ലിയോണിന്റെയും ഗലീസിയയുടേയും രാജാവായ അൽഫോൻസസ്, തന്റെ ദാസരെല്ലാം ജപമാല ചൊല്ലിക്കൊണ്ട് പരിശുദ്ധ കന്യകാമാതാവിനെ ബഹുമാനിക്കണമെന്ന് വളരെ ആഗ്രഹിച്ചിരുന്നു. അതുകൊണ്ട് അദ്ദേഹം തന്റെ ബൽറ്റിന്മേൽ ഒരു വലിയ ജപമാല തൂക്കിയിടുക പതിവായിരുന്നു. സദാ ജപമാല ധരിച്ചിരുന്നുവെങ്കിലും അദ്ദേഹം ഒരിക്കലും ജപമാല ചൊല്ലിയിരുന്നില്ല. എങ്കിലും രാജാവിന്റെ ജപമാല ധരിക്കുന്ന ശീലം രാജസേവകരിൽ ജപമാലഭക്തി വളർത്തി. വളരെ ഭക്തിയോടെ ജപമാല ചൊല്ലി അവർ പരിശുദ്ധ കന്യകയെ ആദരിച്ചിരുന്നു.
ഒരിക്കൽ അൽഫോൻസസ് രാജാവ് ഗുരുതരമായ രോഗം ബാധിച്ച് മരണാസന്നനായി. അദ്ദേഹത്തിനു്, താൻ വിധിയാളനായ കർത്താവിന്റെ മുൻപിൽ നിൽക്കുന്നതായ ഒരു
ദർശനമുണ്ടായി. രാജാവ് ചെയ്തിട്ടുള്ള പാദങ്ങളെല്ലാം അദ്ദേഹത്തിന്റെ മേൽ ആരോപിച്ചുകൊണ്ട് ധാരാളം പിശാചുക്കൾ അവിടെയുണ്ടായിരുന്നു. പരമവിധിയാളനായ
കർത്താവ് അദ്ദേഹത്തിനു ശിക്ഷ നൽകാനൊരുമ്പെടുന്ന സമയത്ത് രാജാവിനു വേണ്ടി മാദ്ധ്യസ്ഥം വഹിക്കുവാൻ പരിശുദ്ധ കന്യക അവിടെ പ്രത്യക്ഷയായി. ഒരു തുലാസ് കൊണ്ടുവരാനും രാജാവിന്റെ പാപങ്ങളെല്ലാം തുലാസിന്റെ ഒരു തട്ടിൽ വയ്ക്കുവാനും അമ്മ
കൽപ്പിച്ചു. അതോടൊപ്പം, രാജാവ് സദാ ധരിച്ചിരുന്ന ജപമാല, അദ്ദേഹത്തിന്റെ ആ ജീവിതമാതൃക നിമിത്തം അർപ്പിക്കപ്പെട്ടിരുന്ന ജപമാലകളോടൊപ്പം തുലാസിന്റെ മറുതട്ടിൽ മാതാവ് വച്ചു. ആ ജപമാലകൾ അദ്ദേഹത്തിന്റെ പാപങ്ങളേക്കാൾ തൂക്കത്തിൽ മുന്നിട്ടു
നിൽക്കുന്നതായി കാണപ്പെട്ടു.
വലിയ കാരുണ്യത്തോടെ രാജാവിനെ നോക്കിക്കൊണ്ട് അമ്മ പറഞ്ഞു: "എന്റെ ജപമാല ധരിച്ചുകൊണ്ട് നീ എനിക്കർപ്പിച്ച ഈ ചെറിയ ആദരവിന് പ്രതിഫലമായി ഞാൻ നിനക്കു വേണ്ടി ഒരു വലിയ കൃപ എന്റെ പുത്രനിൽ നിന്നും നേടിയെടുത്തിട്ടുണ്ട്. കുറച്ചു വർഷങ്ങൾ കൂടി നിന്റെ ആയുസ്സ് നീട്ടിക്കിട്ടും. ഈ വർഷങ്ങൾ വിവേകപൂർവ്വം ചിലവഴിക്കുമെന്ന് ഉറപ്പു വരുത്തുക."
സുബോധം വീണ്ടുകിട്ടിയപ്പോൾ രാജാവ് ഉച്ചത്തിൽ വിളിച്ചുപറഞ്ഞു; "നിത്യനാശത്തിൽ നിന്ന് എന്നെ രക്ഷിച്ച പരിശുദ്ധ കന്യകാമാതാവിന്റെ ജപമാല വാഴ്ത്തപ്പെടട്ടെ."
ആരോഗ്യം വീണ്ടടുത്ത ശേഷം രാജാവ് ശിഷ്ടകാലം നിത്യം ജപമാല ചൊല്ലി, പരിശുദ്ധ കന്യകയോടുള്ള ഭക്തി പ്രചരിപ്പിച്ചു കൊണ്ട് ജീവിച്ചു.

No comments:
Post a Comment