( ചൊവ്വാ, വെള്ളി ദിവസങ്ങളിലും, വലിയ ആഴ്ചയിലെ എല്ലാ ദിവസങ്ങളിലും ചൊല്ലേണ്ട ദുഃഖാത്മകമായ ദൈവരഹസ്യങ്ങള്‍ )
ഒന്നാം ദൈവരഹസ്യം
പരിശുദ്ധ ദൈവമാതാവേ! അങ്ങേ തിരുക്കുമാരന്‍ പൂങ്കാവനത്തില്‍ വച്ചു നമസ്കരിച്ചുകൊണ്ടിരിക്കുമ്പോള്‍ മനക്ലേശത്താല്‍ രക്തം വിയര്‍ത്തു എന്നതിന്മേല്‍ ധ്യാനിക്കുന്ന ഞങ്ങളുടെ പാപങ്ങളിന്മേല്‍ മനസ്തപിച്ചു പാപശാന്തി ലഭിക്കുവാന്‍ കൃപചെയ്യണമേ.
1 സ്വര്‍ഗ്ഗ. 10 നന്മ നിറഞ്ഞ. 1 ത്രിത്വസ്തുതി. ഫാത്തിമാജപം
രണ്ടാം ദൈവരഹസ്യം
പരിശുദ്ധ ദൈവമാതാവേ! അങ്ങേ തിരുക്കുമാരന്‍ കല്‍ത്തൂണില്‍ കെട്ടപ്പെട്ടു ചമ്മട്ടികളാല്‍ അടിയ്ക്കപ്പെട്ടു എന്നതിന്മേല്‍ ധ്യാനിയ്ക്കുന്ന ഞങ്ങളുടെ പാപങ്ങളാല്‍ ഉണ്ടാവുന്ന കഠിനശിക്ഷകളില്‍ നിന്നും മനസ്താപത്താലും നല്ല വ്യാപാരത്താലും ഒഴിഞ്ഞുമാറുവാന്‍ കൃപചെയ്യണമേ.
1 സ്വര്‍ഗ്ഗ. 10 നന്മ നിറഞ്ഞ. 1 ത്രിത്വസ്തുതി. ഫാത്തിമാജപം
മൂന്നാം ദൈവരഹസ്യം
പരിശുദ്ധ ദൈവമാതാവേ! അങ്ങേ തിരുക്കുമാരന്റെ തിരുശിരസ്സില്‍ മുള്‍മുടി ധരിപ്പിച്ചു പരിഹാസരാജാവായിട്ട് തന്നെ സ്ഥാപിച്ചതിന്‍മേല്‍ ധ്യാനിയ്ക്കുന്ന ഞങ്ങളുടെ ഹൃദയത്തിലുള്ള പാപമുള്ളുകളെ മനസ്താപത്താല്‍ പിഴുതുകളയുവാന്‍ കൃപചെയ്യണമേ.
1 സ്വര്‍ഗ്ഗ. 10 നന്മ നിറഞ്ഞ. 1 ത്രിത്വസ്തുതി. ഫാത്തിമാജപം
നാലാം ദൈവരഹസ്യം
പരിശുദ്ധ ദൈവമാതാവേ! അങ്ങേ തിരുക്കുമാരന്‍ ഈശോമിശിഹാ മരണത്തിനു വിധിയ്ക്കപ്പെട്ടു ഭാരമേറിയ ശ്ലീവാമരം ചുമന്നു കൊണ്ട് ഗാഗുല്‍ത്താമലയിലേയ്ക്കു പോകുന്നതിന്മേല്‍ ധ്യാനിയ്ക്കുന്ന ഞങ്ങള്‍ ദുഃഖമാകുന്ന ശ്ലീവായെ ക്ഷമാപൂര്‍വ്വം ചുമന്നുകൊണ്ട് തന്നെ അനുഗമിക്കുവാന്‍ കൃപചെയ്യണമേ.
1 സ്വര്‍ഗ്ഗ. 10 നന്മ നിറഞ്ഞ. 1 ത്രിത്വസ്തുതി. ഫാത്തിമാജപം
അഞ്ചാം ദൈവരഹസ്യം
പരിശുദ്ധ ദൈവമാതാവേ! അങ്ങേ തിരുക്കുമാരന്‍ ഗാഗുല്‍ത്താമലയില്‍ വച്ചു അങ്ങേ മുമ്പാകെ ഇരുമ്പാണികളാല്‍ കുരിശിന്മേല്‍ തറയ്ക്കപ്പെട്ടതിന്മേല്‍ ധ്യാനിക്കുന്ന ഞങ്ങളുടെ ഹൃദയത്തില്‍ അങ്ങേ തിരുപ്പാടുകളും അങ്ങേ വ്യാകുലതകളും പതിപ്പിച്ചരുളണമേ.
1 സ്വര്‍ഗ്ഗ. 10 നന്മ നിറഞ്ഞ. 1 ത്രിത്വസ്തുതി. ഫാത്തിമാജപം
No comments:
Post a Comment