു സ്വീകാര്യമായ ബെലി , ദൈവമേ നുറുങ്ങിയ ഹൃദയത്തെ അങ്ങ് നിരസിക്കുകയില്ല." (സങ്കീ 51:17.)...
Showing posts with label പ്രാര്‍ത്ഥന. Show all posts
Showing posts with label പ്രാര്‍ത്ഥന. Show all posts

Wednesday, 10 July 2013

പ്രാര്‍ത്ഥിക്കണമെന്ന്‌ എന്നോട്‌ ആരും ആവശ്യപ്പെടുന്നില്ലല്ലോ എന്ന്‌ എപ്പോഴെങ്കിലുംതോന്നിയിട്ടുണ്ടോ ?




പ്രാര്‍ത്ഥനയുടെ ശക്തി ദൈവത്തോളം വലുതാണ്‌. ഈ തിരിച്ചറിവ്‌ ലഭിക്കുന്നവര്‍ ജീവിതത്തില്‍ ഒരിക്കലും പരാജിതരാകുകയില്ല. കുറച്ച്‌ നാളുകള്‍ക്ക്‌ മുന്‍പ്‌ `ടൈം സ്‌ ഓഫ്‌ ഇന്ത്യ'യില്‍ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിന്റെ ഉള്ളടക്കം ഇപ്രകാരമായിരുന്നു. അമേരിക്കയിലുള്ള നിരീശ്വരവാദികളായ കുറച്ച്‌ ബുദ്ധിജീവികള്‍ പ്രാര്‍ത്ഥനയ്‌ക്ക്‌ എന്തെങ്കിലും ഫലമുണ്ടോയെന്നറിയാന്‍ പരീക്ഷണം നടത്തി. ഒരു ആശുപത്രിയിലെത്തി 100കിടപ്പുരോഗികളുടെ മേല്‍വിലാസവും രോഗവിവരങ്ങളും അവര്‍ ശേഖരിച്ചു. എന്നിട്ട്‌ അവയില്‍ ഒന്നിടവിട്ടുള്ള മേല്‍വിലാസങ്ങള്‍ ഒരു പ്രാര്‍ത്ഥനാഗ്രൂപ്പിലെ അംഗങ്ങള്‍ക്ക്‌ പ്രാര്‍ത്ഥിക്കുവാനായി നല്‌കി. ഈ പ്രാര്‍ ത്ഥനാഗ്രൂപ്പിലെ അംഗങ്ങള്‍ ആശുപത്രിയുമായി യാ തൊരു ബന്ധവും സ്ഥാപിക്കാതിരിക്കാനും അവര്‍ ശ്രദ്ധിച്ചിരുന്നു. ഒരു മാസത്തെ പരീക്ഷണത്തിന്‌ ശേഷം ആശുപത്രിയിലെത്തിയ നിരീശ്വരവാദികള്‍ അത്ഭുതപ്പെട്ടു. പ്രാര്‍ത്ഥിക്കാന്‍ മേല്‍വിലാസം നല്‌കിയ എല്ലാ രോഗികളും സുഖം പ്രാപിച്ച്‌ ഭവനത്തിലേക്ക്‌ മടങ്ങിയിരിക്കുന്നു! നിരീശ്വരവാദികളുടെ കൈവശമിരുന്ന മേല്‍വിലാസങ്ങളിലുള്ള രോഗികളില്‍ രണ്ടോ മൂന്നോ പേര്‍ മാത്രമാണ്‌ വീടുകളിലേക്ക്‌ മടങ്ങിയത്‌. ഇത്‌ അവര്‍ക്ക്‌ ഒരു തിരിച്ചറിവ്‌ നല്‌കി. ദൈവമുണ്ടോ എന്നറിയില്ല, പക്ഷേ, പ്രാര്‍ത്ഥനയ്‌ക്ക്‌ ശക്തിയുണ്ട്‌ എന്ന്‌ അവര്‍ക്ക്‌ മനസിലായി.

അമേരിക്കയില്‍ വിജയകരമായ പ്രവചനങ്ങള്‍ നടത്തിയിരുന്ന ഒരു സ്‌ത്രീയുണ്ടായിരുന്നു. ആദ്യമൊക്കെ അവര്‍ പ്രവചിക്കുന്ന ദുരന്തങ്ങള്‍ മുഴുവന്‍ സംഭവിക്കുമായിരുന്നു. എന്നാല്‍, പിന്നീട്‌ പ്രവചനങ്ങള്‍ ഫലിക്കാതെയായി. കുറച്ച്‌ നാളുകള്‍ കഴിഞ്ഞ്‌ പത്രപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക്‌ അവര്‍ നല്‌കിയ മറുപടിയിതാണ്‌. ``കഴിഞ്ഞകാലങ്ങളിലും ഇപ്പോഴും ഞാന്‍ പ്രവചിക്കുന്നവ സത്യം തന്നെ. പക്ഷേ, എന്റെ പ്രവചനങ്ങള്‍ സത്യമാണെന്നറിഞ്ഞതോടുകൂടി അനേകര്‍ ദുരന്തങ്ങള്‍ സംഭവിക്കാതിരിക്കുന്നതിനായി പ്രാര്‍ത്ഥിക്കുവാന്‍ തുടങ്ങി. അതുകൊണ്ട്‌ പല ദുരിതങ്ങളും മാറിപ്പോയി. പ്രവചനങ്ങള്‍ നിറവേറാനുള്ളവയാണ്‌. അതിനെക്കാള്‍ ഉപരി പ്രാര്‍ത്ഥനയുടെ ശക്തിയിലാണ്‌ ഞാനും വിശ്വസിക്കുന്നത്‌.''

പ്രാര്‍ത്ഥനയ്‌ക്ക്‌ നമ്മുടെയും മറ്റുള്ളവരുടെയും ജീവിതത്തില്‍ മാറ്റം വരുത്തുവാന്‍ സാധിക്കുമെന്ന കാര്യത്തില്‍ തെല്ലും സംശയമില്ല. വിശുദ്ധ കൊച്ചുത്രേസ്യ പറയുന്നു, ``മുട്ടിന്മേല്‍ നില്‌ക്കു ന്ന മിഷനറിയാണ്‌, പ്രാര്‍ത്ഥിക്കുന്ന വ്യക്തി.'' പല സുവിശേഷ മുന്നേറ്റങ്ങളുടെയും ശക്തി മുന്‍നിരയില്‍ നില്‌ക്കുന്ന പ്രഘോഷകരെക്കാള്‍ പിന്‍നിരയില്‍ നടക്കുന്ന ശക്തമായ മധ്യസ്ഥ പ്രാര്‍ത്ഥനയാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. നമ്മുടെ പ്രവൃത്തികളില്‍ സ്ഥായിയായ നല്ലഫലങ്ങള്‍ ദര്‍ശിക്കുവാന്‍ കൊതിക്കുന്നുവെങ്കില്‍ തീര്‍ച്ചയായും നാം പ്രാര്‍ത്ഥിക്കണം.

ജീവിതവിജയത്തിന്‌ രണ്ടേ രണ്ടു നിയമങ്ങളെ ഉള്ളൂ. ആദ്യ ത്തെ നിയമം - പ്രാര്‍ത്ഥിക്കുക. രണ്ടാമത്തെ നിയമം - ആദ്യത്തെ നിയമം ഒരിക്കലും മറക്കാതിരിക്കുക. പ്രാര്‍ത്ഥിക്കേണ്ട ചില വ്യത്യസ്‌തമായ മേഖലകളെക്കുറിച്ച്‌ കൂടി നമുക്ക്‌ വിചിന്തനം നടത്താം. നമ്മുടെ സ്വഭാവത്തില്‍ ചില പോരായ്‌മകളൊക്കെയുണ്ടാകാം. മറ്റുള്ളവരില്‍ അസ്വസ്ഥത ജനിപ്പിക്കുന്ന സ്വഭാവ സവിശേഷതകളില്‍നിന്ന്‌ മോചനം നേടണമെന്നാഗ്രഹിക്കാത്തവരായി അധികമാരും ഉണ്ടാവില്ല. നമ്മുടെതന്നെ മാനസാന്തരത്തിനായി ദിവസവും ഓരോ `നന്മനിറഞ്ഞ മറിയമേ' എങ്കിലും ചൊല്ലുവാനായാല്‍ കുറച്ചുനാളുകള്‍ കഴിയുമ്പോള്‍ നാം ഏറെ നന്മയുള്ളവരായി മാറുമെന്നതിന്‌ സംശയമില്ല.
നമ്മുടെയും മറ്റുള്ളവരുടെയും ജീവിതത്തില്‍ ദൈവഹിതം മാത്രം നിറവേറുവാന്‍ നാം പ്രാര്‍ത്ഥിക്കുന്നുവെങ്കില്‍ പാപം ഒഴിവാക്കുവാന്‍ നമുക്കെളുപ്പം സാധിക്കും. നമ്മോട്‌ മറ്റുള്ളവര്‍ ചെ യ്യുന്ന അനീതിയും വഞ്ചനയും കുറയ്‌ക്കുവാനും കൂടുതല്‍ നന്മയുള്ള ഒരു സമൂഹം കെട്ടിപ്പടുക്കാനും ഇതിലൂടെ സാധിക്കും. നന്മചെയ്യുവാനുള്ള തീക്ഷ്‌ണത നമുക്കും മറ്റുള്ളവര്‍ക്കും ഉണ്ടാകുന്നതിനുവേണ്ടി പ്രാര്‍ത്ഥിക്കണം. അങ്ങനെ പ്രാര്‍ത്ഥിക്കുന്നുവെങ്കില്‍ ആപത്തില്‍ മറ്റുള്ളവരെ സഹായിക്കാനുള്ള മനസ്ഥിതി നമ്മില്‍ രൂപപ്പെടും. മാത്രമല്ല നമുക്ക്‌ ഒരാവശ്യം വരുമ്പോള്‍ നന്മചെയ്യുന്നതില്‍ തീക്ഷ്‌ണതയുള്ള അനേകരെ നമ്മുടെ ചുറ്റും കണ്ടെത്താന്‍ സാധിക്കും. നമ്മുടെ മക്കളോ മാതാപിതാക്കളോ സഹോദരങ്ങളോ ഒരു പ്രതിസന്ധിയില്‍ പെടുമ്പോള്‍ അവരെ സഹായിക്കുവാന്‍ സന്മനസുള്ള വ്യക്തികളെ ദൈവം ഒരുക്കുന്നതിനും ഇതിടയാക്കും. എളിമയുണ്ടാകുന്നതിനുവേണ്ടി പ്രാര്‍ത്ഥിക്കുന്നുവെങ്കില്‍ നമുക്കും മറ്റുള്ളവര്‍ക്കും അഹങ്കാരമുള്ളതുകൊ ണ്ട്‌ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ എളുപ്പം പരിഹരിക്കാന്‍ കഴിയും.

ചിലപ്പോള്‍ നാം പറഞ്ഞേക്കാം. `എനിക്ക്‌ പ്രാര്‍ത്ഥിക്കാന്‍ സാധിക്കുന്നില്ല. അതിനു ഞാനെന്തു ചെയ്യണം.' ഇതിന്‌ ഒരു പ്രതിവിധിയേയുള്ളൂ. കൂടുതല്‍ പ്രാര്‍ത്ഥിക്കുന്നതിനുള്ള തീ ക്ഷ്‌ണതയും ശക്തിയും ലഭിക്കുന്നതിനുവേണ്ടി പ്രാര്‍ത്ഥിക്കുക. സുവിശേഷപ്രഘോഷകരൊക്കെ രോഗശാന്തിപ്രാര്‍ത്ഥനയും മറ്റും നടത്തുമ്പോള്‍ വലിയ അത്ഭുതങ്ങള്‍ സംഭവിക്കുന്നത്‌ നാം കാണാറില്ലേ? പക്ഷേ, ചെറിയ പ്രാര്‍ത്ഥനാസഹായംപോലും ആരും നമ്മോട്‌ ചോദിക്കാത്തതില്‍ നാം ദുഃഖിതരാണോ? ഏതെങ്കിലും ഒരു വ്യക്തി നമ്മോട്‌ പ്രാര്‍ത്ഥനാ സഹായം ചോദിച്ചാല്‍ ആത്മാര്‍ത്ഥമായി ആ വ്യക്തിയുടെ നിയോഗം സാധിച്ചുകിട്ടുവോളം പ്രാര്‍ത്ഥിക്കുക. ചെറിയ കാര്യങ്ങളോ വലിയ കാര്യങ്ങ ളോ എന്തുമാകട്ടെ അത്‌. വരും നാളുകളില്‍ അനേകര്‍ നമ്മുടെ പ്രാര്‍ത്ഥനയിലൂടെ അനുഗ്രഹിക്കപ്പെടുന്നത്‌ കാണാന്‍ കഴിയും.
``ഏലിയാ നമ്മെപ്പോലുള്ള ഒരു മനുഷ്യനായിരുന്നു. മഴ പെയ്യാതിരിക്കാന്‍ അവന്‍ തീക്ഷ്‌ണതയോടെ പ്രാര്‍ത്ഥിച്ചു. ഫലമോ മൂന്നുവര്‍ഷവും ആറുമാസവും ഭൂമിയില്‍ മഴ പെയ്‌തില്ല. വീണ്ടും അവന്‍ പ്രാര്‍ത്ഥിച്ചു. അപ്പോള്‍ ആകാശം മഴ നല്‌കുകയും ഭൂമി ഫലങ്ങള്‍ പുറപ്പെടുവിക്കുകയും ചെയ്‌തു'' (യാക്കോ. 4:17). ജെസെബെല്‍ രാജ്ഞിയെ ഭയന്ന്‌ ജീവനും കൊണ്ടോടിയപ്പോള്‍ ഏലിയാ നമ്മെപ്പോലെ കുറവുകളും പോരായ്‌മകളുമുള്ള ഒരു മനുഷ്യനായിരുന്നു. അതേസമയം ബാലിന്റെ നാനൂറ്റി അമ്പതോളം വരുന്ന പ്രവാചകര്‍ക്കെതിരെ ഒറ്റയ്‌ക്കുനിന്ന്‌ തന്റെ ദൈ വത്തെ വിളിച്ചപ്പോഴും അദ്ദേഹം നമ്മെപ്പോലെ മനുഷ്യന്‍ തന്നെയായിരുന്നു. ആഗ്നേയരഥങ്ങളും ആഗ്നേയാശ്വങ്ങളും അയച്ച്‌ ദൈവം ഏലിയായെ സ്വര്‍ഗത്തിലേക്കെടുത്തപ്പോഴും ഏലിയാ നമ്മെപ്പോലെ ഒരു മനുഷ്യന്‍ മാത്രമായിരുന്നു. സകലതി നുംവേണ്ടി അവന്‍ പ്രാര്‍ത്ഥിച്ചു എന്നതാണ്‌ ഏക വ്യത്യാസം. പ്രാര്‍ത്ഥിക്കുന്ന മനുഷ്യരായിത്തീരുന്നുവെങ്കില്‍ ഈ ലോകത്തില്‍ മാറ്റങ്ങള്‍ വരുത്തുവാന്‍ സാധിക്കും. വിശുദ്ധ കുര്‍ബാനയോ ജപമാലയോ ഉച്ചത്തിലുള്ള സ്‌തുതിപ്പോ നിശബ്‌ദമായ ആരാധനയോ, എന്തുമാകട്ടെ പ്രാര്‍ത്ഥനയ്‌ക്ക്‌ അതിന്റെ ശക്തിയുണ്ട്‌. ഏതുകാര്യത്തിലും അത്‌ ഫലദായകവുമാണ്‌.

ഒത്തിരി പ്രാര്‍ത്ഥിച്ച്‌ പ്രാര്‍ത്ഥനയ്‌ക്ക്‌ അടിമകളായിപ്പോയ ആരെങ്കിലും നമ്മുടെ ഇടയിലുണ്ടോ? വര്‍ഷങ്ങളോളം ദിവസവും ജപമാല ചൊല്ലുന്ന വ്യക്തിയാണ്‌ നാമെങ്കിലും അതു മുടങ്ങാതിരിക്കണമെങ്കില്‍ ബലപ്രയോഗം നടത്തണമെന്നല്ലാതെ, എളുപ്പത്തില്‍ അത്‌ തുടര്‍ന്നുപോകുവാന്‍ നമുക്കാവില്ലല്ലോ? പ്രാര്‍ ത്ഥനയും നന്മപ്രവൃത്തികളും സത്യസന്ധമാണെങ്കില്‍, അവ തുടര്‍ന്നുപോകുന്നതിനായി ബലപ്രയോഗം നടത്തേണ്ടിവരും എന്നകാര്യത്തില്‍ സംശയമില്ല. എന്തുകൊണ്ടാണ്‌ സത്യസന്ധമായി പ്രാര്‍ത്ഥിക്കുന്നതിനും നന്മചെയ്യുന്നതിനും നാമൊരിക്കലും അടിമകളാകാത്തത്‌ എന്നുള്ള ചിന്ത വളരെ പ്രസക്തമാണ്‌.
മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ലഹരിവസ്‌തുക്കളുടെയും കാര്യമെടുത്താല്‍, പ്രതിരോധിച്ച്‌ നില്‌ക്കുവാനുള്ള ശക്തി നഷ്‌ടപ്പെടുമ്പോഴാണ്‌ ഒരുവന്‍ അടിമയാകുന്നത്‌ എന്നു മനസിലാകും. പ്രാര്‍ത്ഥനയെ പ്രതിരോധിക്കുന്ന ശക്തി ഒരിക്കലും അവസാനിക്കുന്നില്ലാത്തതിനാല്‍ നാമാരും പ്രാര്‍ത്ഥനയ്‌ക്ക്‌ അടിമകളാകാറില്ല. നന്മചെയ്‌ത്‌ ചെയ്‌ത്‌, നന്മപ്രവൃത്തി ചെയ്യാതിരിക്കാന്‍ സാധിക്കില്ല എന്ന അവസ്ഥയിലെത്തിയവരെയും നാം കണ്ടുമുട്ടില്ല. പ്രാര്‍ത്ഥനയുടെ യഥാര്‍ത്ഥ ശത്രു പിശാചാണ്‌. അവ ന്‍ ഒരിക്കലും ഉറങ്ങുന്നില്ല. പ്രാര്‍ത്ഥന എല്ലായ്‌പ്പോഴും ഒരു യുദ്ധമാണ്‌. ഈ ആത്മീയസത്യം തിരിച്ചറിഞ്ഞെങ്കില്‍ മാത്രമേ പ്രാര്‍ത്ഥനാ ജീവിതത്തില്‍ പോരാടി വിജയം കണ്ടെത്താന്‍ സാ ധിക്കുകയുള്ളൂ.

വിശുദ്ധ അമ്മത്രേസ്യ പ്രാര്‍ത്ഥനാജീവിതത്തിന്റെ അഭിവൃദ്ധിയെക്കുറിച്ച്‌ പറയുന്നതിപ്രകാരമാണ്‌. ആദ്യമൊക്കെ കിണറ്റില്‍നിന്ന്‌ വെള്ളം കോരി ചെടി നനച്ച്‌ പൂക്കള്‍ക്കായി കാത്തിരിക്കുന്നതുപോലെ വിഷമകരമായിരിക്കും പ്രാര്‍ത്ഥന. അതില്‍ നിങ്ങള്‍ സ്ഥിരതയോടെ നില്‌ക്കുന്നുവെങ്കില്‍ മോട്ടര്‍ ഉപയോഗിച്ച്‌ ടാങ്കില്‍ വെള്ളം എത്തിച്ചതിനുശേഷം പൈപ്പ്‌ ഉപയോഗിച്ച്‌ ചെടി നനയ്‌ക്കുന്നതുപോലെ അത്‌ എളുപ്പമുള്ളതായിത്തീരും. അതിലും നിങ്ങള്‍ സ്ഥിരതയോടെ നില്‌ക്കുന്നുവെങ്കില്‍ അവസാന ഘട്ടത്തില്‍ മഴപെയ്‌ത്‌ ചെടികള്‍ നനയുന്നതുപോലെ പ്രാര്‍ത്ഥന വളരെ സരളമായിത്തീരും. ഒത്തിരി പ്രാര്‍ത്ഥിക്കുന്നതുകൊണ്ട്‌ പ്രാര്‍ത്ഥന എളുപ്പം വഴങ്ങുന്നതായിത്തീരുമെങ്കി ലും അതിനായി നാം കഠിനാദ്ധ്വാനം ചെയ്യേണ്ടതുണ്ടെന്ന വസ്‌തുതയില്‍ മാറ്റമില്ല.

പ്രാര്‍ത്ഥന
കര്‍ത്താവേ, എന്നെ പ്രാര്‍ത്ഥനയുടെ മനുഷ്യനാക്കിത്തീര്‍ക്കണമേ. എന്റെ ജീവിതത്തിലെ സകല കാര്യങ്ങളെയും പ്രാര്‍ത്ഥനയോടെ സമീപിക്കുവാന്‍ എന്നെ പഠിപ്പിക്കണമേ. കൂടുതല്‍ പ്രാര്‍ത്ഥിക്കുക എന്നത്‌ മാത്രമാണ്‌ കൂടുതല്‍ ശക്തിയിലേക്കും അഭിഷേകത്തിലേക്കും കടന്നുവരുന്നതിനുള്ള ഏകവഴി എന്ന്‌ എന്നെ ബോധ്യപ്പെടുത്തണമേ. നാഥാ, പ്രതിസന്ധികള്‍ക്ക്‌ മുന്നില്‍ തളര്‍ന്നിരിക്കാതെ, പ്രാര്‍ത്ഥനയാകുന്ന ആയുധമെടുത്ത്‌ അവയെ നേരിടുവാനുള്ള ജ്ഞാനം ഞങ്ങള്‍ക്ക്‌ നല്‌കിയാലും. ആമ്മേന്‍

Monday, 3 December 2012

വിശുദ്ധ യൗസേപ്പ്‌ പിതാവ്‌




കിളിവാതിലിലൂടെ അനുവാദമില്ലാതെ കയറിവന്ന ഈന്തപ്പഴത്തിന്റെ മണമുള്ള കാറ്റ് അവനെ വിളിച്ചുണര്‍ത്താന്‍ ശ്രമിച്ചെങ്കിലും സ്വപ്‌നങ്ങള്‍ക്കറുതി വരുത്തി ഉണരാന്‍ അവന്‍ തയാറല്ലായിരുന്നു. കാരണം, സ്വപ്‌നങ്ങളിലൂടെ സ്വര്‍ഗത്തിലെ മാലാഖമാരോട് സംസാരിക്കുകയെന്നത് അവന് ഏറ്റവും പ്രിയപ്പെട്ട കാര്യമായിരുന്നു. മാലാഖമാരോട് ഇത്രയേറെ സംഭാഷണം നടത്തിയതുകൊണ്ടായിരിക്കണം അവന്‍ മനുഷ്യരോട് സംസാരിക്കാന്‍ മറന്നത്. അതുകൊണ്ടുതന്നെ ആളുകള്‍ അവനെ മുനിയെന്നു വിളിച്ചു. കാരണം ഇത്രയേറെ മൗനിയാകണമെങ്കില്‍ അവനൊരു മുനിയാകണമെന്നായിരുന്നു അവരുടെ പക്ഷം.

സ്വപ്‌നം കണ്ണിനെ കുളിരണിയിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു നെഞ്ചിന്റെ ചൂടേറ്റ് കിടന്ന അവന്റെ കുഞ്ഞ് ഒന്നനങ്ങിയത്. അപ്പോഴേക്കും അവന്‍ സ്വപ്‌നങ്ങളെ വെടിഞ്ഞ് തന്റെ കുഞ്ഞിനെ തലോടിയുറക്കി. അവന്റെ മാറില്‍ കുഞ്ഞിന് ശാന്തമായി ഉറങ്ങാന്‍ കഴിയും എന്നായിരുന്നു അപ്പോള്‍ അവന്‍ ചിന്തിച്ചുകൊണ്ടിരുന്നത്. തന്റെ കുഞ്ഞിന്റെ മുഖം കാണുമ്പോഴൊക്കെ അവന്റെ നെഞ്ച് പിടയുകയായിരുന്നു. ദൈവം തന്റെ പുത്രനെ സ്വര്‍ഗത്തില്‍നിന്നും അവന്റെ കരവലയങ്ങളുടെ സംരക്ഷണത്തിലേക്ക് ഏല്‍പിച്ച നാള്‍ മുതല്‍ തുടങ്ങിയതാണ് ഈ നെഞ്ചിടിപ്പ്. മാത്ര മല്ല ഭൂമിയില്‍ അവതരിച്ച രക്ഷകനെ ഇല്ലാതാക്കാന്‍ തലേന്ന് അരങ്ങേറിയ കുരുന്നുകളുടെ കുരുതി അവനെ ഇപ്പോഴും ഭയപ്പെടുത്തുന്നു. ഒരു മെഴുതിരിയണയ്ക്കാന്‍ പോലും മനസില്‍ ഹിംസയില്ലാത്ത അവന്റെ നെഞ്ചിടിപ്പ് ആര്‍ക്കാണ് മനസിലാവുക?

ദിവസങ്ങള്‍ മുഖം കാണിച്ച് പിന്നിട്ടപ്പോള്‍ ജോസഫ് അവന്റെ കുഞ്ഞിനെ ദൈവത്തിന് സമര്‍പ്പിക്കാന്‍ ജറുസലേമിലേക്ക് പോയി. രണ്ട് മാടപ്പിറാവുകള്‍ക്കൊപ്പം തന്റെ കുഞ്ഞിനെ ദൈവത്തിന് സമര്‍പ്പിക്കുമ്പോള്‍ അവന്‍ ചിന്തിക്കുകയായിരുന്നു, ഈ മാടപ്പിറാവുകള്‍ക്കെല്ലാം ഇത്ര നിഷ്‌കളങ്കത ലഭിക്കുന്നത് അവ ദേവാലയശൃംഗങ്ങളില്‍ കൂട് വയ്ക്കുന്നതുകൊണ്ടായിരിക്കണമെന്ന്. അപ്പോഴേക്കും അവന്റെ ആത്മാവിലേക്ക് ഒരു സങ്കീര്‍ത്തനം ഒഴുകിവന്നു. ''ദുഷ്ടന്മാരുടെ കൂടാരത്തില്‍ വസിക്കുന്നതിനെക്കാള്‍ എത്രയോ മനോഹരമാണ് ദൈവഭവനത്തിന്റെ വാതില്‍പ്പടിക്കല്‍ വസിക്കുന്നത്.'' ദൈവത്തിന്റെ ആലയത്തോടുള്ള തീക്ഷ്ണത തന്റെ കുഞ്ഞിലും നിറഞ്ഞുനില്‍ക്കണമെന്നത് അവന് നിര്‍ബന്ധമായിരുന്നു. അതുകൊണ്ട് ജോസഫ് തന്റെ മകനെ സങ്കീര്‍ത്തനങ്ങള്‍ പഠിപ്പിച്ചു. അവന് സ്വപ്‌നത്തിലെ മാലാഖ പറഞ്ഞതുപോലെ യേശുവെന്ന് പേരിട്ടു. ജോസഫിന്റെ വാക്കുകള്‍ കേട്ട് അവന്‍ വളര്‍ന്നു. മകന്‍ വളരുമ്പോള്‍ താന്‍ വളരുന്നതായിട്ടാണ് അവന് തോന്നിയത്.

യേശുവിന് പന്ത്രണ്ട് വയസായപ്പോള്‍ അവര്‍ പെസഹ ആചരിക്കാന്‍ ജറുസലേമിലേക്ക് പോയി. പക്ഷേ അപ്പോഴേക്കും യേശുവിന്റെ മനസില്‍ ജറുസലേം ദേവാലയത്തിന്റെ ആകാരവും വലിപ്പവും കൊത്തുപണികളും എന്തിന് കല്ലുകളുടെ സ്ഥാനംപോലും ജോസഫിന്റെ വാക്കുകളില്‍ നിന്ന് ജീവനുറ്റതുപോലെ തെളിഞ്ഞ് നില്‍ക്കുന്നുണ്ടായിരുന്നു. അവര്‍ ജറുസലേമില്‍ എത്തിച്ചേര്‍ന്നു. ആ ദേവാലയത്തിന്റെ അങ്കണം യേശുവിന്റെ ഹൃദയം കവര്‍ന്നു. ആത്മീയതയില്‍ കുളിച്ചപോലെ അവന്‍ തരിച്ച് നിന്നു. അവനെ കാണാതെ വിഷമിച്ച ജോസഫും അമ്മയായ മറിയവും അവനെ കണ്ടെത്തിയപ്പോള്‍ അവന്‍ അവരോടായി പറഞ്ഞു, നിങ്ങള്‍ എന്നെയോര്‍ത്ത് വിഷമിക്കുന്നതെന്തിന്, ഞാനെന്റെ പിതാവിന്റെ ഭവനത്തിലായിരിക്കണമെന്ന് നിങ്ങള്‍ക്കറിയില്ലയോ? ആ ചോദ്യം ജോസഫിന്റെ കണ്ണു നിറച്ചു. തന്റെ പിതൃത്വം വിട്ട് ദൈവത്തിന്റെ പിതൃത്വം സ്വീകരിക്കാന്‍ മാത്രം മകന്‍ വളര്‍ന്നിരിക്കുന്നു.

ഇതില്‍ കൂടുതല്‍ ഒരു പിതാവിന് എന്താണ് അഭിമാനിക്കാനുള്ളത്. തന്റെ ജീവിതം ധന്യമായതുപോലെ, ദൈവം തന്നെയേല്‍പ്പിച്ച ദൗത്യം പൂര്‍ത്തിയായതുപോലെ. ഭൂമിയിലെ എല്ലാ പിതാക്കന്മാരും തങ്ങളുടെ മക്കളെ ദൈവത്തിന്റെ പിതൃത്വത്തിലേക്ക് നയിച്ചിരുന്നെങ്കില്‍ ഭൂമിയില്‍ എത്ര ദൈവമക്കള്‍ ഉണ്ടായിരുന്നേനെ എന്നായിരുന്നു ജോസഫ് അപ്പോള്‍ ചിന്തിച്ചത്. ജോസഫ് യേശുവിനോട് പറഞ്ഞു, നീ നിന്റെ പിതാവിന്റെ ഭവനത്തില്‍ എത്തിച്ചേര്‍ന്നു. എന്നാല്‍ ഇവിടെ എത്തിച്ചേരാനാവാത്ത ആത്മാക്കളെ ഞാന്‍ നിന്റെ കരങ്ങളില്‍ ഏല്‍പിക്കുന്നു. തിരുനാള്‍ അവസാനിച്ചപ്പോള്‍ അവര്‍ വീട്ടിലേക്ക് മടങ്ങി.
മരക്കൊമ്പിലെ കിളികള്‍ സ്‌നേഹമെന്തെന്ന് പാടി വിളിച്ചുണര്‍ത്തിയ ഒരു പ്രഭാതത്തില്‍ ജോസഫ് മരപ്പണിയിലേര്‍പ്പെട്ടിരിക്കുകയായിരുന്നു. യേശു അവനെ സഹായിക്കാനൊരുങ്ങി. പക്ഷേ എത്ര നന്നായി ചിന്തേരിട്ടിട്ടും ചെത്തിമിനുക്കിയിട്ടും മരത്തില്‍ മുറിപ്പാടുകള്‍ അവശേഷിക്കുന്നു. അതുകണ്ട് ജോസഫ് അവനോട് പറഞ്ഞു, ഈ മരം വനാന്തരങ്ങളില്‍ വസിച്ചിരുന്നതാണ്. ഒത്തിരി മുറിവുകളേറ്റിട്ടാണ് അത് ഇവിടെയെത്തിയത്. നീ അതിനെ സ്‌നേഹത്തോടെ തൊടുന്നില്ലെങ്കില്‍, അതിനെ മൃദുവായി ചിന്തേരിടുകയും ചെത്തിമിനുക്കുകയും ചെയ്യുന്നില്ലെങ്കില്‍ അതിന്റെ മുറിവുകള്‍ വലുതാവുകയേയുള്ളൂ.

ജോസഫിന്റെ വാക്കുകള്‍ യേശു തന്റെ ഹൃദയത്തിലേറ്റി. മുറിവേറ്റ ഈ ലോകത്തെ എങ്ങനെ സുന്ദരമാക്കണമെന്ന് അന്നവന്‍ പഠിച്ചു. കിളികള്‍ കൂട് കൂട്ടുന്നതുപോലെ അവന്‍ അവന്റെ ഹൃദയത്തില്‍ കരുണയുടെ വാക്കുകള്‍ കൂട്ടിവച്ചു. വയല്‍പ്പൂക്കളെ തലോടി അവന്‍ അവന്റെ വിരലുകള്‍ക്ക് മൃദുലത വരുത്തി. സൂര്യനെ നോക്കി അവന്‍ അവന്റെ കണ്ണുകള്‍ക്ക് പ്രകാശവും ആര്‍ദ്രതയും വരുത്തി. അല്ലെങ്കിലും കരളില്‍ സ്‌നേഹവും കൈകളില്‍ മൃദുലതയും ഉണ്ടെങ്കില്‍ ആര്‍ക്കും ആരെയും സുഖപ്പെടുത്താമല്ലോ.

കിളികളുടെ ചിറകടി കേട്ടാണ് യേശു അന്ന് ഉണര്‍ന്നത്. ആ ദിവസം അവന്‍ അവന്റെ പിതാവിനോടും നിര്‍മല ഭവനത്തോടും വിട പറഞ്ഞു. അവനെ എതിരേല്‍ക്കാന്‍ വഴിയില്‍ നിറയെ തൊട്ടാവാടികള്‍ വിരിഞ്ഞ് നില്‍ക്കുന്നുണ്ടായിരുന്നു. അവന്റെ മൃദുലമായ കാല്‍സ്പര്‍ശമേറ്റ നാള്‍ മുതലാണ് തൊട്ടാവാടികള്‍ എല്ലാ സ്പര്‍ശനങ്ങള്‍ക്കുമുമ്പിലും കൈകള്‍ കൂപ്പാന്‍ തുടങ്ങിയത്. പോകുന്നതിനിടയില്‍ അവന്‍ തിരിഞ്ഞ് വീട്ടിലേക്ക് നോക്കി. അപ്പോഴും ജോസഫ് വാതില്‍പ്പടിക്കല്‍ യേശുവിനെ തന്നെ നോക്കി നില്‍ക്കുന്നുണ്ടായിരുന്നു. ആ സമയം ഒരു ജനക്കൂട്ടം യേശുവിന്റെ മുന്നിലെത്തി. അവന്‍ അവരോടായി പറഞ്ഞു, ദൈവരാജ്യം സമീപിച്ചിരിക്കുന്നു സദാ ജാഗരൂകരായിരിക്കുവിന്‍. കള്ളന്‍ രാത്രിയില്‍ വരുന്നു എന്നറിഞ്ഞ് ഉണര്‍ന്നിരിക്കുന്ന ഗൃഹനാഥനെപ്പോലെ, ഭവനത്തിലെയെല്ലാവരെയും കാത്ത് പരിപാലിക്കാന്‍ യജമാനന്‍ നിയോഗിച്ച വിശ്വസ്തനും വിവേകിയുമായ ഭൃത്യനെപ്പോലെ സദാ ജാഗരൂകരായിരിക്കുവിന്‍. കാരണം യജമാനന്‍ വരുന്ന സമയമേതെന്ന് ആര്‍ക്കും അറിയില്ല. ഇതു പറഞ്ഞശേഷം യേശു തന്റെ വീട്ടുപടിക്കലേക്ക് വീണ്ടും കണ്ണുകള്‍ പായിച്ചു. അപ്പോഴും അവിടെ നില്‍ക്കുന്നുണ്ടായിരുന്നു ഒരു നല്ല ഗൃഹനാഥന്‍, ഒരു നല്ല കാവല്‍ക്കാരന്‍.

അവനെ അനുഗമിക്കാന്‍ ഒരു വലിയ ജനക്കൂട്ടം ഉണ്ടായിരുന്നു. എന്നാല്‍ അവനിഷ്ടപ്പെട്ടിരുന്ന ചിലരുമായി അവന്‍ വഞ്ചിയില്‍ കയറി മറുകരയിലേക്ക് പോയി. രാത്രിയായപ്പോള്‍ ഗലീലി കടലിലെ ഓളങ്ങള്‍ ഉയര്‍ന്നു. അത് അവരുടെ തോണി ഉലച്ചു. പക്ഷേ ഉലയുന്ന തോണിയില്‍ പോലും യേശു നന്നായി ഉറങ്ങി. മാത്രവുമല്ല അവന്‍ അവന്റെ പിതാവിനെപ്പോലെ സ്വപ്‌നങ്ങളിലൂടെ മാലാഖമാരോട് സംസാരിക്കാനും തുടങ്ങി. ശിഷ്യന്മാരുടെ കരച്ചില്‍ കേട്ടാണ് അവനുണര്‍ന്നത്. അവന്റെ ദൈവികത നിറഞ്ഞ മുഖം കണ്ട് ഗലീലികടല്‍ ശാന്തമായി. അവന്റെ ശിഷ്യന്മാര്‍ പരസ്പരം പറഞ്ഞു, അവന്‍ അവന്റെ പിതാവിനെപ്പോലെ തന്നെയാണ്. ജീവിതത്തില്‍ എത്ര ഉലച്ചിലുകള്‍ ഉണ്ടായാലും ശാന്തമായി ഉറങ്ങാനും സ്വപ്‌നം കാണാനും അവന്റെ പിതാവിനും സാധിക്കുമായിരുന്നു.

തിരകള്‍ക്കൊപ്പം അവര്‍ കരയ്ക്ക് കയറി. അപ്പോഴേക്കും
ജനക്കൂട്ടം അവന്റെ ചുറ്റും കൂടി. അവര്‍ അവനോട് ഞങ്ങളെ പ്രാര്‍ത്ഥിക്കാന്‍ പഠിപ്പിക്കണമേയെന്ന് അപേക്ഷിച്ചു. അവന്‍ അവരെ സ്വര്‍ഗസ്ഥനായ പിതാവേയെന്ന പ്രാര്‍ത്ഥന പഠിപ്പിച്ചു. വളര്‍ത്തുപിതാവായ ജോസഫിന്റെ നന്മയും വിശുദ്ധിയും കണ്ടതുകൊണ്ടാവണം ആകാശങ്ങളിലിരിക്കുന്ന ദൈവത്തിന് ഒരു പിതാവിന്റെ സ്വഭാവവും രൂപവുമാണെന്ന് അവന്‍ മനസിലാക്കിയത്. ആ നിമിഷം അവരോട് ഇങ്ങനെ പറയണമെന്ന് അവന് തോന്നി, സ്വര്‍ഗസ്ഥനായ പിതാവിനെ ഓര്‍ക്കാന്‍ നിങ്ങള്‍ക്ക് നല്ലൊരു പിതാവ് ഭൂമിയില്‍ ഉണ്ടാവണമെന്ന്. പക്ഷേ, അവന്‍ ആ രഹസ്യം ആരോടും പറയാതെ മനസില്‍ സൂക്ഷിച്ചു.
ഒരു പെസഹാത്തിരുനാളില്‍ ഓശാനഗീതങ്ങളോടുകൂടി അവന്‍ ജറുസലേമിലേക്ക് പ്രവേശിച്ചു. ദേവാലയത്തിലേക്ക് കടക്കുന്നതിനിടയില്‍ അവന്‍ അതിന്റെ വാതിലുകളില്‍ ഒന്നു തലോടി. കട്ടിളയില്‍ നിന്നും അടര്‍ന്നുപോയ ആ കൂറ്റന്‍ വാതില്‍ രണ്ടായി പിളര്‍ന്നിരുന്നു. അവന്റെ പിതാവായ ജോസഫാണ് ആ വാതില്‍പ്പലകകള്‍ ചേര്‍ത്ത് കുറേക്കൂടി മനോഹരമായി പണിതത്. അന്ന് അത് പണിയുമ്പോള്‍ ജോസഫ് യേശുവിനോട് പറഞ്ഞു, ഓരോ വാതിലും മറ്റൊരു ലോകത്തിലേക്കുള്ള തുറവിയാണ്. നീയാകട്ടെ സ്വര്‍ഗത്തിലേക്കുള്ള തുറവിയാണ്. തന്റെ പിതാവിന്റെ വാക്കുകള്‍ ഓര്‍ത്തുകൊണ്ട്, തനിക്ക് ഓശാന പാടിയ ജനത്തിന് നേരെ തിരിഞ്ഞ് അവന്‍ പറഞ്ഞു, ഞാന്‍ വാതിലാകുന്നു - സ്വര്‍ഗത്തിലേക്കുള്ള വാതില്‍. ഞാന്‍വഴിയല്ലാതെ ആരും ദൈവത്തിങ്കലേക്കെത്തുന്നില്ല. ഇതു പറഞ്ഞശേഷം ഒരു രാജാവിന്റെ പ്രൗഢിയോടുകൂടെ അവന്‍ ദേവാലയത്തിലേക്ക് പ്രവേശിച്ചു.
നിലാവ് കറുത്തുപോയ ഒരു രാത്രി അവനറിഞ്ഞു, മരണമടുത്തുവെന്ന്. ആ മാനസികവേദനയില്‍ അവന്‍ പിതാവിനെ പോലെ പ്രാര്‍ത്ഥനയില്‍ ശരണം പ്രാപിച്ചു. പടയാളികള്‍ അവനെ വിചാരണക്കായി കൂട്ടിക്കൊണ്ടുപോയി. വിധികര്‍ത്താക്കള്‍ അവനോട് പല ചോദ്യങ്ങളും ചോദിച്ചു. പക്ഷേ പിതാവിനെ പോലെ അവനും മൗനം പാലിച്ചു. അവന്‍ മരണത്തിന് വിധിക്കപ്പെട്ടു. അവന്റെ മരണം കണ്ട് പലരും വിളിച്ചു പറഞ്ഞു. ഇവന്‍ സത്യമായും ദൈവപുത്രനായിരുന്നു.

യേശുവിന് അപ്പോള്‍ അവരോട് പറയണമെന്ന് തോന്നി, മക്കളെ ദൈവപുത്രരാക്കാന്‍ കഴിവുള്ള പിതാക്കന്മാരാണ് ഭൂമിയുടെ നന്മയെന്ന്. തന്റെ പിതാവിനെ സ്മരിച്ചുകൊണ്ട് അവന്‍ പഠിപ്പിച്ച ഒരു സങ്കീര്‍ത്തനം ചൊല്ലി ''ദൈവമേ, അങ്ങയുടെ കരങ്ങളില്‍ എന്റെ ആത്മാവിനെ സമര്‍പ്പിക്കുന്നു.'' പിന്നെ ശാന്തമായി മരിച്ചു.

പ്രിയരേ, ജോസഫ് ഒരു വളര്‍ത്തു പിതാവായിരുന്നു. എല്ലാം വളര്‍ന്നു കാണാന്‍ ആഗ്രഹിച്ച ഒരു സാധുമനുഷ്യന്‍. അവന്‍ കരളിനോട് ചേര്‍ത്തുപിടിച്ച നന്മയും അതുതന്നെയായിരുന്നു. കാരണം വളര്‍ച്ചകളെല്ലാം സ്വര്‍ഗത്തിലേക്ക് വിരല്‍ ചൂണ്ടുന്നു എന്നവന്‍ വിശ്വസിച്ചിരുന്നു. ജീവിതമെന്നത് ഒരു വളര്‍ച്ച മാത്രമാകുമ്പോള്‍ വളരാന്‍ സഹായിച്ചവരുടെ മനസുകളില്‍ ജോസഫിന്റേതുപോലെ ഒരു പൈതൃകം കുടികൊള്ളുന്നു. ഇനി പൈതൃകമെന്നത് സ്വത്തോ അവകാശങ്ങളോ അല്ല, ഒരു പിതാവിന്റെ നന്മയാണ്. ഓരോ പൈതൃകവും നമ്മള്‍ ദൈവപുത്രരാണെന്ന് ഓര്‍മപ്പെടുത്തുന്നു. ഭൂമിക്ക് നിന്റെ നന്മ നിറഞ്ഞ പൈതൃകമേകുക. ഭൂമിയില്‍ ദൈവപുത്രന്മാരുണ്ടാവട്ടെ.


വിശുദ്ധ യൗസേപ്പ് പിതാവിനോടുള്ള പ്രാര്‍ത്ഥന 

ഭാഗ്യപ്പെട്ട മാര്‍ യൗസേപ്പേ ഞങ്ങളുടെ അനര്‍ത്ഥങ്ങളില്‍ അങ്ങേപക്കല്‍ ഓടി വന്നു അങ്ങേ പരിശുദ്ധ ഭാര്യയോട്‌ സഹായം അപേക്ഷിച്ചതിന്‍റെ ശേഷം അങ്ങേ മദ്ധ്യസ്ഥതയേയും ഞങ്ങള്‍ ഇപ്പോള്‍ മനോശരണത്തോടുകൂടി യാചിക്കുന്നു. ദൈവ ജനനിയായ അമലോത്ഭവ കന്യകയോട്‌ അങ്ങയെ ഒന്നിപ്പിച്ച ദിവ്യ സ്നേഹത്തെക്കുറിച്ച് ഉണ്ണീശോയെ അങ്ങ് ആലിംഗനം ചെയ്ത പൈതൃകമായ സ്നേഹത്തെകുറിച്ചും ഈശോമിശിഹാ തന്‍റെ തിരുരക്തത്താല്‍ നേടിയ അവകാശത്തിന്മേല്‍ കൃപയോടെ നോക്കണമെന്നും അങ്ങേ ശക്തിയാലും മഹാത്വോത്താലും ഞങ്ങളുടെ ആവശ്യങ്ങളില്‍ ഞങ്ങളെ സഹായിക്കണമെന്നും സവിനയം അങ്ങയോട് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. തിരുക്കുടുംബത്തിന്‍റെ എത്രയും വിവേകമുള്ള സംരക്ഷകനെ! ഈശോമിശിഹായുടെ തിരഞ്ഞെടുക്കപ്പെട്ട ജനത്തെ ആദരിക്കണമേ. എത്രയും സ്നേഹമുള്ള പിതാവേ! അബദ്ധത്തിന്‍റെയും വഷളത്വത്തിന്‍റെയും കറകളൊക്കെയില്‍നിന്നും ഞങ്ങളെ കാത്തു രക്ഷിക്കേണമേ. ഞങ്ങളുടെ എത്രയും വല്ലഭനായ പാലക അന്ധകാര ശക്തികളോട് ഞങ്ങള്‍ ചെയ്യുന്ന യുദ്ധത്തില്‍ സ്വര്‍ഗ്ഗത്തില്‍ നിന്നു ഞങ്ങളെ കൃപയോടെ സഹായിക്കേണമേ. അങ്ങ് ഒരിക്കല്‍ ഉണ്ണീശോയെ മരണകരമായ അപകടത്തില്‍നിന്നും രക്ഷിച്ചതുപോലെ ഇപ്പോള്‍ ദൈവത്തിന്‍റെ തിരുസഭയെ ശത്രുവിന്‍റെ കെണിയില്‍ നിന്നും എല്ലാ ആപത്തുകളില്‍ നിന്നും കാത്തുകൊള്ളണമേ ഞങ്ങള്‍ അങ്ങേ മാതൃക അനുസരിച്ച് അങ്ങേ സഹായത്താല്‍ ബലം പ്രാപിച്ച്പുണ്യജീവിതം കഴിപ്പാനും നല്ല മരണം ലഭിച്ചു സ്വര്‍ഗ്ഗത്തില്‍ നിത്യഭാഗ്യം പ്രാപിപ്പനും തക്കവണ്ണം അങ്ങേ മദ്ധ്യേസ്ഥതയാല്‍ ഞങ്ങളെ എല്ലാവരെയും എല്ലായിപ്പോഴും കാത്തുകൊള്ളേണമേ. ആമ്മേന്‍



വിശുദ്ധ ഗീവര്‍ഗീസ് സഹദാ


ക്രിസ്തീയ വിശ്വാസത്തിനുവേണ്ടി മരണംവരെ പോരാടി ജീവനുപേക്ഷിച്ചവരാണ് സഹദാന്മാര്‍.. ..സഹദേന്മാരില്‍ മുമ്പന്‍ സ്‌തേഫാനോസ് ആണെങ്കിലും കഷ്ടത ഏറ്റം സഹിച്ച സഹദേന്മാരില്‍ മുമ്പില്‍ ഗീവര്‍ഗീസാണ്. സഹായത്തിന് സഹദായെ വിളിക്കുന്നവര്‍ കേള്‍ക്കുന്നത് കുതിരയുടെ കുളമ്പടി ശബ്ദമാണ്. വിളിച്ചാല്‍ കുതിരയുടെ വേഗത്തില്‍ സഹായം ലഭിക്കുമെന്നാണ് വിശ്വാസം. കേരളത്തില്‍ മറ്റ് പരിശുദ്ധന്മാരുടെയും ശുദ്ധമതികളുടെയും നാമത്തിലുള്ള ദേവാലയങ്ങള്‍ ഒന്നില്‍ കൂടുതല്‍ ത്രോണോസുകള്‍ ഉള്ളടത്ത് മിക്കവാറും ഒന്നു പരിശുദ്ധ സഹദായുടെ നാമത്തിലായിരിക്കും.

പുതുപ്പള്ളി, എടത്വാ, ഇടപ്പള്ളി, ചന്ദനപ്പള്ളി, കൊല്ലം എന്നിവിടങ്ങളിലെ സഹദായുടെ നാമത്തിലുള്ള ദേവാലയങ്ങളില്‍ നടത്തുന്ന പെരുന്നാള്‍ പ്രാദേശീയ ഉത്സവമാണ്. ഗ്രീക്ക് ഓര്‍ത്തഡോക്‌സ് സഭ ഇദ്ദേഹത്തെ വലിയ സഹദായെന്നു വിളിക്കുന്നു. കിഴക്കന്‍ ഓര്‍ത്തഡോക്‌സ് സഭകളുടെ കേന്ദ്രമായ കുസ്തന്തീനോസ് പോളീസില്‍ ആറ് ദേവാലയങ്ങള്‍ ഈ സഹദായുടെ നാമത്തില്‍ സ്ഥാപിതമായിട്ടുണ്ട്. ആറാം നൂറ്റാണ്ടില്‍ ജസ്റ്റിനിയന്‍ ചക്രവര്‍ത്തി അര്‍മീനിയായിലെ ബിസാനിസില്‍ സഹദായുടെ നാമത്തില്‍ ദേവാലയം നിര്‍മിച്ചു. സിസിയോണിലെ തേയോഡോറസ് എന്ന പരിശുദ്ധന്‍ തന്റെ ജീവിതകാലത്ത് പ്രാര്‍ത്ഥനയ്ക്കായി ഏറെ ചിലവഴിച്ച ധന്യനിമിഷങ്ങള്‍ സഹദായുടെ നാമത്തിലുള്ള ചാപ്പലില്‍ ആയിരുന്നു. ഇരുപതാം വയസില്‍ ചക്രവര്‍ത്തിയുടെ നിയോഗപ്രകാരം അദ്ദേഹത്തിന്റെ പ്രതിനിധിയായി ഗീവര്‍ഗീസ് ഗ്രേറ്റ് ബ്രിട്ടണ്‍ സന്ദര്‍ശിച്ചിട്ടുണ്ട്. ഡയോക്ലീഷ്യന്‍ ചക്രവര്‍ത്തി ക്രിസ്ത്യാനികള്‍ക്കെതിരായി തിരിഞ്ഞപ്പോള്‍ അതില്‍ ദുഃഖിതനായ ഗീവര്‍ഗീസ് സ്ഥാനമാനങ്ങള്‍ ഉപേക്ഷിച്ച് ക്രിസ്തുവിനുവേണ്ടി പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു.


ജസ്റ്റീനിയന്‍ ചക്രവര്‍ത്തിയുടെ ആദരവുകള്‍ ഏറ്റുവാങ്ങിയെങ്കിലും ലൗകികമായ എല്ലാം ഉപേക്ഷിച്ചു. യേശുവിനെ അവര്‍ക്ക് പരിചയപ്പെടുത്തിയതുമൂലം രാജാവും കുടുംബവും യേശുവില്‍ വിശ്വസിക്കുകയും 1400 ആളുകള്‍ അന്ന് മാമോദീസാ സ്വീകരിച്ച് ക്രിസ്ത്യാനികളാകുകയും ചെയ്തു. ഈ രാജാവ് ഗീവര്‍ഗീസിന്റെയും വിശുദ്ധ മാതാവിന്റെയും നാമത്തില്‍ രണ്ട് വലിയ ദേവാലയങ്ങള്‍ നിര്‍മിച്ചു. രോഗശാന്തിയുടെ ഉറവ എന്നറിയപ്പെടുന്ന ഒരു ഉറവ ഈ ദേവാലയത്തിന്റെ ഉള്ളില്‍നിന്നും പൊട്ടിപ്പുറപ്പെട്ടു. ആ ഉറവയിലെ ജലം അനേകര്‍ക്ക് സൗഖ്യദായകമായി തീര്‍ന്നു.

സഹദാ തന്റെ പിതൃനഗരത്തെ അടിസ്ഥാനമാക്കി സുവിശേഷ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. അങ്ങനെ അര്‍മീനിയന്‍ ക്രൈസ്തവ സമൂഹത്തിനും തുടക്കമായി. റോമന്‍ ചക്രവര്‍ത്തിയായ ഡയോക്ലീഷ്യന്‍ ക്രിസ്തുമത വിശ്വാസികള്‍ക്കെതിരായി പീഡനങ്ങള്‍ അഴിച്ചുവിട്ടു.

യഹൂദന്മാര്‍ നിന്ദിച്ചും തള്ളിപ്പറഞ്ഞും ക്രൂശില്‍ തൂക്കിക്കൊന്ന ക്രിസ്തുവിന്റെ അനുയായികളെ പൂര്‍ണമായി നശിപ്പിക്കാന്‍ രാജാവ് ഉത്തരവായി. ഗീവര്‍ഗീസ് സഹദായെയും ചക്രവര്‍ത്തി അംഗീകരിക്കാതായി. ഇഞ്ചിഞ്ചായി കൊല്ലുന്നതിനുള്ള പുതിയ ഉപകരണം തയാറാക്കാന്‍ ചക്രവര്‍ത്തി നിര്‍ദേശം നല്‍കി. അത് ലഭിക്കുന്നതുവരെ തുറങ്കിലടക്കാനും കല്പിച്ചു. മര്‍ദനമുറകള്‍ തുടങ്ങിയെങ്കിലും തെല്ലും ഭയമില്ലാതെ നില്‍ക്കുന്ന ഗീവര്‍ഗീസിന്റെ തേജസുറ്റ മുഖഭാവവും കണ്ടു ഭടന്മാര്‍ അമ്പരന്നു.

വെട്ടി കഷണങ്ങളാക്കി വറക്കുന്നതിനുള്ള വറച്ചട്ടികളും ചൂടുവെള്ളത്തില്‍ മുക്കുന്നതിനുള്ള ചെമ്പുപാത്രങ്ങളും നാക്ക് മുറിക്കുന്നതിനുള്ള ആയുധങ്ങളും പല്ലുകള്‍ പറിക്കുന്നതിനുള്ള കൊടിലുകളും കഴുത്തു കുനിച്ചു നിര്‍ത്തുന്നതിനുള്ള കൊളുത്തുകളും തുടലുകളും കൂടാതെ പച്ചമാംസം ചീകി എടുക്കുവാനുള്ള ഇരുമ്പു ചീപ്പുകളും മുപ്പല്ലികളും ആണികളും എല്ലാം നിരനിരന്നു.
എങ്കിലും ഗീവര്‍ഗീസ് ക്രിസ്തുവിനെ ഉപേക്ഷിക്കാന്‍ തയാറായില്ല. ശരീരത്തെ മാത്രമേ നിങ്ങള്‍ക്ക് ഇല്ലാതാക്കുവാന്‍ സാധിക്കൂ. ശരീരത്തിനുള്ളില്‍ കുടികൊള്ളുന്ന ആത്മാവിനെ നശിപ്പിക്കുവാന്‍ കഴിയുകയില്ലായെന്നു ഗീവര്‍ഗീസ് പറഞ്ഞുകൊണ്ടിരുന്നു.

ചുട്ടുപഴുപ്പിച്ച ഇരുമ്പാണികള്‍ കാലിന്റെ അടിയില്‍ അടിച്ചു കയറ്റി പീഡിപ്പിച്ചു. കൂര്‍ത്ത ആണികള്‍ പതിച്ച ഇരുമ്പു ചെരുപ്പുകള്‍ ഇട്ടു നടക്കാന്‍ ആവശ്യപ്പെട്ടു. അപ്പോഴെല്ലാം സഹദാ കൂടുതല്‍ തേജോമയനും ഉന്മേഷവാനുമായി കാണപ്പെട്ടു. കാലിന്റെ വേദന ഒപ്പിയെടുക്കാന്‍ അദൃശ്യരായ മാലാഖമാര്‍ ഓടിയെത്തി. ചാട്ടവാറു ചുഴറ്റി ആഞ്ഞടിച്ചു. ദേഹത്തുനിന്ന് ധാരധാരയായി ചോര ഒലിച്ചു. അപ്പോഴും ദൈവത്തെ സ്തുതിച്ച് സഹദാ യേശുവിന്റെ രൂപം മനസില്‍ ദര്‍ശിച്ചു. പച്ചമാംസം ചീകുന്ന ഇരുമ്പുചക്രത്തില്‍ സഹദായുടെ ശരീരം മുട്ടിയുരുമ്മി, ചീകിത്തുടങ്ങി. രക്തം ഇറ്റിറ്റു വീണുകൊണ്ടിരുന്നു. ദാരുണമായ ഈ അവസ്ഥ കണ്ടു നിന്നവര്‍ മോഹാലസ്യപ്പെട്ട് വീണു, ചിലര്‍ വാവിട്ടു കരഞ്ഞു. എന്നാല്‍ സഹദായുടെ വേദനകള്‍ ആരോ ഇല്ലാതാക്കിക്കൊണ്ടിരുന്നു. ഉപദ്രവിക്കുന്നവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്ന സഹദായുടെ മുന്‍പില്‍ മാലാഖമാര്‍ വന്നുനിന്ന് പനിനീര്‍ തളിക്കുന്നത് സഹദാ മാത്രം കണ്ടു. ഗീവര്‍ഗീസിനെ കമഴ്ത്തി കിടത്തി അറപ്പുവാളിന്റെ പല്ലുകളുള്ള വണ്ടി കയറ്റി പത്ത് തുണ്ടമാക്കി അറുത്തുമുറിച്ചു. അഗാധമായ കുഴിയില്‍ എറിഞ്ഞു, കുഴിയുടെ വാതില്‍ കല്ല് വച്ച് അടച്ചു. പിറ്റേദിവസം മുമ്പില്‍ എത്തിയ ഗീവര്‍ഗീസിനെ കണ്ട് രാജാവ് അമ്പരന്നു. ഭടന്മാരുടെ തലവനിലൊരുവനായ അന്തോനിയോസും അനുയായികളും അതുവഴി ക്രിസ്തുവില്‍ വിശ്വസിച്ചു. ഒരഗ്നികുണ്ഡം ഉണ്ടാക്കി അതില്‍ സഹദായെ എറിഞ്ഞു.

മൂന്നു ദിവസം അതില്‍ കിടന്നു, മരിച്ചു എന്നു കരുതിയ സഹദാ മൂന്നാം ദിവസം തലമുടി നാരിനുപോലും കേടു സംഭവിക്കാതെ പുറത്തുവന്നു. രാജാവിന്റെ കോപം വര്‍ധിച്ചു. വറച്ചട്ടിയിലിട്ടു വറക്കുവാന്‍ ആജ്ഞാപിച്ചു. അങ്ങനെ ചെയ്തിട്ടും ജീവിച്ചെഴുന്നേറ്റ സഹദായെ കണ്ട രാജാവ് അമ്പരന്നു.

ഒടുവില്‍ സഹദാ സ്വര്‍ഗത്തിലേക്ക് നോക്കി കുരിശു വരച്ചു. മരണം ആസ്വദിക്കാന്‍ കഴുത്തു നീട്ടിക്കൊടുത്തു. വെട്ടേറ്റ് വീണ സഹദാ മരണത്തെ പുല്‍കി.

വ്യാളിയുമായി യുദ്ധം ചെയ്യുന്നതായി ചിത്രീകരിക്കുന്ന കഥ, ഈ വിശുദ്ധന്റെ വ്യാപകമായ യശസിന്റെ ഉല്പത്തിയേയും നിലനില്പിനേയും ഏറെ സ്വാധീനിച്ചിട്ടിട്ടുണ്ട്. "വിശുദ്ധസഹായകർ" എന്നറിയപ്പെടുന്ന 14 ദിവ്യാത്മാക്കളിൽ ഒരാൾ കൂടിയായ ഇദ്ദേഹം സൈനികവിശുദ്ധന്മാരിൽ ഏറ്റവും പ്രധാനിയാണ്. മരണദിനമായി കരുതപ്പെടുന്ന ഏപ്രിൽ 14 ആണ് ഗീവർഗീസിന്റെ തിരുനാൾ ആഘോഷിക്കാറുള്ളത്.

വിശുദ്ധ ഗീവര്‍ഗീസ് സഹദായോടുള്ള പ്രാര്‍ത്ഥന

വിശുദ്ധ സഹദാ ആയ മാര്‍ ഗീവര്‍ഗീസേ, നിനക്കു സമാധാനം. കര്‍ത്താവ് തന്റെ വാഗ്ദത്ത പ്രകാരം നിന്നിലും നീ അവനിലും വസിക്കുന്നു. ദൈവത്തിന്റെ വിശ്വസ്ത കലവറക്കാരാ, പാപികളായ ഞങ്ങള്‍ കരുണയ്ക്കും, പാപമോചനത്തിനും അര്‍ഹരായിത്തീരുവാന്‍ ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കേണമേ. നിന്റെ മദ്ധ്യസ്ഥതയില്‍ സമാധാനവും, സുഭിക്ഷതയും ഫലസമൃദ്ധിയും ഉണ്ടാകുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. കാരുണ്യവാനായ കര്‍ത്താവേ, വിശുദ്ധ സഹദായുടെ പ്രാര്‍ത്ഥനയാല്‍, ഞങ്ങളില്‍ നിന്ന് മാരകരോഗങ്ങളും, കഠിനദുഃഖങ്ങളും, പൈശാചിക പരീക്ഷകളും, ദുഷ്ടമനുഷ്യരുടേയും, ദുഷ്ടജന്തുക്കളുടെയും ഉപദ്രവങ്ങളും അപകടങ്ങളും നീക്കിക്കളയണമേ. നാഥാ ഈ ലോകത്തിലും, ഞങ്ങളുടെ രാജ്യത്തും, സഭയിലും, കുടുംബങ്ങളിലും സമാധാനവും ശാന്തിയും വാഴുമാറാകണമേ. വാര്‍ദ്ധക്യത്തിലിരിക്കുന്നവര്‍ക്ക് തുണയാകണമേ. സ്ത്രീകളെയും, പുരുഷന്മാരെയും കാത്തുകൊള്ളണമേ. യുവതീയുവാക്കന്മാരെ പരിപാകതയു ള്ളവരാക്കണമേ. ശിശുക്കളെ പോറ്റണമേ, നാഥാ, രോഗികള്‍ക്ക് സൌഖ്യവും, ദുഃഖിതര്‍ക്ക് ആശ്വാസവും, ദരിദ്രര്‍ക്ക് സംതൃപ്തിയും, വാങ്ങിപ്പോയവര്‍ക്ക് നിത്യശാന്തിയും, ഞങ്ങളുടെ യാചനകള്‍ക്ക് മറുപടിയും നല്‍കണമേ. ഞങ്ങള്‍ക്ക് ലഭിക്കുന്ന എല്ലാ നന്മകളും ദുഃഖിതരും എളിയവരുമായ എല്ലാവരുമായി പങ്കുവയ്ക്കാനുള്ള മനസ്സലിവും നല്‍കണമേ. ആയത് വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ മദ്ധ്യസ്ഥതയില്‍ തന്നെ. ആമ്മീന്‍


Friday, 30 November 2012

ഉണ്ണിശോയുടെ വരവിന് ഒരുക്കമായുള്ള പ്രാര്‍ത്ഥന




ആദിമാതാപിതാക്കന്മാരുടെ സന്തതികളില്‍ നിന്നും ജനിച്ച സകലരിലും വച്ച് ദൈവപുത്രന് മാതാവായി തിരെഞ്ഞെടുക്കുപ്പെടുകയും  അതിനുവേണ്ടി സകല വരപ്രസാദങ്ങളും  സമ്പൂര്‍ണ്ണമായി പ്രാപിക്കുകയും പ്രാപിച്ച വരപ്രസാദങ്ങളാലും ചെയ്ത സുകൃതത്താലും അലംകൃതമായി സര്‍വേശ്വരനെ അങ്ങേ തിരുവുദരത്തില്‍ ബഹുസന്തോഷത്തോടെ കൈകൊള്ളുകയും ചെയ്ത മാതാവേ അങ്ങേ തിരുകുമാരന്‍ പിറപ്പാനിരിക്കുന്ന ദിവസം സമീപിച്ചിരിക്കുന്നു എന്നറിഞ്ഞ് തനിക്ക് ശുശ്രുഷ ചൈയ്യുവാന്‍ അങ്ങ് എത്രയോ ആഗ്രഹിച്ചിരുന്നു.എന്റെ ആശ്രയമായ മാതാവേ ഞാനും ഈ വിധം ആഗ്രഹിച്ചുകൊണ്ട് ഈ തിരുനാളില്‍ ലോക രക്ഷകനായ അങ്ങേ തിരുകുമാരനെ എന്റെ ഹൃദയത്തില്‍ വേണ്ടവിധം കൈകൊള്ളുന്നതിനും എന്റെ മരണപര്യന്തം തനിക്ക് വിശ്വാസമുള്ള ശുശ്രുഷ ചെയ്യുന്നതിനും വേണ്ട ദൈവാനുഗ്രഹം ലഭിക്കുന്നതിനായി അല്പമായ ഈ ജപത്തെ അങ്ങേ തൃപ്പാദത്തിങ്കല്‍ സമര്‍പ്പിക്കുന്നു.

1.പരിശുദ്ധ ദൈവമാതാവേ അങ്ങേ തിരുകുമാരനു മാതാവായി തെരഞ്ഞെടുക്കപ്പെട്ട സമയം ആശീര്‍വദിക്കപ്പെട്ടതാകട്ടെയെന്നു സകലരും കര്‍ത്താവിനു സ്തോത്രം ചൈയ്യുമാറാകട്ടെ .( 1സ്വ.10 നന്മ. 1ത്രിത്വ )

2.പരിശുദ്ധ ദൈവമാതാവേ  അങ്ങേ തിരുകുമാരനെ പ്രസവിച്ച ക്ഷണം ആശീര്‍വദിക്കപ്പെട്ടതാകട്ടെയെന്നു സകലരും കര്‍ത്താവിനു സ്തോത്രം ചെയ്യുമാറാകട്ടെ.(1സ്വ.10നന്മ.1 ത്രിത്വ )

3.പരിശുദ്ധ ദൈവമാതാവേ  അങ്ങേ തിരുകുമാരനെ ആദ്യമായി തൊട്ടു തലോടിയ ക്ഷണം  ആശീര്‍വദിക്കപ്പെട്ടതാകട്ടെയെന്നു സകലരും കര്‍ത്താവിനു സ്തോത്രം ചെയ്യുമാറാകട്ടെ (1സ്വ.10നന്മ.1ത്രിത്വ )
4.പരിശുദ്ധ ദൈവമാതാവേ  അങ്ങേ തിരുകുമാരനു ആദ്യമായി പാലുകൊടുത്ത ക്ഷണം ആശീര്‍വദിക്കപ്പെട്ടതാകട്ടെയെന്നു സകലരും കര്‍ത്താവിനു സ്തോത്രം ചെയ്യുമാറാകട്ടെ .(1 സ്വ.10നന്മ.1 ത്രിത്വ )

                                  കാഴ്ച വയ്ക്കുന്ന ജപം 

പരിശുദ്ധ ദൈവമാതാവേ ഈ ആഗമന കാലത്തില്‍ ഞാന്‍ ജപിച്ച ആയിരം നന്മനിറഞ്ഞ മറിയം എന്ന ഈ ജപത്തെ കൈകൊണ്ട്  അങ്ങേ തിരുകുമാരനു  ഒരു മുടി തീര്‍ത്തു ചൂടണമെന്നു അങ്ങയോടു ഞാന്‍ അപേക്ഷിക്കുന്നു. ഞാന്‍ സമര്‍പ്പിക്കുന്ന ഈ കാഴ്ച എത്ര നിസ്സാരമായിരുന്നാലും അത് അങ്ങേ തൃക്കൈയ്യില്‍ നിന്നും  വരുന്നതിനാല്‍  വിലപിടിച്ചതും  അങ്ങേ തിരുകുമാരനു പ്രിയമുള്ളതായിരിക്കുമെന്നും നിശ്ചയമായി ശരണപ്പെടുന്നു 
ആകയാല്‍ ദിവ്യ ഉണ്ണിയെ ഈ തിരുമുടി ചൂടിക്കുമ്പോള്‍ ആ ഉണ്ണിയില്‍ നിന്നും  എനിക്കൊരു അനുഗ്രഹം പ്രാപിച്ചു തരണമേ. അതായത് ഇനി ഞാന്‍ ഒരു ചാവുദോഷം ചെയ്തുകൊണ്ട്  ആ ഉണ്ണിയെ സങ്കടപ്പെടുത്തുന്നതിനു മുന്‍പായി,മരിക്കാനുള്ള ഭാഗ്യം എനിക്ക് ലഭിച്ചു തരണമേ ആമ്മേന്‍.

നവംബര്‍ 30- നു ഈ പ്രാര്‍ത്ഥന ചൊല്ലി തുടങ്ങുക. കാഴ്ച  വയ്ക്കുന്ന ജപം അവസാനദിവസം ചൊല്ലുക. ( ഡിസംബര്‍ 24 -നു രാത്രിയില്‍ )

Wednesday, 21 November 2012

Prayer for the Gift of a Child



This is a daily prayer is for all married couples who long for a child. Husband and wife may hold hands while reciting this prayer.
God of Abraham, Isaac, Jacob; God who created the universe and sustains it every money, we praise you, we thank you and we glorify you.
Lord, you who gave a child to Abraham, we thank you, we praise you. Seeing the tears of Hanna, Lord you gave her a child. Elizabeth who was barren in her old age, you blessed her with a child.
You who are the giver of all perfect gifts, we ask you to bless us with wonderful children, who will be your chosen instruments to spread your love. The days/months/years of our sorrow and pain for not having a child, we surrender it to you.
We forgive every person who has insulted us or made fun of us because we were not blessed with a child. Jesus, our Lord and Master, bless whose who have hurt us. Fill them with your Holy Spirit.
Lord, whatever be the obstacle to have a child, let it be taken away from us right now with the power of Your precious blood and precious name.
Praise You Jesus. Thank You Jesus. Amen

Thursday, 1 November 2012

മരിച്ചവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണോ രണ്ടാം ഭാഗം





കത്തോലിക്കാസഭ മരിച്ചവരെ അനുസ്‌മരിച്ച്‌ നവംബര്‍ മാസം പ്രത്യേകം പ്രാര്‍ത്ഥിക്കാറുണ്ട്‌. ഈ അനുസ്‌മരണ പ്രാര്‍ത്ഥനയ്‌ക്കുള്ള പ്രസക്തിയെന്ത്‌? 

മരിച്ചവരെ ഓര്‍മ്മിക്കുന്നതിനും അവര്‍ക്ക്‌ വേണ്ടി പ്രാര്‍ത്ഥിക്കുന്നതിനും സഭയില്‍ വളരെ പ്രസക്തിയുണ്ട്‌. അവര്‍ ജീവിച്ചിരുന്നപ്പോള്‍ നമുക്ക്‌ നല്‍കിയ നന്മകള്‍ക്ക്‌ പ്രതിസ്‌നേഹം കാണിക്കാന്‍ കടപ്പെട്ടവരാണ്‌ നാം. മരിച്ചുപോയവരും ജീവിച്ചിരിക്കുന്നവരും ദൈവമക്കളാണ്‌. ഈ ലോകത്തിന്റെ കാഴ്‌ചപ്പാടില്‍ മരിച്ചവര്‍ എന്നന്നേക്കുമായി വേര്‍പിരിഞ്ഞവരാണല്ലോ. എന്നാല്‍ ദൈവത്തിന്റെ കാഴ്‌ചപ്പാടില്‍ അവരും നമ്മളും ജീവിച്ചിരിക്കുന്നവരാണ്‌. എന്നാലും വിശുദ്ധീകരണം കൂടാതെ ഈ ലോകത്തില്‍ നിന്നും വിടവാങ്ങിയവര്‍ ശുദ്ധീകരണ സ്ഥലത്താണെന്ന്‌ സഭ വ്യക്തമായി പഠിപ്പിക്കുന്നു. അങ്ങനെയുള്ളവര്‍ക്ക്‌ സ്വന്തമായി ഒന്നും ചെയ്യാന്‍ കഴിയില്ല. നാമും അവരുമായി ആത്മബന്ധമുള്ളതി നാല്‍ നമ്മുടെ പ്രാര്‍ത്ഥനയിലൂടെയും പരിത്യാഗപ്രവൃത്തിയിലൂടെയും ദാനധര്‍മത്തിലൂടെയും മാത്രമേ സ്വര്‍ഗപ്രാപ്‌തിക്കര്‍ഹരാകാന്‍ കഴിയൂ. മാതാപിതാക്കള്‍ കഠിനമായി അധ്വാനിച്ച്‌ രക്തം വിയര്‍പ്പാക്കിയാണ്‌ മക്കളുടെ നന്മയ്‌ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നത്‌. ഇത്‌ ഒരു തരത്തില്‍ സ്‌നേഹത്തിന്റെ പ്രകടനമാണെന്ന്‌ പറയാം. ഇതിന്‌ പ്രതിസ്‌നേഹം കാണിക്കേണ്ടത്‌ ദൈവമക്കളായ നമ്മുടെ കടമയാണ്‌. നമ്മുടെ പ്രാര്‍ത്ഥന ആത്മാര്‍ത്ഥതയുള്ളതായിരിക്കണം. ഏശയ്യ 58:9-11 വരെയുള്ള വചനഭാഗത്തുനിന്ന്‌ നാം മനസ്സിലാക്കുന്നത്‌, സഹായം അര്‍ഹിക്കുന്നവര്‍ക്ക്‌ അതുചെയ്‌തുകൊണ്ടുള്ള പ്രാര്‍ത്ഥന ഫലവത്താണെന്നും അപ്പോള്‍ ദൈവം നമ്മുടെ പ്രാര്‍ത്ഥന സ്വീകരിക്കുമെന്നുമാണ്‌. അപ്പോള്‍ മരിച്ചവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുമ്പോഴും ആ പ്രാ ര്‍ത്ഥന ദൈവം കേള്‍ക്കുമെന്ന്‌ നമുക്ക്‌ വിശ്വസിക്കാം.

മരിച്ചവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചാല്‍ ദൈവം സഹായിക്കുമെന്നതിന്‌ എന്താണ്‌ തെളിവ്‌.? 


ശുദ്ധീകരണാത്മാക്കളുടെ വണക്കമാസപുസ്‌തകത്തില്‍ നാം വായിക്കുന്നു- മരിച്ചവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചിട്ട്‌ അവര്‍ക്കും പ്രാര്‍ത്ഥിച്ചവര്‍ക്ക്‌ അവരുടെ മാധ്യസ്ഥം വഴിയും സഹായം ലഭിക്കുമെന്ന്‌. സുഭാഷിതം 19:17 പറയുന്നു, `ദരിദ്രരോട്‌ ദയ കാണിക്കുന്നവന്‍ കര്‍ത്താവിനാണ്‌ കടം കൊടുക്കുന്നത്‌. അവിടുന്ന്‌ ആ കടം വീട്ടും'. ദരിദ്രര്‍ നിസഹായവസ്ഥയിലുള്ളവരാണ്‌. അങ്ങനെയുള്ളവരെ പ്രാര്‍ത്ഥനകൊണ്ടും നന്മപ്രവൃത്തി കൊണ്ടും സഹായിച്ചാല്‍ ദൈവം ആ പ്രാര്‍ത്ഥനയ്‌ക്ക്‌ ഉത്തരം നല്‍കുമെന്ന്‌ വചനം ഓര്‍മ്മിപ്പിക്കുന്നു. യോഹന്നാന്റെ സുവിശേഷം 11-ാം അധ്യായത്തില്‍ 38 മുതലുള്ള വചനത്തില്‍ ലാസറിനെ ഈശോ ഉയിര്‍പ്പിക്കുന്നതായി നാം വായിക്കുന്നു. ആദ്യം ഈശോ പിതാവിന്റെ സന്നിധിയിലേക്ക്‌ കണ്ണുയര്‍ത്തി പ്രാര്‍ത്ഥിച്ചതിനുശേഷമാണ്‌ `ലാസറേ, പുറത്തുവരിക' എന്ന്‌ പറയുന്നത്‌. `അപ്പോള്‍ മരിച്ചവന്‍ പുറത്തുവന്നു'. (11:44). ഇതിന്‌ മുമ്പ്‌ ഈശോ ആത്മാവില്‍ നെടുവീര്‍പ്പെടുന്നുമുണ്ട്‌. ആത്മാവില്‍ കരഞ്ഞുകൊണ്ട്‌ മരിച്ചവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുമ്പോള്‍ തീര്‍ച്ചയായും ദൈവം ഉത്തരം നല്‍കും. അവരെ സ്വര്‍ഗപ്രാപ്‌തിയുള്ളവരാക്കുകയും ചെയ്യും. 


പെന്തക്കോസ്‌തു സമൂഹം മരിച്ചവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാറില്ലല്ലോ. അവരില്‍ പലരുടെയും വാക്കുകള്‍ കേട്ട്‌ ചിലര്‍ മരിച്ചവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാനും മടിക്കുന്നു. ?


ചില പ്രത്യേക ആശയങ്ങളുടെയും കാഴ്‌ചപ്പാടിന്റെയും പേരില്‍ സഭയില്‍ നിന്ന്‌ പിരിഞ്ഞുപോയവരാണ്‌ പെന്തക്കോസ്‌തു സഭാസമൂഹങ്ങളെന്ന്‌ നമ്മുക്കറിയാം. ബൈബിളും പരിശുദ്ധാത്മാഭിഷേകവും മാത്രം മതി അതിലൂടെ ദൈവത്തെ പ്രാപിക്കാമെന്നാണ്‌ അവരുടെ നിലപാട്‌. കത്തോലിക്കാ സഭയില്‍ നിന്നും വേര്‍പെട്ടു പോയ ഈ സമൂഹം പിന്നീട്‌ നൂറുകണക്കിന്‌ സഭകളായി പിരിഞ്ഞ്‌ പോയതായി നാം ചരിത്രത്തില്‍ വായിക്കുന്നു.
വിശുദ്ധ കുര്‍ബാനയോ കുമ്പസാരമോ മറ്റ്‌ കൂദാശകളോ ആവശ്യമില്ലെന്നാണ്‌ അവരുടെ കണ്ടെത്ത ല്‍. പരിശുദ്ധാത്മാവിനെ പ്രാപിച്ച വിശ്വാസികള്‍ രക്ഷിക്കപ്പെട്ടുവെന്ന്‌ അവര്‍ കരുതുകയും ചെയ്യുന്നു. അങ്ങനെയുള്ള ധാരണയുടെ വെളിച്ചത്തില്‍ മരിച്ചാലും അവര്‍ സ്വര്‍ഗപ്രാപ്‌തിക്ക്‌ അര്‍ഹരാണെന്ന്‌ പഠിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നു, അവര്‍ മരിച്ചവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നില്ല.
കത്തോലിക്കാ സഭയുടെ പാരമ്പര്യവിശ്വാസമായ ശുദ്ധീകരണസ്ഥലത്തെക്കുറിച്ചും തെറ്റാ യ പഠനവും ബോധ്യവുമാണ്‌ അവര്‍ക്കുള്ളത്‌. മരിച്ചവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നത്‌ ദൈവനിഷേധമാണെന്ന രീതിയിലുള്ള പഠനത്തെക്കുറിച്ചും പറഞ്ഞുകേട്ടിട്ടുണ്ട്‌. സഭ കാനോനികമായി അംഗീകരിച്ച പഴയനിയമപുസ്‌തകളില്‍ പല തും അവര്‍ അംഗീകരിക്കുന്നില്ലല്ലോ. സഭയുടെ പഠനമനുസരിച്ചല്ല, അവരുടെ കാഴ്‌ചപ്പാടിലാണ്‌ ബൈബി ള്‍ വ്യാഖ്യാനം. ഇതൊക്കെയാണ്‌ അവര്‍ മരിച്ചവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാത്തതിന്റെ കാരണമായി ഞാന്‍ കരുതുന്നത്‌.


മരണമടഞ്ഞവര്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥനയിലൂടെ ഫലസിദ്ധിയുണ്ടായ അനുഭവം. ?

വ്യക്തിപരമായി ലഭിച്ച അനുഭവമോ സംഭവമോ പെട്ടെന്ന്‌ എനിക്ക്‌ ഉദാഹരിക്കാന്‍ കഴിയില്ല. പക്ഷേ, മരണമടഞ്ഞ്‌ വിശുദ്ധിയുടെ മാര്‍ഗങ്ങളില്‍ കഴിയുന്ന അനേകരുടെ മാധ്യസ്ഥം വഴി അനുഗ്രഹങ്ങള്‍ പ്രാപിക്കപ്പെട്ട ധാരാളം സംഭവങ്ങള്‍ വചനഭാഗങ്ങളില്‍ കാണാന്‍ കഴിയും. വിശുദ്ധ ബൈബിളില്‍ മക്കബായരുടെ രണ്ടാം പുസ്‌തകം 12-ാം അധ്യായം 38 മുതലുള്ള വചനഭാഗങ്ങളില്‍ പാപം ചെയ്‌ത്‌ മരിച്ച യഹൂദരുടെ പാപങ്ങള്‍ തുടച്ചുമാറ്റണമെ ന്ന്‌ പ്രാര്‍ത്ഥിക്കുന്ന യൂദാസിനെയും അനുയായികളെയും നാം കാണുന്നുണ്ട്‌.

കൂടാതെ രണ്ടായിരം ദ്രാക്‌മ വെള്ളി പിരിച്ചെടുത്ത്‌ പാപപരിഹാരബലിക്കായി ജറുസലേമിലേക്ക്‌ അയച്ചുകൊടുക്കുകയും ചെയ്യുന്നു. വചനം 44, 45 ഇങ്ങനെയാണ്‌. `മരിച്ചവര്‍ ഉയിര്‍ക്കുമെന്ന്‌ പ്രതീക്ഷയില്ലായിരുന്നുവെങ്കില്‍ അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നത്‌ നിഷ്‌പ്രയോജനവും ഭോഷത്തവുമാകുമായിരുന്നു... അതിനാല്‍ മരിച്ചവര്‍ക്ക്‌ പാപമോചനം ലഭിക്കുന്നതിന്‌ അവന്‍ അവര്‍ക്കുവേണ്ടി പാപപരിഹാരകര്‍മം അനുഷ്‌ഠിച്ചു.'

മരിച്ചവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചാല്‍ ഫലമുണ്ടാകുമെന്ന വിശ്വാസമായിരുന്നു യൂദാസിന്റെ പ്രേരണ. നടപടിപുസ്‌തകം ഒമ്പതാം അധ്യായത്തില്‍ നാം വായിക്കുന്നു മരണമടഞ്ഞ തബീത്ത എന്ന പെണ്‍കുട്ടിക്കുവേണ്ടി പത്രോസ്‌ ശ്ലീഹ മുട്ടുകുത്തിനിന്ന്‌ പ്രാര്‍ത്ഥിക്കുന്ന സംഭവം.

പ്രാര്‍ത്ഥനയ്‌ക്കുശേഷം മൃതശരീരത്തിന്റെ നേരെ തിരിഞ്ഞു ശ്ലീഹ പറയുന്നു. `തബീത്ത എഴുന്നേല്‍ക്കുക'. അവള്‍ കണ്ണുതുറന്നു. ഇത്‌ മരിച്ചവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചാല്‍ ഫലം ലഭിക്കുമെന്നുള്ള വചനമല്ലേ?. അപ്പോള്‍, മരിച്ചുപോയവര്‍ക്കുവേണ്ടി ഹൃദയം നുറുങ്ങി പ്രാര്‍ത്ഥിച്ചാല്‍ തീര്‍ച്ചയായും ദൈവം നമ്മുടെ പ്രാര്‍ത്ഥന കേള്‍ക്കും. നമ്മില്‍ നിന്നും വേര്‍പിരിയപ്പെട്ടവര്‍ക്ക്‌ വേണ്ടി നാം എന്നും പ്രാര്‍ത്ഥിക്കേണ്ട സമയമാണിത്‌.

Wednesday, 17 October 2012

രോഗികള്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥന


ആരോഗ്യവാന്മാര്‍ക്കല്ല രോഗികള്‍ക്കാണു വൈദ്യനെക്കൊണ്ടാവശ്യം എന്നരുള്‍ചെയ്ത ഈശോയെ ,രോഗികളോടും പീഡിതരോടും അവശരോടും അങ്ങ് സവിശേഷമായ പരിഗണനയും സ്നേഹവും പ്രകടിപ്പിക്കുന്നു.ആത്മീയമായും ശാരീരികമായും അവശത അനുഭവിക്കുന്ന രോഗികളെ അങ്ങ് സന്ദര്‍ശിക്കുകയും ആശ്വസിപ്പിക്കുകയും സൌഖ്യപ്പെടുത്തുകയും ചെയ്യുന്നു .അങ്ങേ മാതാവായ പരിശുദ്ധ കന്യകാമറിയത്തിന്‍റെയും വിശുദ്ധ ഔസേപ്പിതാവിന്‍റെയും ഞങ്ങളുടെ പ്രത്യേക മദ്ധ്യസ്ഥരായ വിശുദ്ധരുടേയും ഭൂമിയിലെ എല്ലാ നീതിമാന്മാരുടെയും സുകൃതങ്ങളും പ്രാര്‍ത്ഥനകളും പരിഗണിച്ച് രോഗത്താല്‍ വലയുന്ന ഞങ്ങളുടെ ഈ സഹോദരനോട് / സഹോദരിയോട് ( പേര് പറയുക ) കരുണ കാണിക്കണമേ .എല്ലാ വേദനകളും ആകുലതകളും ആത്മാവിനും ശരീരത്തിനു ഉപകരിക്കതക്കവിധം ക്ഷമയോടും സന്തോഷത്തോടും കൂടെ ശാന്തമായി സ്വീകരിക്കുവാന്‍ വേണ്ട അനുഗ്രഹങ്ങള്‍ നല്‍കണമേ .ഇയാളെ ( ഇവരെ ) ചികിത്സിക്കുകയും പരിചരിക്കുകയും ചെയുന്നവരെ അങ്ങ് അനുഗ്രഹിക്കണമേ .രോഗികളുടെ ആശ്രയമായ ഈശോയെ ,ഈ സഹോദരന്‍റെ /സഹോദരിയുടെ പക്കല്‍ അങ്ങ് കാവലിരിക്കുകയും പാപപ്പൊറുതിയും ശരീരസൌഖ്യവുംവും നല്കി അനുഗ്രഹിക്കുകയും ചെയ്യണമേ .ആമ്മേന്‍

തൊഴിലന്വേഷകരുടെ പ്രാര്‍ത്ഥന


നെറ്റിയിലെ വിയര്‍പ്പുകൊണ്ട് ഉപജീവനം നേടണമെന്ന് ആദിമാതാപിതാക്കളോടു കല്പിച്ചരുളിയ ദൈവമേ ,അങ്ങയെ ഞങ്ങള്‍ ആരാധിക്കുന്നു .അദ്ധ്വാനിക്കുകയും ഭാരം വഹിക്കുകയും ചെയുന്നവരെ ആശ്വസിപ്പിക്കുന്ന യേശുനാഥാ ,ലോകമെങ്ങും തൊഴില്‍ ചെയുന്നവരെയും അവര്‍ക്കു തൊഴില്‍ നല്‍കുന്നവരെയും ഞങ്ങള്‍ അങ്ങേക്കു കാഴ്ച വെക്കുന്നു .അവരെ എല്ലാവരെയും അനുഗ്രഹിക്കണമേ .തൊഴിലുകളില്‍ വ്യാപൃതരായിരിക്കുന്നവര്‍ക്ക് ചുമതലാബോധവും സത്യസന്ധതയും നല്കണമേ .കുടുംബങ്ങളുടെ അഭിവൃദ്ധിക്കും രാജ്യപുരോഗതിക്കുമായി അവര്‍ ചെയുന്ന എല്ലാ പ്രവര്‍ത്തനങ്ങളെയും ആശിര്‍വാദിക്കണമേ . ആരോഗ്യവും വിദ്യാഭ്യാസവുമുണ്ടായിട്ടും തൊഴില്‍ ലഭിക്കാതെ വലയുന്നവരെ അനുഗ്രഹിക്കണമേ .അവര്‍ക്കോരോരുത്തര്‍ക്കും അനുയോജ്യമായ ജോലി ലഭിക്കുവാന്‍ അങ്ങു തിരുമനസ്സാകണമേ . ഞങ്ങളുടെ പ്രാര്‍ത്ഥനാസഹായം തേടിയിട്ടുള്ള .......................വ്യക്തികളെ കരുണാപൂര്‍വ്വം കടാക്ഷിക്കണമേ .മാതാവിനോടും വളര്‍ത്തുപിതാവിനോടുമൊപ്പം അദ്ധ്വാനിച്ചു തൊഴിലിന്‍റെ മാഹാത്മ്യം ഞങ്ങളെ ഗ്രഹിപ്പിച്ച യേശുവേ ,തൊഴിലന്വേഷകരായ ഞങ്ങളുടെ സദുദ്യമങ്ങള്‍ സഫലമാക്കി ഞങ്ങളെ അനുഗ്രഹിക്കണമേ . ആമ്മേന്‍

Wednesday, 26 September 2012

. ''വിനീതന്റെ പ്രാര്‍ത്ഥന മേഘങ്ങള്‍ തുളച്ചുകയറുന്നു'' (പ്രഭാ. 35:17).




കര്‍ത്താവ് തന്നെ തേടുന്നവരുടെ മേല്‍ എല്ലാവിധ നന്മകളും വര്‍ഷിക്കുന്നവനാണ്. സങ്കീര്‍ത്തകന്‍ ഇപ്രകാരം പറയുന്നു. ''സിംഹക്കുട്ടികള്‍ ഇരകിട്ടാതെ വിശന്നുവലഞ്ഞേക്കാം; കര്‍ത്താവിനെ അന്വേഷിക്കുന്നവര്‍ക്ക് ഒന്നിനും കുറവുണ്ടാകുകയില്ല'' (സങ്കീ 34/10). കര്‍ത്താവ് മഹത്വത്തിന്റെ സമ്പന്നതയില്‍ വസിക്കുന്നവന്‍ മാത്രമല്ല, അവിടുത്തെ മഹത്വത്തിന്റെ സമ്പന്നതയ്ക്ക് ചേര്‍ന്നവിധം തന്റെ ദാനങ്ങളാല്‍ നമ്മെ നിറയ്ക്കുവാന്‍ ആഗ്രഹിക്കുന്നവന്‍ കൂടിയാണ്. ഈ സത്യം വെളിപ്പെടുത്തിക്കൊണ്ട് വിശുദ്ധ പൗലോസ് അപ്പസ്‌തോലന്‍ ഇപ്രകാരം എഴുതിയിരിക്കുന്നു. ''എന്റെ ദൈവം തന്റെ മഹത്വത്തിന്റെ സമ്പന്നതയില്‍നിന്നും യേശുക്രിസ്തു വഴി നിങ്ങള്‍ക്ക് ആവശ്യമുള്ളത് എല്ലാം നല്കും'' (ഫിലി. 4/19).

കര്‍ത്താവ് തന്നോട് ചോദിക്കുന്നവര്‍ക്ക് തന്റെ ദാനങ്ങള്‍ സമൃദ്ധമായി നല്കും എന്ന് ഉറപ്പ് നല്കുന്ന നിരവധി വാഗ്ദാനങ്ങള്‍ തിരുവചനങ്ങളിലുണ്ട്. അവിടുന്ന് ചോദിക്കുന്നു. ''മകന്‍ മീന്‍ ചോദിച്ചാല്‍ കല്ലുകൊടുക്കുന്ന ആരെങ്കിലും നിങ്ങളില്‍ ഉണ്ടോ? അഥവാ, മീന്‍ ചോദിച്ചാല്‍ പകരം പാമ്പിനെ കൊടുക്കുമോ? മക്കള്‍ക്ക് നല്ല വസ്തുക്കള്‍ കൊടുക്കണമെന്ന് ദുഷ്ടരായ നിങ്ങള്‍ അറിയുന്നുവെങ്കില്‍, നിങ്ങളുടെ സ്വര്‍ഗസ്ഥനായ പിതാവ,് തന്നോട് ചോദിക്കുന്നവര്‍ക്ക് എത്രയോ കൂടുതല്‍ നന്മകള്‍ നല്കും''(മത്തായി 7:9-11).

വിശുദ്ധ ലൂക്കാ സുവിശേഷകനിലൂടെ അവിടുന്ന് കൂടുതല്‍ ഉറപ്പുള്ള വാഗ്ദാനം നമ്മുടെ പേര്‍ക്കയക്കുന്നു. ''ചോദിക്കുവിന്‍ നിങ്ങള്‍ക്ക് ലഭിക്കും, അന്വേഷിക്കുവിന്‍ നിങ്ങള്‍ കണ്ടെത്തും, മുട്ടുവിന്‍ നിങ്ങള്‍ക്ക് തുറന്നുകിട്ടും. എന്തെന്നാല്‍ ചോദിക്കുന്ന ഏവനും ലഭിക്കുന്നു. അന്വേഷിക്കുന്നവന്‍ കണ്ടെത്തുന്നു. മുട്ടുന്നവന് തുറന്ന് കിട്ടുകയും ചെയ്യുന്നു'' (ലൂക്കാ 11:9-11).


എന്തെങ്കിലും തന്നോട് ചോദിക്കാന്‍ നമ്മെ നിര്‍ബന്ധിക്കുന്ന കര്‍ത്താവിന്റെ ഈ വചനം എത്രയോ പ്രത്യാശാജനകമാണ്. ''സത്യം സത്യമായി ഞാന്‍ നിങ്ങളോട് പറയുന്നു. നിങ്ങള്‍ എന്റെ നാമത്തില്‍ പിതാവിനോട് ചോദിക്കുന്നതെന്തും അവിടുന്ന് നിങ്ങള്‍ക്ക് നല്കും. ഇതുവരെ നിങ്ങള്‍ എന്റെ നാമത്തില്‍ ഒന്നും തന്നെ ചോദിച്ചിട്ടില്ല. ചോദിക്കുവിന്‍ നിങ്ങള്‍ക്ക് ലഭിക്കും അതുമൂലം നിങ്ങളുടെ സന്തോഷം പൂര്‍ണമാവുകയും ചെയ്യും'' (യോഹ. 16/23-24).

എന്നിട്ടുമെന്തേ...?

വാഗ്ദാനങ്ങളില്‍ വിശ്വസ്തനായ കര്‍ത്താവിന്റെ മാറ്റമില്ലാത്ത വാഗ്ദാനങ്ങള്‍ നമുക്കുണ്ടായിരിക്കേ... ഇനിയും ഉത്തരം ലഭിക്കാത്ത അനേകം പ്രാര്‍ത്ഥനകള്‍ നമ്മുടെ നേരെ ചോദ്യചിഹ്നംപോലെ ഉയര്‍ന്നുനില്ക്കുന്നു. നാളുകള്‍ ഏറെ കഴിഞ്ഞിട്ടും ദൈവമെന്തേ എന്റെ പ്രാര്‍ത്ഥനകള്‍ക്ക് ഉത്തരം തരാത്തത് എന്ന് കണ്ണുനീരോടെ നാം ചോദിക്കുകയും നിരാശമൂലം പ്രാര്‍ത്ഥനകള്‍ നിര്‍ത്തിവയ്ക്കുകയും ചെയ്യുന്നു. എന്നാല്‍, എന്തുകൊണ്ടിങ്ങനെ എന്നതിന് തിരുവചനങ്ങള്‍ നമുക്ക് ഉത്തരം നല്കുന്നുണ്ട്.

താണ നിലത്തേ നീരോടൂ...

പഴയ തലമുറ പലവട്ടം നമുക്ക് ചൊല്ലിത്തന്നിട്ടുള്ള ചൊല്ലാണ് താണനിലത്തേ നീരോടൂ എന്നുള്ളത്. നദികളും മഴവെള്ളവും മലകളുടെ മുകള്‍ഭാഗത്തുനിന്നും താഴ്‌വാരങ്ങളിലേക്ക് കുതിച്ചുപായുന്നതുപോലെ അത്യുന്നതനായ ദൈവത്തിന്റെ അനുഗ്രഹങ്ങളും ഉന്നതങ്ങളില്‍നിന്നും താഴ്മയുള്ളവരുടെ ഹൃദയങ്ങളിലേക്കും ജീവിതങ്ങളിലേക്കും പ്രവഹിക്കുന്നു. ''ഞാന്‍ ഉന്നതമായ വിശുദ്ധ സ്ഥലത്ത് വസിക്കുന്നു. അനുതാപികളുടെ ഹൃദയങ്ങളെയും വിനീതരുടെ ആത്മാവിനെയും നവീകരിക്കാന്‍ ഞാന്‍ അവരോടുകൂടെ വസിക്കുന്നു'' (ഏശയ്യാ 57: 15-16).

വിനീതമായ ഹൃദയമുള്ളവരുടെ പ്രാര്‍ത്ഥനകളെയാണ് ദൈവം ചെവി ചായ്ച്ച് കേള്‍ക്കുന്നത്. ഇതാ തന്റെ ഇഷ്ടദാസനും പ്രവാചകനുമായ ദാനിയേലിനോട് ദൈവം അരുളിചെയ്യുന്നു. ''ദാനിയേലേ ഭയപ്പെടേണ്ട; ശരിയായി അറിയുന്നതിന് നീ നിന്റെ ദൈവത്തിന്റെ മുന്‍പില്‍ നിന്നെത്തന്നെ എളിമപ്പെടുത്തുവാന്‍ തുടങ്ങിയ ദിവസം മുതല്‍ നിന്റെ പ്രാര്‍ത്ഥന കേള്‍ക്കപ്പെട്ടിരിക്കുന്നു'' (ദാനിയേല്‍ 10:12). യഥാര്‍ത്ഥമായ പശ്ചാത്താപവും വിനയവുമുള്ളവരെയാണ് ദൈവത്തിന്റെ കണ്ണുകള്‍ തിരയുന്നതെന്ന് പ്രവാചകവചനങ്ങളിലൂടെ ദൈവം വീണ്ടും വീണ്ടും തന്റെ ജനമായ ഇസ്രായേലിനെ ഓര്‍മപ്പെടുത്തിക്കൊണ്ടിരിക്കുന്നു. ''ആത്മാവില്‍ എളിമയും അനുതാപവും ഉണ്ടായിരിക്കുകയും എന്റെ വചനം കേള്‍ക്കുമ്പോള്‍ വിറയ്ക്കുകയും ചെയ്യുന്നവരെയാണ് ഞാന്‍ കടാക്ഷിക്കുന്നത്'' (ഏശയ്യാ 66:2).

വിനീതഹൃദയമുള്ളവര്‍ക്കുമാത്രമേ തങ്ങളുടെ തെറ്റുകള്‍ കണ്ടെത്തുവാനും പശ്ചാത്താപവിവശമായ ഹൃദയത്തോടെ ഏറ്റുപറയാനും കഴിയുകയുള്ളൂ. വിനീതരല്ലാത്തവരും കുമ്പസാരക്കൂട്ടില്‍ തെറ്റുകള്‍ ഏറ്റുപറഞ്ഞേക്കാം. എന്നാല്‍, യഥാര്‍ത്ഥമായ പശ്ചാത്താപം അവരില്‍ ഉണ്ടായിരിക്കുകയില്ല. ദേവാലയത്തിന്റെ മുന്‍പിലേക്കുപോലും നോക്കാന്‍ ധൈര്യപ്പെടാതെ പിന്‍ഭാഗത്തെ വാതില്‍ക്കല്‍നിന്ന് മാറത്തടിച്ച് നിലവിളിച്ചുകൊണ്ട് തെറ്റേറ്റുപറയുന്ന ചുങ്കക്കാരന്റെ വിനയവും ആത്മാര്‍ത്ഥമായ പശ്ചാത്താപവുമാണ്, കര്‍ത്താവിനാല്‍ നീതികരിക്കപ്പെടുന്നവനായി വീട്ടിലേക്ക് മടങ്ങാന്‍ അവനിടവരുത്തിയത്. നിയമത്തില്‍ ചെറിയതൊന്നുപോലും ലംഘിക്കാതെ തുളസിയുടെയും ചതകുപ്പയുടെയുംപോലും ദശാംശം കൊടുത്തുകൊണ്ട് ജീവിച്ച ഫരിസേയന് തന്റെ പ്രാര്‍ത്ഥനയിലൂടെയും ഏറ്റുപറച്ചിലിലൂടെയും ചുങ്കക്കാരന് ദൈവം നല്കിയ ഉന്നതമായ നീതീകരണം പ്രാപിക്കാന്‍ കഴിഞ്ഞില്ല എന്ന് തിരുവചനം (ലൂക്ക 18:12) സാക്ഷ്യപ്പെടുത്തുന്നു. ''വിനീതന്റെ പ്രാര്‍ത്ഥന മേഘങ്ങള്‍ തുളച്ചുകയറുന്നു'' (പ്രഭാ. 35:17). ഇനിയും സാധിക്കപ്പെടാത്ത നമ്മുടെ പ്രാര്‍ത്ഥനകള്‍ക്കുപിന്നില്‍ വിനയമില്ലാത്ത നമ്മുടെ ഹൃദയമായിരിക്കും ഒരു കാരണം.

മറിയത്തിന്റെ സ്‌തോത്രഗീതം

എലിസബത്തിന്റെ സാന്നിധ്യത്തില്‍ പരിശുദ്ധ കന്യകാമറിയം പരിശുദ്ധാത്മാവിനാല്‍ പ്രേരിതയായി നടത്തുന്ന ഒരു സ്‌തോത്രഗീതമുണ്ട്. ''അവിടുന്ന് തന്റെ ദാസിയുടെ താഴ്മയെ തൃക്കണ്‍പാര്‍ത്തു'' (ലൂക്കാ 1: 48). യഥാര്‍ത്ഥത്തില്‍ രക്ഷകന്റെ അമ്മയായി തെരഞ്ഞെടുക്കപ്പെടാനുള്ള മറിയത്തിന്റെ ഏറ്റവും വലിയ യോഗ്യത അവളുടെ ഹൃദയത്തിന്റെ വിനീതഭാവമായിരുന്നു. ഈ വിനയത്തെയാണ് ദൈവം ഏറ്റവും കാംക്ഷിക്കുന്നത്. അങ്ങനെയുള്ളവരെയാണ് ദൈവം ഉയര്‍ത്തുന്നത്. ''ദൈവം തന്റെ ഭുജം കൊണ്ട് ശക്തി പ്രകടിപ്പിച്ചു. ഹൃദയവിചാരത്തില്‍ അഹങ്കരിക്കുന്നവരെ ചിതറിച്ചു. ശക്തന്മാരെ സിംഹാസനത്തില്‍ നിന്ന് മറിച്ചിട്ടു. എളിയവരെ ഉയര്‍ത്തി'' (ലൂക്കാ 51: 52).

പാദം കഴുകുന്ന എളിമ

തന്റെ വേര്‍പാടിനുമുന്‍പ് ശിഷ്യന്മാര്‍ക്ക് കൊടുക്കുന്ന വിരുന്നില്‍ ശിഷ്യന്മാരുടെ പാദങ്ങള്‍ കഴുകുന്ന യേശുവിനെ നാം കാണുന്നു. ''ഞാന്‍ ശാന്തശീലനും വിനീതഹൃദയനുമാകയാല്‍ എന്റെ നുകം വഹിക്കുകയും എന്നില്‍ നിന്നും പഠിക്കുകയും ചെയ്യുവിന്‍'' എന്ന് അവിടുന്ന് ഇതിനു വളരെ മുന്‍പുതന്നെ ശിഷ്യന്മാരോട് ആഹ്വാനം ചെയ്തിരുന്നു.

യേശുവിന്റെ എളിമയും അഗാധമായ ശൂന്യവത്കരണവും കേവലം ഒരു പാദം കഴുകലില്‍ തുങ്ങിനിന്നതല്ല. രാജാധിരാജനായ അവിടുന്ന് ജനിക്കാന്‍ തെരഞ്ഞെടുത്തത് ഭൂമിയിലെ ഒരു ദരിദ്രമായ കുടുംബമാണ്. അവിടുന്ന് പിറന്നുവീണതാകട്ടെ ഏറ്റവും വിനീതമായ കാലിത്തൊഴുത്തിലും. പരസ്യജീവിതകാലത്ത് ചുങ്കക്കാരുടെയും പാപികളുടെയും വിരുന്നുമേശയില്‍ അവര്‍ക്കൊപ്പമിരുന്നു.

''ഓരോരുത്തരും താഴ്മയോടെ മറ്റുള്ളവരെ തങ്ങളെക്കാള്‍ ശ്രേഷ്ഠരായി കരുതണം എന്ന ഉപദേശം നല്കിയതിനുശേഷം ക്രിസ്തു തന്റെ ജീവിതത്തിലൂടെയും മരണത്തിലൂടെയും വെളിപ്പെടുത്തിയ അഗാധമായ എളിമയും ശൂന്യവത്കരണവും പൗലോസ് ശ്ലീഹാ ചൂണ്ടിക്കാട്ടുന്നതിങ്ങനെയാണ്. ദൈവത്തിന്റെ രൂപത്തിലായിരുന്നെങ്കിലും അവന്‍ ദൈവവുമായുള്ള സമാനത നിലനിര്‍ത്തേണ്ട ഒരു കാര്യമായി പരിഗണിച്ചില്ല; തന്നെത്തന്നെ ശൂന്യനാക്കിക്കൊണ്ട് ദാസന്റെ രൂപം സ്വീകരിച്ച് മനുഷ്യരുടെ സാദൃശ്യത്തില്‍ ആയിത്തീര്‍ന്ന്, ആകൃതിയില്‍ മനുഷ്യനെപ്പോലെ കാണപ്പെട്ടു; മരണംവരെ അതേ കുരിശുമരണംവരെ അനുസരണമുള്ളവനായി തന്നെത്തന്നെ താഴ്ത്തി'' (ഫിലി. 2: 6-9).

ഈ താഴ്മയ്ക്കും ശൂന്യവത്കരണത്തിനും പിതാവായ ദൈവം നല്കിയ പ്രതിഫലമായി യേശുവിന്റെ പരമോന്നതമായ മഹത്വീകരണം. ''ആകയാല്‍ ദൈവമവനെ ഉയര്‍ത്തി എല്ലാ നാമങ്ങള്‍ക്കും ഉപരിയായ നാമം നല്കുകയും ചെയ്തു. ഇത് യേശുവിന്റെ നാമത്തിനുമുമ്പില്‍ സ്വര്‍ഗ്ഗത്തി ലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്നതിനും യേശുക്രിസ്തു കര്‍ത്താവാണെന്ന് പിതാവായ ദൈവത്തിന്റെ മഹത്വത്തിനായി എല്ലാ നാവുകളും ഏറ്റുപറയുന്നതിനും വേണ്ടിയാണ്'' (ഫിലി. 2: 8-11).

യേശുവില്‍ പ്രകടമായിത്തീര്‍ന്ന അഗാധമായ എളിമകൊണ്ടാണ്, മുഖത്തടിക്കുകയും കാര്‍ക്കിച്ച് മുഖത്ത് തുപ്പുകയും ചെയ്തപ്പോഴും മുള്‍ക്കിരീടം ധരിച്ച് യഹൂദന്മാരുടെ രാജാവേ നിനക്ക് സ്തുതി എന്ന് പറഞ്ഞുകൊണ്ട് ആക്ഷേപിച്ചപ്പോഴും പ്രക്ഷുബ്ധനാകാതെ അതെല്ലാം ഏറ്റുവാങ്ങാന്‍ യേശുവിന് കഴിഞ്ഞത്.

~ഒരുപക്ഷേ, നാം നമ്മെത്തന്നെ വലിയ എളിമയുള്ളവരായി കാണുന്നുണ്ടാകാം. മറ്റുള്ളവരും നമ്മെക്കുറിച്ച് ഒത്തിരി എളിമയുള്ള ആള്‍ എന്ന് പറഞ്ഞിരിക്കാം. എന്നാല്‍, പ്രക്ഷുബ്ധമായ സാഹചര്യങ്ങളില്‍ എങ്ങനെ പ്രതികരിക്കുന്നു എന്നതില്‍നിന്നുമാണ് യഥാര്‍ത്ഥത്തില്‍ എളിമയുള്ളവരാണോ എന്ന് വെളിപ്പെടുന്നത്. ചെയ്യാത്ത കുറ്റം നമ്മുടെ മേല്‍ ആരോപിക്കപ്പെടുമ്പോഴും എല്ലാവരും കുറ്റക്കാരനായി വിധിക്കുമ്പോഴും എന്തായിരിക്കും നമ്മുടെ മനോഭാവം? അപമാനങ്ങളിലൂടെയും ആക്ഷേപങ്ങളിലൂടെയും കടന്നുപോകുമ്പോഴും നമുക്കര്‍ഹമായത് മറ്റുള്ളവര്‍ തട്ടിയെടുക്കുമ്പോഴും മറ്റുള്ളവരുടെ, പ്രത്യേകിച്ച് തന്നില്‍ താണവരുടെയും നമ്മുടെ എതിരാളികളുടെയും പാദം കഴുകേണ്ടിവരുമ്പോഴും എന്താണ് നമ്മുടെ മാനസികാവസ്ഥ എന്ന് ചിന്തിക്കണം. അതു മനസിലാക്കിയാല്‍ എളിമയില്‍ നാം എവിടെ വരെ എത്തിനില്‍ക്കുന്നു എന്ന് മനസിലാക്കാന്‍ കഴിയും. ഒന്നു തിരിച്ചറിയുക, പൊട്ടിത്തെറികളും മനഃക്ഷോഭങ്ങളും തിരിച്ചടികളും മറ്റുള്ളവരുടെ മേലുള്ള ദോഷാരോപണങ്ങളുമെല്ലാം എളിമയില്ലായ്മയുടെ പ്രതീകങ്ങളാണ്. മറ്റുള്ളവരുടെ തെറ്റുകള്‍ ക്ഷമിക്കാന്‍ കഴിയാത്ത അവസ്ഥയും എളിമയില്ലായ്മയുടെ പ്രതിഫലനമത്രേ. ഇത് നമ്മെത്തന്നെയും മറ്റുള്ളവരെയും മുറിപ്പെടുത്തുകയും ബന്ധങ്ങളുടെ കണ്ണികള്‍ എന്നേക്കുമായി അറ്റുപോകാന്‍ ഇടവരുത്തുകയും ചെയ്യുന്നു.
എളിമയില്ലാത്തവര്‍ തീരെ ചെറിയ ഒരപമാനത്തിന്റെ മുന്‍പിലും ആഴമായി മുറിപ്പെടുകയും മറ്റുള്ളവരെ മുറിപ്പെടുത്തുകയും ചെയ്യുന്നു. ഉത്തരം കിട്ടാത്ത നമ്മുടെ പ്രാര്‍ത്ഥനകളുടെ ഒരു പ്രധാനകാരണം അനുഗ്രഹം പ്രാപിക്കാന്‍ തക്കവിധം താഴ്മയില്ലാത്ത നമ്മുടെ ഹൃദയമാണ്. പക്ഷേ, വീണ്ടും വീണ്ടും നമ്മള്‍ പ്രാര്‍ത്ഥനകള്‍ ഉയര്‍ത്തുമ്പോഴും അതിന്റെ അവസാനം നിരാശയിലേക്ക് നിപതിക്കുമ്പോഴും, ഗര്‍വുകലര്‍ന്ന ഹൃദയമാണ് നമുക്ക് അനുഗ്രഹം നിഷേധിക്കുന്നതെന്ന് തിരിച്ചറിയാറില്ല. മേഘങ്ങളെ തുളച്ചുകയറാന്‍ തക്കവിധം വിനീതന്റെ പ്രാര്‍ത്ഥനയെ ശക്തീകരിക്കുന്ന പരിശുദ്ധാത്മാവ് നമ്മുടെ നിസഹായതയില്‍ നമ്മെ തുണയ്ക്കുവാന്‍ എപ്പോഴും തയാറുള്ളവനാണ്.

എങ്ങനെ നേടാം?

നമ്മില്‍ അഹങ്കാരമുണ്ടെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞാല്‍ നാമതിനെ എങ്ങനെ നേരിടണം? എങ്ങനെയും ഈ മൂലപാപത്തിന്റെ പിടിയില്‍ നിന്നും രക്ഷപ്പെടാന്‍ നമ്മള്‍ ശ്രമിക്കണം. ''കാരണം ദൈവം അഹങ്കാരികളെ എതിര്‍ക്കുകയും എളിമയുള്ളവര്‍ക്ക് കൃപ കൊടുക്കുകയും ചെയ്യുന്നു'' (യാക്കോ. 4:16). നമ്മുടെ പ്രാര്‍ത്ഥനകള്‍ സാധിതമാകാന്‍ നാം ദൈവകൃപയ്ക്ക് പാത്രമായിത്തീരേണ്ടത് അനിവാര്യമാണ്. മാത്രമല്ല, മനുഷ്യരുമായുള്ള യോഗ്യമായ സഹവാസത്തിനും മനുഷ്യപ്രീതിക്കും എളിമ ആവശ്യമാണ്. ''അഹങ്കാരം കര്‍ത്താവിനെയും മനുഷ്യരെയും വെറുപ്പിക്കുന്നു'' (പ്രഭാ. 10:7).

ദൈവത്തിന്റെയും മനുഷ്യരുടെയും ദൃഷ്ടിയില്‍ ഉചിതമായതുചെയ്ത് ദൈവത്തിന്റെയും മനുഷ്യരുടെയും പ്രീതിപാത്രമായിത്തീരാന്‍ നാം എളിമ അഭ്യസിച്ചേ തീരൂ. എളിമയില്ല എന്ന് തിരിച്ചറിയുമ്പോള്‍ അത് നല്കാന്‍ കഴിവുള്ള പരിശുദ്ധാത്മാവിനോട് അതിനായി കേണുപ്രാര്‍ത്ഥിക്കുകയാണ് ചെയ്യേണ്ടത്. തന്റെ ദാനങ്ങളാലും ഫലങ്ങളാലും പുണ്യങ്ങളാലും നമ്മെ നിറയ്ക്കുന്ന പരിശുദ്ധാത്മാവ് എളിമക്കൊപ്പം മറ്റെല്ലാ വരദാനഫലങ്ങളും നല്കി നമ്മെ അനുഗ്രഹിക്കും. മാത്രമല്ല, അഗാധമായ എളിമയിലേക്ക് നാം നയിക്കപ്പെടുമ്പോള്‍ ഇതുവരെ നാം പേറിയിരുന്ന പല ഹൃദയക്ഷതങ്ങളും ഇല്ലാതാവും. ഒരിക്കലും ക്ഷമിക്കാന്‍ കഴിയുകയില്ലെന്ന് നാം കരുതിയിരുന്ന മറ്റുള്ളവരുടെ കുറവുകളും തെറ്റുകളും ക്ഷമിക്കാനും മറക്കാനും ഉള്ള ഹൃദയാര്‍ദ്രതയിലേക്ക് നമ്മുടെ ജീവിതങ്ങള്‍ നയിക്കപ്പെടുകയും ചെയ്യും.

യഥാര്‍ത്ഥമായ വിനയത്തിലേക്ക് നയിക്കപ്പെട്ടുകഴിയുമ്പോള്‍ നമ്മുടെ പ്രാര്‍ത്ഥനകള്‍ മേഘങ്ങള്‍ തുളച്ച് ദൈവസന്നിധിയിലെത്തുകയും അനുഗ്രഹങ്ങളുടെ കൃപാമാരി നമ്മിലേക്ക് അവിടുന്ന് വര്‍ഷിക്കുകയും ചെയ്യും.
നമുക്ക് ഒന്നുചേര്‍ന്ന് പ്രാര്‍ത്ഥിക്കാം.

ഹൃദയശാന്തതയും എളിമയുമുള്ള ഈശോയേ, എന്റെ ഹൃദയം അങ്ങേ ഹൃദയം പോലെയാക്കിത്തീര്‍ക്കണമേ, ആമേന്‍.

Monday, 24 September 2012

വൃദ്ധരുടെ പ്രാര്‍ത്ഥന



കാരുണ്യവാനായ കര്‍ത്താവേ, പ്രാര്‍ത്ഥനാനിരതമായി വാര്‍ദ്ധക്യകാലം തരണം ചെയ്യുവാന്‍ എന്നെ സഹായിക്കണമേ. എന്റെ കഴിവുകള്‍ ബലഹീനമായിത്തീരുമ്പോള്‍ യാഥാര്‍ത്ഥ്യബോധത്തോടും സമചിത്തതയോടുംകൂടി ആ വസ്തുത അംഗീകരിക്കുവാന്‍ എന്നെ പ്രാപ്തനാക്കണമേ. നാവിനെ നിയന്ത്രിച്ച് മറ്റുള്ളവരുടെ അഭിപ്രായങ്ങളെ ആദരിക്കുവാന്‍ എന്നെ തല്പരനാക്കിയാലും.

മറ്റുള്ളവരുടെ കാര്യങ്ങളില്‍ ഇടപെടാനുള്ള വ്യഗ്രതയില്‍നിന്ന് എന്നെ രക്ഷിക്കണമേ. എന്റെ ആശയങ്ങള്‍ മറ്റുള്ളവരെ അടിച്ചേല്പ്പിക്കാതെ, അവരുടെ ആവശ്യങ്ങള്‍ മനസിലാക്കി അവരെ സഹായിക്കാന്‍ കഴിവു തരണമേ. അന്യരെ വിമര്‍ശിക്കാതെ, അവരെപ്പറ്റി ഉപവിയോടെ സംസാരിക്കാന്‍ എന്നെ പഠിപ്പിച്ചാലും. എന്റെ വേദനകള്‍ പരാതികൂടാതെ സഹിക്കുവാന്‍ ശക്തി നല്കണമേ. മറ്റുള്ളവര്‍ എന്റെ കുറ്റങ്ങളും കുറവുകളും പറയുമ്പോള്‍ ശാന്തതയോടെ അവരോടൊപ്പം ചിരിക്കുവാന്‍ എന്നെ പ്രാപ്തനാക്കണമേ.

''എല്ലാം പൂര്‍ത്തിയായി; അങ്ങേ തൃക്കരങ്ങളില്‍ എന്റെ ആത്മാവിനെ ഞാന്‍ ഭരമേല്പിക്കുന്നു'' എന്നു സ്വര്‍ഗസ്ഥനായ പിതാവിനോടു പറഞ്ഞുകൊണ്ട് ജീവന്‍ വെടിഞ്ഞ കര്‍ത്താവേ, അവിടുത്തെ മാതൃകയനുസരിച്ച്, ''ഞാന്‍ നന്നായി പൊരുതി; എന്റെ ഓട്ടം പൂര്‍ത്തിയാക്കി'' എന്ന് പൗലോസ് ശ്ലീഹായെപ്പോലെ പറഞ്ഞുകൊണ്ട് മരിക്കുവാനുള്ള അനുഗ്രഹം തരണമെന്ന് അങ്ങയോടു ഞാനപേക്ഷിക്കുന്നു.
നന്മരണത്തിന്റെ മധ്യസ്ഥനായ മാര്‍ യൗസേപ്പിതാവേ, ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണമേ.

Saturday, 21 July 2012

വിശുദ്ധ കുരിശിന്‍റെ ജപം



ഞങ്ങളുടെ പാപങ്ങള്‍ക്കുവേണ്ടി കുരിശിന്മേല്‍ മരിച്ച ആരാധനയ്ക്കു യോഗ്യനായ കര്‍ത്താവും രക്ഷിതാവുമായ ഈശോമിശിഹായേ! ഓ! എന്റെ ഈശോയുടെ ശുദ്ധമാകപ്പെട്ട കുരിശേ! അപകടമുള്ള സകല ആയുധങ്ങളില്‍ നിന്നും എന്നെ കാത്തുകൊള്ളണമെ. ഓ! മിശിഹായുടെ വിശുദ്ധ കുരിശേ! തിന്മയുള്ള ഏല്ലാ കൂട്ടങ്ങളും എന്നെ ബാധിക്കാതെ കാത്തുകൊള്ളണമേ. ഓ! മിശിഹായുടെ വിശുദ്ധ കുരിശേ! എന്റെ ശത്രുക്കളില്‍ നിന്ന്‌ എന്നെ കാത്തുരക്ഷിക്കേണമേ. ഓ! വിശുദ്ധ കുരിശേ! അപകടമരണത്തില്‍ നിന്ന്‌ എന്നെ കാത്തു രക്ഷിക്കേണമേ. എല്ലായ്പ്പോഴും ഓ! സ്ലീവാമേല്‍ തൂങ്ങപ്പെട്ട നസറായക്കാരന്‍ ഈശോയേ! എപ്പോഴും എന്നന്നേയ്ക്കും എന്റെമേല്‍ അനുഗ്രഹിക്കേണമേ. ഞങ്ങളുടെ കര്‍ത്താവീശോമിശിഹായുടെ പുജിത ബഹുമാനത്തിനായിട്ടും തന്റെ ദിവ്യപങ്കപ്പാടിന്റെ മാഹാത്മ്യതയെക്കുറിച്ചും, തന്റെ പരിശുദ്ധ പുനരുദ്ധാനത്തിന്റെയും ദൈവത്തോടൊത്ത ആരോഹണത്തിന്റെയും മഹിമയെക്കുറിച്ചും എന്നെ നേരെ സ്വര്‍ഗ്ഗത്തിലേക്ക് കൊണ്ടുചെല്ലുവാന്‍ തിരുമനസ്സായല്ലോ. നത്താള്‍ദിവസത്തില്‍ ഈശോമിശിഹാ സത്യമായിട്ടും തൊഴുക്കൂട്ടില്‍ പിറന്നതിനെക്കുറിച്ചും പതിമൂന്നാം ദിവസത്തില്‍ മൂന്നു പൂജരാജാക്കള്‍ സത്യമായിട്ടു കാണിക്ക അണച്ചതിനെക്കൊണ്ടും, ദുഃഖവെള്ളിയാഴ്ച ഈശോമിശിഹാ സത്യമായിട്ടു ഗാഗുല്‍ത്താ മലപ്പുറത്തു കുരിശിന്മേല്‍ തൂങ്ങപ്പെട്ടതിനെക്കുറിച്ചും താന്‍ സത്യമായിട്ടു സ്വര്‍ഗ്ഗാരോഹണം ചെയ്തതിനെക്കൊണ്ടു കാണാവുന്നതും കാണ്മാന്‍ വഹിയാത്തതുമായ എന്റെ ശത്രുക്കളില്‍ നിന്നു ഈശോമിശിഹായുടെ യോഗ്യതകളാല്‍ ഇപ്പോഴും എപ്പോഴും എന്നേയ്ക്കും എന്നെ കാത്തുരക്ഷിച്ചുകൊള്ളണമേ. ഓ! ദിവ്യകര്‍ത്താവീശോമിശിഹായേ, എന്നെ അനുഗ്രഹിക്കേണമേ. ശുദ്ധമറിയമേ, യൗസേപ്പേ, എനിക്കു വേണ്ടി അപേക്ഷിക്കേണമേ. നിക്കോദിമോസും യൗസേപ്പും നമ്മുടെ കര്‍ത്താവിന്റെ തിരുശരീരം സ്ലീവായില്‍ നിന്നെടുത്തു കബറടക്കം ചെയ്തുവല്ലോ. ഓ! എന്റെ ദിവ്യകര്‍ത്താവീശോമിശിഹായെ താന്‍ ഏറ്റ പീഡകള്‍ കൊണ്ടു പാപം നിറഞ്ഞ ഈ ഭൂമിയില്‍ നിന്നു സത്യമായിട്ടു തന്റെ തിരുവാത്മാവു വേര്‍പിരിഞ്ഞിരിക്കുന്നു. എന്നാല്‍ എന്റെ കുരിശു ക്ഷമയോടുകൂടി ചുമക്കുവാനും എന്റെ സങ്കടം ഞെരുക്കത്തോടും ഭയത്തോടും സഹിക്കുവാനും അതില്‍ ആവലാതിപ്പെടാതെ ഇരിക്കുവാനും തന്റെ ദുഃഖപീഡകളെക്കുറിച്ചു സകല ആപത്തുകളില്‍ നിന്നും ഇപ്പോഴും എപ്പോഴും എന്നന്നേയ്ക്കും ഞാന്‍ രക്ഷപ്പെടുമാറാകട്ടെ.

ആമ്മേന്‍

ഇന്നു മരിക്കുന്നവര്‍ക്കുള്ള ജപം



(ഇന്നു മരിക്കുന്നവര്‍ക്കുമേണ്ടി പ്രാര്‍ത്ഥിക്കുന്നതിനു മരണവേദനയിലിരിക്കുന്ന ഈശോമിശിഹായുടെ തിരുഹൃദയത്തെക്കുറിച്ചു ചൊല്ലേണ്ട ദോഷപൊറുതിയുള്ള ജപം)



ആത്മാവുകളുടെ സ്നേഹമായിരിക്കുന്ന എത്രയും ദയയുള്ള ഈശോയേ, നിന്റെ തിരുഹൃദയം പൂങ്കാവനത്തിലും കുരിശുമരണത്തിന്മേലും അനുഭവിച്ച മരണാവസ്ഥയേയും നിന്റെ പരിശുദ്ധ മാതാവ് അനുഭവിച്ച വ്യാകുലങ്ങളേയും കുറിച്ച് ലോകമൊക്കെയിലുമുള്ള സകല പാപികളേയും, മരണവേദനയിലിരിക്കുന്നവരേയും, ഇന്നു മരിക്കുന്നവരേയും നിന്റെ തിരുരക്തത്താല്‍ കഴുകി ശുദ്ധീകരിക്കണമേ. മരണവേദനയിലിരിക്കുന്ന ഈശോയുടെ തിരുഹൃദയമേ, മരിക്കുന്നവരുടെ മേല്‍ കൃപ ചെയ്യണമേ.
ആമ്മേന്‍

Tuesday, 17 July 2012

മാതാവിന്‍റെ രക്തക്കണ്ണീര്‍ ജപമാല



ക്രൂശിതനായ എന്‍റെ ഈശോയെ ! അങ്ങേ തൃപ്പാദങ്ങളില്‍ സാഷ്ടാംഗം വീണുകൊണ്ട് കരുണാര്‍ദ്രമായ സ്നേഹത്തോടെ കാല്‍വരിയിലേക്കുള്ള വേദന നിറഞ്ഞ യാത്രയില്‍ അങ്ങേ അനുഗമിച്ച പരിശുദ്ധ അമ്മയുടെ രക്തകണ്ണുനീരിനെ ഞങ്ങള്‍ അങ്ങേക്ക് സമര്‍പ്പിക്കുന്നു . നല്ലവനായ കര്‍ത്താവേ ,പരി . അമ്മയുടെ രക്തം കലര്‍ന്ന കണ്ണുനീര്‍ത്തുള്ളികള്‍ തരുന്ന സന്ദേശം ശരിക്കു മനസ്സിലാക്കുന്നതിനും അങ്ങന ഞങ്ങള്‍ ഇഹത്തില്‍ നിന്‍റെ തിരുമനസ്സ് നിറവേറ്റികൊണ്ട് സ്വര്‍ഗത്തില്‍ അവളോടൊത്ത് നിത്യമായി നിന്നെ വാഴ്ത്തിസ്തുതിക്കുന്നതിനും യോഗ്യരാകുന്നതിനും വേണ്ട അനുഗ്രഹം ഞങ്ങള്‍ക്ക് നല്കണമേ .

ഓ ഈശോയെ ,ഈ ലോകത്തില്‍ അങ്ങയെ അധികമായി സ്നേഹിക്കുകയും സ്വര്‍ഗ്ഗത്തില്‍ അങ്ങയെ ഏറ്റവും ഗാഡമായി സ്നേഹിച്ച് അങ്ങയോടൊത്തു വാഴ്ത്തുകയും ചെയുന്ന പരി . അമ്മയുടെ രക്തകണ്ണുനീരിനെ നീ കരുണയോടെ വീക്ഷിക്കണമേ .( 1 പ്രാവശ്യം )

സ്നേഹം നിറഞ്ഞ ഈശോയെ ,അങ്ങയുടെ പരി .അമ്മ ചിന്തിയ രക്തകണ്ണുനീരിനെകുറിച്ച് എന്‍റെ യാചനകള്‍ കേള്‍ക്കണമേ .

അമ്മേ ,അമ്മയെ വിളിച്ചപേക്ഷിക്കുന്ന എല്ലാവരെയും അമ്മയുടെ വിമലഹൃദയത്തില്‍ ചേര്‍ത്തരുളണമേ .( 7 പ്രാവശ്യം )

ഓ ഈശോയെ .......................(1 പ്രാവശ്യം )

( 7 പ്രാവശ്യം ചൊല്ലിയശേഷം )




ഓ മറിയമേ ,വ്യാകുലവും കരുണയും സ്നേഹവും നിറഞ്ഞ അമ്മേ ,ഞങളുടെ എളിയ യാചനകളെ അങ്ങയുടെ പ്രാര്‍ത്ഥനയോട് ചേര്‍ത്ത് അങ്ങയുടെ പ്രിയപുത്രനു കാഴ്ചവയ്ക്കണമേ . അങ്ങ് ഞങ്ങള്‍ക്കായി ചിന്തിയ രക്തകണ്ണുനീരിനെകുറിച്ച് ഈ (കാര്യം ) അങ്ങയുടെ പ്രിയപുത്രനില്‍നിന്ന് ലഭിച്ചുതരണമേ .ഞങ്ങളെല്ലാവരെയും നിത്യഭാഗ്യത്തില്‍ ചേര്‍ക്കുകയും ചെയ്യേണമേ .ഓ മറിയമേ ,അങ്ങയുടെ രക്തകണ്ണുനീരാല്‍ പിശാചിന്‍റെ ഭരണത്തെ തകര്‍ക്കണമെന്നും , ഞങ്ങളെ പ്രതി ബന്ധിതമായ ഈശോയുടെ തൃക്കരങ്ങളാല്‍ സകല തിന്മകളില്‍നിന്നും ലോകത്തെ കാത്തുരക്ഷിക്കണമെന്നും ഞങ്ങള്‍ പ്രാര്‍ഥിക്കുന്നു . ആമ്മേന്‍ .

Friday, 13 July 2012

വി.ഔസേപ്പിതാവിനോടുള്ള ജപം



നീതിമാന്‍ എന്ന് വി.ഗ്രന്ഥം ഉദ്ഘോഷിക്കുന്ന വി.ഔസേപ്പേ /
അങ്ങുന്ന് ദൈവ സ്നേഹത്തിലും ,സേവനത്തിലും /
വിശ്വസ്തനും വിവേകിയുമായി ജീവിച്ചു .
പ്രയാസങ്ങളും ബുദ്ധിമുട്ടുകളും/
അലട്ടിയപ്പോഴും/
പ്രതിസന്ധികള്‍ ജീവതത്തില്‍ പ്രത്യക്ഷപെട്ടപ്പോഴും/
അങ്ങുന്ന് ദൈവത്തോട് വിസ്വസ്തനയിരിന്നു.

അദ്ധ്വാനിച്ചും ജോലി ചെയ്തും അങ്ങുന്ന്
 കുടുംബ സംരക്ഷണത്തില്‍//// പ്രദര്‍ശിപ്പിച്ച 
ഉത്തരവധിത്വബോധം ഞങ്ങള്‍ക്കു മാതൃകയായിരിക്കട്ടെ.
ഉത്തമ കുടുംബ പലകാ ഞങ്ങളുടെ കുടുംബത്തേയും,
കുടുംബാംഗങ്ങളെയും പാലിക്കണമേ.
ഞങ്ങളുടെ മരണനേരത്ത് അങ്ങയുടെ പ്രിയപത്നിയോടും 
വത്സലസുതനോടുംകൂടെ ഞങ്ങളുടെ സഹായത്തിന് വരികയും ചെയ്യണമേ. 
ആമ്മേന്‍.......

Thursday, 12 July 2012

മാതാവിനോടുള്ള സംരക്ഷണ പ്രാര്‍ത്ഥന


ദൈവമാതാവായ പരിശുദ്ധ കന്യാമറിയമേ,മനുഷ്യ കുലം മുഴുവന്‍റെയും മാതാവും
 മദ്ധ്യസ്ദവും സഹായവും സംരക്ഷകയുമാകുവാന്‍ ദൈവം മുന്‍കൂട്ടി തെരഞെടുത്തിരിക്കുന്ന 
അങ്ങയെ ഞങ്ങള്‍ വണങ്ങുന്നു.
ഞങ്ങളുടെ കുടുംബത്തിന്‍റെ മാതാവും സംരക്ഷകയുമായി ഇന്ന് ഞങ്ങള്‍ അങ്ങയെ സ്വീകരിക്കുന്നു.
അമ്മേ,അങ്ങയുടെ ശക്തമായ സംരക്ഷണത്താല്‍ ആത്മീയവും ശാരീരികവുമായ എല്ലാ ആപത്തുകളില്‍ 
നിന്നും പ്രതേകിച്ച് പൈശാചിക ശക്തികളുടെ ഉപദ്രവങ്ങള്‍, അന്ഗ്നിബാധ,ജലപ്രളയം,ഇടിമിന്നല്‍,
കൊടുങ്കാറ്റ്,ഭൂമികുലുക്കം,വാഹനാപകടങ്ങള്‍ എന്നിവയില്‍നിന്നും,കള്ളന്മാര്‍,അക്രമികള്‍ എന്നിവരില്‍നിന്നും 
ഞങ്ങളെയും ഞങ്ങളുടെ ഭവനങ്ങളെയും സംരക്ഷിക്കനമേ.
ഈ ഭവനത്തില്‍ വസിക്കുന്ന എല്ലാവരും അങ്ങയുടെ സ്വന്തമായതുകൊണ്ട്
എല്ലാ അത്യാഹിതങ്ങളില്‍ നിന്നും ശാരീരിക അസുഖങ്ങളില്‍ നിന്നും ഞങ്ങളെ 
സംരക്ഷിക്കണമേ.ഏറ്റം പ്രധാനമായി പാപം വര്‍ജ്ജിക്കുന്നതിനും എല്ലാ 
കാര്യത്തിലും ദൈവേഷ്ടം നിറവേറ്റിക്കൊണ്ട് ദൈവാനുഗ്രഹത്തില്‍ 
ജീവിക്കുന്നതിനും എന്നേക്കുമായി അങ്ങേക്കു പ്രതിഷ്ട്ടിക്കപ്പെട്ടിരിക്കുന്ന
 ഞങ്ങള്‍ എല്ലാവര്‍ക്കുമായി അങ്ങേ തിരുക്കുമാരനോടു പ്രാര്‍ത്ഥിക്കേണമേ . 
ആമ്മേന്‍

Wednesday, 11 July 2012

പരിശുദ്ധത്മാവിനോടുള്ള ജപം




പരിശുദ്ധത്മാവേ,എഴുന്നള്ളി വരണമേ.
അങ്ങയുടെ പ്രകാശത്തിന്‍റെ കതിര്‍ 
സ്വര്‍ഗ്ഗത്തില്‍ നിന്ന് അയക്കണമേ.
അഗതികളുടെ പിതാവേ,
ദാനങ്ങള്‍ കൊടുക്കുന്നവനേ,
ഹൃദയത്തിന്‍റെ പ്രകാശമേ എഴുന്നള്ളിവരേണമേ.


ആശ്വാസ ദായകാ 
ആത്മാവിന്‍റെ മാധുര്യമേ 
ഉഷ്ണത്തില്‍ തണുപ്പേ,
അവശതയില്‍ ആലംബമേ
 എഴുന്നള്ളിവരണമേ.


ആന ന്ദ പൂര്‍ണ്ണമായ പ്രകാശമേ,
അങ്ങേ വിശ്വാസികളുടെ 
ഹൃദയങ്ങളെ നിറയ്ക്കണമേ.
അങ്ങയുടെ അനുഗ്രഹം കൂടാതെ
 മനുഷ്യരില്‍ പാപമല്ലാതെ മറ്റൊന്നുമില്ല.


മാലിന്യമുള്ളത് കഴുകണമേ.
വാടിപ്പോയത് നനക്കണമേ.
രോഗമുള്ളത് സുഖപ്പെടുതണമേ.
കടുപ്പമുള്ളത് മയപ്പെടുത്തണമേ.
ആറിപ്പോയത് ചൂടാക്കണമേ.
വഴിതെറ്റി പ്പോയതു നെര്‍വഴിക്കാക്കണമേ.


അങ്ങില്‍ ആശ്രയിക്കുന്ന വിശ്വാസികള്‍ക്ക് 
അവിടുത്തെ ഏഴു വിശുദ്ധ ദാനങ്ങള്‍ നല്‍കണമെ.
പുണ്യയോഗ്യതയും നിത്യാനന്ദവും ഞങ്ങള്‍ക്ക് നല്‍കണമേ.
ആമ്മേന്‍ .

Sunday, 8 July 2012

ശരീരശുദ്ധിയുടെ ജപം



കന്യകകളുടെ രാജ്ഞിയായ മറിയമേ, കന്യാവ്രതത്തിന്‌ ഭംഗം വരാതെ ജീവിച്ചവളേ, ആത്മശരീരങ്ങളോടെ സ്വര്‍ഗത്തിലേക്ക്‌ സംവഹിക്കപ്പെട്ടവളേ, ഞങ്ങളുടെ ശരീരങ്ങളെ വിശുദ്ധമായി പരിപാലിക്കുവാനും മറ്റുള്ളവരുടെ ശരീരങ്ങളെ ആദരവോടെ നോക്കിക്കാണുവാനുമുള്ള അനുഗ്രഹ ത്തിനായി അമ്മയുടെ മാധ്യസ്ഥം ഞങ്ങള്‍ യാചിക്കുന്നു. ശരീരമാണ്‌ ഒരുവന്റെ വിശുദ്ധിയുടെ അടയാളമെന്ന സത്യം മനസ്സിലാക്കി കൂടുതല്‍ വിശുദ്ധരായി ജീവിക്കുവാനുള്ള വിവേകം ഞങ്ങള്‍ക്കോരോരുത്തര്‍ക്കും അമ്മ നല്‌കിയാലും..

Friday, 6 July 2012

വാ.മറിയം ത്രേസ്യ


ഹോളി ഫാമിലി സന്യാസ സമൂഹത്തിന്റെ സ്ഥാപകയായ വാഴ്ത്തപ്പെട്ട മറിയം ത്രേസ്യാ ഭാരത സഭയിലെ ഏറ്റവും വലിയ 'മിസ്റ്റിക്ക്' ആണ്. മദറിന്റെ ജീവചരിത്രത്തിലൂടെ കടന്നുപോകുമ്പോൾ ഏറെ സ്പർശിച്ചത് മദർ അഭിമുഖീകരിച്ച വിമർശനങ്ങളും തെറ്റിദ്ധാരണകളുമാണ്. എല്ലാ ദിവസവും വിശുദ്ധ കുർബാന സ്വീകരിക്കുന്നത് ആളുകളെ കാണിക്കാനാണ് എന്നു കരുതി രൂപതാധ്യക്ഷൻ അതിനു വിലക്കേർപ്പെടുത്തി. ആഴ്ചയിലൊരിക്കൽ മാത്രമേ ദിവ്യകാരുണ്യം സ്വീകരിക്കാവൂ എന്ന് അദ്ദേഹം നിഷ്‌കർഷിച്ചു. ക്രിസ്തുവിന്റെ തിരുമുറിവുകൾ ശരീരത്തിലേറ്റുവാങ്ങി വേദനകൊണ്ടു പിടയുമ്പോഴും ആളുകൾ അത് തട്ടിപ്പായും മാനസിക വിഭ്രാന്തിയായും മുദ്രകുത്തി.

സ്വന്തം ആത്മീയപിതാവിനോടുള്ള ബന്ധംപോലും സംശയത്തിനും അപവാദത്തിനും കാരണമായി. തൃശൂരിൽ ഒരു മഠം സ്ഥാപിച്ചപ്പോൾ അവിടുത്തെ ആത്മീയ മക്കളെ കാണാൻ പോകാനുള്ള സ്വാതന്ത്ര്യംപോലും നിഷേധിക്കപ്പെട്ടു. പുത്തൻവേലിക്കരയ്ക്ക് പുറത്ത് പോകരുതെന്നുള്ള കല്പന.

സ്വന്തം കുടുംബാംഗങ്ങൾക്കുപോലും അവളെ ഉൾക്കൊള്ളാനായില്ല.... എന്നിട്ടും മദർ മറിയം ത്രേസ്യാ തളർന്നില്ല. ഏഴു പതിറ്റാണ്ടുകൾക്കപ്പുറത്തെ കേരളീയ സാമൂഹ്യ പശ്ചാത്തലത്തിൽ ഒരു സ്ത്രീക്കും ചെയ്യാൻ കഴിയാത്തത് അവൾ ചെയ്തു. സംശയത്തിന്റെയും വിമർശനത്തിന്റെയും പരിഹാസത്തിന്റെയും തീക്കനലുകൾക്കു മുകളിലൂടെ നിർഭയം നടന്ന അവൾ മഠം സ്ഥാപിക്കുന്നതിനും കന്യാസ്ത്രീയാകുന്നതിനും മുൻപുതന്നെ വലിയൊരു മിഷനറിയായിരുന്നു. അക്കാലത്തെ അവിവാഹിതയായ ഒരു ഗ്രാമീണ പെൺകുട്ടിക്ക് ചിന്തിക്കുവാൻപോലും ആകാത്ത കാര്യങ്ങൾ അവൾ ചെയ്തു. ഭവനങ്ങളിൽ കടന്നുചെന്ന് രോഗികളെ ശുശ്രൂഷിച്ചു. മദ്യപാനികളെയും വഴിതെറ്റിയവരെയും ഉപദേശിച്ചു മാനസാന്തരപ്പെടുത്തി. ജനങ്ങളുടെ മാനസാന്തരത്തിനായി കഠിനമായ സഹനങ്ങൾ ഏറ്റെടുത്ത് തീക്ഷ്ണതയോടെ പ്രാർത്ഥിച്ചു.

ആരും പോകാത്ത വഴിയിലൂടെ സഞ്ചരിക്കാനും ആക്ഷേപങ്ങൾ അവഗണിച്ച് മുന്നേറാനും മദറിനെ ശക്തിപ്പെടുത്തിയതെന്താണ്? 'തന്റെ ആത്മമണവാളനായ ക്രിസ്തുവിനോടുള്ള സ്‌നേഹം.'

വിമർശനങ്ങളിലും പ്രതിബന്ധങ്ങളിലും മടുത്തു പിന്മാറുന്നത് ക്രിസ്തുവിനോടുള്ള സ്‌നേഹം കുറച്ചും സ്വയംസ്‌നേഹം കൂടുതലും ആയതുകൊണ്ടാണ്. രാത്രിയുടെ അന്ധകാരത്തെയും കാവൽനില്ക്കുന്ന പട്ടാളക്കാരെയും ഭയപ്പെടാതെ അതിരാവിലെ യേശുവിന്റെ കല്ലറയിലേക്ക് മഗ്ദലനാമറിയം ഓടി. കാരണം, സ്‌നേഹം ഭയത്തെ അറിയുന്നില്ല. വിമർശനങ്ങളും അപമാനവും ഒറ്റപ്പെടലുകളും നാം ഭയപ്പെടുന്നു. എല്ലാവരുടെയും അംഗീകാരവും സ്‌നേഹവും നമ്മുടെ ലക്ഷ്യമായിത്തീരുകയും ചെയ്യുന്നു. ഇക്കാരണത്താൽ ക്രിസ്തുവിനായി നിലകൊള്ളാൻ നമുക്കു പറ്റുന്നില്ല. അന്യായമെന്ന് തോന്നാവുന്ന തീരുമാനങ്ങളെയും തന്നെ നിസഹായയാക്കി മാറ്റുന്ന നടപടികളെയും ചോദ്യം ചെയ്യാതെ അനുസരിക്കാൻ മദറിന് ശക്തി നല്കിയതെന്താണ്? ദൈവമറിയാതെ ഒന്നും സംഭവിക്കുന്നില്ല എന്ന ബോധ്യവും സ്വന്തം ആഗ്രഹങ്ങളെക്കാളുപരിയായി ദൈവതിരുമനസ് നിറവേറണമെന്ന ചിന്തയുംതന്നെ. പരിശുദ്ധ ദൈവമാതാവ് യൗസേപ്പ് പിതാവിനാൽ തെറ്റിദ്ധരിക്കപ്പെട്ടപ്പോൾ ശാന്തത വെടിഞ്ഞില്ല. മദർ മറിയം ത്രേസ്യായും പരിശുദ്ധ അമ്മയെ അനുകരിച്ച് ശാന്തതയോടെ തെറ്റിദ്ധാരണകളെ സ്വീകരിച്ചു. ''വിനാശത്തിന്റെ കൊടുങ്കാറ്റ് കടന്നുപോകുന്നതുവരെ ഞാൻ കർത്താവിൽ ആശ്രയിച്ചു'' എന്ന് സങ്കീർത്തകൻ പറയുന്നതുപോലെ തന്നെ. 

മദർ മറിയം ത്രേസ്യായ്ക്കുണ്ടായ അപമാനങ്ങളും തെറ്റിദ്ധാരണകളും അവളെ പുണ്യപൂർണതയിലേക്ക് വളർത്തി. അതുപോലെ നമുക്കുണ്ടായ തെറ്റിദ്ധാരണകളും ആക്ഷേപങ്ങളും നമ്മെ ആത്മീയമായി ഉയർത്തിയിട്ടുണ്ടോ? അതോ തളർത്തുകയാണോ ചെയ്തത്? പരാതിയും പിറുപിറുപ്പും സ്വയം നീതീകരിക്കാനുള്ള ബദ്ധപ്പാടും ധിക്കാരത്തോടെയുള്ള പ്രതികരണവും അനുസരിക്കാൻ സന്നദ്ധമാകാത്ത മനസും നമുക്ക് നഷ്ടപ്പെടുത്തിക്കളഞ്ഞ പുണ്യങ്ങൾ എത്രയധികമാണ്!


സര്‍വ്വ നന്മ സ്വരൂപിയായ ത്രിതൈക ദൈവമേ,
അങ്ങേ നേരെയുള്ള സ്നേഹത്താല്‍ കത്തി ജ്വലിക്കുകയും 
സുവിശേഷോപദേശങ്ങളെ സ്വന്തം ജീവിതനിയമമായി സ്വീകരിച്ച് 
അഗതികള്‍ക്കും ആര്‍ത്തര്‍ക്കും അത്താണി യാകുകയും കുടുംബങ്ങളെ
 ക്രൈസ്തവ ചൈതന്യത്താല്‍ നിറക്കുവാന്‍ ജീവിതം സമര്‍പ്പിക്കുകയും
 ചെയ്ത അങ്ങേ വിശ്വസ്തദാസിയായ വാഴ്ത്തപ്പെട്ട മറിയം ത്രേസ്യ 
വിശുദ്ധയായി തിരുസഭയില്‍ വണങ്ങപ്പെടുവാന്‍ കൃപചെയ്യണമേ.വാഴ്ത്തപ്പെട്ട മറിയം ത്രേസ്യായെപോലെ ശാന്തതയോടും എളിമയോടുംകൂടി ആക്ഷേപങ്ങളും തെറ്റിദ്ധാരണകളും സ്വീകരിക്കാൻ ഞങ്ങളെയും പഠിപ്പിക്കേണമേ. 
പരിശുദ്ധ കന്യകമറിയമേ,വിശുദ്ധ യൌസേപ്പ് പിതാവേ ,
വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയുടെ മാദ്ധ്യസ്ഥം വഴി ഞങ്ങള്‍ 
അപേക്ഷിക്കുന്ന ഈ പ്രത്യേക അനുഗ്രഹം ഈശോയില്‍ 
നിന്നും ഞങ്ങള്‍ക്ക് ലഭിച്ച് തരണമെ. ആമ്മേന്‍ .
1 സ്വര്‍ഗ, 1 നന്മ ,1 ത്രിത്വ

Related Posts Plugin for WordPress, Blogger...
അവന്‍ ആശുദധാത്‌മാക്കളെ വചനം കൊണ്ട് പുറത്താക്കുകയും , എല്ലാ രോഗികളെയും സുഖപ്പെടുത്തുകയും ചെയ്തു (മത്തായി 8 .16 ).... എന്റെ അടുത്ത് വന്നു എന്റെ വചനം കേള്‍ക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നവന്‍ ആര്‍ക്കു സദൃശ്യന്‍ എന്ന് ഞാന്‍ വക്തമാക്കാം .. 48 ആഴത്തില്‍ കുഴിച്ചു പാറമേല്‍ അടിസ്ഥാനമിട്ടു വീട് പണിത മനുഷ്യനോടു സദൃശ്യന്‍ ആണ് അവന്‍ .വെള്ളപ്പൊക്കം ഉണ്ടാകുകയും ഒഴുക്ക് അതിന്മേല്‍ ആഞ്ഞടിക്കുകയും ചെയ്തു .എന്നാല്‍ ആ വീടിനെ ഇളക്കാന്‍ കഴിഞ്ഞില്ല. എന്തെന്നാല്‍ അത് ബലിഷ്ടമായി പണിയപ്പെട്ടിരുന്നു. (ലുക്കാ 6 47-48)...."വിശ്വസിച്ചുകൊണ്ടു പ്രാര്‍ത്ഥനയില്‍ നിങ്ങള്‍ ആവശ്യപ്പെടുന്നതെല്ലാം നിങ്ങള്‍ക്ക്‌ ലഭിക്കും. " മത്താ. 21:22