ഇന്ന് സഭ നമ്മുടെ പഠനത്തിനായി നല്‍കിയിരിക്കുന്നത് ലൂക്കായുടെ സുവിശേഷം 24 : 44-53
അവന്‍ അവരോടു പറഞ്ഞു : മോശയുടെ നിയമത്തിലും ,പ്രവാചകന്മാരിലും, സങ്കീര്‍ത്തനങ്ങളിലും എന്നെ കുറിച്ച് എഴുതപെട്ടിരിക്കുന്നതെല്ലാം പൂര്‍ത്തിയാകേണ്ടിയിരിക്കുന്നു എന്ന് ഞാന്‍ നിങ്ങളോട് കൂടെ ആയിരുന്നപ്പോള്‍ പറഞ്ഞിട്ടുണ്ടല്ലോ .വിശുദ്ധ
ലിഖിതങ്ങള്‍ ഗ്രഹിക്കുവാന്‍ തക്കവിധം അവരുടെ മനസ്സ് അവന്‍ തുറന്നു .അവന്‍ പറഞ്ഞു : ഇങ്ങനെ എഴുതപെട്ടിരിക്കുന്നു .ക്രിസ്തു സഹിക്കുകയും .മൂന്നാം ദിവസം മരിച്ചവരില്‍ നിന്ന് ഉയിര്ത്തെ ഴുന്നേല്‍ ക്കുകയും ചെയ്യണം .പാപമോചനതിനുള്ള അനുതാപം അവന്റെ നാമത്തില്‍ ജറുസലേമില്‍ ആരംഭിച്ചു എല്ലാ ജനതകളോടും പ്രഘോഷിക്കപ്പെടെണ്ടി ഇരിക്കുന്നു .നിങ്ങള്‍ ഇവക്കു സാക്ഷികളാണ് .ഇതാ എന്റെ പിതാവിന്റെ വാഗ്ദാനം നിങ്ങളുടെ മേല്‍ ഞാന്‍ അയക്കുന്നു .ഉന്നതത്തില്‍ നിന്ന് ശക്തി ധരിക്കുന്നത് വരെ നഗരത്തില്‍ തന്നെ വസ്സിക്കുവിന്‍ .
യേശുവിന്റെ സ്വര്‍ഗ്ഗാരോഹണം
അവന്‍ അവരെ ബഥാനിയ വരെ കൂട്ടികൊണ്ട് പോയി :കൈകള്‍ ഉയിര്‍ത്തി അവരെ അനുഗ്രഹിച്ചു .അനുഗ്രഹിച്ചു കൊണ്ട് ഇരിക്കുമ്പോള്‍ അവന്‍ അവരില്‍ നിന്ന് മറയുകയും സ്വര്‍ഗ്ഗത്തിലേക്ക് സംവഹിക്കപെടുകയും ചെയ്തു അവര്‍ അവനെ സ്തുതിച്ചു ആരാധിച്ചു അത്യന്തം ആഹ്ലാദത്തോടെ ജറുസലെമിലേക്ക് മടങ്ങി അവര്‍ ദൈവത്തെ സ്തുതിച്ചു കൊണ്ട് സദാ സമയം ദേവാലയത്തില്‍ കഴിഞ്ഞു കൂടി
ധ്യാനം
ധ്യാനം
കര്‍ത്താവെ ഈ നിമിഷങ്ങളില്‍ ഞാന്‍ അറിയുന്നു എനിക്ക് സ്വന്തമയി ഒന്നുമില്ല.നിന്‍റെ വചനം ഗ്രഹിക്കുവാനുള്ള കഴിവ് എനിക്കില്ല .. നിന്‍റെ ജ്ഞാനം എന്നിലേക്ക് അയക്കണമേ ..നിന്‍റെ തിരു ലിഖിതങ്ങള്‍ ഗ്രഹിക്കുവാന്‍ തക്ക വിധം എന്‍റെ മനസ്സിനെ നീ തുറക്കണമേ..എന്‍റെ പ്രവര്‍ത്തന മണ്ടലമാകുന്ന ജറുസലേമില്‍ തുടങ്ങി ഈ ലോകത്തിന്‍റെ മുക്കിലും മൂലയിലും നിന്‍റെ വചനം പ്ര ഘോ ഷിക്കുവാന്‍ എന്നെ നീ തിരഞ്ഞെടുക്കണമേ ..നിന്‍റെ പരിശുദ്ധ ആത്മാവിനെ അയച്ചു എന്നെ ശക്തിപെടുത്ത ണ മേ . നിന്‍റെ ശ്ലീഹന്മാര്‍ ദൈവത്തെ സ്തുതിച്ചു കൊണ്ട് സദാ സമയം ദേവാലയത്തില്‍ കഴിഞ്ഞു കൂടിയ പോലെ പന്തകുസ്ഥ തിരുനാളിന് ഒരുങ്ങുന്ന ഞങ്ങളും പരിശുദ്ധാത്മാവിനെ സ്വീകരിക്കുവാനായി ദാഹിക്കുന്നു ..ഞങ്ങളിലേക്ക് നിന്‍റെ അതമാവിനെ നീ അയക്കണമേ
No comments:
Post a Comment