അവന്‍ ആശുദധാത്‌മാക്കളെ വചനം കൊണ്ട് പുറത്താക്കുകയും , എല്ലാ രോഗികളെയും സുഖപ്പെടുത്തുകയും ചെയ്തു (മത്തായി 8 .16 ).... എന്റെ അടുത്ത് വന്നു എന്റെ വചനം കേള്‍ക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നവന്‍ ആര്‍ക്കു സദൃശ്യന്‍ എന്ന് ഞാന്‍ വക്തമാക്കാം .. 48 ആഴത്തില്‍ കുഴിച്ചു പാറമേല്‍ അടിസ്ഥാനമിട്ടു വീട് പണിത മനുഷ്യനോടു സദൃശ്യന്‍ ആണ് അവന്‍ .വെള്ളപ്പൊക്കം ഉണ്ടാകുകയും ഒഴുക്ക് അതിന്മേല്‍ ആഞ്ഞടിക്കുകയും ചെയ്തു .എന്നാല്‍ ആ വീടിനെ ഇളക്കാന്‍ കഴിഞ്ഞില്ല. എന്തെന്നാല്‍ അത് ബലിഷ്ടമായി പണിയപ്പെട്ടിരുന്നു. (ലുക്കാ 6 47-48)...."വിശ്വസിച്ചുകൊണ്ടു പ്രാര്‍ത്ഥനയില്‍ നിങ്ങള്‍ ആവശ്യപ്പെടുന്നതെല്ലാം നിങ്ങള്‍ക്ക്‌ ലഭിക്കും. " മത്താ. 21:22... "ഉരുകിയ മനസാണ് കര്‍ത്താവിനു സ്വീകാര്യമായ ബെലി , ദൈവമേ നുറുങ്ങിയ ഹൃദയത്തെ അങ്ങ് നിരസിക്കുകയില്ല." (സങ്കീ 51:17.)...

Saturday 23 June 2012

സെന്റ്‌ ഡോമിനിക്കിന്റെ മാതൃക

പന്ത്രണ്ടു-പതിമൂന്നു നൂറ്റാണ്ടുകളില്‍ ദക്ഷിണ ഫ്രാന്‍സിലും സ്‌പെയിനിലും ഇറ്റലിയിലുമൊക്കെ പടര്‍ന്നു പിടിച്ചിരുന്ന ഒരു പാഷണ്‌ഡതയാണ്‌ ആല്‍ബിജെനിസം അഥവാ കത്താരിപ്രസ്ഥാനം. ഈ പാഷണ്‌ഡതയുടെ ശീഘ്രപ്രചാരത്തില്‍ അസ്വസ്ഥചിത്തരായ സഭാനേതാക്കന്മാര്‍, ഇടയലേഖനങ്ങള്‍ പ്രസിദ്ധീകരിക്കുകയും പ്രസംഗപരമ്പരകള്‍ സംഘടിപ്പിക്കുകയും ചെയ്‌തു. എന്നിട്ടും ഫലം നാ സ്‌തി!

അന്നൊരു ദിവസം ഡോമിനിക്ക്‌ എന്ന യുവവൈദികന്‍ (പില്‍ക്കാലത്തെ വിശുദ്ധ ഡോമിനിക്ക്‌))00 ), തന്റെ രൂപതാധ്യക്ഷനായ ബിഷപ്പുമൊത്ത്‌ ആല്‍ബിജെന്‍സ്‌ പാഷണ്ഡമതക്കാര്‍ പാര്‍ക്കുന്ന പട്ടണങ്ങളില്‍കൂടി യാത്ര ചെയ്‌തു.

ആ ദിവസം ബിഷപ്‌ ഖേദപൂര്‍വം പറഞ്ഞു: `നോക്ക്‌, ഫാദര്‍ ഡോമിനിക്ക്‌! എത്രയേറെ കത്തോലിക്കരാണ്‌ സത്യസഭവിട്ട്‌ ആല്‍ബിജന്‍സ്‌ പാഷണ്ഡതയില്‍ ചെന്നു ചാടിയിരിക്കുന്നത്‌! മഹാഭൂരിപക്ഷം വരുന്ന ഈ ആളുകളെ സത്യസഭയിലേക്കു തിരികെ കൊണ്ടുവരാന്‍ എന്താണ്‌ മാര്‍ഗം?'

ഫാ.ഡോമിനിക്ക്‌ - `അഭിവന്ദ്യ പിതാവേ, വിട്ടുപോയവരെയെല്ലാം തിരികെ കൊണ്ടുവരണമെങ്കില്‍, അവരുടെയിടയിലേക്ക്‌ കത്തോലിക്കര്‍ ഇറങ്ങിച്ചെല്ലണം; അവരോട്‌ ദൈവവചനം പ്രസംഗിക്കണം; പള്ളിക്കുള്ളില്‍ ഉള്ളവരോടു മാത്രം നമ്മള്‍ പ്രസംഗിക്കുകയെന്നു പറഞ്ഞാല്‍, ക്രിസ്‌ത്യാനികളില്‍ ബഹുഭൂരിപക്ഷവും ദൈവവചനം കേള്‍ക്കുകയില്ലെന്നു സാരം; അവര്‍ തിരിച്ചു വരികയുമില്ല.''

ബിഷപ്‌ - ശരി. അങ്ങനെയെങ്കില്‍, എന്തു പ്രായോഗികമാര്‍ഗമാണ്‌, ഡോമിനിക്ക്‌ അച്ചന്‍ നിര്‍ദ്ദേശിക്കുന്നത്‌?
ഫാ. ഡോമിനിക്ക്‌ - ആല്‍ബിജെന്‍സ്‌ പാഷണ്ഡരുടെ സമൂഹങ്ങളിലേക്ക്‌ ഇറങ്ങിച്ചെന്ന്‌ അവരോട്‌, സുവിശേഷം പ്രസംഗിക്കുകയും സത്യസഭയിലേക്കു മടങ്ങിവരാന്‍ അവരെ പ്രേരിപ്പിക്കുകയും ചെയ്യണം. ഞാന്‍ ഇതിനു തയാറാണ്‌. അഭിവന്ദ്യ പിതാവ്‌ അനുവദിച്ചാല്‍ മതി.

ബിഷപ്‌ - ഓ! ശരി. സമ്മതിച്ചിരിക്കുന്നു. പോ യി ദൈവവചനം പ്രഘോഷിക്കുക. തീക്ഷ്‌ണതയാല്‍ ജ്വലിക്കുന്ന ഹൃദയവുമായി ഡോമിനിക്ക്‌ കൊച്ചച്ചന്‍, പിറ്റേ ആഴ്‌ച ആല്‍ബിജെന്‍ സ്‌ പാഷണ്ഡരെ നേരിട്ടു; അവരുടെ വാദമുഖങ്ങളെ ഖണ്‌ഡിച്ചു.

എന്നിട്ടും ഒരു ഫലവുമുണ്ടായില്ല; ആരും മാനസാന്തരപ്പെട്ടില്ല. സാമാ ന്യം നിരാശനായ ഫാ. ഡോമിനിക്ക്‌ തിരിച്ചുവന്ന്‌, തീക്ഷ്‌ണതാപൂര്‍വം പാഷണ്ഡര്‍ക്കുവേ ണ്ടി പ്രാര്‍ത്ഥിച്ചു. ആയിടെ പരിശുദ്ധ ദൈവമാതാവ്‌ ഡോമിനിക്കച്ചനു പ്രത്യക്ഷപ്പെട്ട്‌, ജപമാല നല്‍കിക്കൊണ്ട്‌ പറഞ്ഞു: `മകനേ, ഡോ മിനിക്കേ, ഈ ജപമാല (കൊന്ത) എന്ന ആയു ധം പാഷണ്ഡരുടെ മാനസാന്തരത്തിനു സഹായിക്കും. ധൈര്യമായി, അവരുടെ തിരിച്ചുവരവിനുവേണ്ടി പ്രാര്‍ത്ഥിക്കുകയും പരിശ്രമിക്കുകയും ചെയ്യുക.'

പാഷണ്ഡമതസ്ഥര്‍ തിരിച്ചുവന്നു : കൊന്തനമസ്‌കാരവും ഉപവാസവും ബൈബിള്‍ പഠനവും പരിശുദ്ധ കുര്‍ബാനയും വഴി ശക്തിയാര്‍ജിച്ച്‌, പാഷണ്ഡമതക്കാരുടെ മധ്യത്തിലേക്ക്‌ ഫാ. ഡോമിനിക്ക്‌ ഇറങ്ങിച്ചെന്നു; അവ ര്‍ കൂട്ടംകൂട്ടമായി കത്തോലിക്കാ സഭയിലേക്കു തിരിച്ചുവന്നു; ആല്‍ബിജെന്‍സ്‌ (കത്താരി) വിഭക്തഗ്രൂപ്പുകള്‍ നാമാവശേഷമായി. കത്തോലിക്കാസഭയ്‌ക്കു പുറത്തുളളവരോടും അകത്തുള്ളവരോടും സുവിശേഷം പ്രസംഗിക്കാനായി, ഫാ. ഡോമിനിക്ക്‌ പിന്നീട്‌ `സുവിശേഷപ്രഘോഷകസംഘം' സംഘടിപ്പിച്ചു.

`ദൈവവചനം വായിച്ച്‌, ധ്യാനിച്ച്‌ സ്വാംശീകരിക്കുക- ആ ധ്യാനഫലം മറ്റുള്ളവരുമായി പങ്കുവെക്കുക' എന്ന മുദ്രാവാക്യവുമായി, സെന്റ്‌ ഡോമിനിക്കിന്റെ `സുവിശേഷ പ്രഘോഷകസംഘത്തിന്റെ' അംഗങ്ങള്‍, കഴിഞ്ഞ നാലു നൂറ്റാണ്ടുകളായി ആഗോള സഭയില്‍ സ്‌തുത്യര്‍ഹമായ സുവിശേഷപ്രവര്‍ത്തനങ്ങള്‍ ചെയ്‌തു.

ഇന്നിപ്പോള്‍, ഡോമിനിക്കന്‍ സന്യാസസഭയിലെ (മറ്റെല്ലാ സന്യാസസഭകളിലെയും പോലെ) വൈദിക ദൗര്‍ലഭ്യം നിമിത്തവും മറ്റുപല കാരണങ്ങളാലും മിഷന്‍ പ്രവര്‍ത്തനമണ്‌ഡലത്തില്‍ പാശ്ചാത്യ ഡോമിനിക്കന്‍ സമൂഹങ്ങള്‍ക്ക്‌ കാര്യമായി ഒന്നും ചെയ്യാന്‍ കഴിയുന്നില്ല.

ഉണര്‍ന്നു പ്രവര്‍ത്തിക്കണം : 

ഡോമിനിക്ക്‌ പുണ്യവാന്‍ പന്ത്രണ്ടാം നൂറ്റാണ്ടില്‍ അശ്രാ ന്തം പരിശ്രമിച്ചതിന്റെ ഫലമായി, യൂറോപ്പില്‍ കത്തോലിക്കാ സഭയ്‌ക്കു പുറത്തു പോയിരു ന്നവര്‍ തിരിച്ചുവന്ന്‌ സഭാംഗങ്ങളായി. ഇന്നിപ്പോള്‍, യൂറോപ്പ്‌, വടക്കേ അമേരിക്ക, തെക്കെ അമേരിക്ക എന്നീ ഭൂഖണ്‌ഡങ്ങളില്‍, കത്തോലിക്കരില്‍ ഭൂരിഭാഗവും സഭയ്‌ക്കു പുറത്താണ്‌. (അകത്തോലിക്കാസഭകളുടെ കാര്യം പറയുകയും വേണ്ട) യൂറോപ്പില്‍, ഞായറാഴ്‌ചകളിലെങ്കിലും പള്ളിയില്‍ പോകുന്നവരുടെ ശതമാനം പത്തില്‍ താഴെയാണ്‌; ജര്‍മനിയിലും ഇംഗ്ലണ്ടിലും എട്ടുശതമാനത്തില്‍ താഴെയും. മനോഹരങ്ങളായ അനേകം ബൃഹദ്‌ ദേവാലയങ്ങള്‍ അക്രൈസ്‌തവര്‍ക്ക്‌ വില്‍ക്കുകയോ അടച്ചുപൂട്ടുകയോ ചെയ്യുന്നു. പതിനഞ്ചു വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ ജര്‍മനിയില്‍ മുന്നൂറ്‌ മോസ്‌ക്കുകള്‍ (മുസ്ലീം പള്ളികള്‍) ഉണ്ടായിരുന്നെങ്കില്‍, ഇന്നിപ്പോള്‍ മോസ്‌ക്കുകളുടെ എണ്ണം ആറായിരത്തിലധികമാണ്‌. പാശ്ചാത്യരാജ്യങ്ങളില്‍ ഉന്നത വിദ്യാലയങ്ങളിലെ (ഹൈസ്‌കൂള്‍-കോളജ്‌-യൂണിവേഴ്‌സിറ്റികളിലെ) അക്രൈസ്‌തവ വിദ്യാര്‍ത്ഥികള്‍, തങ്ങളുടെ മ തത്തില്‍ ചേരാന്‍ ക്രിസ്‌ത്യന്‍ സഹപാഠികളെ പ്രേരിപ്പിക്കുന്നു.

ഫ്രാന്‍സില്‍ നാല്‌പതു ശതമാനം കുട്ടികള്‍ (കത്തോലിക്കാ മാതാപിതാക്കന്മാരില്‍നിന്നു ജനിച്ചവര്‍) മാമോദീസാ മുങ്ങാത്തവരാണ്‌. ഇക്കണക്കിനു പോയാല്‍, യൂറോപ്പിലെയും അമേരിക്കകളിലെയും ജനങ്ങള്‍ അടുത്ത തലമുറയാകുമ്പോള്‍, അക്രൈസ്‌തവരാകാന്‍ സാധ്യതയുണ്ട്‌. അങ്ങനെ സംഭവിക്കാതിരിക്കട്ടെ. ഒരു കാലത്ത്‌ ക്രൈസ്‌തവരാജ്യങ്ങളായിരുന്ന ടര്‍ക്കി, ഇറാക്ക്‌, ഇറാന്‍, ഈജിപ്‌ത്‌ മുതലായ രാജ്യങ്ങളില്‍ ക്രിസ്‌തുമതം ഇപ്പോള്‍, നിര്‍വീര്യമാകുകയോ നാമാവശേഷമാകുകയോ ചെയ്‌തിരിക്കുന്നു. മറ്റുരാജ്യങ്ങളില്‍ ഇങ്ങനെ സംഭവിക്കാതിരിക്കണമെങ്കി ല്‍ നമ്മള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണം.


ഭയപ്പെടേണ്ട; പാശ്ചാത്യസഭകളെ നമുക്കു രക്ഷിക്കാം : 

നമ്മള്‍ കത്തോലിക്കര്‍ ജാഗ്രതാപൂര്‍വം തീക്ഷ്‌ണകര്‍മരായി പ്രവര്‍ത്തിച്ചാല്‍ യൂറോപ്പിലെയും അമേരിക്കയിലെയും ക്ഷയോന്മുഖമായ ക്രിസ്‌തുസഭയെ പുനരുജ്ജീവിപ്പിക്കാം.

കര്‍ത്താവീശോയുടെ ഉദ്‌ബോധനങ്ങള്‍


`ഈ തൊഴുത്തില്‍പ്പെടാത്ത ആടുകള്‍ (മനുഷ്യര്‍) എനിക്കുണ്ട്‌. അവയെയും കൊണ്ടുവരണം'(യോഹ.10:10). ഈ അനുശാസനം തന്നെയാണ്‌, സ്വര്‍ഗാരോഹണത്തിനുമുമ്പ്‌ ഈശോ, തന്റെ അന്തിമകല്‌പനയില്‍ നല്‍കുന്നത്‌:
`സ്വര്‍ലോകഭൂലോകങ്ങളില്‍ സമസ്‌താധികാരവും എനിക്കു സംസിദ്ധമായിരിക്കുന്നു. അതിനാല്‍ സര്‍വലോകരുടെയും ഇടയിലേക്കു ചെന്ന്‌, പിതാ-പുത്ര-പവിത്രാത്മ നാമത്തില്‍ അവരെ മാമോദീസാ മുക്കി, എന്റെ ശിഷ്യരാക്കുവിന്‍' (മത്താ.28:20).
`ഭയപ്പെടേണ്ടാ. യുഗാന്ത്യം വരെ ഞാന്‍ നിങ്ങളോടൊത്ത്‌ ഉണ്ടായിരിക്കും' (മത്താ.10:31; 28:20).
`വഴിതെറ്റിപ്പോയ ഒരാളെ നേര്‍വഴിയിലേക്കു കൊണ്ടുവരുന്നവന്‍, സ്വന്തം ആത്മാവിനെയും അവന്റെ ആത്മാവിനെയും രക്ഷിക്കും' (യാക്കോ.5:20).
മിഷന്‍ പ്രവര്‍ത്തനം അനാവശ്യമോ ഔദാര്യമോ അല്ല
രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ (1965 ല്‍) അസന്ദിഗ്‌ധമായി പ്രഖ്യാപിച്ചു: `ഓരോ ക്രിസ്‌ത്യാനിയും (മാമോദീസാ സ്വീകരിച്ചതിന്റെ അടിസ്ഥാനത്തില്‍) ഓരോ മിഷനറിയാണ്‌- മിഷന്‍ പ്രവര്‍ത്തനം, ഏതൊരു ക്രൈസ്‌തവന്റെയും അവകാശവും കര്‍ത്തവ്യവുമാണ്‌. വിശുദ്ധ യാക്കോബ്‌ ശ്ലീഹായുടെ പ്രബോധനം, കര്‍ത്താവീശോയുടെ ഉദ്‌ബോധനത്തിന്റെ പ്രതിധ്വനിതന്നെയാണ്‌. മാര്‍ഗഭ്രഷ്‌ടനായ ഒരാളെ സന്മാര്‍ഗത്തിലേക്കു കൊണ്ടുവരിക എന്നു പറഞ്ഞാല്‍, അയാളുടെയും നമ്മുടെയും നിത്യരക്ഷ സുരക്ഷിതമാക്കുകയെന്നാണര്‍ത്ഥം (യാക്കോ.5:20).
അന്ത്യവിധിയുടെ മാനദണ്‌ഡമായി, സര്‍വലോകവിധി കര്‍ത്താവ്‌ പ്രഖ്യാപിക്കുന്നതു കേള്‍ക്കുക: `ഈ ചെറിയവരില്‍ ഒരാള്‍ക്ക്‌ നിങ്ങള്‍ ചെയ്‌തത്‌, എനിക്കുതന്നെയാണ്‌ നിങ്ങള്‍ ചെയ്‌തത്‌' എന്ന കര്‍തൃവാക്യത്തിന്റെ വിവക്ഷ, ശാരീരികമായ പൈദാഹങ്ങള്‍ മാത്രമല്ല; ആത്മീയഭോജ്യവും വിവക്ഷിതമാണ്‌. ശാരീരികമായ ഭക്ഷണപാനീയങ്ങള്‍ കൊടുക്കുന്നതിനെക്കാള്‍ ദൈവസന്നിധിയില്‍ എത്രയേറെ കൂടുതല്‍ സമ്മാനാര്‍ഹമായിരിക്കും ആത്മീയദാഹശമനത്തിനായി ക്രിസ്‌തുസുവിശേഷം അറിയിക്കുന്നത്‌!
ഫ്രാന്‍സിസ്‌ അസ്സീസിയുടെ വാക്കുകളില്‍, `കൊടുക്കുമ്പോഴാണ്‌ നമുക്കു ലഭിക്കുന്നത്‌. സൗജന്യമായി ഭക്ഷണം കഴിച്ച്‌ സമ്പുഷ്‌ടരായവര്‍, ഈ ഭക്ഷണം സൗജന്യമായി സുലഭ്യമാണെങ്കില്‍, അയല്‍പക്കക്കാരെയും ഈ വിവരം അറിയിക്കാതിരിക്കുമോ? നാമെല്ലാവരും സൗജന്യമായി സുവിശേഷവും ദൈവദാനങ്ങളും സ്വീകരിച്ചവരാണല്ലോ.

No comments:

Post a Comment

Related Posts Plugin for WordPress, Blogger...
അവന്‍ ആശുദധാത്‌മാക്കളെ വചനം കൊണ്ട് പുറത്താക്കുകയും , എല്ലാ രോഗികളെയും സുഖപ്പെടുത്തുകയും ചെയ്തു (മത്തായി 8 .16 ).... എന്റെ അടുത്ത് വന്നു എന്റെ വചനം കേള്‍ക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നവന്‍ ആര്‍ക്കു സദൃശ്യന്‍ എന്ന് ഞാന്‍ വക്തമാക്കാം .. 48 ആഴത്തില്‍ കുഴിച്ചു പാറമേല്‍ അടിസ്ഥാനമിട്ടു വീട് പണിത മനുഷ്യനോടു സദൃശ്യന്‍ ആണ് അവന്‍ .വെള്ളപ്പൊക്കം ഉണ്ടാകുകയും ഒഴുക്ക് അതിന്മേല്‍ ആഞ്ഞടിക്കുകയും ചെയ്തു .എന്നാല്‍ ആ വീടിനെ ഇളക്കാന്‍ കഴിഞ്ഞില്ല. എന്തെന്നാല്‍ അത് ബലിഷ്ടമായി പണിയപ്പെട്ടിരുന്നു. (ലുക്കാ 6 47-48)...."വിശ്വസിച്ചുകൊണ്ടു പ്രാര്‍ത്ഥനയില്‍ നിങ്ങള്‍ ആവശ്യപ്പെടുന്നതെല്ലാം നിങ്ങള്‍ക്ക്‌ ലഭിക്കും. " മത്താ. 21:22