തിരുഹൃദയകൊന്ത
മിശിഹായുടെ ദിവ്യാത്മാവേ | എന്നെ ശുദ്ധീകരിക്കണമേ |
മിശിഹായുടെ തിരുശരീരമേ | എന്നെ രക്ഷിക്കണമേ |
മിശിഹായുടെ തിരൂരക്തമേ | എന്നെ ലഹരിപിടിപ്പിക്കണമേ |
മിശിഹായുടെ തിരുവിലാവിലെ വെള്ളമേ | എന്നെ കഴുകണമേ |
മിശിഹായുടെ കഷ്ടാനുഭവമേ | എന്നെ ധൈര്യപ്പെടുത്തണമെ |
നല്ല ഈശോയേ | എന്റെ അപേക്ഷ കേള്‍ക്കണമേ |
അങ്ങേ തിരുമുറിവുകളുടെ ഇടയില്‍ | എന്നെ മറച്ചുകൊള്ളണമേ |
അങ്ങയില്‍ നിന്നു പിരിഞ്ഞുപോകുവാന്‍ | എന്നെ അനുവദിക്കരുതെ |
ദുഷ്ട ശത്രുക്കളില്‍ നിന്നു | എന്നെ കാത്തുകൊള്ളണമേ |
എന്റെ മരണനേരത്ത് | എന്നെ അങ്ങേ പക്കലേക്ക് വിളിക്കണമേ |
അങ്ങേ പരിശുദ്ധന്മാരോടുകൂടി നിത്യമായി അങ്ങയെ അങ്ങേ അടുക്കല്‍ വരുവാന്‍ എന്നോടു കല്‍പ്പിക്കണമേ. |
ഹൃദയശാന്തതയും എളിമയുമുള്ള ഈശോ എന്റെ ഹൃദയം അങ്ങേ ദിവ്യഹൃദയത്തിന് ഒത്തതാക്കിയരുളണമേ.
(ഓരോ ചെറിയ മണിക്ക്) ഈശോയുടെ മാധുര്യമുള്ള തിരുഹൃദയമേ അങ്ങ് എന്റെ മേല്‍ -അങ്ങ് എന്റെ സ്നേഹമായിരിക്കണമേ (10 പ്രാവശ്യം)
(ഓരോ ദശകത്തിനും അവസാനം)
മറിയത്തിന്റെ മാധുര്യമുള്ള ദിവ്യഹൃദയമേ - എന്റെ രക്ഷയായിരിക്കണമേ. ഹൃദയശാന്തതയും എളിമയുമുള്ള ഈശോ എന്റെ ഹൃദയം അങ്ങേ ദിവ്യഹൃദയത്തിന് ഒത്തതാക്കിയരുളണമേ.
(ഇപ്രകാരം 50 മണി ജപമാല ചൊല്ലിയിട്ടു)
കാഴ്ചവയ്പ്പ്
ഈശോയുടെ മാധുര്യമുള്ള തിരുഹൃദയമേ | ഞങ്ങളുടെ മേല്‍ അലിവുണ്ടായിരിക്കണമേ. |
അമലോത്ഭവ മറിയത്തിന്റെ കറയില്ലാത്ത ദിവ്യഹൃദയമേ | ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ. |
തിരുഹൃദയത്തിന്റെ നാഥേ | ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ. |
ഈശോയുടെ തിരുഹൃദയം എല്ലായിടത്തും എല്ലാവരാലും അറിയപ്പെടുവാനും ആരാധിക്കപ്പെടുവാനും സ്നേഹിക്കപ്പെടുവാനും ഇടയാകട്ടെ.
മരണ വേദനയനുഭവിച്ച ഈശോയുടെ തിരുഹൃദയമേ - മരിക്കുന്നവരുടെ മേല്‍ കൃപയായിരിക്കണമേ.
( മൂന്നു പ്രാവശ്യം )
No comments:
Post a Comment