( തിങ്കള്‍ , ശനി ദിവസങ്ങളിലും,
മംഗലവാര്‍ത്തക്കാലത്തെ ഞായറാഴ്ചകളിലും, ദനഹാതിരുനാള്‍ മുതല്‍ വലിയ നോമ്പ്
വരെയുള്ള ഞായറാഴ്ചകളിലും ചൊല്ലേണ്ട സന്തോഷാത്മകമായ ദൈവരഹസ്യങ്ങള്‍ )
ഒന്നാം ദൈവരഹസ്യം
പരിശുദ്ധ കന്യാസ്ത്രീമറിയമേ! ദൈവവചനം അങ്ങേ തിരുവുദരത്തില്‍ മനുഷ്യാവതാരം ചെയ്യുമെന്ന് ഗബ്രിയേല്‍ ദൈവദൂതന്‍, ദൈവകല്പനയാല്‍ അങ്ങേ അറിയിച്ചതിനാല്‍ അങ്ങേയ്ക്കുണ്ടായ സന്തോഷത്തെ ഓര്‍ത്തു ധ്യാനിക്കുന്ന അങ്ങേ മക്കളായ ഞങ്ങള്‍ , ഞങ്ങളുടെ ഹൃദയത്തിലും എപ്പോഴും തന്നെ സംഗ്രഹിച്ചുകൊണ്ടിരിയ്ക്കുവാന്‍ കൃപ ചെയ്യണമേ.
1 സ്വര്‍ഗ്ഗ. 10 നന്മ നിറഞ്ഞ. 1 ത്രിത്വസ്തുതി. ഫാത്തിമാജപം
രണ്ടാം ദൈവരഹസ്യം
പരിശുദ്ധ ദൈവമാതാവേ! അങ്ങേ ഇളയമ്മയായ ഏലീശ്വാ പുണ്യവതിയെ അങ്ങു ചെന്നു കണ്ടപ്പോള്‍ ആ പുണ്യവതിയ്ക്ക് സര്‍വ്വേശ്വരന്‍ ചെയ്ത കരുണയെ കണ്ട് അങ്ങേയ്ക്കുണ്ടായ അത്യധികമായ സന്തോഷത്തെ ഓര്‍ത്ത് ധ്യാനിയ്ക്കുന്ന ഞങ്ങള്‍ ലൗകിക സന്തോഷങ്ങള്‍ പരിത്യജിച്ചു പരലോകസന്തോഷങ്ങളെ ആഗ്രഹിച്ചുതേടുവാന്‍ കൃപചെയ്യണമേ.
1 സ്വര്‍ഗ്ഗ. 10 നന്മ നിറഞ്ഞ. 1 ത്രിത്വസ്തുതി. ഫാത്തിമാജപം
മൂന്നാം ദൈവരഹസ്യം
പരിശുദ്ധ ദൈവമാതാവേ! അങ്ങേ കന്യാത്വത്തിന് അന്തരം വരാതെ അങ്ങു ദൈവകുമാരനെ പ്രസവിച്ചതിനാല്‍ അങ്ങേയ്ക്കുണ്ടായ സന്തോഷത്തിന്‍മേല്‍ ധ്യാനിയ്ക്കുന്ന ഞങ്ങളുടെ ഹൃദയത്തിലും താന്‍ ജ്ഞാനവിധമായി പിറക്കുവാന്‍ കൃപചെയ്യണമേ.
1 സ്വര്‍ഗ്ഗ. 10 നന്മ നിറഞ്ഞ. 1 ത്രിത്വസ്തുതി. ഫാത്തിമാജപം
നാലാം ദൈവരഹസ്യം
പരിശുദ്ധ ദൈവമാതാവേ! അങ്ങേ ദിവ്യകുമാരനെ ദേവാലയത്തില്‍ കാഴ്ചവെച്ചപ്പോള്‍ മഹാത്മാക്കള്‍ തന്നെ സ്തുതിയ്ക്കുന്നതുകണ്ട് അങ്ങേയ്ക്കുണ്ടായ സന്തോഷത്തിന്‍മേല്‍ ധ്യാനിയ്ക്കുന്ന ഞങ്ങള്‍ അങ്ങേയ്ക്കു യോഗ്യമായ ദേവാലയമായിരിക്കുവാന്‍ കൃപചെയ്യണമേ.
1 സ്വര്‍ഗ്ഗ. 10 നന്മ നിറഞ്ഞ. 1 ത്രിത്വസ്തുതി. ഫാത്തിമാജപം
അഞ്ചാം ദൈവരഹസ്യം
പരിശുദ്ധ ദൈവമാതാവേ! അങ്ങേ തിരുക്കുമാരന്‍ പന്ത്രണ്ടുവയസ്സില്‍ കാണാതെ പോയപ്പോള്‍ മൂന്നാം ദിവസം ദേവാലയത്തില്‍ തര്‍ക്കിച്ചു കൊണ്ടിരിക്കുകയില്‍ അങ്ങു തന്നെ കണ്ടെത്തിയതിനാല്‍ അങ്ങേയ്ക്കുണ്ടായ സന്തോഷത്തിമേല്‍ ധ്യാനിക്കുന്ന ഞങ്ങള്‍ , തന്നെ ഒരിക്കലും പാപത്താല്‍ വിട്ടുപിരിയാതിരിക്കുവാനും, വിട്ടുപിരിഞ്ഞുപോയാലുടന്‍ മനസ്താപത്താല്‍ തന്നെ കണ്ടെത്തുവാനും കൃപചെയ്യണമേ.
1 സ്വര്‍ഗ്ഗ. 10 നന്മ നിറഞ്ഞ. 1 ത്രിത്വസ്തുതി. ഫാത്തിമാജപം
No comments:
Post a Comment