2012 ഒക്‌ടോബര്‍ 11 മുതല്‍ 2013 നവംബര്‍ 24 വരെ സാര്‍വത്രികസഭ വിശ്വാസവര്‍ഷം ആചരിക്കുന്നതിനൊരുക്കമായാണ് പരിശുദ്ധ പിതാവ് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പാ 'പോര്‍ത്താ ഫീദയീ' (Porta Fidei) വിശ്വാസത്തിന്റെ വാതില്‍ - എന്ന അപ്പസ്‌തോലിക തിരുവെഴുത്ത് 'മോത്തു പ്രോപ്രിയോ' (Motu Proprio) യായി പ്രസിദ്ധീകരിച്ചത്. ഈ വിശ്വാസവര്‍ഷാചരണതിന് പ്രധാനമായും മൂന്ന് കാരണങ്ങളാണുള്ളത്.
ഒന്നാമതായി, നവസുവിശേഷവത്കരണത്തിന്റെ പശ്ചാത്തലം. നവസുവിശേഷവത്കരണത്തെക്കുറിച്ചുള്ള സാര്‍വത്രികസഭയുടെ പതിമൂന്നാമത് സിനഡ് 2012 ഒക്‌ടോബര്‍ 7 മുതല്‍ 28 വരെ നടന്നു. ക്രൈസ്തവവിശ്വാസത്തില്‍ നവീകരണം ലക്ഷ്യമിടുന്ന സിനഡ് ചര്‍ച്ച ചെയ്തത് ക്രൈസ്തവിശ്വാസകൈമാറ്റത്തിന് നവസുവിശേഷവത്കരണം എന്ന വിഷയമാണ്.
രണ്ടാമതായി, രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ വിളിച്ചു ചേര്‍ത്തതിന്റെ സുവര്‍ണജൂബിലി കാലഘട്ടമാണ്. 1962 മുതല്‍ 1965 വരെ നടന്ന രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍, വാഴ്ത്തപ്പെട്ട ജോണ്‍ ഇരുപത്തിമൂന്നാമന്‍ മാര്‍പാപ്പാ വിളിച്ചു ചേര്‍ത്തത് 1962 ഒക്‌ടോബര്‍ 11-ാംതീയതിയാണ്.
മൂന്നാമതായി, കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം പ്രസിദ്ധീകരിച്ചതിന്റെ ഇരുപതാം വാര്‍ഷികം. 1992 ഒക്‌ടോബര്‍ 11-ാംതീയതിയാണ് വാഴ്ത്തപ്പെട്ട ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പാ ഈ മതബോധനഗ്രന്ഥം പ്രസിദ്ധീകരിച്ചത്.
വിശ്വാസത്തിന്റെ വാതില്‍' എന്ന അപ്പസ്‌തോലിക തിരുവെഴുത്തിന് 15 ഖണ്ഡികകളും 22 അടിക്കുറിപ്പുകളുമുണ്ട്. വിശുദ്ധഗ്രന്ഥ കേന്ദ്രീകൃതമായാണ് പരിശുദ്ധ പിതാവ് ഈ എഴുത്ത് തയ്യാറാക്കിയിരിക്കുന്നത്. 'വിശ്വസത്തിന്റെ വാതില്‍''എന്ന തലവാചകം അപ്പസ്‌തോലന്മാരുടെ നടപടിപുസ്തകത്തില്‍ നിന്നാണ്. വിശുദ്ധ പൗലോസ് അപ്പസ്‌തോലന്‍ അന്ത്യോക്യയിലെത്തിയപ്പോള്‍ ദൈവം വിശ്വാസത്തിന്റെ വാതില്‍ വിജാതീയര്‍ക്ക് എപ്രകാരം തുറന്നുകൊടുത്തു എന്നതിനെക്കുറിച്ച് അവിടത്തെ ജനങ്ങള്‍ക്ക് വിശദീകരിച്ചു നല്കുന്നുണ്ട് (അപ്പ 14:27). വിശ്വാസത്തിന്റെ വാതില്‍ നമുക്കുമുമ്പില്‍ എപ്പോഴും തുറന്നുകിടക്കുകയാണെന്ന് ആദ്യവാക്യത്തില്‍ത്തന്നെ മാര്‍പാപ്പാ നമ്മെ പഠിപ്പിക്കുന്നു. ദൈവവചനത്തില്‍ അധിഷ്ഠിതമായ കൃപാവരത്താല്‍ രൂപീകൃതമായ വ്യക്തികള്‍ക്ക് വിശ്വാസത്തിന്റെ വാതിലിലൂടെ കടന്നുപോകാന്‍ സാധിക്കും. ജീവിതകാലം മുഴുവന്‍ നീണ്ടു നില്കുന്ന പ്രക്രിയയാണ് വിശ്വാസത്തിന്റെ വാതിലിലൂടെയുള്ള കടന്നു പോകല്‍. ക്രൈസ്തവന്റെ ഈ യാത്ര ജ്ഞാനസ്‌നാനത്തില്‍ ആരംഭിച്ച് മരണത്തിലൂടെ കടന്ന് നിത്യജീവിതത്തില്‍ അവസാനിക്കുന്നു.
വിശ്വാസത്തിന്റെ വാതിലിലൂടെയുള്ള യാത്രവഴി ദൈവപുത്രനുമായുള്ള സൗഹൃദത്തിലേക്ക്, ജീവന്‍ നല്കുന്നവനിലേക്ക,് ജീവന്‍ സമൃദ്ധമായി നല്കുന്നവനിലേക്ക് എത്തിച്ചേരാന്‍ സാധിക്കണം. അനേകരെ ഇന്ന് വിശ്വാസപ്രതിസന്ധി ബാധിച്ചിരിക്കുന്നു. ഉപ്പിന് ഉറയില്ലാതാവുകയും വിളക്ക് മറച്ചുവയ്ക്കപ്പെടുകയും ചെയ്യുന്നത് നമുക്ക് അംഗീകരിക്കാനാവില്ല. ക്രിസ്തുവിനെ ശ്രവിക്കാന്‍ നല്ല സമറിയാക്കാരിയെപ്പോലെ കിണറിന്റെ അടുത്തേക്കുള്ള യാത്രയാണ് വിശ്വാസത്തിന്റെ വാതിലിലൂടെയുള്ള യാത്രയെന്ന് പരിശുദ്ധപിതാവ് ഈ അപ്പസ്‌തോലികതിരുവെഴുത്തിലൂടെ നമ്മെ പഠിപ്പിക്കുന്നു. ദൈവത്തിന്റെ പ്രവൃത്തികള്‍ ചെയ്യുന്നവരാകാന്‍ ഞങ്ങള്‍ എന്താണു ചെയ്യേണ്ടത്? (യോഹ 6:28) എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് വിശ്വാസത്തിന്റെ വാതിലിലൂടെയുള്ള യാത്രയില്‍ നാം അന്വേഷിക്കേണ്ടത്.
വിശ്വാസവര്‍ഷം ആചരിക്കാനുള്ള സുപ്രധാനകാരണം രണ്ടാം വത്തിക്കാ ന്‍ കൗണ്‍സില്‍ രേഖകളുടെ ആഴമാര്‍ന്ന പഠനമാണെന്ന് നമ്പര്‍ 5-ല്‍ മാര്‍പാപ്പാ വ്യക്തമാക്കുന്നു. കൗണ്‍സില്‍പ്രമാണരേഖകളുടെ മൂല്യശോഭ ഒട്ടും നഷ്ടപ്പെട്ടിട്ടില്ല. സഭയുടെ പാരമ്പര്യത്തില്‍, സഭയുടെ പ്രബോധനാധികാരത്തിന്റെ സുപ്രധാനവും നൈയാമികവുമായ മാര്‍ഗരേഖകളെന്ന നിലയില്‍ കൗണ്‍സില്‍പ്രമാണരേഖകള്‍ വായിച്ച് മനസിലാക്കാനും പഠിക്കാനും ധ്യാനിക്കാനുമുള്ള അവസരമാണ് വിശ്വാസവര്‍ഷം പ്രദാനം ചെയ്യുന്നത്. മാര്‍പാപ്പായുടെ വാക്കുകളില്‍ പറഞ്ഞാല്‍, ഇരുപതാം നൂറ്റാണ്ടില്‍ സഭയ്ക്കു നല്കപ്പെട്ട മഹത്തായ കൃപാവരമാണ് രണ്ടാംവത്തിക്കാന്‍ കൗണ്‍സില്‍ പ്രമാണരേഖകള്‍. നമ്മുടെ നൂറ്റാണ്ടില്‍ നമ്മുടെ കാര്യങ്ങള്‍ നടത്താനുള്ള സുനിശ്ചിതമായ മാര്‍ഗ്ഗനിര്‍ദ്ദേശം അവയില്‍ നാം കാണുന്നു.
വിശ്വാസികള്‍ക്ക് തങ്ങളുടെ ജീവിതസാക്ഷ്യത്തിലൂടെ സഭയുടെ നവീകരണം നിര്‍വഹിക്കാനുള്ള അവസരമാണ് വിശ്വാസവര്‍ഷത്തില്‍ സഭ നല്കുന്നതെന്ന് നമ്പര്‍ 6-ല്‍ മാര്‍പാപ്പ വ്യക്തമാക്കുന്നു. പരിശുദ്ധയും സദാ ശുദ്ധീകരിക്കപ്പെട്ടവളുമായ സഭ പാപികളെ തന്റെ മാറോടണയ്ക്കുന്നു. പശ്ചാത്താപത്തിന്റെയും നവീകരണത്തിന്റെയും മാര്‍ഗം അവള്‍ നിരന്തരം പിന്തുടരുന്നു. ലോകത്തിന്റെ മര്‍ദ്ദനങ്ങളും ദൈവത്തിന്റെ സാന്ത്വനങ്ങളും അനുഭവിക്കുന്ന സഭ തീര്‍ത്ഥാടകയെപ്പോലെ നാഥന്റെ കുരിശുമരണവും അവിടത്തെ പുനരാഗമനവും പ്രഖ്യാപനം ചെയ്തുകൊണ്ട് (1 കോറി 11:26) മുന്നോട്ട് നീങ്ങുകയാണ് (LG 8). ഈ സഭയെ ജീവിതസാക്ഷ്യത്തിലൂടെ നവീകരിക്കുവാന്‍ നാം വിളിക്കപ്പെട്ടിരിക്കുന്നു. സഭയിലൂടെ ലോകത്തിന്റെ രക്ഷകനായ കര്‍ത്താവിലേക്കുള്ള ആത്മാര്‍ത്ഥവും നവീകൃതവുമായ മാനസാന്തരത്തിന്റെ വിളിയാണ് വിശ്വാസവര്‍ഷം.
ക്രിസ്തുവിനോടുള്ള സ്‌നേഹമാണ് വിശ്വാസവര്‍ഷത്തില്‍ വിശ്വാസത്തിന്റെ വാതിലിലൂടെ യാത്ര ചെയ്യാന്‍ നമ്മെ പ്രേരിപ്പിക്കുന്നത്. ക്രിസ്തുവിന്റെ സ്‌നേഹം ഞങ്ങള്‍ക്ക് ഉത്തേജനം നല്കുന്നു'(2 കോറി 5:14). യേശുക്രിസ്തു തന്റെ സ്‌നേഹത്തിലൂടെ ഓരോ തലമുറയിലെയും ആളുകളെ തന്നിലേക്ക് ആകര്‍ഷിക്കുന്നു. ഓരോ നൂറ്റാണ്ടി ലും സഭയെ വിളിച്ചുകൂട്ടുന്നു. നവ്യമായ കല്പന നല്കിക്കൊണ്ട് സുവിശേഷം പ്രഘോഷിക്കാനുള്ള കടമ എല്പിക്കുന്നു. ക്രിസ്തുവിന്റെ ഈ സ്‌നേഹം നമ്മെ വിശ്വാസവര്‍ഷത്തിനായി പ്രേരിപ്പിക്കുന്നു. വിശ്വാസവര്‍ഷത്തില്‍ സ്‌നേഹവും വിശ്വാസവും ആഴപ്പെടേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് മാര്‍പാപ്പാ പഠിപ്പിക്കുന്നു. വിശ്വാസം സ്‌നേഹത്തിന്റെ അനുഭവമായി മാറണം. വിശ്വാസം കൃപയുടെയും സന്തോഷത്തിന്റെയും അനുഭവമായി കൈമാറ്റം ചെയ്യപ്പെടണം. അങ്ങനെ ചെയ്യുമ്പോള്‍ വിശ്വാസം വളരുന്നു. വിശ്വസിക്കുന്നതിലൂടെ വിശ്വാസം കൂടുതല്‍ ശക്തമാക്കാന്‍, വിശ്വാസത്തിന്റെ വാതിലിലൂടെയുള്ള യാത്രയില്‍ നമുക്ക് സാധിക്കണം.
അപ്പസ്‌തോലിക എഴുത്ത് നമ്പര്‍ 9-ല്‍ വിശ്വാസം ഏറ്റുപറയാനുള്ള അവസരമാണ് വിശ്വാസവര്‍ഷമെന്ന് വ്യക്തമാക്കിയിരിക്കുന്നു. നവീകൃതമായ ബോധ്യത്തോടും ആത്മധൈര്യത്തോടും പ്രത്യാശയോടും കൂടെ വിശ്വാസം പൂര്‍ണമായി ഏറ്റുപറയാന്‍ ഓരോ വിശ്വാസിയെയും ഒരുക്കാനാണ് വിശ്വാസവര്‍ഷം ആചരിക്കുന്നത്. വിശുദ്ധ പൗലോസ് അപ്പസ്‌തോലനെ വിശ്വാസം ഏറ്റുപറയുന്നതില്‍ മാതൃകയാക്കാന്‍ മാര്‍പാപ്പ നമ്മോട് ആവശ്യപ്പെടുന്നു.
മനുഷ്യന്‍ ഹൃദയംകൊണ്ട് വിശ്വസിക്കുകയും തന്മൂലം നീതീകരിക്കപ്പെടുകയും ചെയ്യുന്നു. അവന്‍ അധരംകൊണ്ട് ഏറ്റുപറയുകയും തന്മൂലം രക്ഷ പ്രാപിക്കുകയും ചെയ്യുന്നു'(റോമാ 10:10). ക്രൈസ്തവവിശ്വാസം ഒരു സ്വകാര്യ കര്‍മമല്ല. കര്‍ത്താവിനോടൊപ്പംനില്ക്കാന്‍ തീരുമാനിക്കലാണ് വിശ്വാസം. വിശ്വസിക്കല്‍ സ്വതന്ത്രമായ പ്രവൃത്തിയാണ്. ഒരുവന്‍ വിശ്വസിക്കുന്നതിനെക്കുറിച്ച് സാമൂഹികമായ ഉത്തരവാദിത്വം അവനുണ്ടായിരിക്കണം. വിശ്വാസത്തിന്റെ ഏറ്റുപറച്ചില്‍ വ്യക്തിപരവും അതേസമയം സാമൂഹികവുമാണ്. വിശ്വാസത്തിന്റെ ഉള്ളടക്കം സംബന്ധിച്ച് അമൂല്യവും അനുപേക്ഷണീയവുമായ ഉപകരണം കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥമാണ്. മതബോധനഗന്രഥത്തിന്റെ ആഴമാര്‍ന്ന പഠനം വിശ്വാസവര്‍ഷത്തിന്റെ ലക്ഷ്യങ്ങളില്‍ സുപ്രധാനമായ ഒന്നത്രേ. വിശ്വാസത്തിന്റെ ചരിത്രം വീണ്ടും കണ്ടെത്തുക എന്നതും വിശ്വാസവര്‍ഷാചരണത്തിന്റെ ലക്ഷ്യങ്ങളില്‍ ഒന്നാണ്. വിശ്വാസം മൂലമാണ് കന്യകാമറിയവും അപ്പസ്‌തോലന്മാരും വിശുദ്ധരും രക്തസാക്ഷികളും സുവിശേഷസാക്ഷികളായി ജീവിച്ചത്. പരസ്‌നേഹത്തിന് കുടൂതല്‍ തീവ്രമായ സാക്ഷ്യം നല്കാനുള്ള അവസരമാണ് വിശ്വാസവര്‍ഷമെന്ന് മാര്‍പാപ്പാ നമ്മെ പഠിപ്പിക്കുന്നു. വിശുദ്ധ പൗലോസ് ഇപ്രകാരം ഓര്‍മ്മപ്പെടുത്തുന്നു: ''വിശ്വാസം, പ്രത്യാശ, സ്‌നേഹം ഇവ മൂന്നും നിലനില്ക്കുന്നു. എന്നാല്‍ സ്‌നേഹമാണ് സര്‍വോത്കൃഷ്ടം'' (1 കോറി 13:13).
സ്‌നേഹത്തില്‍ അധിഷ്ഠിതമായ ജീവിതസാക്ഷ്യം നല്‌കേണ്ടതിന്റെ ആവശ്യകത എടുത്തു പറഞ്ഞുകൊണ്ടാണ് പരിശുദ്ധ പിതാവ് വിശ്വാസത്തിന്റെ വാതില്‍ എന്ന അപ്പസ്‌തോലിക തിരുവെഴുത്ത് അവസാനിപ്പിക്കുന്നത്. പതിനഞ്ചോളം ഖണ്ഡികകളുള്ള ഈ തിരുവെഴുത്ത് വളരെ ചെറിയ ഒന്നാണെങ്കിലും വിശ്വാസവര്‍ഷത്തിന് സാര്‍വത്രികസഭയെ ഒരുക്കുന്നതിനും വിശ്വാസവര്‍ഷാചരണത്തിനു നേതൃത്വം നല്കുന്നവര്‍ക്ക് മാര്‍നിര്‍ദ്ദേശം നല്കുന്നതിനുംവേണ്ടി എഴുതപ്പെട്ടിരിക്കുന്നതുകൊണ്ട് അതുലപ്രാധാന്യമാണ് ഇതിനുള്ളത്. നാം ജീവിക്കുന്ന ആധുനിക ലോകം മുന്നോട്ടു വയ്ക്കുന്ന വെല്ലുവിളികള്‍ക്ക് പ്രത്യുത്തരം നല്കിക്കൊണ്ട് വിശ്വാസജീവിതം നയിക്കാനും വിശ്വാസത്തിന് സാക്ഷ്യം വഹിക്കാനും ആഹ്വാനം ചെയ്യുന്ന 'വിശ്വാസത്തിന്റെ വാതില്‍''എന്ന അപ്പസ്‌തോലിക എഴുത്ത് ഉള്ളടക്കത്തിന്റെ സമഗ്രതയും കൃത്യതയുംകൊണ്ട് ഏറെ ശ്രദ്ധിക്കപ്പെടുകയും വായിക്കപ്പെടുകയും ചെയ്തിട്ടു

No comments:
Post a Comment