അവന്‍ ആശുദധാത്‌മാക്കളെ വചനം കൊണ്ട് പുറത്താക്കുകയും , എല്ലാ രോഗികളെയും സുഖപ്പെടുത്തുകയും ചെയ്തു (മത്തായി 8 .16 ).... എന്റെ അടുത്ത് വന്നു എന്റെ വചനം കേള്‍ക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നവന്‍ ആര്‍ക്കു സദൃശ്യന്‍ എന്ന് ഞാന്‍ വക്തമാക്കാം .. 48 ആഴത്തില്‍ കുഴിച്ചു പാറമേല്‍ അടിസ്ഥാനമിട്ടു വീട് പണിത മനുഷ്യനോടു സദൃശ്യന്‍ ആണ് അവന്‍ .വെള്ളപ്പൊക്കം ഉണ്ടാകുകയും ഒഴുക്ക് അതിന്മേല്‍ ആഞ്ഞടിക്കുകയും ചെയ്തു .എന്നാല്‍ ആ വീടിനെ ഇളക്കാന്‍ കഴിഞ്ഞില്ല. എന്തെന്നാല്‍ അത് ബലിഷ്ടമായി പണിയപ്പെട്ടിരുന്നു. (ലുക്കാ 6 47-48)...."വിശ്വസിച്ചുകൊണ്ടു പ്രാര്‍ത്ഥനയില്‍ നിങ്ങള്‍ ആവശ്യപ്പെടുന്നതെല്ലാം നിങ്ങള്‍ക്ക്‌ ലഭിക്കും. " മത്താ. 21:22... "ഉരുകിയ മനസാണ് കര്‍ത്താവിനു സ്വീകാര്യമായ ബെലി , ദൈവമേ നുറുങ്ങിയ ഹൃദയത്തെ അങ്ങ് നിരസിക്കുകയില്ല." (സങ്കീ 51:17.)...
Showing posts with label തിരുഹൃദയകൊന്ത. Show all posts
Showing posts with label തിരുഹൃദയകൊന്ത. Show all posts

Saturday, 9 June 2012

തിരുഹൃദയകൊന്ത



തിരുഹൃദയകൊന്ത 
മിശിഹായുടെ ദിവ്യാത്മാവേ എന്നെ ശുദ്ധീകരിക്കണമേ
മിശിഹായുടെ തിരുശരീരമേ എന്നെ രക്ഷിക്കണമേ
മിശിഹായുടെ തിരൂരക്തമേ എന്നെ ലഹരിപിടിപ്പിക്കണമേ
മിശിഹായുടെ തിരുവിലാവിലെ വെള്ളമേ എന്നെ കഴുകണമേ
മിശിഹായുടെ കഷ്ടാനുഭവമേ എന്നെ ധൈര്യപ്പെടുത്തണമെ
നല്ല ഈശോയേ എന്റെ അപേക്ഷ കേള്‍ക്കണമേ
അങ്ങേ തിരുമുറിവുകളുടെ ഇടയില്‍ എന്നെ മറച്ചുകൊള്ളണമേ
അങ്ങയില്‍ നിന്നു പിരിഞ്ഞുപോകുവാന്‍എന്നെ അനുവദിക്കരുതെ
ദുഷ്ട ശത്രുക്കളില്‍ നിന്നു എന്നെ കാത്തുകൊള്ളണമേ
എന്റെ മരണനേരത്ത് എന്നെ അങ്ങേ പക്കലേക്ക് വിളിക്കണമേ
അങ്ങേ പരിശുദ്ധന്മാരോടുകൂടി നിത്യമായി അങ്ങയെ അങ്ങേ അടുക്കല്‍ വരുവാന്‍ എന്നോടു കല്‍പ്പിക്കണമേ.
ഹൃദയശാന്തതയും എളിമയുമുള്ള ഈശോ എന്റെ ഹൃദയം അങ്ങേ ദിവ്യഹൃദയത്തിന് ഒത്തതാക്കിയരുളണമേ.
(ഓരോ ചെറിയ മണിക്ക്) ഈശോയുടെ മാധുര്യമുള്ള തിരുഹൃദയമേ അങ്ങ് എന്റെ മേല്‍ -അങ്ങ് എന്റെ സ്നേഹമായിരിക്കണമേ     (10 പ്രാവശ്യം)
(ഓരോ ദശകത്തിനും അവസാനം)
മറിയത്തിന്റെ മാധുര്യമുള്ള ദിവ്യഹൃദയമേ - എന്റെ രക്ഷയായിരിക്കണമേ. ഹൃദയശാന്തതയും എളിമയുമുള്ള ഈശോ എന്റെ ഹൃദയം അങ്ങേ ദിവ്യഹൃദയത്തിന് ഒത്തതാക്കിയരുളണമേ.
(ഇപ്രകാരം 50 മണി ജപമാല ചൊല്ലിയിട്ടു)
കാഴ്ചവയ്പ്പ്
ഈശോയുടെ മാധുര്യമുള്ള തിരുഹൃദയമേ ഞങ്ങളുടെ മേല്‍ അലിവുണ്ടായിരിക്കണമേ.
അമലോത്ഭവ മറിയത്തിന്റെ കറയില്ലാത്ത ദിവ്യഹൃദയമേ ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ.
തിരുഹൃദയത്തിന്റെ  നാഥേഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ.
 ഈശോയുടെ തിരുഹൃദയം എല്ലായിടത്തും എല്ലാവരാലും അറിയപ്പെടുവാനും ആരാധിക്കപ്പെടുവാനും സ്നേഹിക്കപ്പെടുവാനും ഇടയാകട്ടെ.
മരണ വേദനയനുഭവിച്ച ഈശോയുടെ  തിരുഹൃദയമേ - മരിക്കുന്നവരുടെ മേല്‍ കൃപയായിരിക്കണമേ.
 ( മൂന്നു പ്രാവശ്യം )
Related Posts Plugin for WordPress, Blogger...
അവന്‍ ആശുദധാത്‌മാക്കളെ വചനം കൊണ്ട് പുറത്താക്കുകയും , എല്ലാ രോഗികളെയും സുഖപ്പെടുത്തുകയും ചെയ്തു (മത്തായി 8 .16 ).... എന്റെ അടുത്ത് വന്നു എന്റെ വചനം കേള്‍ക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നവന്‍ ആര്‍ക്കു സദൃശ്യന്‍ എന്ന് ഞാന്‍ വക്തമാക്കാം .. 48 ആഴത്തില്‍ കുഴിച്ചു പാറമേല്‍ അടിസ്ഥാനമിട്ടു വീട് പണിത മനുഷ്യനോടു സദൃശ്യന്‍ ആണ് അവന്‍ .വെള്ളപ്പൊക്കം ഉണ്ടാകുകയും ഒഴുക്ക് അതിന്മേല്‍ ആഞ്ഞടിക്കുകയും ചെയ്തു .എന്നാല്‍ ആ വീടിനെ ഇളക്കാന്‍ കഴിഞ്ഞില്ല. എന്തെന്നാല്‍ അത് ബലിഷ്ടമായി പണിയപ്പെട്ടിരുന്നു. (ലുക്കാ 6 47-48)...."വിശ്വസിച്ചുകൊണ്ടു പ്രാര്‍ത്ഥനയില്‍ നിങ്ങള്‍ ആവശ്യപ്പെടുന്നതെല്ലാം നിങ്ങള്‍ക്ക്‌ ലഭിക്കും. " മത്താ. 21:22