നിര്‍ദ്ധയനായ ഭൃത്യന്‍റെ ഉപമ
മത്താ 18:23-35
സ്വര്‍ഗ്ഗരാജ്യം
തന്റെ സേവകന്‍മാരുടെ കണക്കുതീര്‍ക്കന്‍ ആഗ്രഹിച്ച ഒരു രാജാവിന്
സാദൃശം.കണക്ക് തീര്‍ക്കാനാരംഭിച്ചപ്പോള്‍ പതിനായിരം താലന്തു കടപ്പെട്ടിരുന്ന
ഒരുവനെ അവന്റെ മുമ്പില്‍ കൊണ്ടുവന്നു.അവന് അത് വീട്ടാന്‍ നിര്‍വ്വാഹമില്ലായിരുന്നതുകൊണ്ടു
അവനെയും ഭാര്യയെയും മക്കളെയും അവന്റെ സമസ്ത വസ്തുക്കളേയും
വിറ്റു കടം വീട്ടാന്‍ യജമാനന്‍ കല്‍പ്പിച്ചു.അപ്പോള്‍ സേവകന്‍ വീണു
നമസ്കരിച്ചുകൊണ്ടു പറഞ്ഞു പ്രഭോ എന്നോടു ക്ഷമിക്കണമേ ഞാന്‍ എല്ലാം
തന്നുവീട്ടിക്കൊള്ളാം,ആ
സേവകന്‍റെ യജമാനന്‍ മനസ്സലിഞ്ഞ് അവനെ വിട്ടയക്കുകയും കടം ഇളച്ചുകൊടുക്കുകയും
ചെയ്തു.അവന്‍ പുറത്തിറങ്ങിയപ്പോള്‍ തനിക്ക് നൂറു ദനാറാ നല്കാന്നുണ്ടായിരുന്ന
തന്റെ സഹസേവകനെ കണ്ടുമുട്ടി,അവന്റെ കഴുത്തുപിടിച്ചു ഞെരിച്ചുകൊണ്ടു
അവന്‍ പറഞ്ഞു എനിക്കു തരാനുള്ളത് തന്നുതീര്‍ക്കുക,അപ്പോള്‍ ആസഹസേവകന്‍
അവനോടു വീണപേക്ഷിച്ചു എന്നോടു ക്ഷമിക്കണമേ ഞാന്‍ തന്നു വീട്ടിക്കൊള്ളാം.എന്നാല്‍
അവന്‍ സമ്മതിച്ചില്ല കടം വീട്ടുന്നതുവരെ സഹസേവകനെ അവന്‍
കാരാഗൃഹത്തിലടച്ചു.സംഭവിച്ചതറിഞ്ഞു മറ്റ് സേവകന്‍മാര്‍സങ്കടപ്പെട്ടു.അവര്‍
ചെന്നു നടന്നതെല്ലാം യജമാനനേ അറിയിച്ചു.യജമാനന്‍ അവനെ വിളിച്ചു
പറഞ്ഞു ദുഷ്ടനായ സേവകാ നീ എന്നോടു കേണപേക്ഷിച്ചതുകൊണ്ടു നിന്റെ കടമെല്ലാം
ഞാന്‍ ഇളച്ചുതന്നു,ഞാന്‍ നിന്നോടു കരുണകാണിച്ചപ്പോലെ നീയും നിന്റെസഹസേവകരോട്
കരുണ കാണിക്കേണ്ടതായിരുന്നില്ലേ?യജമാനന്‍ കോപിച്ചു കടം മുഴുവന്‍ വീട്ടുന്നതുവരെ
അവനെ കാരാഗൃഹാധികൃതര്‍ക്ക് ഏല്‍പ്പിച്ചുകൊടുത്തു.നിങ്ങള്‍ സഹോദരനോടു
ഹൃദയപൂര്‍വ്വം ക്ഷമിക്കുന്നിലെങ്കില്‍ എന്റെ സ്വര്‍ഗ്ഗസ്ഥനായ പിതാവ് നിങ്ങളോടും
ഇതുപോലെതന്നെ പ്രവര്‍ത്തിക്കും.
ദൈവം
നമ്മക്ക് തരുന്ന അനുഗ്രഹങ്ങള്‍ പൂര്‍ണ്ണമായും നിനക്ക് മാത്രമല്ല ..നിന്റെ സഹോദരങ്ങള്‍ക്ക് കൂടി വേണ്ടിയാണ് ..നിന്റെ സഹോദരങ്ങളോട് ഉള്ള
കടമകള്‍ നിര്‍വഹിക്കാത്തവര്‍ ദൈവത്തിന്റെ
മുന്‍പില്‍ കണക്കു കൊടുക്കേണ്ടി വരും എന്ന് ഈ ഉപമ നമ്മളെ ഉദ്ബോധിപ്പിക്കുന്നു
..ലാസറിന്റെ ഉപമയിലെ ധനികനെ ഈ അവസരത്തില്‍ നമ്മുക്ക് സ്മരിക്കാം ..അവന്‍ ഒരു പാപവും
ചെയ്തതായി വചനം പറയുന്നില്ല.മാത്രവും അല്ല അവന്റെ മേശയില്‍ നിന്ന് താഴെ വീഴുന്ന അപ്പം എടുക്കുന്നതില്‍ നിന്ന് ലാസറിനെ തടഞ്ഞുമില്ല ..എങ്കില്‍ കൂടെയും അവനു സ്വര്‍ഗ്ഗ ഭാഗ്യം
ലഭിച്ചില്ല ..നീ ദേവാലയത്തിലേക്ക് കാറില്‍ പോകുമ്പോള്‍ നിന്റെ അടുത്ത വീടിലെ കുട്ടി
വെയിലത്ത് നടന്നു പോകുന്നത് കണ്ടാല്‍ നീ എന്ത് ചെയും..ഒരു നിമിഷം
ചിന്തിക്കുക.നിന്റെ അടുത്ത് സഹായം ചോദിച്ചു വരുന്ന നിന്റെ സഹോദര്‍ക്ക് നീ ഒരു രൂപ
കൊടുത്തു വിടുന്നത് ..അവരെ സഹായിക്കണോ അതോ അവരെ കൊണ്ടുള്ള ശല്യം തീര്‍ക്കണോ ?ഈ
നിമിഷത്തില്‍ മറ്റുള്ളവര്‍ നിനക്ക് ചെയ്തു തരണമെന്ന് ആഗ്രഹിക്കുന്ന കാര്യങ്ങള്‍ നീ
അവരോടു ചെയുക എന്നാ വചനം നിന്റെ മനസ്സില്‍ ഇപ്പോഴും ഉണ്ടാകട്ടെ.മറ്റുള്ളവര്‍ക്ക് നന്മ ചെയ്യാന്‍ ലഭിക്കുന്ന അവസരങ്ങള്‍ നിന്റെ സ്വര്‍ഗീയ
നിക്ഷേപം കൂട്ടാനുള്ള മാര്‍ഗമായി കണ്ടു സന്തോഷിക്കുക .
നമ്മുക്ക് പ്രാര്‍ത്ഥിക്കാം നല്ലവനായ എന്റെ ഇശോയെ മറ്റുള്ളവരോട് ചെറിയ
തെറ്റുകള്‍ പോലും ക്ഷേമിക്കുവാന്‍ സാധിക്കാത്ത അവസ്ഥയിലേക്ക് നീ കടന്നു
varename ..എന്റെ ജീവിതത്തില്‍ നീ തന്ന അനുഗ്രഹങ്ങള്‍
മറ്റുള്ളവരുമായി panku വക്കാനുള്ളതാണ്
എന്നാ ബോധ്യം നീ എനിക്ക് തരേണമേ .കര്‍ത്താവെ
എനിക്ക് ക്ഷേമിക്കുവാന്‍ സാധിക്കാത്ത എല്ലാ
വക്തികളെയും കര്‍ത്താവെ നിന്റെ തിരുചോര ഒരുക്കി നിന്റെ പരിശുദ്ധ അതമാവിന്റെ ശക്തിയാല്‍ ക്ഷേമിക്കുവാന്‍ എനിക്കിടയകട്ടെ ..എന്നോട് ക്ഷേമിക്കുവാന്‍
ഉള്ള എല്ലാവരേം ഇപ്പോള്‍ അര്‍പ്പിക്കപെടുന്ന വിശുദ്ധ കുര്‍ബനയിലെ പരികര്‍മ്മം
ചെയ്യുന്ന കാസയിലേക്ക് ഞാന്‍ സമര്‍പ്പിക്കുന്നു ..അവര്‍ക്ക് എന്നോട്
ക്ഷേമിക്കാനുള്ള മനസ്സ് നീ കൊടുക്കേണമേ ..പ്രതേകിച്ചു നിങ്ങള്‍ മറ്റുളവര്‍ക്ക്
ചെയ്തപ്പോള്‍ എല്ലാം എനിക്ക് തന്നെയാണ് ചെയ്തത് എന്നാ ബോധ്യത്തില്‍ എപ്പോളും
ജീവിക്കുവാന്‍ എന്നെ സഹായിക്കേണമേ
No comments:
Post a Comment