മനുഷ്യരുടെ മുന്നില്‍ ഉന്നതമായത് ദൈവത്തിന്റെ മുമ്പാകെ നികൃഷ്ടം ആണത്രേ (ലൂക്കോ.16:15). ലോകത്തില്‍ വലിയ മഹത്വമെന്നു കരുതുന്ന കാര്യങ്ങള്‍ ദൈവത്തിന്റെ കണ്ണില്‍ വിലയില്ലാത്തതാണെന്നു മാത്രമല്ല അത്
നികൃഷ്ടവും ആണ് . ലോകപ്രകാരം ലഭിക്കുന്ന മാനവും മഹത്വവും ദൈവത്തിനു അറപ്പാണെങ്കില്‍ നമ്മളും അറയ്ക്കണം. ലോകത്തുള്ള എല്ലാവരും വിലപിടിപ്പുള്ളതായിക്കാണുന്നതാണ് പണം. എന്നാല്‍ ദൈവം പറയുന്നത് പണത്തെ സ്‌നേഹിക്കുകയും ധനവാനാകുവാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നവര്‍ക്കു താഴെപ്പറയുന്ന എട്ട് അനന്തരഫലങ്ങള്‍ എപ്പോഴെങ്കിലും അനുഭവിക്കേണ്ടിവരും എന്നാണ്(1.തിമോ.6:9,10)..
1) അവര്‍ പരീക്ഷയില്‍ കുടുങ്ങുന്നു
2) അവര്‍ കെണിയില്‍ കുടുങ്ങുന്നു
3) അവര്‍ മൗഢ്യമോഹങ്ങള്‍ക്ക് ഇരയായിത്തീരുന്നു
4) അവര്‍ ദോഷകരമായ മോഹങ്ങള്‍ക്ക് ഇരയായിത്തീരുന്നു.
5) അവര്‍ ജീര്‍ണ്ണതയില്‍ മുങ്ങിപ്പോകുന്നു.
6)അവര്‍ നാശത്തില്‍ മുങ്ങിപ്പോകുന്നു.
7) അവര്‍ വിശ്വാസം വിട്ടുഴന്നു പോകുന്നു.
8) അവര്‍ ബഹുദുഃഖങ്ങള്‍ക്കു അധീനരാകുന്നു..
1) അവര്‍ പരീക്ഷയില്‍ കുടുങ്ങുന്നു
2) അവര്‍ കെണിയില്‍ കുടുങ്ങുന്നു
3) അവര്‍ മൗഢ്യമോഹങ്ങള്‍ക്ക് ഇരയായിത്തീരുന്നു
4) അവര്‍ ദോഷകരമായ മോഹങ്ങള്‍ക്ക് ഇരയായിത്തീരുന്നു.
5) അവര്‍ ജീര്‍ണ്ണതയില്‍ മുങ്ങിപ്പോകുന്നു.
6)അവര്‍ നാശത്തില്‍ മുങ്ങിപ്പോകുന്നു.
7) അവര്‍ വിശ്വാസം വിട്ടുഴന്നു പോകുന്നു.
8) അവര്‍ ബഹുദുഃഖങ്ങള്‍ക്കു അധീനരാകുന്നു..
No comments:
Post a Comment