നെറ്റിയിലെ വിയര്‍പ്പുകൊണ്ട് ഉപജീവനം നേടണമെന്ന് ആദിമാതാപിതാക്കളോടു കല്പിച്ചരുളിയ ദൈവമേ ,അങ്ങയെ ഞങ്ങള്‍ ആരാധിക്കുന്നു .അദ്ധ്വാനിക്കുകയും ഭാരം വഹിക്കുകയും ചെയുന്നവരെ ആശ്വസിപ്പിക്കുന്ന യേശുനാഥാ ,ലോകമെങ്ങും തൊഴില്‍ ചെയുന്നവരെയും അവര്‍ക്കു തൊഴില്‍ നല്‍കുന്നവരെയും ഞങ്ങള്‍ അങ്ങേക്കു കാഴ്ച വെക്കുന്നു .അവരെ എല്ലാവരെയും അനുഗ്രഹിക്കണമേ .തൊഴിലുകളില്‍ വ്യാപൃതരായിരിക്കുന്നവര്‍ക്ക് ചുമതലാബോധവും സത്യസന്ധതയും നല്കണമേ .കുടുംബങ്ങളുടെ അഭിവൃദ്ധിക്കും രാജ്യപുരോഗതിക്കുമായി അവര്‍ ചെയുന്ന എല്ലാ പ്രവര്‍ത്തനങ്ങളെയും ആശിര്‍വാദിക്കണമേ . ആരോഗ്യവും വിദ്യാഭ്യാസവുമുണ്ടായിട്ടും തൊഴില്‍ ലഭിക്കാതെ വലയുന്നവരെ അനുഗ്രഹിക്കണമേ .അവര്‍ക്കോരോരുത്തര്‍ക്കും അനുയോജ്യമായ ജോലി ലഭിക്കുവാന്‍ അങ്ങു തിരുമനസ്സാകണമേ . ഞങ്ങളുടെ പ്രാര്‍ത്ഥനാസഹായം തേടിയിട്ടുള്ള .......................വ്യക്തികളെ കരുണാപൂര്‍വ്വം കടാക്ഷിക്കണമേ .മാതാവിനോടും വളര്‍ത്തുപിതാവിനോടുമൊപ്പം അദ്ധ്വാനിച്ചു തൊഴിലിന്‍റെ മാഹാത്മ്യം ഞങ്ങളെ ഗ്രഹിപ്പിച്ച യേശുവേ ,തൊഴിലന്വേഷകരായ ഞങ്ങളുടെ സദുദ്യമങ്ങള്‍ സഫലമാക്കി ഞങ്ങളെ അനുഗ്രഹിക്കണമേ . ആമ്മേന്‍
Showing posts with label ജോലിക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥന. Show all posts

Wednesday, 17 October 2012
തൊഴിലന്വേഷകരുടെ പ്രാര്‍ത്ഥന
നെറ്റിയിലെ വിയര്‍പ്പുകൊണ്ട് ഉപജീവനം നേടണമെന്ന് ആദിമാതാപിതാക്കളോടു കല്പിച്ചരുളിയ ദൈവമേ ,അങ്ങയെ ഞങ്ങള്‍ ആരാധിക്കുന്നു .അദ്ധ്വാനിക്കുകയും ഭാരം വഹിക്കുകയും ചെയുന്നവരെ ആശ്വസിപ്പിക്കുന്ന യേശുനാഥാ ,ലോകമെങ്ങും തൊഴില്‍ ചെയുന്നവരെയും അവര്‍ക്കു തൊഴില്‍ നല്‍കുന്നവരെയും ഞങ്ങള്‍ അങ്ങേക്കു കാഴ്ച വെക്കുന്നു .അവരെ എല്ലാവരെയും അനുഗ്രഹിക്കണമേ .തൊഴിലുകളില്‍ വ്യാപൃതരായിരിക്കുന്നവര്‍ക്ക് ചുമതലാബോധവും സത്യസന്ധതയും നല്കണമേ .കുടുംബങ്ങളുടെ അഭിവൃദ്ധിക്കും രാജ്യപുരോഗതിക്കുമായി അവര്‍ ചെയുന്ന എല്ലാ പ്രവര്‍ത്തനങ്ങളെയും ആശിര്‍വാദിക്കണമേ . ആരോഗ്യവും വിദ്യാഭ്യാസവുമുണ്ടായിട്ടും തൊഴില്‍ ലഭിക്കാതെ വലയുന്നവരെ അനുഗ്രഹിക്കണമേ .അവര്‍ക്കോരോരുത്തര്‍ക്കും അനുയോജ്യമായ ജോലി ലഭിക്കുവാന്‍ അങ്ങു തിരുമനസ്സാകണമേ . ഞങ്ങളുടെ പ്രാര്‍ത്ഥനാസഹായം തേടിയിട്ടുള്ള .......................വ്യക്തികളെ കരുണാപൂര്‍വ്വം കടാക്ഷിക്കണമേ .മാതാവിനോടും വളര്‍ത്തുപിതാവിനോടുമൊപ്പം അദ്ധ്വാനിച്ചു തൊഴിലിന്‍റെ മാഹാത്മ്യം ഞങ്ങളെ ഗ്രഹിപ്പിച്ച യേശുവേ ,തൊഴിലന്വേഷകരായ ഞങ്ങളുടെ സദുദ്യമങ്ങള്‍ സഫലമാക്കി ഞങ്ങളെ അനുഗ്രഹിക്കണമേ . ആമ്മേന്‍
Subscribe to:
Posts (Atom)