അവന്‍ ആശുദധാത്‌മാക്കളെ വചനം കൊണ്ട് പുറത്താക്കുകയും , എല്ലാ രോഗികളെയും സുഖപ്പെടുത്തുകയും ചെയ്തു (മത്തായി 8 .16 ).... എന്റെ അടുത്ത് വന്നു എന്റെ വചനം കേള്‍ക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നവന്‍ ആര്‍ക്കു സദൃശ്യന്‍ എന്ന് ഞാന്‍ വക്തമാക്കാം .. 48 ആഴത്തില്‍ കുഴിച്ചു പാറമേല്‍ അടിസ്ഥാനമിട്ടു വീട് പണിത മനുഷ്യനോടു സദൃശ്യന്‍ ആണ് അവന്‍ .വെള്ളപ്പൊക്കം ഉണ്ടാകുകയും ഒഴുക്ക് അതിന്മേല്‍ ആഞ്ഞടിക്കുകയും ചെയ്തു .എന്നാല്‍ ആ വീടിനെ ഇളക്കാന്‍ കഴിഞ്ഞില്ല. എന്തെന്നാല്‍ അത് ബലിഷ്ടമായി പണിയപ്പെട്ടിരുന്നു. (ലുക്കാ 6 47-48)...."വിശ്വസിച്ചുകൊണ്ടു പ്രാര്‍ത്ഥനയില്‍ നിങ്ങള്‍ ആവശ്യപ്പെടുന്നതെല്ലാം നിങ്ങള്‍ക്ക്‌ ലഭിക്കും. " മത്താ. 21:22... "ഉരുകിയ മനസാണ് കര്‍ത്താവിനു സ്വീകാര്യമായ ബെലി , ദൈവമേ നുറുങ്ങിയ ഹൃദയത്തെ അങ്ങ് നിരസിക്കുകയില്ല." (സങ്കീ 51:17.)...

Tuesday, 26 June 2012

മരിച്ചവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണോ?


എന്ന്‌ ??

സീറോ മലബാര്‍ സഭയുടെ പാരമ്പര്യമനുസരിച്ച്‌ വലിയ നോമ്പ്‌ തുടങ്ങുന്നതിന്‌ തൊട്ടുമുമ്പുള്ള വെള്ളിയാഴ്‌ച സകല മരിച്ചവരുടെയും തിരുനാളായും ലത്തീന്‍ ക്രമമനുസരിച്ച്‌ നവംബര്‍ രണ്ട്‌ പ്രസ്‌തുത തിരുനാളായും സഭ ആഘോഷിക്കുന്നു.

എന്തിന്‌ ?? 

കുടുംബത്തില്‍ നിന്നും മരിച്ചുപോയ വ്യക്തികളുടെ മൃതസംസ്‌കാരശുശ്രൂഷ ഓര്‍ക്കുക. വീടിന്റെ മുറ്റത്ത്‌ പ്രത്യേകം പന്തല്‍കെട്ടി മുറ്റത്ത്‌ വെച്ച്‌ മൃതസംസ്‌കാരശുശ്രൂഷകള്‍ ആരംഭിക്കുന്നു. വീടിന്റെ പ്രധാന സ്ഥലമാണ്‌ മുറ്റം. മരിച്ചുപോയ വ്യക്തിയോട്‌ അവിടെവച്ച്‌ കുടുംബാംഗങ്ങള്‍ അവസാനമായി പറയുന്നത്‌, സഹോദരാ യാത്ര പുറപ്പെട്ടുകൊ ള്ളൂ, ഞങ്ങള്‍ നിനക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നതായിരിക്കും എന്നാണ്‌. ഈ വാഗ്‌ദാനത്തോടെയാണ്‌ നാം മരിച്ചവരെ യാത്രയാക്കുന്നത്‌. പ്രിയപ്പെട്ടവരുടെ പ്രാര്‍ത്ഥനായാചനയാണ്‌ മരിച്ചവര്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥനയുടെ വൈകാരിക തലം.

വിശുദ്ധ മത്തായിയുടെ സുവിശേഷം 5/25-26ല്‍ പറയുന്നു. `നീ പ്രതിയോഗിയോട്‌ വഴിയില്‍വച്ചുതന്നെ രമ്യതപ്പെട്ടുകൊള്‍ക, അല്ലെങ്കില്‍ പ്രതിയോഗി നിന്നെ ന്യായാധിപനും ന്യായാധിപന്‍ സേവകനും ഏല്‍പിച്ചുകൊടുക്കും. അങ്ങനെ നീ കാരാഗൃഹത്തില്‍ അടയ്‌ക്കപ്പെടും. അവസാനത്തെ ചില്ലിക്കാശും കൊടുത്തുവീട്ടുവോളം നീ അവിടെ നിന്ന്‌ പുറത്തുവരികയില്ല.' ചില്ലിക്കാശ്‌ കൊടുത്ത്‌ വീട്ടിക്കഴിയുമ്പോള്‍ പുറത്തുവരാന്‍ സാധിക്കുന്ന ഒരു സ്ഥലം ശുദ്ധീകരണസ്ഥലമാണ്‌. നരകമായിരുന്നെ ങ്കില്‍ അവിടെ നിന്നും ഒരിക്കലും പുറത്തുവരാന്‍ സാധിക്കില്ല എന്നാകും കര്‍ത്താവ്‌ പറയുന്നത്‌. 

വീണ്ടും 2 മക്കബായര്‍12/45 ല്‍ പറയുന്നു. `അതുകൊണ്ട്‌ മരിച്ചവര്‍ക്ക്‌ പാപമോചനം ലഭിക്കുന്നതിനുവേണ്ടി അവന്‍ (യൂദാസ്‌ മക്കബായന്‍) പാപ പരിഹാരവും അനുഷ്‌ഠിച്ചു എന്ന്‌'. 44-ാം വചനം ഇപ്രകാരം പറയുന്നു. `മരിച്ചവര്‍ ഉയിര്‍ക്കുമെന്ന്‌ പ്രതീക്ഷയില്ലായിരുന്നെങ്കില്‍ അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നത്‌ നിഷ്‌പ്രയോജനവും ഭോഷത്തവും ആകുമായിരുന്നു.' 1 യോഹന്നാന്‍ 5/16ല്‍ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു. `മരണാര്‍ഹമല്ലാത്ത പാ പങ്ങള്‍ ഉണ്ട്‌ എന്ന്‌'. അതെ, രണ്ട്‌ വിധത്തിലുള്ള പാപമുണ്ട്‌. മരണാര്‍ഹമായ പാപവും മരണാര്‍ഹമല്ലാത്ത പാപവും. ദൈവത്തെ അഭിമുഖമായി ദര്‍ശിക്കുന്നതിനു മുമ്പായി ഒരു ആത്മാവ്‌ എല്ലാ പാപാവസ്ഥയില്‍ നിന്നും വിശുദ്ധീകരിക്കപ്പെടേണ്ടത്‌ ആവശ്യമാണ്‌. എങ്കില്‍ ആ അവസ്ഥയാണ്‌ ശുദ്ധീകരണസ്ഥലം. പരിശുദ്ധ അമ്മ ഫാത്തിമയില്‍ മൂന്ന്‌ കുട്ടികള്‍ക്ക്‌ പ്രത്യക്ഷപ്പെട്ട്‌ നരകം കാണിച്ചുകൊടുത്ത്‌ അവരെ പഠിപ്പിച്ച പ്രാര്‍ത്ഥനയാണ്‌ `ഓ, എന്റെ ഈശോയെ, ഞങ്ങളുടെ പാപങ്ങള്‍ ക്ഷമിക്കണമേ, നരകാഗ്നിയില്‍ നിന്ന്‌ ഞങ്ങളെ രക്ഷിക്കണമേ, എല്ലാ ആത്മാക്കളേയും വിശിഷ്യാ അങ്ങയുടെ കാരുണ്യം
ആവശ്യമായിരിക്കുന്നവരെയും സ്വര്‍ഗത്തിലേക്ക്‌ ആനയിക്കണമേ എന്ന്‌.
 ആരാണ്‌ ഈ എല്ലാ ആത്മാക്കളും. ഇത്‌ ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കളെക്കുറിച്ചാണ്‌ പരാമര്‍ശിക്കുന്നത്‌. ജോബിന്റെ പുത്രന്മാര്‍ തങ്ങളുടെ പിതാവിന്റെ ബലിയര്‍പ്പണം വഴി വിശുദ്ധീകരിക്കപ്പെട്ടുവെങ്കില്‍ (ജോബ്‌ 1/5) മരിച്ചവര്‍ക്കുവേണ്ടിയുള്ള പ്രാ ര്‍ത്ഥനകള്‍ മരിച്ചുപോയവര്‍ക്ക്‌ ആശ്വാസം നല്‍കുന്നതിനെക്കുറിച്ച്‌ നാം എന്തിന്‌ സംശയിക്കണം.

ഹെബ്രായര്‍ 12/22-24 വരെയുള്ള തിരുവചന ത്തില്‍ നാം വായിക്കുന്നു. `സീയോന്‍ മലയിലേക്കും ജീവിക്കുന്ന ദൈവത്തിന്റെ നഗരമായ സ്വര്‍ഗീയ ജറുസലേമിലേക്കും അസംഖ്യം ദൂതന്മാരുടെ സമൂഹത്തിലേക്കുമാണ്‌ നിങ്ങള്‍ വന്നിരിക്കുന്നത്‌. പേരെഴുതപ്പെട്ടിരിക്കുന്ന ആദ്യജാതരുടെ സമൂഹത്തിലേക്കും സഭയിലേക്കും എല്ലാവരുടെയും ദൈവമായ ന്യായാധിപന്റെ മുമ്പിലേക്കും പരിപൂര്‍ണമാക്കപ്പെട്ട നീതിമാന്മാരുടെ ആത്മാക്കളുടെ അടുത്തേക്കും ആണ്‌ നിങ്ങള്‍ വന്നിരിക്കുന്നത്‌'.

പരിപൂര്‍ണമാക്കപ്പെട്ട നീതിമാന്മാരുടെ ആത്മാക്കള്‍ എന്നതുകൊണ്ട്‌ ഉദ്ദേശിക്കുന്നത്‌ വിശുദ്ധീകരണപ്രക്രിയ പൂര്‍ത്തിയാക്കിയവര്‍ എന്നാണ്‌. അതുകൊണ്ടാണ്‌ സഭ പുണ്യവാന്മാരുടെ ഐക്യം എന്ന പഠനത്തിലൂടെ ജീവിച്ചിരിക്കുന്നവരും വിശുദ്ധീകരിക്കപ്പെടേണ്ട സ്ഥലത്തെ ആത്മാക്കളും വിജയം പ്രാപിച്ചവരും തമ്മിലുള്ള ആത്മീയബന്ധമായി വിശേഷിപ്പിക്കുന്നത്‌. വേറൊരു വാക്യത്തില്‍ പറഞ്ഞാ ല്‍ `സഭയിലേക്കും' എന്നത്‌ സഭയുടെ സമരസഭ, സഹനസഭ, വിജയസഭ എന്നീ ത്രിമാന മേഖലയിലേക്കുള്ള കൂട്ടായ്‌മയിലേക്ക്‌ വചനം നമ്മെ നയിക്കുന്നു. ജീവിച്ചിരിക്കുന്നവര്‍ക്ക്‌ അവരുടെ പ്രാര്‍ത്ഥന വഴിയും ത്യാഗപുണ്യപ്രവൃത്തികള്‍ വഴിയും ശുദ്ധീകരണസ്ഥലത്തെ അംഗങ്ങളെ സഹായിക്കാന്‍ സാധിക്കും എന്നതിന്‌ സംശയം വേണ്ട.

എന്ത്  കൊണ്ട്‌ ???

 മരിച്ചവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കേണ്ട എന്ന്‌ പറയുന്നവരുണ്ട്‌. മരണാര്‍ഹമായ പാപം ചെയ്‌ത്‌ അനുതാപമില്ലാതെ മരണമടഞ്ഞവരെയാണ്‌ അവര്‍ ഉദ്ദേശിക്കുന്നത്‌. വി.യോഹന്നാന്റെ ലേഖനത്തില്‍ വായിക്കുന്നു. `മരണാര്‍ഹമായ പാപമുണ്ട്‌. അതേപ്പറ്റി പ്രാര്‍ത്ഥിക്കണമെന്ന്‌ ഞാന്‍ പറയുന്നില്ല'. അതെ, മാരകമായ പാപത്തില്‍ ജീവിച്ച്‌ യാതൊരു അനുതാപവും ഇല്ലാതെ മരണമടഞ്ഞവര്‍ക്കുവേണ്ടി ഈ ഭൂമിയിലുള്ളവര്‍ പ്രാര്‍ത്ഥിച്ചാല്‍ അവര്‍ രക്ഷപ്പെടുമെന്ന്‌ സഭ ഒരിക്കലും പഠിപ്പിക്കുന്നില്ല. എന്നാല്‍ വീണ്ടും യോഹന്നാന്‍ 5/16-ല്‍ പഠിപ്പിക്കുന്നു. മരണാര്‍ഹമല്ലാത്ത പാപം ചെയ്‌ത ഒരു വ്യക്തിക്ക്‌ പ്രാര്‍ത്ഥന വളരെയേറെ ആശ്വാസം പകരും എന്ന്‌. മരിച്ചുപോയവരെ ദൈവത്തിന്റെ കരുണയ്‌ക്കുമുമ്പില്‍ സമര്‍പ്പിച്ച്‌ പ്രാര്‍ത്ഥിക്കുമ്പോള്‍ ദൈവം തന്റെ അനന്ത കരുണയാല്‍ അവരോട്‌ ഔദാര്യം കാണിക്കും.

മരിച്ചവര്‍ക്കുവേണ്ടിയുള്ള പരിഹാരക്കുര്‍ബാനയെക്കുറിച്ച്‌  ?? 

വാഴ്‌ത്തപ്പെട്ട ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ കുര്‍ബാനയുടെ സ്‌ത്രീ എന്ന്‌ വിശേഷിപ്പിച്ച പരിശുദ്ധ അമ്മ തന്റെ മക്കള്‍ക്ക്‌ നല്‍കിയ സന്ദേശ ത്തില്‍ ഇപ്രകാരം പറയുന്നുണ്ട്‌. `നിങ്ങളുടെ കുര്‍ ബാന അര്‍പ്പണം പരിഹാരക്കുര്‍ബാനയാക്കി മാറ്റൂ' എന്ന്‌. എങ്ങനെയാണ്‌ പരിഹാരക്കുര്‍ബാനയായി നാം ബലി സമര്‍പ്പിക്കേണ്ടത്‌. ദിവ്യബലിക്കായി അണയുന്ന വ്യക്തി തന്റെ കുടുംബത്തിന്റെ പ്രതിനിധിയായും തലമുറകളുടെ പ്രതിനിധിയുമായിട്ടാണ്‌ ബലിപീഠത്തിനരികെ വരുന്നത്‌. ഏശയ്യാ 53/10-ല്‍ കുരിശിലെ പാപപരിഹാര ബലിയെക്കുറിച്ച്‌ ഇപ്രകാരം പ്രവചിച്ചിരിക്കുന്നു. `പാപപരിഹാരബലിയായി തന്നെതന്നെ അര്‍പ്പിക്കുമ്പോള്‍ അവന്‍ തന്റെ സന്തതിപരമ്പരയെ കാണുകയും ദീര്‍ഘായുസ്‌ പ്രാപിക്കുകയും ചെയ്‌തു.' സമര്‍പ്പണത്തോടെ വിശുദ്ധ ബലിയില്‍ സംബന്ധിക്കുമ്പോള്‍ ആ കുര്‍ബാന ഒരു പരിഹാരക്കുര്‍ബാനയായി മറ്റുള്ളവര്‍ക്ക്‌ അനുഗ്രഹം ലഭിക്കും. വിശുദ്ധ ബലിയില്‍ പങ്കെടുത്ത്‌ ഭക്തിപൂര്‍വം പരിശുദ്ധ കുര്‍ബാന സ്വീകരിക്കുമ്പോള്‍ ഇപ്രകാരം പ്രാര്‍ത്ഥിക്കണം. `കര്‍ത്താവേ, ഞങ്ങളുടെ തലമുറയില്‍പ്പെട്ട ആരെങ്കിലും വേണ്ടത്ര ദിവ്യകാരുണ്യബോധ്യമില്ലാതെ മണ്‍മറഞ്ഞുപോയിട്ടുണ്ടെ ങ്കില്‍ ഞാനിപ്പോള്‍ ദിവ്യകാരുണ്യനാഥനായ അങ്ങയെ ഭക്തിയോടെ സ്വീകരിക്കുന്നതിനെ ഓര്‍ത്ത്‌ അവരോട്‌ കരുണ ആയിരിക്കണമേ എന്ന്‌.' നീ പ്രാര്‍ത്ഥിക്കുമ്പോള്‍ നിന്റെ പുണ്യപ്രവൃത്തിയെ ഓര്‍ത്ത്‌ ദൈവം ശുദ്ധീകരണസ്ഥലത്തെ ഒരാത്മാവിനോട്‌ കരുണ കാണിക്കും. സംശയിക്കേണ്ട.

വിശുദ്ധരുടെയും ജീവിതത്തില്‍ ഇപ്രകാരമുള്ള സംഭവങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്‌. മരിച്ചുപോയവര്‍ സ്വപ്‌നത്തില്‍ ഇവര്‍ക്ക്‌ കാണപ്പെട്ടു എന്നും പ്രാര്‍ത്ഥനാസഹായം യാചിച്ചുവെന്നും പിന്നീട്‌ വിശുദ്ധര്‍ ഈ വ്യക്തികള്‍ക്ക്‌ വേണ്ടി ശക്തമായി പ്രാര്‍ത്ഥിച്ചതിന്റെ ഫലമായി സ്വര്‍ഗീയസമ്മാനം പ്രാപിച്ചുവെന്നും. പരിശുദ്ധ കുര്‍ബാന, ആരാധന, കുര്‍ ബാന സ്വീകരണം, ജപമാല പ്രാര്‍ത്ഥന, ദാനധര്‍മം, ജീവകാരുണ്യപ്രവൃത്തികള്‍ എന്നിവ വഴി നമുക്ക്‌ മരിച്ചുപോയ നമ്മുടെ പ്രിയപ്പെട്ടവരെ ആത്മീയമായമായി സഹായിക്കാന്‍ സാധിക്കും.

മരിച്ചു പോയ നമ്മുടെ മാതാപിതാക്കള്‍ ,പൂര്‍വികര്‍ ,സഹോദരങ്ങള്‍ ,അയല്‍ക്കാര്‍ ,നമ്മള്‍ പ്രാര്‍ത്ഥിക്കാന്‍ കടപ്പെട്ടവര്‍ ,പ്രാര്‍ത്ഥിക്കാന്‍ അരുമില്ലത്തവര്‍ എല്ലാവരേം സമര്‍പ്പിച്ചു നമ്മുക്ക് പ്രാര്‍ത്ഥിക്കാം 


സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, അങ്ങയുടെ നാമം പൂജിതമാകണമേ, അങ്ങയുടെ രാജ്യം വരേണമേ, അങ്ങയുടെ തിരുമനസ്സ് സ്വര്‍ഗ്ഗത്തിലെപ്പോലെ ഭൂമിയിലുമാകണമേ.

അന്നന്നു വേണ്ടുന്ന ആഹാരം ഇന്നു ഞങ്ങള്‍ക്കു തരണമേ. ഞങ്ങളോട് തെറ്റു ചെയ്യുന്നവരോട് ഞങ്ങള്‍ ക്ഷമിയ്ക്കുന്നതു പോലെ ഞങ്ങളുടെ തെറ്റുകള്‍ ഞങ്ങളോടും ക്ഷമിയ്ക്കേണമേ. ഞങ്ങളെ പ്രലോഭനത്തില്‍ ഉള്‍പ്പെടുത്തരുതേ. തിന്മയില്‍ നിന്ന് ഞങ്ങളെ രക്ഷിയ്ക്കേണമേ. ആമ്മേന്‍.
 


നന്മ നിറഞ്ഞ മറിയമേ, സ്വസ്തി! കര്‍ത്താവ് അങ്ങയോടുകൂടെ. സ്ത്രീകളില്‍ അങ്ങ് അനുഗ്രഹിക്കപ്പെട്ടവളാകുന്നു. അങ്ങയുടെ ഉദരത്തിന്റെ ഫലമായ ഈശോ അനുഗ്രഹിക്കപ്പെട്ടവനാകുന്നു. 

പരിശുദ്ധ മറിയമേ, തമ്പുരാന്റെ അമ്മേ! പാപികളായ ഞങ്ങള്‍ക്കുവേണ്ടി, ഇപ്പോഴും, ഞങ്ങളുടെ മരണസമയത്തും, തമ്പുരാനോട് അപേക്ഷിയ്ക്കേണമേ. ആമ്മേന്‍.

പിതാവിനും പുത്രനും പരിശുധതമാവിനും സ്തുതി ആയിരിക്കട്ടെ ആദി മുതല്‍ക്കേ ഇപ്പോഴും എപ്പോഴും അമേന്‍  


മരിച്ച വിശ്വാസികളുടെ ആത്മാക്കൾ തമ്പുരാന്റെ മനോഗുണത്താൽ മോക്ഷത്തിൽ ചേരുവാൻ ഇടയാക്കട്ടെ.
നിത്യപിതാവേ! ഈശോമിശിഹാ കർത്താവിന്റെ വിലമതിയാത്ത തിരുരക്തത്തെ പ്രതി മരിച്ചുപോയ ആത്മാക്കളുടെമേൽ കൃപയായിരിക്കേണമേ

No comments:

Post a Comment

Related Posts Plugin for WordPress, Blogger...
അവന്‍ ആശുദധാത്‌മാക്കളെ വചനം കൊണ്ട് പുറത്താക്കുകയും , എല്ലാ രോഗികളെയും സുഖപ്പെടുത്തുകയും ചെയ്തു (മത്തായി 8 .16 ).... എന്റെ അടുത്ത് വന്നു എന്റെ വചനം കേള്‍ക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നവന്‍ ആര്‍ക്കു സദൃശ്യന്‍ എന്ന് ഞാന്‍ വക്തമാക്കാം .. 48 ആഴത്തില്‍ കുഴിച്ചു പാറമേല്‍ അടിസ്ഥാനമിട്ടു വീട് പണിത മനുഷ്യനോടു സദൃശ്യന്‍ ആണ് അവന്‍ .വെള്ളപ്പൊക്കം ഉണ്ടാകുകയും ഒഴുക്ക് അതിന്മേല്‍ ആഞ്ഞടിക്കുകയും ചെയ്തു .എന്നാല്‍ ആ വീടിനെ ഇളക്കാന്‍ കഴിഞ്ഞില്ല. എന്തെന്നാല്‍ അത് ബലിഷ്ടമായി പണിയപ്പെട്ടിരുന്നു. (ലുക്കാ 6 47-48)...."വിശ്വസിച്ചുകൊണ്ടു പ്രാര്‍ത്ഥനയില്‍ നിങ്ങള്‍ ആവശ്യപ്പെടുന്നതെല്ലാം നിങ്ങള്‍ക്ക്‌ ലഭിക്കും. " മത്താ. 21:22