അവന്‍ ആശുദധാത്‌മാക്കളെ വചനം കൊണ്ട് പുറത്താക്കുകയും , എല്ലാ രോഗികളെയും സുഖപ്പെടുത്തുകയും ചെയ്തു (മത്തായി 8 .16 ).... എന്റെ അടുത്ത് വന്നു എന്റെ വചനം കേള്‍ക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നവന്‍ ആര്‍ക്കു സദൃശ്യന്‍ എന്ന് ഞാന്‍ വക്തമാക്കാം .. 48 ആഴത്തില്‍ കുഴിച്ചു പാറമേല്‍ അടിസ്ഥാനമിട്ടു വീട് പണിത മനുഷ്യനോടു സദൃശ്യന്‍ ആണ് അവന്‍ .വെള്ളപ്പൊക്കം ഉണ്ടാകുകയും ഒഴുക്ക് അതിന്മേല്‍ ആഞ്ഞടിക്കുകയും ചെയ്തു .എന്നാല്‍ ആ വീടിനെ ഇളക്കാന്‍ കഴിഞ്ഞില്ല. എന്തെന്നാല്‍ അത് ബലിഷ്ടമായി പണിയപ്പെട്ടിരുന്നു. (ലുക്കാ 6 47-48)...."വിശ്വസിച്ചുകൊണ്ടു പ്രാര്‍ത്ഥനയില്‍ നിങ്ങള്‍ ആവശ്യപ്പെടുന്നതെല്ലാം നിങ്ങള്‍ക്ക്‌ ലഭിക്കും. " മത്താ. 21:22... "ഉരുകിയ മനസാണ് കര്‍ത്താവിനു സ്വീകാര്യമായ ബെലി , ദൈവമേ നുറുങ്ങിയ ഹൃദയത്തെ അങ്ങ് നിരസിക്കുകയില്ല." (സങ്കീ 51:17.)...

Thursday 26 July 2012

സത്യസന്ധരായ ആളുകളില്‍ ദൈവം പ്രസാദിക്കുന്നു.


''അവിടുന്നു പ്രകാശത്തില്‍ ആയിരിക്കുന്നതുപോലെ നാമും പ്രകാശത്തില്‍ സഞ്ചരിച്ചാല്‍ നമുക്കു തമ്മില്‍ കൂട്ടായ്മയുണ്ട്''(1യോഹ. 1:7).വെളിച്ചത്തില്‍ നടക്കുകയെന്നാല്‍ ദൈവത്തില്‍നിന്നും ഒന്നും മറയ്ക്കാതിരിക്കുക എന്നാണ്. എല്ലാകാര്യങ്ങളും ഉള്ളതുപോലെതന്നെ ദൈവത്തോടു പറയുന്നു. സത്യസന്ധതയാണ് ദൈവത്തിങ്കലേക്കുള്ള ഒന്നാമത്തെ കാല്‍വയ്പ്പ്. സത്യസന്ധതയില്ലായ്മയെ ദൈവം വെറുക്കുന്നു. യേശു മറ്റാരോടെന്നതിനേക്കാള്‍ അധികം സംസാരിച്ചതു കാപട്യക്കാര്‍ക്കെതിരെ ആയിരുന്നു.


ദൈവം നമ്മോട് ആവശ്യപ്പെടുന്നത് വിശുദ്ധരും എല്ലാം തികഞ്ഞവരും ആകണമെന്നല്ല, എന്നാല്‍ സത്യസന്ധരാകണമെന്നാണ്. യഥാര്‍ത്ഥവിശുദ്ധിയുടെ തുടക്കം ഇവിടെയാണ്. അവിടെ നിന്നു അത് എല്ലായിടത്തേക്കും ഒഴുകും. എളുപ്പം ചെയ്യാവുന്ന എന്തെങ്കിലുമുണ്ടെങ്കില്‍ അതു സത്യസന്ധരായിരിക്കുക എന്നതാണ്. അതുകൊണ്ട് പാപത്തെ ഉടനെ തന്നെ ദൈവത്തോടേറ്റുപറയുക. പാപകരമായ ചിന്തകളെ നല്ല പേരിട്ടു വിളിക്കാതിരിക്കുക. വ്യഭിചാരചിന്തയോടെ കണ്ണുകൊണ്ട് മോഹിച്ചശേഷം 'ഞാന്‍ ദൈവത്തിന്റെ സൃഷ്ടിയുടെ സൗന്ദര്യം ആസ്വദിക്കുക മാത്രമാണ് ചെയ്തതെന്നു' പറയാതിരിക്കുക. കോപത്തെ 'ധാര്‍മ്മികരോഷം' എന്നു വിളിക്കാതിരിക്കുക.

നിങ്ങള്‍ സത്യസന്ധരല്ലെങ്കില്‍ ഒരിക്കലും പാപത്തിന്റെമേല്‍ ജയം പ്രാപിക്കുകയില്ല. ഒരിക്കലും പാപത്തെ 'ബലഹീനത' എന്നു വിളിക്കാതിരിക്കുക. കാരണം യേശുവിന്റെ രക്തം പാപങ്ങളില്‍ നിന്നാണ് നമ്മെ ശുദ്ധീകരിക്കുന്നത്, അല്ലാതെ ബലഹീനതകളില്‍ നിന്നല്ല. നിങ്ങള്‍ സത്യസന്ധരല്ലെങ്കില്‍ ഒരിക്കലും പാപത്തിന്റമേല്‍ ജയം പ്രാപിക്കയില്ല. സത്യസന്ധരല്ലാത്തവരെ അവിടുന്നു ശുദ്ധീകരിക്കുന്നില്ല. സത്യസന്ധര്‍ക്കു മാത്രമേ പ്രതീക്ഷയ്ക്കു വകയുള്ളു. ''തന്റെ ലംഘനങ്ങളെ മറെയ്ക്കുന്നവനു ശുഭം വരികയില്ല''(സദൃ. 28:13).സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കുവാനുള്ള സാധ്യത മതനേതാക്കന്മാരേക്കാള്‍ കള്ളന്മാര്‍ക്കും വേശ്യമാര്‍ക്കും ആണെന്നു യേശു പറയുവാന്‍ കാരണമെന്താണ്?(മത്താ. 21:31).കാരണം വേശ്യമാരും കള്ളന്മാരും തങ്ങള്‍ വിശുദ്ധരാണെന്നു ഭാവിക്കുന്നില്ല.

No comments:

Post a Comment

Related Posts Plugin for WordPress, Blogger...
അവന്‍ ആശുദധാത്‌മാക്കളെ വചനം കൊണ്ട് പുറത്താക്കുകയും , എല്ലാ രോഗികളെയും സുഖപ്പെടുത്തുകയും ചെയ്തു (മത്തായി 8 .16 ).... എന്റെ അടുത്ത് വന്നു എന്റെ വചനം കേള്‍ക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നവന്‍ ആര്‍ക്കു സദൃശ്യന്‍ എന്ന് ഞാന്‍ വക്തമാക്കാം .. 48 ആഴത്തില്‍ കുഴിച്ചു പാറമേല്‍ അടിസ്ഥാനമിട്ടു വീട് പണിത മനുഷ്യനോടു സദൃശ്യന്‍ ആണ് അവന്‍ .വെള്ളപ്പൊക്കം ഉണ്ടാകുകയും ഒഴുക്ക് അതിന്മേല്‍ ആഞ്ഞടിക്കുകയും ചെയ്തു .എന്നാല്‍ ആ വീടിനെ ഇളക്കാന്‍ കഴിഞ്ഞില്ല. എന്തെന്നാല്‍ അത് ബലിഷ്ടമായി പണിയപ്പെട്ടിരുന്നു. (ലുക്കാ 6 47-48)...."വിശ്വസിച്ചുകൊണ്ടു പ്രാര്‍ത്ഥനയില്‍ നിങ്ങള്‍ ആവശ്യപ്പെടുന്നതെല്ലാം നിങ്ങള്‍ക്ക്‌ ലഭിക്കും. " മത്താ. 21:22