നിങ്ങള്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ കപടനാട്യക്കാരെപ്പോലെ ആകരുതു,അവര്‍ മറ്റുള്ളവരെ കാണിക്കാന്‍വേണ്ടി സിനഗോകുകളിലും തെരുവീഥികളുടെ കോണുകളിലും നിന്നു പ്രാര്‍ത്തിക്കാന്‍ ഇഷ്ടപ്പെടുന്നു,സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു അവര്‍ക്ക് പ്രതിഫലം ലഭിച്ചുകഴിഞ്ഞു,എന്നാല്‍ നീ പ്രാര്‍ത്ഥിക്കുമ്പോള്‍ നിന്റെ മുറിയില്‍ കടന്നു,കതകടച്ചു,രഹസ്യമായി നിന്റെ പിതാവ്നോട് പ്രാര്‍ത്ഥിക്കുക,രഹസ്യങ്ങള്‍ അറിയുന്ന പിതാവ് നിനക്കു പ്രതിഫലം നല്കും.പ്രാര്‍ത്ഥിക്കുമ്പോള്‍ വിജാതീയരെപ്പോലെ നിങ്ങള്‍ അതിഭാഷണം ചെയ്യരുതു അതിഭാഷണംവഴി തങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കുമെന്ന് അവര്‍ കരുതുന്നു.നിങ്ങള്‍ അവരെപ്പോലെ ആകരുതു നിങ്ങള്‍ ചോദിക്കുന്നതിനുമുമ്പുതന്നെ നിങ്ങളുടെ ആവശ്യം നിങ്ങളുടെ പിതാവ് അറിയുന്നു, നിങ്ങള്‍ ഇപ്രകാരം പ്രാര്‍ത്ഥിക്കുവിന്‍;സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ അങ്ങയുടെ നാമം പൂജിതമാകണമേ,അങ്ങയുടെ ഹിതം സ്വര്‍ഗ്ഗത്തിലെപ്പോലെ ഭൂമിയിലുമാകണമേ,അന്നന്നുവേണ്ട ആഹാരം ഇന്ന് ഞങ്ങള്‍ക്ക് നല്‍കണമേ,ഞങ്ങളുടെ കടക്കാരോടു ഞങ്ങള്‍ ക്ഷമിച്ചതുപോലെ ഞങ്ങളുടെ കടങ്ങളും ഞങ്ങളോടു ക്ഷമിക്കണമേ.ഞങ്ങളെ പ്രലോഭനത്തില്‍ ഉള്‍പ്പെടുത്തരുതേ,തിന്‍മയില്‍നിന്നു ഞങ്ങളെ രക്ഷിക്കണമേ.മറ്റുള്ളവരുടെ തെറ്റുകള്‍ നിങ്ങള്‍ ക്ഷമിക്കുമെങ്കില്‍ സ്വര്‍ഗ്ഗസ്ഥനായ നിങ്ങളുടെ പിതാവ് നിങ്ങളോടും ക്ഷമിക്കും.മറ്റുള്ളവരോട് നിങ്ങള്‍ ക്ഷമിക്കുകയില്ലെങ്കില്‍ നിങ്ങളുടെ പിതാവ് നിങ്ങളുടെ തെറ്റുകളും ക്ഷമിക്കുകയില്ല.
മത്തായി 6 : 5-15
വക്തിപരമായ പ്രാര്‍ത്ഥനയുടെ പ്രാധാന്യം വക്തമാക്കുന്ന ഒരു വചന ഭാഗമാണിത് .സമൂഹമായ ആരാധനയോടൊപ്പം തന്നെ വക്തിപരമായ പ്രാര്‍ത്ഥനയും വളരെ ആവശ്യമാണ്.നിന്‍റെ ഹൃദയ വ്യാപാരങ്ങളെ വിവേചിച്ചു അറിയുന്ന നിന്‍റെ കര്‍ത്താവു എന്ന് സങ്കീര്‍ത്തകന്‍ പറഞ്ഞത് ശരി വക്കുന്ന ഒരു ഭാഗം കൂടി ആണ് ഇത് .
ഈ വചന ഭാഗം കടന്നു പോകുമ്പോള്‍ ചിലര്‍ക്ക് സമൂഹമായ ആരാധനാ ആവശ്യമില്ല എന്നാ തെറ്റായ ബോധ്യം വരാറുണ്ട് ..എന്നാല്‍ ഇസ്രയേല്‍ ജനം മുതല്‍ ആദിമ ക്രൈസ്തവ സമൂഹം വരെ കൂട്ടായ ആരാധനാ ദൈവം ആഗ്രഹിക്കുന്നു എന്നത് ശരി വക്കുന്നു .മാത്രവും അല്ല ഈ വചനഭാഗത്തില്‍ തന്നെ പറഞ്ഞിരിക്കുന്ന " ഞങ്ങളുടെ " എന്നാ പദവും അത് തന്നെ ആണല്ലോ വക്തമാക്കുന്നത് ..
സമൂഹമായ ആരാധനയോടൊപ്പം തന്നെ കര്‍ത്താവുമായി വക്തിപരമായ ഒരു ബന്ധം സ്ഥാപിക്കുന്നതിനെ പറ്റി ആണ് ഈ വചന ഭാഗം പറയുന്നത് .അതോടൊപ്പം തന്നെ സമൂഹത്തിലെ തെറ്റായ പ്രവണതകളെ രൂക്ഷമായ ഭാഷയില്‍ കര്‍ത്താവു വിമര്ശിക്കുന്നും ഉണ്ട് . പ്രാര്‍ത്ഥന എന്നത് സമൂഹമായോ വക്തിപരമായോ എന്തുമാകട്ടെ അത് നിന്‍റെ സൃഷ്ട്ടവുമായി നീ നടത്തുന്ന സംസാരമാണ് ..അത് നിന്‍റെ രക്ഷക്ക് ഉതുകണമെങ്കില്‍ നീ മനുഷ്യരുടെ അല്ല ദൈവത്തിന്‍റെ പ്രീതിക്കായി അത് അര്‍പ്പിക്കണം ..മനുഷ്യരുടെ പ്രീതിക്ക് നല്ല പേരിനു വേണ്ടി പ്രാര്‍ത്ഥിക്കു ന്നതായി നടിക്കുന്നവര്‍ ചെയുന്നത് കായേന്‍ ന്‍റെ ബലി ആണെന്ന് മറക്കാതെ ഇരിക്കുക ..അതില്‍ ദൈവം പ്രസാധിക്കാതെ ഇരുന്നത് പോലെ കാപട്യത്തോടെ അര്‍പ്പിക്കുന്ന പ്രാര്‍ത്ഥനകള്‍ക്കും ബലം ലഭിക്കുന്നില്ല..
ക്രൈസ്തവലോകത്തെ ഏറ്റവും പേരുകേട്ട പ്രാർത്ഥനയാണ് കർത്തൃപ്രാർത്ഥന. സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ എന്നും അറിയപ്പെടുന്ന ഈ പ്രാർത്ഥന, 2007-ആം ആണ്ടിലെ ഉയിർപ്പുഞായറാഴ്ച വിവിധക്രിസ്തീയവിഭാഗങ്ങളിൽ ഉൾപ്പെട്ടവരായ ഇരുനൂറുകോടിയോളം മനുഷ്യർ നൂറുകണക്കിന് ഭാഷകളിൽ ചൊല്ലിയതായി കണക്കാക്കപ്പെട്ടു.ക്രിസ്തുമതത്തിലെ വിവിധവിഭാഗങ്ങളെ, ദൈവശാസ്ത്രപരവും അചാരാനുഷ്ഠാനപരവുമായ വ്യത്യാസങ്ങളെ മറികടന്ന് ഒന്നിപ്പിക്കുന്ന ചരടാണ് ഈ പ്രാർത്ഥനയെന്നുപോലും ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്.
കർത്തൃപ്രാർത്ഥനയുടെ രണ്ടുപാഠങ്ങൾ പുതിയ നിയമത്തിലുണ്ട്. മത്തായിയുടെ സുവിശേഷത്തിലെ പാഠം (മത്തായി 6:9–13) ഗിരിപ്രഭാഷണത്തിൽ യേശു പ്രകടനപരമായ പ്രാർത്ഥനയെ വിമർശിക്കുന്ന സന്ദർഭത്തിലും ലൂക്കായുടെ സുവിശേഷത്തിലെ പാഠം (ലൂക്കാ 11:2-4) തങ്ങളെ പ്രാർത്ഥിക്കാൻ പഠിപ്പിക്കണമെന്ന ശിഷ്യന്മാരുടെ അപേക്ഷയോടുള്ള യേശുവിന്റെ പ്രതികരണമായുമാണ്. മറ്റുള്ളവരുടെ മുൻപിൽ ഭക്തരായി കാണപ്പെടാൻ വേണ്ടിയുള്ള പ്രാർത്ഥനയെ യേശു വിമർശിക്കുന്ന ഗിരിപ്രഭാഷണഭാഗത്താണ് മത്തായിയുടെ സുവിശേഷത്തിൽ കർത്തൃപ്രാർത്ഥന. "നിങ്ങൾ ഇങ്ങനെ പ്രാർത്ഥിക്കുവിൻ" എന്ന മുഖവുരയെ തുടർന്ന് യേശു ഈ പ്രാർത്ഥന പഠിപ്പിക്കുന്നതായാണ് മത്തായി ചിത്രീകരിച്ചിരിക്കുന്നത്.
ക്രിസ്ത്യന്‍ ആത്മീയത അനുസരിച്ച് ഒരു പ്രാര്‍ത്തനയ്ക്ക് പ്രധാനമയും നാലു ഭാഗങ്ങളാണുള്ളത്:
1. ആരാധന(Adoration): ദൈവത്തേയും അവിടുത്തേ മഹത്വത്തേയും സ്മരിച്ച് ആരാധിക്കുകയും സ്തുതിക്കുകയും ചെയ്യുന്നു.
2. പശ്ചാത്താപവും പാപപ്പൊറുതി യാചിക്കലും (Act of Repentence): ചെയ്തു പോയ തെറ്റുകളേറ്റു പറയുകയും മാപ്പപേക്ഷിക്കുകയും ചെയ്യുന്നു.
3. നന്ദിയര്‍പ്പണം (Thanks Giving): അനുഗ്രഹങ്ങള്‍ക്ക് നന്ദി പറയുന്നു.
4. അപേക്ഷകളും മാധ്യസ്ഥ സഹായവും (Supplication and Intercession): ആവശ്യങ്ങള്‍ നിറവേറ്റാനായി അപേക്ഷിക്കുന്നു.
ഇവയെല്ലാം പൂര്‍ണ്ണമായിട്ടല്ലെങ്കില്‍ തന്നെയും ഉള്‍ക്കൊള്ളിച്ചിരിക്കുന്ന പ്രാര്‍ത്ഥനയാണു ഇത്. "സ്വര്‍ഗസ്ഥനായ ഞങ്ങളുടെ പിതാവേ അങ്ങയുടെ നാമം പൂജിതമാകണമേ" എന്ന ഭാഗം ദൈവത്തേ സ്തുതിക്കുന്നതാണു. "ഞങ്ങളോട് തെറ്റു ചെയ്യുന്നവരോട് ഞങ്ങള്‍ ക്ഷമിക്കുന്നത് പോലേ ഞങ്ങളുടെ തെറ്റുകളും ക്ഷമിക്കേണമേ" എന്നത് അനുതാപത്തിന്റേയും, "അന്നന്നു വേണ്ടുന്ന ആഹാരം ഇന്നും നല്‍കണമേ" എന്നത് അപേക്ഷകളുടെയും ഭാവമുള്‍ക്കൊള്ളുന്ന ഭാഗങ്ങളാണു. ഓരോ വരികളേയും ഉദ്ധരിച്ച് അവയുടെ വ്യാഖാനങ്ങളും നിലവിലുണ്ട്. മദര്‍ തെരേസ പറയുന്നത് സ്വര്‍ഗഥനായ ഞങ്ങളുടെ പിതാവേ എന്ന വാചകത്തിന്റെ അന്തരാര്‍ത്ഥങ്ങളേക്കുറിച്ച് ധ്യാനിക്കുവാന്‍ ദിവസങ്ങള്‍ വേണ്ടി വരുമെന്നാണു.
"സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ"
"ഞങ്ങളുടെ പിതാവേ" എന്നത് ദൈവത്തിന്റെ സംബോധനയായി പുതിയ നിയമത്തിൽ മറ്റു പലയിടങ്ങളിലും ബൈബിളിൽ ഉൾപ്പെടാത്ത യഹൂദരചനകളിലും കാണാം.
മത്തായിയുടെ സുവിശേഷത്തിലെ പാഠത്തിൽ കർത്തൃപ്രാർത്ഥന തുടങ്ങുന്നത് 'ഞങ്ങൾ' എന്ന ബഹുവചനസർവ്വനാമത്തിലായതിനാൽ, സ്വകാര്യപ്രാർത്ഥനക്കെന്നതിനുപകരം സാമൂഹ്യമായ ആരാധനയിൽ ഉപയോഗിക്കാൻ വേണ്ടി നൽകപ്പെട്ടതാണിതെന്ന് അനുമാനിക്കാം. മറ്റൊരു തലത്തില്‍ ചിന്തിച്ചാല്‍ നീ പ്രാര്‍ഥിക്കുമ്പോള്‍ ഈ ലോകത്തെ മുഴുവനും ചേര്‍ത്ത് പിടിച്ചു പ്രാര്‍ത്ഥിക്കുക .നിന്റെ ഒപ്പം ഇല്ലെങ്കില്‍ പോലും നിന്റെ മാതാപിതാക്കളെ ജീവിത പങ്കാളിയെ ,കുട്ടികളെ ,ജോലിയെ ,സഹ പ്രവര്‍ത്തകരെ ,അയല്‍കാരെ ,ശത്രുകളെ ,സ്നേഹിതരെ ,അറിയാത്തവരെ എല്ലാവരെയും ചേര്‍ത്ത് പിടിച്ചു വിളിക്കുക സ്വര്‍ഗ്ഗസ്ഥനായ ഞങളുടെ പിതാവേ ....ഇങ്ങനെ ചെയ്യുമ്പോള്‍ രണ്ടു കാര്യങ്ങള്‍ ആണ് നടക്കുക ..ഒന്ന് എന്റെ സ്വന്തം പിതാവായി എന്റെ ദൈവത്തെ അംഗീകരിക്കുന്നു ..രണ്ടു ഈ ലോകത്തെ മുഴുവന്‍ എന്റെ സ്വന്തം സഹോദരങ്ങള്‍ ആയി ഏറ്റു പറയുന്നു .. ....
"നിന്റെ നാമം പൂജിതമാകണമേ"
ദൈവത്തെ സംബോധനചെയ്തശേഷം പ്രാർത്ഥന തുടങ്ങുന്നത് സിനഗോഗുകളിലെ ദൈനംദിനപ്രാർത്ഥനയായ കാദിഷിനെപ്പോലെ ദൈവനാമത്തെ മഹത്ത്വപ്പെടുത്തിക്കൊണ്ടാണ്. ദൈവത്തിന്റെ നാമം പൂജിതമാകണം എന്ന അപേക്ഷയുടെ അർത്ഥം, ദൈവം പൂജിതനാകണം എന്നു തന്നെയാണ്. നിന്റെ ദൈവമായ കര്‍ത്താവിനെ ആരാധിക്കുക എന്നാ കര്‍ത്താവിന്റെ കല്പനയുടെ പൂര്ത്തികരണം ആണ് ഈ വാചകത്തിലൂടെ ,,,കർത്തൃപ്രാർത്ഥനയെ യുഗാന്തപ്രതീക്ഷയുടെ (eschatological) പ്രാർത്ഥനയായി കരുതുന്നവർ, "നിന്റെ നാമം പൂജിതമാകണമേ" എന്നതിനെ, ദൈവം സർവരാലും പുകഴ്ത്തപ്പെടുന്ന അന്തിമയുഗത്തിന്റെ വരവിനുവേണ്ടിയുള്ള അപേക്ഷയായി കരുതുന്നു.
എങ്ങനെ ആണ് നിന്റെ അപ്പന്റെ നാമം പൂജിതമാകുന്നെ ..അത് നിന്നിലൂടെ തന്നെ ആണ് ..നല്ല മക്കളിലൂടെ ആണ് ഒരു അപ്പന്റെ നാമം മഹതപ്പെടുന്നെ..മക്കളുടെ സല്പ്രവര്തികളാണ് അപ്പന് സല്പേര് നല്‍ക്കുന്നത് ..അതിനാല്‍ അങ്ങയുടെ നാമം പൂജിതമാകനെ എന്ന് പറയുമ്പോള്‍ നമ്മുടെ പ്രവര്‍ത്തികള്‍ നമ്മുക്ക് വിലയിരുത്താം ..(നിന്നെ വഹിച്ച ഉദരവും നിന്നെ മുല ഊട്ടിയ മാറും എത്ര അനുഗ്രഹീതം )
"നിന്റെ രാജ്യം വരണമേ"
പുതിയ നിയമത്തിൽ മത്തായിയുടെ സുവിശേഷത്തിലാണ് യേശു ദൈവരാജ്യത്തെകുറിച്ച് ആദ്യമായി പറയുന്നതായി കാണപ്പെടുന്നത്. യേശു ശിഷ്യന്മാരെ പ്രാർത്ഥിക്കാൻ പഠിപ്പിച്ചപ്പോഴായിരുന്നു അത്. പഴയനിയമപുസ്തകമായ ദാനിയേലിലും ദൈവരാജ്യത്തെകുറിച്ചുള്ള പ്രവചനങ്ങൾ കാണാം. ഈ രാജാക്കന്മാരുടെ കാലത്തു സ്വർഗ്ഗസ്ഥനായ ദൈവം ഒരുനാളും നശിച്ചുപോകാത്ത ഒരു രാജത്വം സ്ഥാപിക്കും; ആ രാജത്വം വേറെ ഒരു ജാതിക്കു ഏല്പിക്കപ്പെടുകയില്ല; അതു ഈ രാജത്വങ്ങളെ ഒക്കെയും തകർത്തു നശിപ്പിക്കയും എന്നേക്കും നിലനിൽക്കയും ചെയ്യും.—ദാനിയേൽ 2:44
"ദൈവരാജ്യം വരണമേ" എന്ന അപേക്ഷക്ക് ക്രിസ്തുമതത്തേക്കാൾ പഴക്കമുണ്ടെന്നും വിശേഷമായ ഒരു ക്രിസ്തീയ വ്യാഖ്യാനത്തിന് ഉദ്ദേശിക്കപ്പെട്ടിട്ടുള്ളതല്ല അതെന്നും കരുതുന്ന പണ്ഡിതന്മാരുണ്ട്. സുവിശേഷപ്രഘോഷണ വിഭാഗങ്ങളിൽ പലതിന്റേയും വീക്ഷണം ഇതിനു നേർവിപരീതമാണ്. ക്രിസ്തുമത പ്രചാരണത്തിനുള്ള ആജ്ഞയായി അവർ ഈ അപേക്ഷയെ കാണുന്നു.
നിൻതിരുവിഷ്ടം നിറവേറണം"
ദൈവത്തിന്റെ ഇഷ്ടം നിറവേറാനുള്ള പ്രാർത്ഥനയെ ഭൂമിയിൽ ദൈവത്തിന്റെ വാഴ്ച നിലവിൽ വരണമെന്നോ മനുഷ്യർക്ക് ദൈവഹിതത്തിന് വഴങ്ങാനും ദൈവകല്പനകൾ അനുസരിക്കാനും മനസ്സുകൊടുക്കണമെന്നോ ഉള്ള അപേക്ഷയായി കാണാം. സുവിശേഷങ്ങളിലെ പാഠത്തിൽ "സ്വർഗത്തിലെപ്പോലെ ഭൂമിയിലും" എന്നുള്ളതിന്റെ അർത്ഥം ദൈവേഷ്ടത്തിന്റെ കാര്യത്തിൽ ഭൂമി സ്വർഗത്തെപ്പോലെ ആകണമെന്നോ, ഭൂമിയിലും സ്വർഗത്തിലും ദൈവേഷ്ടം നിറവേറണമെന്നോ ആകാം. ഭൂമി സ്വർഗത്തെപ്പോലെ ആകണമെന്നാണ് സാധാരണ വ്യാഖ്യാനം. മറ്റൊരു അര്‍ത്ഥതലത്തില്‍ നാം ചിന്തിച്ചാല്‍ നമ്മളെ കുറിച്ചുള്ള ദൈവ വിളി വെളിപ്പെടുത്തി തരു എന്നാ ഒരു അപേക്ഷയും കൂടി ഉണ്ടതില്‍ ..എന്റെ ജീവിതത്തിലെ ഈ ഓട്ടത്തില്‍ ഞാന്‍ ചെയ്തു തീര്‍ക്കണമെന്ന് നീ ആഗ്രഹിക്കുന്നത് എന്താണ് ?
"അന്നന്നെയപ്പം തരുക"
അന്നന്നുവേണ്ട ആഹാരം എന്നത് മരുഭൂമിയിലെ പ്രയാണത്തിനിടെ യഹൂദജനത്തിന് ഭക്ഷണമായി ദൈവം മന്ന നൽകിയ രീതിയെ പരാമർശിക്കുന്നതായി കരുതണം.ഓരോ ദിവസവും അന്നന്നേക്കു വേണ്ട മന്ന മാത്രമാണ് ഭക്ഷണത്തിനായി ശേഖരിക്കാൻ ദൈവം അനുവദിച്ചിരുന്നത്. അതിനാൽ ഓരോ പുതിയ ദിവസവും ഭക്ഷണം അന്നത്തെ ദൈവകാരുണ്യത്തെ ആശ്രയിച്ചായി. മനുഷ്യനെ പോലെ ജീവിക്കാനുള്ള സാഹചര്യം ഒരുക്കി തരാന്‍ നാം ദൈവത്തോട് ആവശ്യപ്പെടുകയാണ് ..ഒരു വക്തിക്ക് ജീവിക്കാനുള്ള ആത്മീയവും ഭൌധീകവും അയ അടിസ്ഥാന സൌകര്യങ്ങള്‍ ഒരുക്കി താ എന്ന് നാം പിതാവിനോട് ആവശ്യപെടുന്ന ഭാഗമാണിത് ..
"...ഞങ്ങളോടും ക്ഷമിക്ക"
അപ്പത്തിനുവേണ്ടിയുള്ള അപേക്ഷയ്ക്കുശേഷം മത്തായിയുടേയും ലൂക്കായുടേയും പാഠങ്ങളിൽ ചെറിയ ഭിന്നത കാണാം. സ്വന്തം കടക്കാരോട് അവർ ക്ഷമിക്കുന്നതുപോലെ മനുഷ്യരുടെ കടങ്ങൾ അവരോടും ക്ഷമിക്കണമെന്ന പ്രാർത്ഥനയാണ് മത്തായിയുടെ പാഠത്തിൽ. പരസ്പരം കടങ്ങൾ പൊറുക്കുന്നതുപോലെ മനുഷ്യരുടെ പാപങ്ങൾ ദൈവം പൊറുക്കണമെന്നാണ് ലൂക്കായുടെ പാഠത്തിൽ. കടങ്ങൾ എന്നതിന്റെ ക്രിയാരൂപം(ὀφείλετε) റോമാക്കാർക്കെഴുതിയ ലേഖനം 13:8-ലും മറ്റും ഉപയോഗിച്ചിരിക്കുന്നതിൽ നിന്ന്, ആ വാക്കിന് (ὀφειλήματα) എല്ലായ്പോഴും സാമ്പത്തികമായ അധമർണ്ണത എന്ന് അർത്ഥം വേണമെന്നില്ല എന്നു മനസ്സിലാക്കാം. അരമായ ഭാഷയിൽ 'കടം' എന്ന വാക്ക് പാപത്തെ സൂചിപ്പിക്കാനും ഉപയോഗിക്കാറുണ്ട്. ഈ പ്രാർത്ഥനയുടെ മൂലഭാഷ അരമായ അയിരുന്നിരിക്കാം എന്നതുതന്നെ ഇവിടെ മത്തായിയുടേയും ലൂക്കായുടേയും പാഠങ്ങൾ തമ്മിലുള്ള വ്യത്യാസത്തിന് വിശദീകരണമാണ്.
മറ്റൊരു അഭിപ്രായത്തിൽ 'പാപം' എന്നതിനു പകരം 'കടം'എന്നുപയോഗിച്ചിരിക്കുന്നത് നന്മപ്രവൃത്തികൾക്കുള്ള അവസരങ്ങൾ പാഴാക്കിക്കളയുന്നതിനെ സൂചിപ്പിക്കാനാണ്. ഇതിനെ, മത്തായിയുടെ സുവിശേഷത്തിലെ കോലാടുകളുടേയും ചെമ്മരിയാടുകളുടേയും ഉപമയ്ക്ക് സമാന്തരമായി വായിക്കുമ്പോള്‍ ആ ഉപമയിൽ കോലാടുകളുടെ ശിക്ഷാവിധിക്ക് ന്യായീകരണമാകുന്നത് തിന്മപ്രവൃത്തികളല്ല, നന്മചെയ്യാനും മറ്റുള്ളവരോട് സ്നേഹം പ്രകടിപ്പിക്കാനുമുള്ള അവസരങ്ങൾ പാഴാക്കിയതാണ്.(മത്തായി 25:31-46). നീ അളക്കുന്നത് കൊണ്ട് നിന്നെയും അളക്കപ്പെടും എന്നാ വചനത്തോട് ചേര്‍ത്ത് വായിക്കുക
"പ്രലോഭനത്തിൽ അകപ്പെടുത്തരുതേ"
പ്രലോഭനങ്ങൾ എന്നത് പ്രലോഭനം, പരീക്ഷ, പരിശോധന, പരീക്ഷണം എന്നൊക്കെ അർത്ഥമാകാം. അതിന്റെ പരമ്പരാഗത പരിഭാഷ പ്രലോഭനം എന്നാണ്. "ഞങ്ങളെ ഞങ്ങൾ തന്നെയോ സാത്താനോ പരീക്ഷണങ്ങളിൽ എത്തിക്കാൻ ഇടയാക്കരുതെ" എന്നാകാം ഇവിടെ അപേക്ഷ. അന്നന്നെ അപ്പത്തിനുവേണ്ടിയുള്ള അപേക്ഷക്ക് തൊട്ടുപിന്നാലെ വരുന്ന ഈ അഭ്യർത്ഥന, ഭൗതികസുഖങ്ങളുടെ ബന്ധനത്തിൽ പെടാതിരിക്കാനുള്ള പ്രാർത്ഥനയുമാകാം. യുഗസമാപ്തിയിൽ കഠിനമായ നിത്യശിക്ഷക്ക് വിധിക്കപ്പെടരുതേ എന്നാണ് ഇതിനർത്ഥമെന്ന് ഒരു വ്യാഖ്യാനമുണ്ട്.
"തിന്മയിൽ നിന്ന് രക്ഷിക്കുക"
അവസാനത്തെ അപേക്ഷ സാത്താനെ സംബന്ധിക്കുന്നതോ തിന്മയെ പൊതുവായി പരമർശിക്കുന്നതോ എന്ന കാര്യത്തിൽ പരിഭാഷകർക്കും പണ്ഡിതന്മാർക്കും ഇടയിൽ അഭിപ്രായൈക്യമില്ല. . ഗിരിപ്രഭാഷണവിവരണത്തിലെ കർത്തൃപ്രാർത്ഥനക്കുമുൻപുള്ള ഭാഗങ്ങളിൽ, സമാനപദം തിന്മയെ പൊതുവേ പരാമർശിക്കാനാണ് മത്തായി ഉപയോഗിച്ചിരിക്കുന്നതെങ്കിലും തുടർന്നുള്ള ഭാഗങ്ങളിൽ അദ്ദേഹത്തിന്റെ സുവിശേഷം സൂചിപ്പിക്കുന്നത് സാത്താനെയാണ്. തിന്മ എന്നതുകൊണ്ട് എന്താണുദ്ദേശിക്കുന്നതെന്ന കാര്യത്തിൽ അവ്യക്തതയുണ്ടെന്ന് സമ്മതിച്ച ജോൺ കാൽവിൻ, സാധ്യമായ അർത്ഥങ്ങൾ രണ്ടും തമ്മിൽ വലിയ വ്യത്യാസമൊന്നുമില്ലെന്നും അവ ഈ പ്രാർത്ഥനയുടെ വ്യാഖ്യാനത്തിൽ അപ്രസക്തമാണെന്നും അഭിപ്രായപ്പെട്ടു. തിന്മയിൽ നിന്ന് രക്ഷിക്കണം എന്ന അപേക്ഷക്ക് യോഹന്നാന്റെ സുവിശേഷത്തിലേയും (17:15) പൗലോസ് തെസ്സലോനിക്കർക്കെഴുതിയ രണ്ടാം ലേഖനത്തിലേയും ചില വാക്യങ്ങളോട് സാമ്യമുണ്ട്.
രാജ്യവും ശക്തിയും മഹത്ത്വവും നിന്റേതാകുന്നു"
. പഴയ യഹൂദ പ്രാർത്ഥനകളിൽ സമാപനസ്തുതി സാധാരണമായിരുന്നു. സാമൂഹ്യ ആരാധനക്കായി കർത്തൃപ്രാർത്ഥനയോട് കൂട്ടിച്ചേർക്കപ്പെട്ടതാകാം അത്. അങ്ങനെയെങ്കിൽ അതിന് മാതൃകയായത് ദിനവൃത്താന്തം ഒന്നാം പുസ്തകത്തിലെ 29:11 വാക്യമാകാം. മിക്കവാറും പണ്ഡിതന്മാർ സമാപനസ്തുതിയെ മത്തായിയുടെ സുവിശേഷത്തിന്റെ മൂലപാഠത്തിൽ ഉൾപ്പെടുന്നതായി കണക്കാക്കുകയോ പരിഭാഷകളിൽ ഉൾപ്പെടുത്തുകയോ ചെയ്യുന്നില്ല.വെളിപാടില്‍ മാലാഖമാർ പറയുന്നത് പോലെ നാമും സ്തുതിക്കുന്ന ഭാഗമാണ് ..ആയിരുന്നവനും ആയിരിക്കുന്നവനും വരന്‍ ഇരിക്കുന്നവനുമായ കര്‍ത്താവു പരിശുദ്ധന്‍ പരിശുദ്ധന്‍ പരിശുദ്ധന്‍ ..കാരണം സ്വര്‍ഗ്ഗവും ഭൂമിയും ഈ ചര ചരങ്ങളും നിന്റെതാകുന്നു ..എല്ലാത്തിലും മഹതം നിനക്ക് മാത്രം ..

No comments:
Post a Comment