അവന്‍ ആശുദധാത്‌മാക്കളെ വചനം കൊണ്ട് പുറത്താക്കുകയും , എല്ലാ രോഗികളെയും സുഖപ്പെടുത്തുകയും ചെയ്തു (മത്തായി 8 .16 ).... എന്റെ അടുത്ത് വന്നു എന്റെ വചനം കേള്‍ക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നവന്‍ ആര്‍ക്കു സദൃശ്യന്‍ എന്ന് ഞാന്‍ വക്തമാക്കാം .. 48 ആഴത്തില്‍ കുഴിച്ചു പാറമേല്‍ അടിസ്ഥാനമിട്ടു വീട് പണിത മനുഷ്യനോടു സദൃശ്യന്‍ ആണ് അവന്‍ .വെള്ളപ്പൊക്കം ഉണ്ടാകുകയും ഒഴുക്ക് അതിന്മേല്‍ ആഞ്ഞടിക്കുകയും ചെയ്തു .എന്നാല്‍ ആ വീടിനെ ഇളക്കാന്‍ കഴിഞ്ഞില്ല. എന്തെന്നാല്‍ അത് ബലിഷ്ടമായി പണിയപ്പെട്ടിരുന്നു. (ലുക്കാ 6 47-48)...."വിശ്വസിച്ചുകൊണ്ടു പ്രാര്‍ത്ഥനയില്‍ നിങ്ങള്‍ ആവശ്യപ്പെടുന്നതെല്ലാം നിങ്ങള്‍ക്ക്‌ ലഭിക്കും. " മത്താ. 21:22... "ഉരുകിയ മനസാണ് കര്‍ത്താവിനു സ്വീകാര്യമായ ബെലി , ദൈവമേ നുറുങ്ങിയ ഹൃദയത്തെ അങ്ങ് നിരസിക്കുകയില്ല." (സങ്കീ 51:17.)...
Showing posts with label തച്ചന്റെ മകന്‍. Show all posts
Showing posts with label തച്ചന്റെ മകന്‍. Show all posts

Tuesday, 1 May 2012

jesus christ the son of a carpenter

ഇന്ന് മെയ്‌ 1 . തൊഴിലാളികളുടെ ദിനം..തൊഴിലാളികളുടെ മധ്യസ്ഥന്‍ യൌസെഫ് പിതാവിനെ മനസിലോര്‍ക്കുന്നു ...

മത്തായി 13  53 - 58
യേശു ഈ  ഉപമകള്‍ അവസാനിപ്പിച്ച ശേഷം അവിടെ നിന്നും പുറപെട്ടു 54 സ്വദേശത്തു വന്നു ,അവരുടെ സിനഗോഗില്‍ പഠിപ്പിച്ചു .അവര്‍ വിസ്മയഭാരിതരായി ചോദിച്ചു ."ഇവന് ഈ ജ്ഞാനവും ശക്തിയും എവിടെ നിന്ന് ?" 55 ഇവന്‍ ആ തച്ചന്റെ മകനല്ലേ ?മറിയമല്ലേ ഇവന്റെ അമ്മ ?യാക്കോബ് ,ജോസഫ്‌ ,ശിമയോന്‍ ,യുദാസ് എന്നിവരല്ലേ ഇവന്റെ സഹോദരര്‍ ?
ഇവന്റെ സഹോദരിമാര്‍ എല്ലാം നമ്മുടെ കൂട്ടത്തില്‍ ഉണ്ടല്ലോ ?പിന്നെ ഇവന് ഇതെല്ലാം എവിടെ നിന്ന് ? 57 അവര്‍ക്ക് അവനില്‍ ഇടര്‍ച്ച ഉണ്ടായി .യേശു അവരോടു പറഞ്ഞു :പ്രവാചകന്‍ സ്വദേശത്തും സ്വഭവനതിലുമല്ലാതെ മറ്റെങ്ങും അവമതിക്കപെടുന്നില്ല .അവരുടെ അവിശ്വാസം നിമിത്തം അവന്‍ അവിടെ അധികം അത്ഭുതം പ്രവര്‍ത്തിച്ചില്ല

ധ്യാനം 

രക്ഷകന്‍ ഭൂമിയിലേക്ക്‌ വന്നപ്പോള്‍, ചിലര്‍ രക്ഷയിലേക്കു കണ്ണുകള്‍ തുറന്ന ചിലര്‍ അവന്‍ അവനിലെ രക്ഷ തിരിച്ചറിഞ്ഞു ..എന്നാല്‍ മറ്റു ചിലരാകട്ടെ അവരുടെ പാപത്തിന്റെ അന്ധത ബാധിച്ച കണ്ണുകള്‍ക്ക് ആ നന്മ കാണാന്‍ അനുഭവിക്കാന്‍ കഴിഞ്ഞില്ല ..അവരുടെ കണ്ണുകളില്‍ അവന്‍ ചുങ്കകാരോടും വേശ്യകളോടും അനുകമ്പ കാണിച്ചവനാണ്..ആരില്‍ നിന്നും വേര്‍തിരിവ് കാണിക്കാതെ മനുഷ്യന്‍ ആയപ്പോള്‍ അവര്‍ വിളിച്ചു ഭോജന പ്രിയനും വീഞ്ഞ് കുടിയനും ..(മത്തായി 11 :19 )..അവന്‍ തന്റെ ദൈവീക ശക്തിയാല്‍ പിശാശുകളെ പുറത്താക്കിയപ്പോള്‍ അവര്‍ പറഞ്ഞു അവന്‍ പിശാശിന്റെ  തലവനെ കൊണ്ടാണ് അത് ചെയ്തത് ..വചനം പറയുന്നു അവര്‍ക്ക് അവനില്‍ ഇടര്‍ച്ച ഉണ്ടായി ..അവനെ സ്വീകരിക്കാന്‍ അവര്‍ക്ക് സാധിച്ചില്ല.

ഇ നിമിഷം നമ്മുക്ക് ധ്യാനിക്കാം ..നിങ്ങളും മറ്റുള്ളവരാല്‍ മുറിവേറ്റവന്‍ ആണോ ? നിന്റെ പ്രവര്‍ത്തികള്‍ നിന്റെ പ്രിയര്‍ വിമര്‍ശിച്ചപ്പോള്‍ മുറിവേറ്റ ഒരു ഹൃദയമാണോ നിന്റേതു ?ആ മുറിവുകള്‍ ഇപ്പോഴും നിന്നെ കരയിക്കുന്നുടോ? ഇപ്പോളും നീ ഏകനായി ഇരിക്കുമ്പോള്‍ ആ വേദനകള്‍ നിന്നെ വേട്ടയാടുന്നോ?ഇ നിമിഷങ്ങളില്‍ ആ മുറിവുകള്‍ നിന്റെ ഈശോക്ക് നീ നല്‍ക്കുക ..പൊതു മധ്യത്തില്‍ അപമാനിതനയവാന്‍ ,മറ്റുള്ളവരാല്‍ മുറിവേറ്റവന്‍ ഈ നിമിഷങ്ങളില്‍ നിന്നെ തേടിയെത്തുന്നു ...
Related Posts Plugin for WordPress, Blogger...
അവന്‍ ആശുദധാത്‌മാക്കളെ വചനം കൊണ്ട് പുറത്താക്കുകയും , എല്ലാ രോഗികളെയും സുഖപ്പെടുത്തുകയും ചെയ്തു (മത്തായി 8 .16 ).... എന്റെ അടുത്ത് വന്നു എന്റെ വചനം കേള്‍ക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നവന്‍ ആര്‍ക്കു സദൃശ്യന്‍ എന്ന് ഞാന്‍ വക്തമാക്കാം .. 48 ആഴത്തില്‍ കുഴിച്ചു പാറമേല്‍ അടിസ്ഥാനമിട്ടു വീട് പണിത മനുഷ്യനോടു സദൃശ്യന്‍ ആണ് അവന്‍ .വെള്ളപ്പൊക്കം ഉണ്ടാകുകയും ഒഴുക്ക് അതിന്മേല്‍ ആഞ്ഞടിക്കുകയും ചെയ്തു .എന്നാല്‍ ആ വീടിനെ ഇളക്കാന്‍ കഴിഞ്ഞില്ല. എന്തെന്നാല്‍ അത് ബലിഷ്ടമായി പണിയപ്പെട്ടിരുന്നു. (ലുക്കാ 6 47-48)...."വിശ്വസിച്ചുകൊണ്ടു പ്രാര്‍ത്ഥനയില്‍ നിങ്ങള്‍ ആവശ്യപ്പെടുന്നതെല്ലാം നിങ്ങള്‍ക്ക്‌ ലഭിക്കും. " മത്താ. 21:22