അവന്‍ ആശുദധാത്‌മാക്കളെ വചനം കൊണ്ട് പുറത്താക്കുകയും , എല്ലാ രോഗികളെയും സുഖപ്പെടുത്തുകയും ചെയ്തു (മത്തായി 8 .16 ).... എന്റെ അടുത്ത് വന്നു എന്റെ വചനം കേള്‍ക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നവന്‍ ആര്‍ക്കു സദൃശ്യന്‍ എന്ന് ഞാന്‍ വക്തമാക്കാം .. 48 ആഴത്തില്‍ കുഴിച്ചു പാറമേല്‍ അടിസ്ഥാനമിട്ടു വീട് പണിത മനുഷ്യനോടു സദൃശ്യന്‍ ആണ് അവന്‍ .വെള്ളപ്പൊക്കം ഉണ്ടാകുകയും ഒഴുക്ക് അതിന്മേല്‍ ആഞ്ഞടിക്കുകയും ചെയ്തു .എന്നാല്‍ ആ വീടിനെ ഇളക്കാന്‍ കഴിഞ്ഞില്ല. എന്തെന്നാല്‍ അത് ബലിഷ്ടമായി പണിയപ്പെട്ടിരുന്നു. (ലുക്കാ 6 47-48)...."വിശ്വസിച്ചുകൊണ്ടു പ്രാര്‍ത്ഥനയില്‍ നിങ്ങള്‍ ആവശ്യപ്പെടുന്നതെല്ലാം നിങ്ങള്‍ക്ക്‌ ലഭിക്കും. " മത്താ. 21:22... "ഉരുകിയ മനസാണ് കര്‍ത്താവിനു സ്വീകാര്യമായ ബെലി , ദൈവമേ നുറുങ്ങിയ ഹൃദയത്തെ അങ്ങ് നിരസിക്കുകയില്ല." (സങ്കീ 51:17.)...

Saturday, 5 October 2013

ആ വിരല്‍ തുമ്പില്‍ പിടയുമായിരുന്ന ജീവന്‍




ദൈവപരിപാലന അനുഭവിച്ചറിഞ്ഞവര്‍ ക്ക്, അതിന്റെ ആഴം വര്‍ണ്ണിക്കാന്‍ വാക്കുകളുണ്ടാവില്ല. കാരണം, അത്ര അഗാധമാ ണത്. മനുഷ്യന് അസാധ്യമായ കാര്യങ്ങളില്‍ ദൈവത്തിന്റെ വിരല്‍  നീളു ന്നു എന്നതിന്റെ അടയാളമാണത്. രണ്ടു വര്‍ഷം മുന്‍പ് ന്യൂസിലന്ഡിംല്‍ നിന്നുള്ള മൂന്ന് യുവാക്കള്‍ അനുഭവിച്ചറിഞ്ഞതും ഈ ദൈവപരിപാലന തന്നെയെന്ന് ഒരുനാട് മുഴുവന്‍ വിളിച്ചോതുന്നു.

ന്യൂസിലന്ഡി ലെ ടോക്കിയോവില്‍ നി ന്നുള്ള 15 വയസുകാരായ എഡ്വേനി നസാബു, സാമു പെലേസ്, ഫിലി ഫിലി എന്നിവര്‍ ചെറിയൊരു അലുമിനിയം ബോട്ടില്‍ വീട്ടില്‍ നിന്നും അടുത്തൊരു പ്രദേശത്തേ ക്ക് പോകുമ്പോള്‍ എങ്ങനെയോ അപകടത്തില്‌പ്പെകടുകയായിരുന്നു. വഴിതെറ്റി നീ ങ്ങിയ അവരുടെ ബോട്ട് തീരപ്രദേശത്തുനിന്നും ദക്ഷിണ ശാന്ത സമുദ്രതീരത്തിലെ വിദൂരതയിലാണ് എത്തിയത്. അപ്പോള്‍ മു തല്‍ കുട്ടികളെക്കുറിച്ച് വീട്ടുകാരും നാട്ടുകാരും സാധ്യമായ എല്ലാ അന്വേഷണങ്ങളും നടത്തിയെങ്കിലും കണ്ടെത്താനായില്ല. പക്ഷേ, സമുദ്രത്തിലെ ഓളപ്പരപ്പില്‍ നിയന്ത്രണംവിട്ട ബോട്ടില്‍ അവര്‍ നടുക്കടലില്‍ അലയുകയാണെന്നുള്ള യാഥാര്ത്ഥ്യം അപ്പോഴാരും തിരിച്ചറിഞ്ഞില്ല.
രണ്ടാഴ്ച കഴിഞ്ഞിട്ടും കുട്ടികളെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചില്ല. സാധ്യമായ എല്ലാ അന്വേഷണവും പോലീസും തിരച്ചില്‍ സേനയും നാട്ടുകാരും ചേര്ന്ന്വ നടത്തി. എന്നിട്ടും ആശാവഹമായ യാതൊരു പുരോഗതിയും ഉണ്ടാകാതായപ്പോള്‍ അവര്‍ മരണമടഞ്ഞുവെന്ന് നാട്ടില്‍ വാര്ത്തതപരന്നു. അതോടെ ദുഃഖാര്ത്തരായ കുടുംബാംഗങ്ങള്‍ മരണാനന്തര ചടങ്ങുകളും നടത്തി.

കരകാണാക്കടലിന്റെ ഓളവും അതിശക്തമായ കാറ്റിന്റെ മര്മ്മകരവും മാത്രം കേട്ട് കുട്ടികള്‍ അപ്പോള്‍ നടുക്കടലില്‍ ഉണ്ടായിരുന്നു. കുടിവെള്ളമോ ഭക്ഷണമോ ഇല്ലാതെ അവര്‍ ക്ലേശിക്കുകയായിരുന്നു. രക്ഷയ്ക്കുവേണ്ടി ഉറക്കെ അവര്‍ നിലവിളിച്ചെങ്കിലും കുട്ടികളുടെ രക്ഷയ്‌ക്കെത്താന്‍ ആരും ഉണ്ടായിരുന്നില്ല. പക്ഷേ, പ്രത്യാശ കൈവിടാതെ, ദൈവം തങ്ങളെ രക്ഷിക്കുമെന്ന് അവര്‍ ഹൃദയത്തില്‍ ഉറച്ചു വിശ്വസിച്ചു. വെള്ളത്തിലൂടെ ഇടയ്ക്ക് ഒഴുകിവരുന്ന തേങ്ങകളും ബോട്ടിലുണ്ടായിരുന്ന അല്പം കുടിവെള്ളവുമാണ് അവരുടെ ജീവന്‍ നിലനിര്ത്തിഉയത്.

ദിനരാത്രങ്ങള്‍ കടന്നു പോയി. ഒടുവില്‍ അമ്പതാം ദിനമാണ് ഒരു മത്സ്യബന്ധന ബോട്ട് അവര്ക്ക്  തുണയായി എത്തുന്നത്. 'സാന്സിബ കാനു' എന്ന ആ മത്സ്യബന്ധന ബോട്ടിന്റെ ക്യാപ്റ്റന്‍ ടാലി ഫ്രെഡി തീര്ത്തും യാദൃച്ഛികമായി ആഴക്കടലില്‍ ആ ചെറുവള്ളം കണ്ടെത്തുകയായിരുന്നു. ഫ്രെഡി അത്ഭുതത്തോടെ ബോട്ട് അവരു ടെ അടുത്തേക്ക് കൊണ്ടുവന്നു. ജീവനുവേണ്ടിയുള്ള ആ യുവാക്കളുടെ പാരവ ശ്യം അദ്ദേഹം കണ്ടു.
എന്നാല്‍ ഈ അമ്പതുദിനങ്ങള്‍ ആഴക്കടലില്‍ ഈ കുട്ടികള്‍ എങ്ങനെ ജീവന്‍ നിലനിര്ത്തി എന്നുള്ളത് അദ്ദേഹത്തിനും സഹജീവനക്കാര്ക്കും അത്ഭുതമായിരുന്നു. ദൈവമാണ് ആ തീരം വഴി തങ്ങളുടെ ബോട്ടിനെ നയിച്ചതെന്ന് ഫ്രെഡി ഉറച്ച് വിശ്വസിക്കുന്നു. കാരണം, അമേരിക്കയില്‍ ച രക്കിറക്കേണ്ട ബോട്ട് ന്യൂസിലന്ഡ്യ തീരത്തുകൂടി പോകാന്‍ ഹൃദയത്തിലാരോ മന്ത്രിക്കുന്നതുപോലെ ക്യാപ്റ്റനു തോന്നിയത്രേ. അത് ദൈവപരിപാലനയെന്ന് കുട്ടികളും ബോട്ടുജീവനക്കാരും, ന്യൂസിലന്റി ലെ തീരപ്രദേശത്തുള്ളവരും ഉറച്ചു വിശ്വസിക്കുന്നു. ഒക്‌ടോബര്‍ ആറു മുതല്‍ ഇ ക്കഴിഞ്ഞ നവംബര്‍ 25 വരെയുള്ള ഓരോ ദിനങ്ങളും ദൈവപരിപാലന തങ്ങളുടെ ജീവിതത്തില്‍ അനുഭവിച്ചറിഞ്ഞ ദിനങ്ങളാണെന്ന് കുട്ടികള്‍ പറയുന്നു.
``ഞങ്ങളെ രക്ഷിച്ചത്‌ ദൈവമാണ്‌. കടലാഴങ്ങളില്‍ ദൈവപരിപാലനയാണ്‌ ഞങ്ങ ള്‍ അനുഭവിച്ചറിഞ്ഞത്‌. ഓളപ്പരപ്പില്‍ ഞങ്ങള്‍ കേട്ടത്‌ ദൈവത്തിന്റെ സം ഗീത വും. `മൃതരായ' ഞങ്ങളെ അവിടുന്ന്‌ ജീവനിലേക്ക്‌ നയിച്ചിരിക്കുന്നു.'' ' യുവാക്കളുടെ പ്രത്യാശ കലര്ന്ന വാക്കുകള്‍ ലോകത്തിനും വിശ്വാസവെളിച്ചമായിത്തീരുകയാണ്.

ജീവിതവ്യഗ്രതകള്ക്കി്ടയില്‍ പ്രതികൂലങ്ങളുണ്ടാകുമ്പോള്‍ ദൈവപരിപാലന നമു ക്കു വ്യക്തമാകണമെന്നില്ല. എന്നാല്‍ വി ശുദ്ധ ജോസഫ് കൊത്തലൊംഗോ പറയു ന്നു: "ദൈവപരിപാലന ഇന്നത്തെപ്പോലെതന്നെയാണ് നാളെയും അടുത്ത ആഴ്ചയിലും ഭാവിയിലും. ആകയാല്‍, യാതൊരു കാരണവശാലും ഭയപ്പെടേണ്ടതില്ല. ദൈവത്തില്‍ ആശ്രയിച്ച് മുന്നോട്ടു പോവുക.'' സ്വാശ്രയം ഉപേക്ഷിച്ച് ദൈവാശ്രയത്തിലേക്ക് നോക്കുന്നവര്ക്ക്  പരാജയം രുചിക്കേണ്ടി വരികയില്ല. ഇനി തോല്‍വിയെ അഭിമുഖീകരിക്കേണ്ടിവന്നാലും അത് ദൈവം നല്കുന്നു എന്ന ബോധ്യമാണ് അവരിലുണ്ടായിരിക്കുക.
ദൈവപരിപാലനയിലുള്ള നിരന്തര ആ ശ്രയത്തെ വിശ്വാസത്തിന്റെ അടിസ്ഥാന ശിലയായി വിശേഷിപ്പിക്കാം. ദൈവം കരുതുകയും സംരക്ഷിക്കുകയും ചെയ്യുമെന്നുള്ള തിരിച്ചറിവാണത്. എന്നാല്‍ സ്വന്തം ശക്തിയിലും കഴിവിലും അമിതാശ്രയം തേടുന്നവര്ക്ക്  ദൈവപരിപാലനയെന്തെ ന്ന് വ്യക്തമാകണമെന്നില്ല...

വിശുദ്ധ ഗ്രന്ഥത്തില്‍ ദൈവപരിപാലന വ്യക്തമാകുന്ന ധാരാളം സംഭവങ്ങളുണ്ട്. ദാരിയൂസ് രാജാവിനെ തെറ്റിദ്ധരിപ്പിച്ച് ദേശാധിപതികള്‍ ദാനിയേലിനെ സിംഹക്കുഴിയില്‍ തള്ളിയിടുന്നത് ഒരുദാഹരണം. തന്റെ മുമ്പില്‍ ഞാന്‍ കുറ്റമറ്റവനാണെന്ന് കണ്ടതിനാല്‍ എന്റെ ദൈവം ദൂതനെ അയച്ച് സിംഹങ്ങളുടെ വായ് അടച്ചു. അവ എന്നെ ഉപദ്രവിച്ചില്ല'' (ദാനി. 6:22). ദാനിയേല്‍ തനിക്ക് ലഭിച്ച ദൈവപരിപാലന ഏറ്റ് പറയുന്നു. കാക്കയില്‌നിന്നും അപ്പം സ്വീകരിച്ച് ജീവന്‍ നിലനിര്‍ത്തിയ ഏലിയാ, ദൈവത്തി ല്‍ ആശ്രയിച്ച് ജീവിച്ച ജോബ്, ശത്രുക്കള്‍ ക്കുമുമ്പില്‍ കരമുയര്‍ത്തി  പ്രാര്‍ത്ഥിച്ച മോശ.. ഈ നിര ഇങ്ങനെ നീളുന്നു.
ദൈവാശ്രയത്തെ വിശ്വാസാനുഭവമാക്കി ജീവിക്കുന്ന എത്രയോ വ്യക്തികളും സമൂഹങ്ങളും നമുക്കിടയിലുണ്ട്. ലിറ്റില്‍ സെര്‍വന്റ്‌സ് ഓഫ് ദ ഡിവൈന്‍ പ്രോവിഡന്‍സ്' എന്ന സന്യാസ സമൂഹത്തിന്റെ സ്ഥാ പകയായ സിസ്റ്റര്‍ മേരി ലിറ്റി തന്റെ ജീവി തം പണിതുയര്ത്തി യിരിക്കുന്നതുതന്നെ ദൈവപരിപാലനയിലാണെന്ന് ഓര്മിപ്പിക്കുന്നു. ജീവിതത്തില്‍ സംഭവിക്കുന്ന ഓരോ ചെറിയ കാര്യങ്ങളും ദൈവത്തിന്റെ പരിപാലനയാണെന്ന് സിസ്റ്റര്‍ പറയുന്നു.
ഇതുപോലെ കേരളത്തിലുടനീളം ആയിരക്കണക്കിന് നിരാംലബരെ സംരക്ഷിക്കു ന്ന സ്ഥാപനങ്ങളില്ലേ? ഓരോദിവസവും ചിലവഴിക്കേണ്ട തുക ഇവരാരും സംഭരിച്ചിട്ടില്ല. എന്നാല്‍ അത്ഭുതകരമായി ഈ സ്ഥാപനങ്ങളെല്ലാം ഒരു കുറവുമില്ലാതെ നയിക്കപ്പെടുന്നത് ദൈവപരിപാലനയുടെ പ്രത്യക്ഷഅടയാളമായി കാണരുതോ?

ആകുലരും നിരാശരും ഭാവിയെക്കുറിച്ച് ഉത്ക്കണ്ഠയോടെ നീങ്ങുന്നവരും ദൈവാശ്രയബോധ്യമില്ലാത്തവരാണ്. ദൈവകരങ്ങളില്‍ പൂര്‌ണോമായി സമര്പ്പിപക്കുന്നവരെ ദൈവംതന്നെ വഴി നടത്തും.
പ്രശസ്ത കവിയും ഗായകനുമായിരുന്ന ഐറാ ഡി. സാങ്കേയുടെ ജീവിതത്തില്‍ ഒരു അനുഭവം വിവരിക്കുന്നുണ്ട്. ഒരിക്കല്‍ അദ്ദേഹം കപ്പലില്‍ യാത്ര ചെയ്യുകയായിരുന്നു. പ്രശസ്തനായിരുന്നതുകൊണ്ട് യാത്രക്കാരില്‍ ചിലര്‍ അദ്ദേഹത്തോട് ഒരു ഗാനം ആലപിക്കുവാന്‍ ആവശ്യപ്പെട്ടു. അവരുടെ നിര്ബന്ധത്തിനു വഴങ്ങി അദ്ദേഹം 'ഇടയന്റെ സംരക്ഷണയില്‍ അടിയനെ വഴി നടത്തൂ...'' എന്നു തുടങ്ങുന്ന പ്രശസ്തമായ ഗാനം ആലപിച്ചു. പാടിക്കഴിഞ്ഞപ്പോള്‍ ശ്രോതാക്കളില്‍ ഒരാള്‍ വികാരഭരിതനായി മുന്നോട്ടു വന്ന് സാങ്കേയോടു ചോദിച്ചു: സുഹൃത്തേ, താങ്കള്‍ ഒരു പട്ടാളക്കാരനായിരുന്നോ?

"അതെ,'' സാങ്കേ പറഞ്ഞു.
"മേരിലാന്റില്‍ ശത്രുസൈന്യത്തിനെതി രെ താങ്കള്‍ ഒരിക്കല്‍ കാവല്‍ നിന്നത് ഓര്‍ മിക്കുന്നുവോ?''
സാങ്കേയുടെ ഓര്മതകള്‍ ആ കാലത്തിലേ ക്ക് പോയി. "ശരിയാണ്, ഞാന്‍ ഓര്ക്കുന്നു. എന്താണ് താങ്കള്‍ ഇതേപ്പറ്റി ചോദിക്കാന്‍ കാരണം?''

അപരിചിതനായ ആ വ്യക്തി പറഞ്ഞു: "പട്ടാളവേഷത്തില്‍ അന്ന് രാത്രിയില്‍ കാവല്‍ നിന്നിരുന്ന താങ്കളെ ഞാന്‍ കണ്ടു. ശത്രുസൈന്യത്തെ തുരത്താന്‍ നിയോഗിക്കപ്പെട്ട ഒരു സൈന്യാധിപനായിരുന്നു ഞാനും. നമ്മള്‍ പരസ്പരം ശത്രുക്കള്‍. എന്റെ തോക്ക് നിങ്ങളുടെ നേരെ ഉയര്ന്നു്. കാഞ്ചി വലിക്കാന്‍ തുടങ്ങിയപ്പോഴാണ് ഒരു ഗാനത്തിന്റെ ഈരടികള്‍ ഞാന്‍ ശ്രദ്ധിച്ചത്. അത് താങ്കളിപ്പോള്‍ പാടിയ ഗാനം തന്നെയായിരുന്നു. ആ പാട്ട് എന്റെ ഹൃദയത്തെ ആര്ദ്ര്മാക്കി. എന്നെ മടിയില്‍ ഇ രുത്തി അമ്മ പാടാറുള്ള പാട്ടാണിത്. എന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി. നിശബ്ദനായി ഞാന്‍ എന്റെ കൂടാരത്തിലേക്ക് തിരിച്ചുപോയി. അന്ന് രാത്രി മുഴുവന്‍ എന്റെ ദൈവത്തെക്കുറിച്ചുള്ള ചിന്തയില്‍ ഞാന്‍ മുഴുകി.
സാങ്കേ ദൈവപരിപാലനയുടെ ആഴം തിരിച്ചറിഞ്ഞ നിമിഷമായിരുന്നു അത്. കണ്ണീരോടെ അദ്ദേഹം ആ മനുഷ്യനെ കെട്ടിപ്പുണര്ന്നു .

ദൈവത്തിന്റെ സംരക്ഷണത്തിന് ഒരിക്കലും കുറവുണ്ടാകുന്നില്ല. അവിടുന്ന് തക്കസമയത്ത് ഇടപെടുകതന്നെ ചെയ്യും. തീര്‍ത്തും അപ്രതീക്ഷിതമായ സമയങ്ങളിലും അപരിചിതരിലൂടെയും അവിടുന്ന് പ്രവര്‍ ത്തിക്കും. പ്രാര്‍ത്ഥനയില്‍ കര്‍ത്താവിനോട് ചേര്ന്നിരിക്കുക മാത്രമേ നാം ചെയ്യേണ്ടതുള്ളു. സഹനങ്ങളും പ്രതികൂലങ്ങളും തുടര്ച്ചളയായി നേരിടേണ്ടിവന്നാലും പതറിപ്പോകരുതെന്ന് മാത്രം. ദൈവം നമ്മെ കരുതുന്നുണ്ടെന്ന് നാം തിരിച്ചറിയണം.
തുടര്ച്ചയായി പ്രതികൂലങ്ങളെ നേരിടേണ്ടിവന്നപ്പോഴും ദൈവപരിപാലനയില്‍ ആശ്രയിച്ച റോസ് കെന്നഡിയെക്കുറിച്ച് 'പരേഡ് മാഗസിന്‍' ഒരു അഭിമുഖം പ്രസിദ്ധീകരിച്ചിരുന്നു. അതില്‍ അവരിങ്ങനെ പറഞ്ഞു.
'എന്റെ മൂത്ത മകന്‍ ജോസഫ് കെന്നഡി രണ്ടാം ലോകമഹായുദ്ധത്തില്‍ മരണമടഞ്ഞു. മൂത്തമകള്‍ റോസ് മേരി മാനസിക രോഗിയായി. മറ്റൊരു മകള്‍ കാതറിന്‍ വി മാനാപകടത്തില്‍ മരിച്ചു. അമേരിക്കന്‍ പ്രസിഡന്റായിരിക്കുമ്പോഴാണ് മകന്‍ ജോണ്‍ കെന്നഡിയും തുടര്ന്ന്  റോബര്ട്ട്  കെന്നഡിയും വധിക്കപ്പെടുന്നത്. അധികം വൈ കാതെ ഭര്ത്താ്വ് ജോസഫ് കെന്നഡിയും മരണമടഞ്ഞു. ഈ ദുരന്തങ്ങളെല്ലാം ഏറ്റുവാങ്ങിയിട്ടും ഞാന്‍ തളരാതിരുന്നത് ദൈ വപരിപാലനയിലുള്ള ഉത്തമബോധ്യം ഒന്നുകൊണ്ടുമാത്രമാണ്. ദൈവം കാത്തു പരിപാലിക്കുന്നവര്ക്ക്  ദുരന്തങ്ങളുണ്ടാവും; എങ്കിലും അവര്‍ തളരുന്നില്ല. കാരണം ദൈവം അവരെ ഉറ്റു നോക്കിയിരിക്കുന്നു.'' ഈ വാക്കുകള്‍ ദൈവാശ്രയബോധത്തിലേക്ക് ആയിരക്കണക്കിന് വ്യക്തികളെ ആനയിച്ചുവെന്ന് മാഗസിന്റെ ഓഫീസില്‍ ലഭിച്ച പ്രതികരണങ്ങളില്‌നികന്ന് വ്യ ക്തമാകുമായിരുന്നു.

അതെ, ദൈവം അറിയാതെ നമ്മുടെ ജീവിതത്തില്‍ ഒന്നും സംഭവിക്കുന്നില്ല എന്ന ബോധ്യത്തിലേക്കും ദൈവപരിപാലനയുടെ ആഴങ്ങളിലേക്കും നമുക്ക് കടന്നുവരാം. അപ്പോള്‍ പ്രതികൂലങ്ങള്‍ അനുകൂലങ്ങളാകുന്നതും വൈതരണികള്‍ അനുഗ്രഹങ്ങളാകുന്നതും നമുക്ക് ബോധ്യപ്പെടും.


No comments:

Post a Comment

Related Posts Plugin for WordPress, Blogger...
അവന്‍ ആശുദധാത്‌മാക്കളെ വചനം കൊണ്ട് പുറത്താക്കുകയും , എല്ലാ രോഗികളെയും സുഖപ്പെടുത്തുകയും ചെയ്തു (മത്തായി 8 .16 ).... എന്റെ അടുത്ത് വന്നു എന്റെ വചനം കേള്‍ക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നവന്‍ ആര്‍ക്കു സദൃശ്യന്‍ എന്ന് ഞാന്‍ വക്തമാക്കാം .. 48 ആഴത്തില്‍ കുഴിച്ചു പാറമേല്‍ അടിസ്ഥാനമിട്ടു വീട് പണിത മനുഷ്യനോടു സദൃശ്യന്‍ ആണ് അവന്‍ .വെള്ളപ്പൊക്കം ഉണ്ടാകുകയും ഒഴുക്ക് അതിന്മേല്‍ ആഞ്ഞടിക്കുകയും ചെയ്തു .എന്നാല്‍ ആ വീടിനെ ഇളക്കാന്‍ കഴിഞ്ഞില്ല. എന്തെന്നാല്‍ അത് ബലിഷ്ടമായി പണിയപ്പെട്ടിരുന്നു. (ലുക്കാ 6 47-48)...."വിശ്വസിച്ചുകൊണ്ടു പ്രാര്‍ത്ഥനയില്‍ നിങ്ങള്‍ ആവശ്യപ്പെടുന്നതെല്ലാം നിങ്ങള്‍ക്ക്‌ ലഭിക്കും. " മത്താ. 21:22