അവന്‍ ആശുദധാത്‌മാക്കളെ വചനം കൊണ്ട് പുറത്താക്കുകയും , എല്ലാ രോഗികളെയും സുഖപ്പെടുത്തുകയും ചെയ്തു (മത്തായി 8 .16 ).... എന്റെ അടുത്ത് വന്നു എന്റെ വചനം കേള്‍ക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നവന്‍ ആര്‍ക്കു സദൃശ്യന്‍ എന്ന് ഞാന്‍ വക്തമാക്കാം .. 48 ആഴത്തില്‍ കുഴിച്ചു പാറമേല്‍ അടിസ്ഥാനമിട്ടു വീട് പണിത മനുഷ്യനോടു സദൃശ്യന്‍ ആണ് അവന്‍ .വെള്ളപ്പൊക്കം ഉണ്ടാകുകയും ഒഴുക്ക് അതിന്മേല്‍ ആഞ്ഞടിക്കുകയും ചെയ്തു .എന്നാല്‍ ആ വീടിനെ ഇളക്കാന്‍ കഴിഞ്ഞില്ല. എന്തെന്നാല്‍ അത് ബലിഷ്ടമായി പണിയപ്പെട്ടിരുന്നു. (ലുക്കാ 6 47-48)...."വിശ്വസിച്ചുകൊണ്ടു പ്രാര്‍ത്ഥനയില്‍ നിങ്ങള്‍ ആവശ്യപ്പെടുന്നതെല്ലാം നിങ്ങള്‍ക്ക്‌ ലഭിക്കും. " മത്താ. 21:22... "ഉരുകിയ മനസാണ് കര്‍ത്താവിനു സ്വീകാര്യമായ ബെലി , ദൈവമേ നുറുങ്ങിയ ഹൃദയത്തെ അങ്ങ് നിരസിക്കുകയില്ല." (സങ്കീ 51:17.)...

Saturday 9 June 2012

ലുത്തിനിയാ പാട്ടുരൂപത്തിൽ

കർത്താവേ കനിയണമേ
മിശിഹായേ കനിയണമേ
കർത്താവേ ഞങ്ങളണയ്ക്കും
പ്രാർത്ഥന സദയം കേൾക്കണമെ

സ്വർഗ്ഗപിതാവാം സകലേശാ
ദിവ്യാനുഗ്രഹമേകണമേ
നരരക്ഷകനാം മിശിഹായേ
ദിവ്യാനുഗ്രഹമേകണമേ

ദൈവാത്മാവാം സകലേശാ
ദിവ്യാനുഗ്രഹമേകണമേ
പരിപാവനമാം ത്രീത്വമേ
ദിവ്യാനുഗ്രഹമേകണമേ

കന്യാമേരി വിമലാംബേ
ദൈവകുമാരനു മാതാവേ
രക്ഷകനൂഴിയിലംബികയേ
പ്രാർത്ഥിക്കണമേ ഞങ്ങൾക്കായ്

നിതരാം നിർമ്മല മാതാവേ
കറയില്ലാത്തൊരു കന്യകയേ
നേർവഴികാട്ടും ദീപശിഖേ
പ്രാർത്ഥിക്കണമേ ഞങ്ങൾക്കായ്


നിത്യമഹോന്നത കന്യകയേ
വിവേകമതിയാം കന്യകയേ
വിശ്രുതയാം സുരകന്യകയേ
പ്രാർത്ഥിക്കണമേ ഞങ്ങൾക്കായ്

വിശ്വാസത്തിൻ നിറകുടമേ
കാരുണ്യത്തിൻ നിലയനമേ
നീതിവിളങ്ങും ദർപ്പണമേ
പ്രാർത്ഥിക്കണമേ ഞങ്ങൾക്കായ്

വിജ്ഞാനത്തിൻ വേദികയേ
മാനവനുത്സവദായികയേ
ദൈവികമാം പനിനീർസുമമേ
പ്രാർത്ഥിക്കണമേ ഞങ്ങൾക്കായ്

ദാവീദിൻ തിരുഗോപുരമേ
നിർമ്മല ദന്തഗോപുരമേ
പൊന്നിൻ പൂമണിമന്ദിരമേ
പ്രാർത്ഥിക്കണമേ ഞങ്ങൾക്കായ്

വാഗ്ദാനത്തിൻ പേടകമേ
സ്വർല്ലോകത്തിൻ ദ്വാരകമേ
പുലർകാലത്തിൻ താരകമേ
പ്രാർത്ഥിക്കണമേ ഞങ്ങൾക്കായ്

രോഗമിയന്നവനാരോഗ്യം
പകരും കരുണാസാഗരമേ
പാപിക്കവനിയിലാശ്രയമേ
പ്രാർത്ഥിക്കണമേ ഞങ്ങൾക്കായ്

കേഴുന്നോർക്കു നിരന്തരമായ്
സാന്ത്വനമരുളും മാതാവേ
ക്രിസ്തുജനത്തിൻ പാലികയേ
പ്രാർത്ഥിക്കണമേ ഞങ്ങൾക്കായ്

വാനവനിരയുടെ രാജ്ഞി
ബാവാന്മാരുടെ രാജ്ഞി
ശ്ലീഹന്മാരുടെ രാജ്ഞി
പ്രാർത്ഥിക്കണമേ ഞങ്ങൾക്കായ്.
.
കന്യകമാരുടെ രാജ്ഞി
വന്ദകനിരയുടെ രാജ്ഞ
രക്താങ്കിതരുടെ രാജ്ഞി
പ്രാർത്ഥിക്കണമേ ഞങ്ങൾക്കായ്.

സിധ്ദന്മാരുടെ രാജ്ഞി
ഭാരത സഭയുടെ രാജ്ഞി
അമലോദ്ഭവയാം രാജ്ഞി
പ്രാർത്ഥിക്കണമേ ഞങ്ങൾക്കായ്

ശാന്തിജഗത്തിനു നൽകും
നിത്യവിരാജിത രാജ്ഞി
സ്വർഗ്ഗാരോപിത രാജ്ഞി
പ്രാർത്ഥിക്കണമേ ഞങ്ങൾക്കായ്,


ലോകത്തിൻ പാപങ്ങൾ താങ്ങും
ദൈവത്തിൻ മേഷമേ നാഥാ,
പാപം പോറുക്കേണമേ

ലോകത്തിൻ പാപങ്ങൾ താങ്ങും
ദൈവത്തിൻ മേഷമേ നാഥാ
പ്രാർത്ഥന കേൾക്കേണമേ

ലോകത്തിൻ പാപങ്ങൾ താങ്ങും
ദൈവത്തിൻ മേഷമേ നാഥാ,
ഞങ്ങളിൽ കനിയേണമേ

No comments:

Post a Comment

Related Posts Plugin for WordPress, Blogger...
അവന്‍ ആശുദധാത്‌മാക്കളെ വചനം കൊണ്ട് പുറത്താക്കുകയും , എല്ലാ രോഗികളെയും സുഖപ്പെടുത്തുകയും ചെയ്തു (മത്തായി 8 .16 ).... എന്റെ അടുത്ത് വന്നു എന്റെ വചനം കേള്‍ക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നവന്‍ ആര്‍ക്കു സദൃശ്യന്‍ എന്ന് ഞാന്‍ വക്തമാക്കാം .. 48 ആഴത്തില്‍ കുഴിച്ചു പാറമേല്‍ അടിസ്ഥാനമിട്ടു വീട് പണിത മനുഷ്യനോടു സദൃശ്യന്‍ ആണ് അവന്‍ .വെള്ളപ്പൊക്കം ഉണ്ടാകുകയും ഒഴുക്ക് അതിന്മേല്‍ ആഞ്ഞടിക്കുകയും ചെയ്തു .എന്നാല്‍ ആ വീടിനെ ഇളക്കാന്‍ കഴിഞ്ഞില്ല. എന്തെന്നാല്‍ അത് ബലിഷ്ടമായി പണിയപ്പെട്ടിരുന്നു. (ലുക്കാ 6 47-48)...."വിശ്വസിച്ചുകൊണ്ടു പ്രാര്‍ത്ഥനയില്‍ നിങ്ങള്‍ ആവശ്യപ്പെടുന്നതെല്ലാം നിങ്ങള്‍ക്ക്‌ ലഭിക്കും. " മത്താ. 21:22