അവന്‍ ആശുദധാത്‌മാക്കളെ വചനം കൊണ്ട് പുറത്താക്കുകയും , എല്ലാ രോഗികളെയും സുഖപ്പെടുത്തുകയും ചെയ്തു (മത്തായി 8 .16 ).... എന്റെ അടുത്ത് വന്നു എന്റെ വചനം കേള്‍ക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നവന്‍ ആര്‍ക്കു സദൃശ്യന്‍ എന്ന് ഞാന്‍ വക്തമാക്കാം .. 48 ആഴത്തില്‍ കുഴിച്ചു പാറമേല്‍ അടിസ്ഥാനമിട്ടു വീട് പണിത മനുഷ്യനോടു സദൃശ്യന്‍ ആണ് അവന്‍ .വെള്ളപ്പൊക്കം ഉണ്ടാകുകയും ഒഴുക്ക് അതിന്മേല്‍ ആഞ്ഞടിക്കുകയും ചെയ്തു .എന്നാല്‍ ആ വീടിനെ ഇളക്കാന്‍ കഴിഞ്ഞില്ല. എന്തെന്നാല്‍ അത് ബലിഷ്ടമായി പണിയപ്പെട്ടിരുന്നു. (ലുക്കാ 6 47-48)...."വിശ്വസിച്ചുകൊണ്ടു പ്രാര്‍ത്ഥനയില്‍ നിങ്ങള്‍ ആവശ്യപ്പെടുന്നതെല്ലാം നിങ്ങള്‍ക്ക്‌ ലഭിക്കും. " മത്താ. 21:22... "ഉരുകിയ മനസാണ് കര്‍ത്താവിനു സ്വീകാര്യമായ ബെലി , ദൈവമേ നുറുങ്ങിയ ഹൃദയത്തെ അങ്ങ് നിരസിക്കുകയില്ല." (സങ്കീ 51:17.)...

Tuesday, 29 May 2012

സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ

നിങ്ങള്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ കപടനാട്യക്കാരെപ്പോലെ ആകരുതു,അവര്‍ മറ്റുള്ളവരെ കാണിക്കാന്‍വേണ്ടി സിനഗോകുകളിലും തെരുവീഥികളുടെ കോണുകളിലും നിന്നു പ്രാര്‍ത്തിക്കാന്‍ ഇഷ്ടപ്പെടുന്നു,സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു അവര്‍ക്ക് പ്രതിഫലം ലഭിച്ചുകഴിഞ്ഞു,എന്നാല്‍ നീ പ്രാര്‍ത്ഥിക്കുമ്പോള്‍ നിന്റെ മുറിയില്‍ കടന്നു,കതകടച്ചു,രഹസ്യമായി നിന്റെ പിതാവ്നോട് പ്രാര്‍ത്ഥിക്കുക,രഹസ്യങ്ങള്‍ അറിയുന്ന പിതാവ് നിനക്കു പ്രതിഫലം നല്കും.പ്രാര്‍ത്ഥിക്കുമ്പോള്‍ വിജാതീയരെപ്പോലെ നിങ്ങള്‍ അതിഭാഷണം ചെയ്യരുതു അതിഭാഷണംവഴി തങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കുമെന്ന് അവര്‍ കരുതുന്നു.നിങ്ങള്‍ അവരെപ്പോലെ ആകരുതു നിങ്ങള്‍ ചോദിക്കുന്നതിനുമുമ്പുതന്നെ നിങ്ങളുടെ ആവശ്യം നിങ്ങളുടെ പിതാവ് അറിയുന്നു, നിങ്ങള്‍ ഇപ്രകാരം പ്രാര്‍ത്ഥിക്കുവിന്‍;സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ അങ്ങയുടെ നാമം പൂജിതമാകണമേ,അങ്ങയുടെ ഹിതം സ്വര്‍ഗ്ഗത്തിലെപ്പോലെ ഭൂമിയിലുമാകണമേ,അന്നന്നുവേണ്ട ആഹാരം ഇന്ന് ഞങ്ങള്‍ക്ക് നല്‍കണമേ,ഞങ്ങളുടെ കടക്കാരോടു ഞങ്ങള്‍ ക്ഷമിച്ചതുപോലെ ഞങ്ങളുടെ കടങ്ങളും ഞങ്ങളോടു ക്ഷമിക്കണമേ.ഞങ്ങളെ പ്രലോഭനത്തില്‍ ഉള്‍പ്പെടുത്തരുതേ,തിന്‍മയില്‍നിന്നു ഞങ്ങളെ രക്ഷിക്കണമേ.മറ്റുള്ളവരുടെ തെറ്റുകള്‍ നിങ്ങള്‍ ക്ഷമിക്കുമെങ്കില്‍ സ്വര്‍ഗ്ഗസ്ഥനായ നിങ്ങളുടെ പിതാവ് നിങ്ങളോടും ക്ഷമിക്കും.മറ്റുള്ളവരോട് നിങ്ങള്‍ ക്ഷമിക്കുകയില്ലെങ്കില്‍ നിങ്ങളുടെ പിതാവ് നിങ്ങളുടെ തെറ്റുകളും ക്ഷമിക്കുകയില്ല. 


മത്തായി  6 : 5-15


വക്തിപരമായ  പ്രാര്‍ത്ഥനയുടെ പ്രാധാന്യം വക്തമാക്കുന്ന ഒരു വചന ഭാഗമാണിത് .സമൂഹമായ ആരാധനയോടൊപ്പം തന്നെ വക്തിപരമായ പ്രാര്‍ത്ഥനയും വളരെ ആവശ്യമാണ്.നിന്‍റെ ഹൃദയ വ്യാപാരങ്ങളെ വിവേചിച്ചു അറിയുന്ന   നിന്‍റെ  കര്‍ത്താവു എന്ന് സങ്കീര്‍ത്തകന്‍   പറഞ്ഞത് ശരി വക്കുന്ന ഒരു ഭാഗം കൂടി ആണ് ഇത് .                                         

 ഈ    വചന  ഭാഗം   കടന്നു പോകുമ്പോള്‍ ചിലര്‍ക്ക് സമൂഹമായ ആരാധനാ  ആവശ്യമില്ല എന്നാ തെറ്റായ ബോധ്യം വരാറുണ്ട്  ..എന്നാല്‍ ഇസ്രയേല്‍ ജനം മുതല്‍ ആദിമ ക്രൈസ്തവ സമൂഹം വരെ കൂട്ടായ ആരാധനാ ദൈവം ആഗ്രഹിക്കുന്നു എന്നത്  ശരി  വക്കുന്നു .മാത്രവും അല്ല ഈ വചനഭാഗത്തില്‍ തന്നെ പറഞ്ഞിരിക്കുന്ന " ഞങ്ങളുടെ  " എന്നാ പദവും അത് തന്നെ ആണല്ലോ വക്തമാക്കുന്നത് ..


സമൂഹമായ ആരാധനയോടൊപ്പം തന്നെ കര്‍ത്താവുമായി വക്തിപരമായ ഒരു ബന്ധം സ്ഥാപിക്കുന്നതിനെ പറ്റി ആണ് ഈ വചന ഭാഗം  പറയുന്നത് .അതോടൊപ്പം തന്നെ   സമൂഹത്തിലെ  തെറ്റായ പ്രവണതകളെ രൂക്ഷമായ ഭാഷയില്‍ കര്‍ത്താവു വിമര്ശിക്കുന്നും ഉണ്ട് . പ്രാര്‍ത്ഥന എന്നത് സമൂഹമായോ വക്തിപരമായോ എന്തുമാകട്ടെ അത് നിന്‍റെ സൃഷ്ട്ടവുമായി നീ നടത്തുന്ന സംസാരമാണ് ..അത് നിന്‍റെ രക്ഷക്ക് ഉതുകണമെങ്കില്‍ നീ മനുഷ്യരുടെ അല്ല ദൈവത്തിന്‍റെ പ്രീതിക്കായി അത് അര്‍പ്പിക്കണം ..മനുഷ്യരുടെ പ്രീതിക്ക് നല്ല പേരിനു വേണ്ടി പ്രാര്‍ത്ഥിക്കു ന്നതായി നടിക്കുന്നവര്‍ ചെയുന്നത് കായേന്‍ ന്‍റെ ബലി ആണെന്ന് മറക്കാതെ ഇരിക്കുക ..അതില്‍ ദൈവം പ്രസാധിക്കാതെ ഇരുന്നത് പോലെ കാപട്യത്തോടെ അര്‍പ്പിക്കുന്ന പ്രാര്‍ത്ഥനകള്‍ക്കും ബലം ലഭിക്കുന്നില്ല..

ക്രൈസ്തവലോകത്തെ ഏറ്റവും പേരുകേട്ട പ്രാർത്ഥനയാണ് കർത്തൃപ്രാർത്ഥന. സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ എന്നും അറിയപ്പെടുന്ന ഈ പ്രാർത്ഥന, 2007-ആം ആണ്ടിലെ ഉയിർപ്പുഞായറാഴ്ച വിവിധക്രിസ്തീയവിഭാഗങ്ങളിൽ ഉൾപ്പെട്ടവരായ ഇരുനൂറുകോടിയോളം മനുഷ്യർ നൂറുകണക്കിന് ഭാഷകളിൽ ചൊല്ലിയതായി കണക്കാക്കപ്പെട്ടു.ക്രിസ്തുമതത്തിലെ വിവിധവിഭാഗങ്ങളെ, ദൈവശാസ്ത്രപരവും അചാരാനുഷ്ഠാനപരവുമായ വ്യത്യാസങ്ങളെ മറികടന്ന് ഒന്നിപ്പിക്കുന്ന ചരടാണ് ഈ പ്രാർത്ഥനയെന്നുപോലും ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്.

കർത്തൃപ്രാർത്ഥനയുടെ രണ്ടുപാഠങ്ങൾ പുതിയ നിയമത്തിലുണ്ട്. മത്തായിയുടെ സുവിശേഷത്തിലെ പാഠം (മത്തായി 6:9–13) ഗിരിപ്രഭാഷണത്തിൽ യേശു പ്രകടനപരമായ പ്രാർത്ഥനയെ വിമർശിക്കുന്ന സന്ദർഭത്തിലും ലൂക്കായുടെ സുവിശേഷത്തിലെ പാഠം (ലൂക്കാ 11:2-4) തങ്ങളെ പ്രാർത്ഥിക്കാൻ പഠിപ്പിക്കണമെന്ന ശിഷ്യന്മാരുടെ അപേക്ഷയോടുള്ള യേശുവിന്റെ പ്രതികരണമായുമാണ്. മറ്റുള്ളവരുടെ മുൻപിൽ ഭക്തരായി കാണപ്പെടാൻ വേണ്ടിയുള്ള പ്രാർത്ഥനയെ യേശു വിമർശിക്കുന്ന ഗിരിപ്രഭാഷണഭാഗത്താണ് മത്തായിയുടെ സുവിശേഷത്തിൽ കർത്തൃപ്രാർത്ഥന. "നിങ്ങൾ ഇങ്ങനെ പ്രാർത്ഥിക്കുവിൻ" എന്ന മുഖവുരയെ തുടർന്ന് യേശു ഈ പ്രാർത്ഥന പഠിപ്പിക്കുന്നതായാണ് മത്തായി ചിത്രീകരിച്ചിരിക്കുന്നത്.

ക്രിസ്ത്യന്‍ ആത്മീയത അനുസരിച്ച് ഒരു പ്രാര്‍ത്തനയ്ക്ക് പ്രധാനമയും നാലു ഭാഗങ്ങളാണുള്ളത്:
1. ആരാധന(Adoration): ദൈവത്തേയും അവിടുത്തേ മഹത്വത്തേയും സ്മരിച്ച് ആരാധിക്കുകയും സ്തുതിക്കുകയും ചെയ്യുന്നു.
2. പശ്ചാത്താപവും പാപപ്പൊറുതി യാചിക്കലും (Act of Repentence): ചെയ്തു പോയ തെറ്റുകളേറ്റു പറയുകയും മാപ്പപേക്ഷിക്കുകയും ചെയ്യുന്നു.
3. നന്ദിയര്‍പ്പണം (Thanks Giving): അനുഗ്രഹങ്ങള്‍ക്ക് നന്ദി പറയുന്നു.
4. അപേക്ഷകളും മാധ്യസ്ഥ സഹായവും (Supplication and Intercession): ആവശ്യങ്ങള്‍ നിറവേറ്റാനായി അപേക്ഷിക്കുന്നു.
ഇവയെല്ലാം പൂര്‍ണ്ണമായിട്ടല്ലെങ്കില്‍ തന്നെയും ഉള്‍ക്കൊള്ളിച്ചിരിക്കുന്ന പ്രാര്‍ത്ഥനയാണു ഇത്. "സ്വര്‍ഗസ്ഥനായ ഞങ്ങളുടെ പിതാവേ അങ്ങയുടെ നാമം പൂജിതമാകണമേ" എന്ന ഭാഗം ദൈവത്തേ സ്തുതിക്കുന്നതാണു. "ഞങ്ങളോട് തെറ്റു ചെയ്യുന്നവരോട് ഞങ്ങള്‍ ക്ഷമിക്കുന്നത് പോലേ ഞങ്ങളുടെ തെറ്റുകളും ക്ഷമിക്കേണമേ" എന്നത് അനുതാപത്തിന്റേയും, "അന്നന്നു വേണ്ടുന്ന ആഹാരം ഇന്നും നല്‍കണമേ" എന്നത് അപേക്ഷകളുടെയും ഭാവമുള്‍ക്കൊള്ളുന്ന ഭാഗങ്ങളാണു. ഓരോ വരികളേയും ഉദ്ധരിച്ച് അവയുടെ വ്യാഖാനങ്ങളും നിലവിലുണ്ട്. മദര്‍ തെരേസ പറയുന്നത് സ്വര്‍ഗഥനായ ഞങ്ങളുടെ പിതാവേ എന്ന വാചകത്തിന്റെ അന്തരാര്‍ത്ഥങ്ങളേക്കുറിച്ച് ധ്യാനിക്കുവാന്‍ ദിവസങ്ങള്‍ വേണ്ടി വരുമെന്നാണു.

"സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ"

"ഞങ്ങളുടെ പിതാവേ" എന്നത് ദൈവത്തിന്റെ സംബോധനയായി പുതിയ നിയമത്തിൽ മറ്റു പലയിടങ്ങളിലും ബൈബിളിൽ ഉൾപ്പെടാത്ത യഹൂദരചനകളിലും കാണാം.

മത്തായിയുടെ സുവിശേഷത്തിലെ പാഠത്തിൽ കർത്തൃപ്രാർത്ഥന തുടങ്ങുന്നത് 'ഞങ്ങൾ' എന്ന ബഹുവചനസർവ്വനാമത്തിലായതിനാൽ, സ്വകാര്യപ്രാർത്ഥനക്കെന്നതിനുപകരം സാമൂഹ്യമായ ആരാധനയിൽ ഉപയോഗിക്കാൻ വേണ്ടി നൽകപ്പെട്ടതാണിതെന്ന് അനുമാനിക്കാം.  മറ്റൊരു തലത്തില്‍ ചിന്തിച്ചാല്‍ നീ  പ്രാര്‍ഥിക്കുമ്പോള്‍ ഈ ലോകത്തെ മുഴുവനും ചേര്‍ത്ത് പിടിച്ചു പ്രാര്‍ത്ഥിക്കുക .നിന്റെ ഒപ്പം ഇല്ലെങ്കില്‍ പോലും നിന്റെ മാതാപിതാക്കളെ ജീവിത പങ്കാളിയെ ,കുട്ടികളെ ,ജോലിയെ ,സഹ പ്രവര്‍ത്തകരെ ,അയല്‍കാരെ ,ശത്രുകളെ ,സ്നേഹിതരെ ,അറിയാത്തവരെ  എല്ലാവരെയും ചേര്‍ത്ത് പിടിച്ചു വിളിക്കുക സ്വര്‍ഗ്ഗസ്ഥനായ ഞങളുടെ പിതാവേ ....ഇങ്ങനെ ചെയ്യുമ്പോള്‍ രണ്ടു കാര്യങ്ങള്‍ ആണ് നടക്കുക ..ഒന്ന് എന്റെ സ്വന്തം പിതാവായി എന്റെ ദൈവത്തെ അംഗീകരിക്കുന്നു ..രണ്ടു ഈ ലോകത്തെ മുഴുവന്‍ എന്റെ സ്വന്തം സഹോദരങ്ങള്‍ ആയി ഏറ്റു പറയുന്നു .. ....



"നിന്റെ നാമം പൂജിതമാകണമേ"

ദൈവത്തെ സംബോധനചെയ്തശേഷം പ്രാർത്ഥന തുടങ്ങുന്നത് സിനഗോഗുകളിലെ ദൈനംദിനപ്രാർത്ഥനയായ കാദിഷിനെപ്പോലെ ദൈവനാമത്തെ മഹത്ത്വപ്പെടുത്തിക്കൊണ്ടാണ്. ദൈവത്തിന്റെ നാമം പൂജിതമാകണം എന്ന അപേക്ഷയുടെ അർത്ഥം, ദൈവം പൂജിതനാകണം എന്നു തന്നെയാണ്. നിന്റെ ദൈവമായ കര്‍ത്താവിനെ ആരാധിക്കുക എന്നാ കര്‍ത്താവിന്റെ കല്പനയുടെ പൂര്ത്തികരണം ആണ് ഈ വാചകത്തിലൂടെ ,,,കർത്തൃപ്രാർത്ഥനയെ യുഗാന്തപ്രതീക്ഷയുടെ (eschatological) പ്രാർത്ഥനയായി കരുതുന്നവർ, "നിന്റെ നാമം പൂജിതമാകണമേ" എന്നതിനെ, ദൈവം സർ‌വരാലും പുകഴ്ത്തപ്പെടുന്ന അന്തിമയുഗത്തിന്റെ വരവിനുവേണ്ടിയുള്ള അപേക്ഷയായി കരുതുന്നു.

എങ്ങനെ ആണ് നിന്റെ അപ്പന്റെ നാമം പൂജിതമാകുന്നെ  ..അത് നിന്നിലൂടെ തന്നെ ആണ് ..നല്ല മക്കളിലൂടെ ആണ് ഒരു അപ്പന്റെ നാമം മഹതപ്പെടുന്നെ..മക്കളുടെ സല്പ്രവര്തികളാണ് അപ്പന് സല്പേര് നല്‍ക്കുന്നത് ..അതിനാല്‍ അങ്ങയുടെ നാമം പൂജിതമാകനെ എന്ന് പറയുമ്പോള്‍ നമ്മുടെ പ്രവര്‍ത്തികള്‍ നമ്മുക്ക് വിലയിരുത്താം ..(നിന്നെ വഹിച്ച ഉദരവും നിന്നെ മുല  ഊട്ടിയ മാറും എത്ര അനുഗ്രഹീതം )

"നിന്റെ രാജ്യം വരണമേ"

പുതിയ നിയമത്തിൽ മത്തായിയുടെ സുവിശേഷത്തിലാണ് യേശു ദൈവരാജ്യത്തെകുറിച്ച് ആദ്യമായി പറയുന്നതായി കാണപ്പെടുന്നത്. യേശു ശിഷ്യന്മാരെ പ്രാർത്ഥിക്കാൻ പഠിപ്പിച്ചപ്പോഴായിരുന്നു അത്. പഴയനിയമപുസ്തകമായ ദാനിയേലിലും ദൈവരാജ്യത്തെകുറിച്ചുള്ള പ്രവചനങ്ങൾ കാണാം. ഈ രാജാക്കന്മാരുടെ കാലത്തു സ്വർഗ്ഗസ്ഥനായ ദൈവം ഒരുനാളും നശിച്ചുപോകാത്ത ഒരു രാജത്വം സ്ഥാപിക്കും; ആ രാജത്വം വേറെ ഒരു ജാതിക്കു ഏല്പിക്കപ്പെടുകയില്ല; അതു ഈ രാജത്വങ്ങളെ ഒക്കെയും തകർത്തു നശിപ്പിക്കയും എന്നേക്കും നിലനിൽക്കയും ചെയ്യും.—ദാനിയേൽ 2:44

"ദൈവരാജ്യം വരണമേ" എന്ന അപേക്ഷക്ക് ക്രിസ്തുമതത്തേക്കാൾ പഴക്കമുണ്ടെന്നും വിശേഷമായ ഒരു ക്രിസ്തീയ വ്യാഖ്യാനത്തിന് ഉദ്ദേശിക്കപ്പെട്ടിട്ടുള്ളതല്ല അതെന്നും കരുതുന്ന പണ്ഡിതന്മാരുണ്ട്. സുവിശേഷപ്രഘോഷണ വിഭാഗങ്ങളിൽ പലതിന്റേയും വീക്ഷണം ഇതിനു നേർവിപരീതമാണ്. ക്രിസ്തുമത പ്രചാരണത്തിനുള്ള ആജ്ഞയായി അവർ ഈ അപേക്ഷയെ കാണുന്നു.

നിൻതിരുവിഷ്ടം നിറവേറണം"

ദൈവത്തിന്റെ ഇഷ്ടം നിറവേറാനുള്ള പ്രാർത്ഥനയെ ഭൂമിയിൽ ദൈവത്തിന്റെ വാഴ്ച നിലവിൽ വരണമെന്നോ മനുഷ്യർക്ക് ദൈവഹിതത്തിന് വഴങ്ങാനും ദൈവകല്പനകൾ അനുസരിക്കാനും മനസ്സുകൊടുക്കണമെന്നോ ഉള്ള അപേക്ഷയായി കാണാം. സുവിശേഷങ്ങളിലെ പാഠത്തിൽ "സ്വർഗത്തിലെപ്പോലെ ഭൂമിയിലും" എന്നുള്ളതിന്റെ അർത്ഥം ദൈവേഷ്ടത്തിന്റെ കാര്യത്തിൽ ഭൂമി സ്വർഗത്തെപ്പോലെ ആകണമെന്നോ, ഭൂമിയിലും സ്വർഗത്തിലും ദൈവേഷ്ടം നിറവേറണമെന്നോ ആകാം. ഭൂമി സ്വർഗത്തെപ്പോലെ ആകണമെന്നാണ് സാധാരണ വ്യാഖ്യാനം. മറ്റൊരു അര്‍ത്ഥതലത്തില്‍ നാം ചിന്തിച്ചാല്‍ നമ്മളെ കുറിച്ചുള്ള ദൈവ വിളി വെളിപ്പെടുത്തി തരു എന്നാ ഒരു അപേക്ഷയും കൂടി ഉണ്ടതില്‍ ..എന്റെ ജീവിതത്തിലെ ഈ ഓട്ടത്തില്‍ ഞാന്‍ ചെയ്തു തീര്‍ക്കണമെന്ന് നീ ആഗ്രഹിക്കുന്നത് എന്താണ് ?


"അന്നന്നെയപ്പം തരുക"

അന്നന്നുവേണ്ട ആഹാരം എന്നത് മരുഭൂമിയിലെ പ്രയാണത്തിനിടെ യഹൂദജനത്തിന് ഭക്ഷണമായി ദൈവം മന്ന നൽകിയ രീതിയെ പരാമർശിക്കുന്നതായി കരുതണം.ഓരോ ദിവസവും അന്നന്നേക്കു വേണ്ട മന്ന മാത്രമാണ് ഭക്ഷണത്തിനായി ശേഖരിക്കാൻ ദൈവം അനുവദിച്ചിരുന്നത്. അതിനാൽ ഓരോ പുതിയ ദിവസവും ഭക്ഷണം അന്നത്തെ ദൈവകാരുണ്യത്തെ ആശ്രയിച്ചായി. മനുഷ്യനെ പോലെ ജീവിക്കാനുള്ള സാഹചര്യം ഒരുക്കി തരാന്‍ നാം ദൈവത്തോട് ആവശ്യപ്പെടുകയാണ് ..ഒരു വക്തിക്ക് ജീവിക്കാനുള്ള ആത്മീയവും ഭൌധീകവും അയ അടിസ്ഥാന സൌകര്യങ്ങള്‍ ഒരുക്കി താ എന്ന് നാം പിതാവിനോട് ആവശ്യപെടുന്ന ഭാഗമാണിത് ..

"...ഞങ്ങളോടും ക്ഷമിക്ക"

അപ്പത്തിനുവേണ്ടിയുള്ള അപേക്ഷയ്ക്കുശേഷം മത്തായിയുടേയും ലൂക്കായുടേയും പാഠങ്ങളിൽ ചെറിയ ഭിന്നത കാണാം. സ്വന്തം കടക്കാരോട് അവർ ക്ഷമിക്കുന്നതുപോലെ മനുഷ്യരുടെ കടങ്ങൾ അവരോടും ക്ഷമിക്കണമെന്ന പ്രാർത്ഥനയാണ് മത്തായിയുടെ പാഠത്തിൽ. പരസ്പരം കടങ്ങൾ പൊറുക്കുന്നതുപോലെ മനുഷ്യരുടെ പാപങ്ങൾ ദൈവം പൊറുക്കണമെന്നാണ് ലൂക്കായുടെ പാഠത്തിൽ. കടങ്ങൾ എന്നതിന്റെ ക്രിയാരൂപം(ὀφείλετε) റോമാക്കാർക്കെഴുതിയ ലേഖനം 13:8-ലും മറ്റും ഉപയോഗിച്ചിരിക്കുന്നതിൽ നിന്ന്, ആ വാക്കിന് (ὀφειλήματα) എല്ലായ്പോഴും സാമ്പത്തികമായ അധമർണ്ണത എന്ന് അർത്ഥം വേണമെന്നില്ല എന്നു മനസ്സിലാക്കാം. അരമായ ഭാഷയിൽ 'കടം' എന്ന വാക്ക് പാപത്തെ സൂചിപ്പിക്കാനും ഉപയോഗിക്കാറുണ്ട്. ഈ പ്രാർത്ഥനയുടെ മൂലഭാഷ അരമായ അയിരുന്നിരിക്കാം എന്നതുതന്നെ ഇവിടെ മത്തായിയുടേയും ലൂക്കായുടേയും പാഠങ്ങൾ തമ്മിലുള്ള വ്യത്യാസത്തിന് വിശദീകരണമാണ്.

മറ്റൊരു അഭിപ്രായത്തിൽ 'പാപം' എന്നതിനു പകരം 'കടം'എന്നുപയോഗിച്ചിരിക്കുന്നത് നന്മപ്രവൃത്തികൾക്കുള്ള അവസരങ്ങൾ പാഴാക്കിക്കളയുന്നതിനെ സൂചിപ്പിക്കാനാണ്. ഇതിനെ, മത്തായിയുടെ സുവിശേഷത്തിലെ കോലാടുകളുടേയും ചെമ്മരിയാടുകളുടേയും ഉപമയ്ക്ക് സമാന്തരമായി വായിക്കുമ്പോള്‍ ആ ഉപമയിൽ കോലാടുകളുടെ ശിക്ഷാവിധിക്ക് ന്യായീകരണമാകുന്നത് തിന്മപ്രവൃത്തികളല്ല, നന്മചെയ്യാനും മറ്റുള്ളവരോട് സ്നേഹം പ്രകടിപ്പിക്കാനുമുള്ള അവസരങ്ങൾ പാഴാക്കിയതാണ്.(മത്തായി 25:31-46). നീ അളക്കുന്നത് കൊണ്ട് നിന്നെയും അളക്കപ്പെടും എന്നാ വചനത്തോട് ചേര്‍ത്ത് വായിക്കുക 

"പ്രലോഭനത്തിൽ അകപ്പെടുത്തരുതേ"

പ്രലോഭനങ്ങൾ എന്നത് പ്രലോഭനം, പരീക്ഷ, പരിശോധന, പരീക്ഷണം എന്നൊക്കെ അർത്ഥമാകാം. അതിന്റെ പരമ്പരാഗത പരിഭാഷ പ്രലോഭനം എന്നാണ്. "ഞങ്ങളെ ഞങ്ങൾ തന്നെയോ സാത്താനോ പരീക്ഷണങ്ങളിൽ എത്തിക്കാൻ ഇടയാക്കരുതെ" എന്നാകാം ഇവിടെ അപേക്ഷ. അന്നന്നെ അപ്പത്തിനുവേണ്ടിയുള്ള അപേക്ഷക്ക് തൊട്ടുപിന്നാലെ വരുന്ന ഈ അഭ്യർത്ഥന, ഭൗതികസുഖങ്ങളുടെ ബന്ധനത്തിൽ പെടാതിരിക്കാനുള്ള പ്രാർത്ഥനയുമാകാം. യുഗസമാപ്തിയിൽ കഠിനമായ നിത്യശിക്ഷക്ക് വിധിക്കപ്പെടരുതേ എന്നാണ് ഇതിനർത്ഥമെന്ന് ഒരു വ്യാഖ്യാനമുണ്ട്.

"തിന്മയിൽ നിന്ന് രക്ഷിക്കുക"

അവസാനത്തെ അപേക്ഷ സാത്താനെ സംബന്ധിക്കുന്നതോ തിന്മയെ പൊതുവായി പരമർശിക്കുന്നതോ എന്ന കാര്യത്തിൽ പരിഭാഷകർക്കും പണ്ഡിതന്മാർക്കും ഇടയിൽ അഭിപ്രായൈക്യമില്ല. . ഗിരിപ്രഭാഷണവിവരണത്തിലെ കർത്തൃപ്രാർത്ഥനക്കുമുൻപുള്ള ഭാഗങ്ങളിൽ, സമാനപദം തിന്മയെ പൊതുവേ പരാമർശിക്കാനാണ് മത്തായി ഉപയോഗിച്ചിരിക്കുന്നതെങ്കിലും തുടർന്നുള്ള ഭാഗങ്ങളിൽ അദ്ദേഹത്തിന്റെ സുവിശേഷം സൂചിപ്പിക്കുന്നത് സാത്താനെയാണ്. തിന്മ എന്നതുകൊണ്ട് എന്താണുദ്ദേശിക്കുന്നതെന്ന കാര്യത്തിൽ അവ്യക്തതയുണ്ടെന്ന് സമ്മതിച്ച ജോൺ കാൽവിൻ, സാധ്യമായ അർത്ഥങ്ങൾ രണ്ടും തമ്മിൽ വലിയ വ്യത്യാസമൊന്നുമില്ലെന്നും അവ ഈ പ്രാർത്ഥനയുടെ വ്യാഖ്യാനത്തിൽ അപ്രസക്തമാണെന്നും അഭിപ്രായപ്പെട്ടു. തിന്മയിൽ നിന്ന് രക്ഷിക്കണം എന്ന അപേക്ഷക്ക് യോഹന്നാന്റെ സുവിശേഷത്തിലേയും (17:15) പൗലോസ് തെസ്സലോനിക്കർക്കെഴുതിയ രണ്ടാം ലേഖനത്തിലേയും ചില വാക്യങ്ങളോട് സാമ്യമുണ്ട്.

രാജ്യവും ശക്തിയും മഹത്ത്വവും നിന്റേതാകുന്നു"

. പഴയ യഹൂദ പ്രാർത്ഥനകളിൽ സമാപനസ്തുതി സാധാരണമായിരുന്നു. സാമൂഹ്യ ആരാധനക്കായി കർത്തൃപ്രാർത്ഥനയോട് കൂട്ടിച്ചേർക്കപ്പെട്ടതാകാം അത്. അങ്ങനെയെങ്കിൽ അതിന് മാതൃകയായത് ദിനവൃത്താന്തം ഒന്നാം പുസ്തകത്തിലെ 29:11 വാക്യമാകാം. മിക്കവാറും പണ്ഡിതന്മാർ സമാപനസ്തുതിയെ മത്തായിയുടെ സുവിശേഷത്തിന്റെ മൂലപാഠത്തിൽ ഉൾപ്പെടുന്നതായി കണക്കാക്കുകയോ പരിഭാഷകളിൽ ഉൾപ്പെടുത്തുകയോ ചെയ്യുന്നില്ല.വെളിപാടില്‍ മാലാഖമാർ പറയുന്നത് പോലെ നാമും സ്തുതിക്കുന്ന ഭാഗമാണ് ..ആയിരുന്നവനും ആയിരിക്കുന്നവനും വരന്‍ ഇരിക്കുന്നവനുമായ കര്‍ത്താവു പരിശുദ്ധന്‍ പരിശുദ്ധന്‍ പരിശുദ്ധന്‍ ..കാരണം സ്വര്‍ഗ്ഗവും ഭൂമിയും ഈ ചര ചരങ്ങളും നിന്റെതാകുന്നു ..എല്ലാത്തിലും മഹതം നിനക്ക് മാത്രം ..

Monday, 28 May 2012

ക്ഷമാശീലനാമെന്നേശുവേ

ക്ഷമാശീലനാമെന്നേശുവേ
ശാന്തശീലനാമെന്നേശുവേ
കഠിനമാമെന്‍ ഹൃദയം തവഹൃദയം
പോലെയാക്കണേ (ക്ഷമ....)

ദ്രോഹങ്ങള്‍ സഹിച്ചു ഞാന്‍ തളര്‍ന്നിടുമ്പോള്‍
കോപത്താലെന്നുള്ളം തിളച്ചിടുമ്പോള്‍
കുരിശില്‍ പിടയും നേരവുമങ്ങേ
അധരം അരുളും വചസ്സുരുവിടുവാന്‍ (ക്ഷമ....)

ത്യാഗങ്ങള്‍ സഹിച്ചു ഞാന്‍ വളര്‍ത്തിയവന്‍
ആഴത്തില്‍ മുറിവേല്പിച്ചകന്നിടുമ്പോള്‍
കരുണാ സ്പര്‍ശം നീയേകിടണേ
സൗഖ്യം തരണേ അലിവൊഴുകിടുവാന്‍ (ക്ഷമ....)






Saturday, 26 May 2012

പന്തക്കുസ്താത്തിരുനാള്‍



യോഹ 16:5-15


എന്നാല്‍ ഇപ്പോള്‍ ഞാന്‍ എന്നെ അയച്ചവന്റെ അടുക്കലേക്കു പോവുകയാണ്.എന്നിട്ടും നീ എവിടെപ്പോകുന്നുവെന്ന് നിങ്ങളിലാരും എന്നോടു ചോദിക്കുന്നില്ല,ഞാന്‍ ഇതെല്ലാം നിങ്ങളോടു പറഞ്ഞതുകൊണ്ട് നിങ്ങളുടെ ഹൃദയം ദു:ഖപൂരിതമായിരിക്കുന്നു.എങ്കിലും സത്യം ഞാന്‍ നിങ്ങളോടു പറയുന്നു നിങ്ങളുടെ നന്മയ്ക്കുവേണ്ടിയാണ് ഞാന്‍ പോകുന്നത് ഞാന്‍ പോകുന്നില്ലെങ്കില്‍ സഹായകന്‍ നിങ്ങളുടെ അടുക്കലേക്കു വരുകയില്ല.ഞാന്‍ പോയാല്‍ അവനെ നിങ്ങളുടെ അടുക്കലേക്കു ഞാന്‍ അയക്കും.അവന്‍ വന്നു പാപത്തെക്കുറിച്ചും നീതിയെക്കുറിച്ചും ന്യായവിധിയെക്കുറിച്ചും ലോകത്തെ ബോധ്യപ്പെടുത്തും.അവര്‍ എന്നില്‍ വിശ്വസിക്കാത്തതിനാല്‍ പാപത്തെക്കുറിച്ചും ഞാന്‍ പിതാവിന്റെ അടുക്കലേക്കു പോകുന്നതുകൊണ്ടും നിങ്ങള്‍ ഇനിമേല്‍ എന്നെ കാണുകയില്ലാത്തതുകൊണ്ടും നീതിയെക്കുറിച്ചും,ഈ ലോകത്തിന്റെ അധികാരി വിധിക്കപ്പെട്ടിരിക്കുന്നതിനാല്‍ ന്യായവിധിയെക്കുറിച്ചും ബോധ്യപ്പെടുത്തും.ഇനിയും വളരെക്കാര്യങ്ങള്‍ എനിക്കു നിങ്ങളോടു പറയാനുണ്ട്,എന്നാല്‍ അവ ഉള്‍ക്കൊല്ലന്‍ ഇപ്പോള്‍ നിങ്ങള്‍ക്ക് കഴിവില്ല.സത്യാത്മാവ് വരുമ്പോള്‍ നിങ്ങളെ സത്യത്തിന്റെ പൂര്‍ണതയിലേക്ക് നയിക്കും,അവന്‍ സ്വമേധയാ ആയിരിക്കില്ല സംസാരിക്കുന്നത് അവന്‍ കേള്‍ക്കുന്നതുമാത്രം സംസാരിക്കും.വരാനിരിക്കുന്ന കാര്യങ്ങള്‍ അവന്‍ നിങ്ങളെ അറിയിക്കും.അവന്‍ എനിക്കുള്ളവയില്‍നിന്ന് സ്വീകരിച്ചു നിങ്ങളോടു പ്രഖ്യാപിക്കും.അങ്ങനെ അവന്‍ എന്നെ മഹത്വപ്പെടുത്തും,പിതാവിനുള്ളതെല്ലാം എനിക്കുള്ളതാണ്.അതുകൊണ്ടാണ് എനിക്കുള്ളവയില്‍നിന്ന് സ്വീകരിച്ചു അവന്‍ നിങ്ങളോടു പ്രഖ്യാപിക്കും എന്നു ഞാന്‍ പറഞ്ഞത്.





രക്ഷാചരിത്രവുമായി അഭേദ്യബന്ധം പുലര്‍ത്തുന്ന ഒരു തിരുനാളാണ് പന്തക്കുസ്ത. ഇസ്രായേല്‍ജനം വിളവെടുപ്പിനോടു ബന്ധപ്പെടുത്തി 'പന്തക്കുസ്താ' ത്തിരുനാള്‍ ആഘോഷിച്ചിരുന്നതായി നാം പഴയ നിയമത്തില്‍ വായിക്കുന്നുണ്ട്. 'പന്തക്കുസ്ത' എന്ന പദത്തിന്റെ അര്‍ത്ഥം അമ്പത് എന്നാണ്- അമ്പതാം ദിവസത്തെ തിരുനാള്‍. വിളവെടുപ്പിനോടനുബന്ധിച്ചുള്ള ആദ്യഫലസമര്‍പ്പണത്തിന്റെ തിരുനാളായിരുന്നു അത്. പിന്നീടാണ് ഇസ്രായേല്‍ ജനം ദൈവത്തിന്റെ ഉടമ്പടിപ്രകാരമുള്ള ദൈവജനമായിത്തീര്‍ന്നതിന്റെ ഓര്‍മ്മയാചരണമായി ഈ തിരുനാള്‍ രൂപാന്തരപ്പെട്ടത്.



പുതിയ നിയമത്തില്‍ ഈ തിരുനാളിനു 'പുതിയ' അര്‍ത്ഥം നല്കപ്പെട്ടു. ഉയിര്‍പ്പിനുശേഷം അമ്പതാം ദിവസമാണല്ലോ പരിശുദ്ധാത്മാവ് ശ്ളീഹന്‍മാരുടെമേല്‍ എഴുന്നള്ളിയത്. അന്നാണ് സഭ ഔദ്യാഗികമായി 'ഉദ്ഘാടനം' ചെയ്യപ്പെട്ടത്. പുതിയ ദൈവജനത്തിന്റെ ജന്മദിനമാണത്. അന്നു പിതാവായ ദൈവം, ദൈവസ്നേഹം വ്യക്തിത്വം ധരിച്ച പരിശുദ്ധാത്മാവില്‍ പുതിയ ഉടമ്പടിക്കു മുദ്രവച്ചു. ഈ ഉടമ്പടി കല്പലകകളിലല്ല, മനുഷ്യഹൃദയങ്ങളിലാണ് ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നത്. പന്തക്കുസ്തായ്ക്കുശേഷമാണ് പരിശുദ്ധാത്മാവിനാല്‍ പൂരിതരായ ശ്ളീഹന്‍മാര്‍ പുതിയ ഉടമ്പടിയുടെ സന്ദേശവുമായി ലോകമെങ്ങും പോവുകയും സഭാസമൂഹങ്ങള്‍ക്ക് അടിസ്ഥാനമിടുകയും ചെയ്തത്. 'ശ്ളീഹാ' എന്ന പദത്തിന്റെ അര്‍ത്ഥംതന്നെ "അയയ്ക്കപ്പെട്ടവന്‍'' എന്നാണ്. മാമ്മോദീസായും തൈലാഭിഷേകവും സ്വീകരിച്ച എല്ലാവരും "അയയ്ക്കപ്പെട്ടവര്‍'' ആണെന്ന വസ്തുത ഈ കാലം നമ്മെ അനുസ്മരിപ്പിക്കുന്നു.




പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനങ്ങള്‍, ശ്ളീഹന്‍മാരും ദൈവജനവുമാകുന്ന സഭയും തമ്മിലുള്ള സുദൃഢമായ ബന്ധം, ആദിമസഭയുടെ ചൈതന്യവും കൂട്ടായ്മയും, സഭയുടെ പ്രേഷിതസ്വഭാവവും ദൌത്യവും എന്നിവയാണ് ഈ കാലത്തിലെ പ്രധാന ചിന്തകള്‍. തങ്ങളുടെ ഗുരുവിന്റെ സന്ദേശവുമായി ലോകം മുഴുവനും ചുറ്റിസഞ്ചരിച്ച്, പുതിയ സഭാസമൂഹങ്ങള്‍ക്കു രൂപംകൊടുത്ത ശ്ളീഹന്മാരുടെ കൂട്ടായ്മയിലും ഐക്യത്തിലും നമുക്കും പങ്കുചേരാം. നമ്മള്‍ പരിശുദ്ധാത്മാവിന്റെ ആലയങ്ങളാണെന്ന സത്യം മുറുകെപിടിച്ചുകൊണ്ട്, അവിടുത്തെ നിരന്തരസഹായത്താല്‍, നമുക്കും ശ്ളീഹന്‍മാരെപ്പോലെ മിശിഹായെ പ്രഘോഷിക്കാം.
......................................................

പരിശുദ്ധാത്മാവ് ഏകദൈവമായപരിശുദ്ധ ത്രിത്വത്തിലെ ഒരു ആളത്വമാണ്‌; അതായത് പുത്രനായ ദൈവത്തോടും സംസർഗം പുലർത്തിക്കൊണ്ട് ദൈവത്തിന്റെ സ്വഭാവത്തിന്റെ ഭാഗമാണ്‌ പരിശുദ്ധാത്മാവ്. പരിശുദ്ധാത്മാവിന് മനസ്സും, ഇച്ഛാശക്തിയും,വികാരങ്ങളും ഉള്ള ഒരു പൂർണ വ്യക്തിയായി ആണ്‌ കരുതുനത്. പരിശുദ്ധാത്മാവ് , പിതാവിനോടും പുത്രനോടും എല്ലാറ്റിലും സമത്വമുള്ള ദൈവമാകുന്നു.പരിശുദ്ധാത്മാവ് പിതാവിൽ നിന്നും പുത്രനിൽ നിന്നും വത്യസ്തമായി, പിതാവിൽ നിന്നും പുത്രനിൽ നിന്നും ആണ് പുറപെടുനത്.ക്രിസ്തുമത വിശ്വാസ പ്രകാരം പരിശുദ്ധാത്മാവ്‌ വിശ്വാസികൾക്ക്‌ സകലവും ഉപദേശിച്ചു കൊടുക്കുകയും,സത്യത്തിൽ നടത്തുകയും,യേശു പറഞ്ഞതു ഒക്കെയും ഔർമ്മപ്പെടുത്തുകയും ചെയ്യും.

പരിശുദ്ധാത്മാവുമായുള്ള ആഴമായ ബന്ധം സ്ഥാപിക്കുവാന്‍ ഏത്‌ വ്യക്തിക്ക്‌ സാധിക്കുന്നുവോ അയാളാണ്‌ ആത്മീയയാത്രയില്‍ വിജയം നേടുന്നത്‌. ഇതിന്‌ ദൈവാത്മാവിനെക്കുറിച്ചുള്ള ശരിയായ കാഴ്‌ചപ്പാട്‌ അത്യാവശ്യമാണ്‌. പലരും പരിശുദ്ധാത്മാവിനെ ഒരു ശക്തിയായിട്ടാണ്‌ കാണുന്നത്‌. കാരണം, പരിശുദ്ധാത്മാവിനെ സൂചിപ്പിക്കുവാന്‍ ജലം, കാറ്റ്‌, അഗ്നി, പ്രാവ്‌ തുടങ്ങിയ പ്രതീകങ്ങള്‍ ഉപയോഗിക്കുന്നു. ഒരു ശക്തിയുമായി വ്യക്തിബന്ധം സ്ഥാപിക്കുവാന്‍ ഒരാള്‍ക്കും സാ ധിക്കുകയില്ല. യഥാര്‍ത്ഥത്തില്‍ പരിശുദ്ധാത്മാവ്‌ വ്യക്തിയാണ്‌. പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച്‌ പറയുമ്പോള്‍ യേശു ഉപയോഗിക്കുന്ന വാക്ക്‌ `അത്‌' എന്നല്ല. പ്രത്യുത `അവന്‍' എന്നാണ്‌. അതിനാല്‍ ദൈവാത്മാവ്‌ യേശുവിനെപ്പോലെതന്നെ എന്റെകൂടെ നടക്കുന്ന വ്യക്തിയാണ്‌ എന്ന ബോധ്യം നാം ആദ്യം മനസില്‍ ഉറപ്പിക്കണം.
സുഹൃത്തിനോടെന്നതുപോലെ പരിശുദ്ധാത്മാവിനോട്‌ സംസാരിക്കുവാന്‍ പരിശീലിക്കണം. പ്രയാസകരമായ സാഹചര്യത്തില്‍പ്പെടുമ്പോള്‍ `പരിശുദ്ധാത്മാവേ എന്നെ സഹായിക്കണമേ' എന്ന്‌ പറയണം. നിശ്ചയമായും പരിശുദ്ധാത്മാവ്‌ നമ്മെ സഹായിക്കും.

പരിശുദ്ധാത്മാവ്‌ സര്‍വവ്യാപി ആണെന്ന്‌ സങ്കീ.139:7-8 വാക്യങ്ങളില്‍ നിന്ന്‌ നമുക്കു മനസ്സിലാക്കാം. "നിന്റെ ആത്മാവിനെ ഒളിച്ച്‌ ഞാന്‍ എവിടേക്കു പോകും? തിരുസന്നിധി വിട്ട്‌ ഞാന്‍ എവിടേക്കു ഓടും? ഞാന്‍ സ്വര്‍ഗ്ഗത്തില്‍ കയറിയാല്‍ നീ അവിടെ ഉണ്ട്‌; പാതാളത്തില്‍ എന്റെ കിടക്ക വിരിച്ചാല്‍ നീ അവിടെ ഉണ്ട്‌". 1കൊരി. 2:10-11 ല്‍ നിന്ന്‌ പരിശുദ്ധാത്മാവ്‌ സര്‍വജ്ഞാനിയാണ്‌ എന്ന്‌ മനസ്സിലാക്കവുന്നതാണ്‌. "ആത്മാവ്‌ സകലത്തേയും ദൈവത്തിന്റെ ആഴങ്ങളേയും ആരായുന്നു. മനുഷനിലുള്ളത്‌ അവനിലെ മനുഷാത്മാവല്ലാതെ മനുഷരില്‍ ആര്‍ അറിയും? അവ്വണ്ണം തന്നെ ദൈവത്തിലുള്ളത്‌ ദൈവാത്മാവല്ലാതെ ആരും ഗ്രഹിച്ചിട്ടില്ല".

ദൈവത്തിന്റെ പരിശുദ്ധാത്മാവിന്‌ മനസ്സും, വികാരങ്ങളും, ഇച്ഛാശക്തിയും ഉള്ളതിനാല്‍ പരിശുദ്ധാത്മാവ്‌ ഒരു വ്യക്തിയാണ്‌ എന്ന്‌ നമുക്ക്‌ മനസ്സിലാക്കാം. പരിശുദ്ധാത്മാവ്‌ ചിന്തിക്കുകയും അറിയുകയും ചെയ്യുന്നു (1കൊരി.2:10). പരിശുദ്ധാത്മാവിനെ ദുഃഖിപ്പിക്കുവാന്‍ സാധിക്കും (എഫേ.4:30). പരിശുദ്ധാത്മാവ്‌ നമുക്കായി പക്ഷവാദം ചെയ്യുന്നു (റോമ.8:26-27). പരിശുദ്ധാത്മാവ്‌ തന്റെ ഇഷ്ടാനുസരണം തീരുമാനങ്ങള്‍ എടുക്കുന്നു (1കൊരി.12:7-11). ത്രിത്വത്തിലെ മൂന്നാമനായ വ്യക്തിയാണ്‌ പരിശുദ്ധാത്മാവ്‌. പരിശുദ്ധാത്മാവ്‌ ദൈവം ആയതുകൊണ്ട്‌ യേശുകര്‍ത്താവു പറഞ്ഞതുപോലെ മറ്റൊരു കാര്യസ്ഥനായി പ്രവര്‍ത്തിക്കുവാന്‍ പരിശുദ്ധാത്മാവിനു സാധിക്കും (യോഹ.14:16,26; 15:26).

ശാരീരിക, മാനസിക വേദനകളുടെ ആധിക്യത്താല്‍ ആശ്വാസമില്ലാതെ കരയുന്ന നാളുകള്‍ എല്ലാവരുടെയും ജീവിതത്തിലുണ്ട്‌. എന്റെ വേദന മാറ്റുവാന്‍ ഒരു വഴിയും കാണുന്നില്ല. ആര്‍ക്കും അതിന്‌ സാധിക്കുന്നുമില്ല. ഇവിടെ ചെയ്യേണ്ട ഒരു കാര്യമുണ്ട്‌. അത്‌ ശാന്തമായിരിക്കുക എന്നതാണ്‌. ഇവിടെ ദൈവത്തോട്‌ ഗുസ്‌തി പിടിച്ചിട്ട്‌ കാര്യവുമില്ല. പരാതിയും പിറുപിറുപ്പും ഉപേക്ഷിക്കുക. അവിടുന്ന്‌ ഇപ്പോഴും പ്രവര്‍ത്തനനിരതനാണെന്ന്‌ ഓര്‍ക്കുക. അവിടുത്തേക്ക്‌ രൂപപ്പെടുത്തുവാന്‍ പറ്റുന്ന രീതിയില്‍ വഴങ്ങിക്കൊടുക്കുക. തന്നെ സ്‌നേഹിക്കുന്നവര്‍ക്കുവേണ്ടി ദൈവം എല്ലാം നന്മയ്‌ക്കായി രൂപപ്പെടുത്തിക്കൊണ്ടിരിക്കുകയാണെന്ന ബോധ്യം വന്നുനിറയുന്ന അവസ്ഥയാണ്‌ ശാന്തത. ഈ ബോധ്യവും ശാന്തതയും സ്വന്തം കഴിവിനാല്‍ നേടിയെടുക്കുവാന്‍ സാധിക്കുകയില്ല. കാരണം, കാര്യങ്ങള്‍ നാം പ്രതീക്ഷിച്ച വഴിക്ക്‌ പോകാതിരിക്കുമ്പോള്‍ വേവലാതിപ്പെടുക എന്നത്‌ മനുഷ്യസഹജമാണ്‌. ഇവിടെയും ദൈവത്തിന്റെ പരിശുദ്ധാത്മാവ്‌ നമ്മെ സഹായിക്കും. `ദൈവാത്മാവേ, അങ്ങയുടെ ചിന്തകള്‍ എനിക്ക്‌ തരണമേ' എന്നുമാത്രം പ്രാര്‍ത്ഥിക്കുക. അവിടുന്ന്‌ നമ്മെ ഏറ്റെടുക്കും. നമ്മുടെ മനസ്‌ ശാന്തമായി, ദൈവതിരുമനസിന്‌ വിട്ടുകൊടുക്കുമ്പോള്‍ ദൈവം ജീവിതത്തില്‍ ഇടപെടുന്ന അനുഭവം നമുക്കുണ്ടാകും.

ഇപ്രകാരം ചെയ്യുന്ന ദൈവപൈതലിന്‌ മരുഭൂമിയാത്ര ഒരിക്കലും ദുഷ്‌കരമാവുകയില്ല. പകല്‍ മേഘസ്‌തംഭമായും രാത്രി അഗ്നിത്തൂണായും അവിടുന്ന്‌ കൂടെയുണ്ടാവും. നീ തളര്‍ന്നുവീഴാന്‍ അവിടുന്ന്‌ അനുവദിക്കുകയില്ല. അഥവാ തളര്‍ന്നു വീണാല്‍ ത്തന്നെ അവിടുത്തെ കൈകളിലേക്കാണ്‌ വീഴുക. അവിടുന്ന്‌ താങ്ങും. വീണ്ടും എഴുന്നേല്‌ക്കുവാനും നടക്കുവാനും ഓടുവാനുമുള്ള ശക്തി നല്‌കുകയും ചെയ്യും. തന്റെ പ്രവാചകനിലൂടെ അവിടുന്ന്‌ ഇത്‌ വെളിപ്പെടുത്തിയിരിക്കുന്നുത്‌ ഓര്‍ക്കുക (ഏശയ്യാ 40:29-31). വീണ്ടും സങ്കീര്‍ത്തകനിലൂടെ അവിടുന്ന്‌ ഇപ്രകാരം അരുള്‍ച്ചെയ്യുന്നു: ``അവിടുന്ന്‌ എന്റെ വിലാപത്തെ ആനന്ദനൃത്തമാക്കി മാറ്റി; അവിടുന്ന്‌ എന്നെ ചാക്കുവസ്‌ത്രമഴിച്ച്‌ ആനന്ദമണിയിച്ചു'' (സങ്കീ.30:11). നമുക്ക്‌ പ്രാര്‍ത്ഥിക്കാം:

ഓ, പ്രിയ പരിശുദ്ധാത്മാവേ, അങ്ങ്‌ എന്റെ സ്‌നേഹിതനായി എന്റെ ജീവിതത്തിലേക്ക്‌ ഇപ്പോള്‍ത്തന്നെ കടന്നുവരണമേ. അങ്ങയോട്‌ സംസാരിക്കുവാന്‍ എന്നെ പഠിപ്പിച്ചാലും. അങ്ങയുടെ മൃദുവായ ശബ്‌ദം കേള്‍ക്കുവാന്‍ എന്നെ പരിശീലിപ്പിക്കണമേയെന്ന്‌ അങ്ങയോട്‌ ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. അങ്ങയുടെ സ്‌നേഹസാന്നിധ്യത്തിനായി ഞാന്‍ ദാഹിക്കുന്നു. ഞാന്‍ അങ്ങയെ ആരാധിക്കുന്നു. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ദൈവമേ ആരാധന. 






പരിശുദ്ധാരൂപിക്ക്‌ എതിരായ പാപങ്ങള്‍ ആറ്‌


സ്വര്‍ഗ്ഗം കിട്ടുകയില്ല എന്നുള്ള വിചാരം ( നിരാശ).

സത്പ്രവൃത്തി കൂടാതെ സ്വര്‍ഗ്ഗം പ്രാപിക്കണമെന്ന മിഥ്യാ ധാരണ.

ഒരു കാര്യം സത്യമാണെന്ന്‌ അറിഞ്ഞാലും അതിനെ നിഷേധിക്കുന്നത്‌.

അന്യരുടെ നന്‍മയിലുള്ള അസൂയ.

പാപം ചെയ്തതിനുശേഷം അനുതപിക്കാതെ പാപത്തില്‍ തന്നെ‍ ജീവിക്കുന്നത്‌.

അന്ത്യസമയത്തുപോലും അനുതപിക്കാതെ പാപത്തോടു കൂടെ മരിക്കുന്നത്‌.


പരിശുദ്ധാരൂപിയുടെ ഫലങ്ങള്‍ പന്ത്രണ്ട്‌


1 ഉപവി

2 ആനന്ദം

3 സമാധാനം

4 ക്ഷമ

5 സഹനശക്തി

6 നന്‍മ

7 കനിവ്‌

8 സൗമ്യത

9 വിശ്വാസം

10 അടക്കം

11 ആത്മസംയമനം

12 കന്യാവ്രതം


(ഗലാത്യര്‍ 5:22-23)

പരിശുദ്ധാരൂപിയുടെ ദാനങ്ങള്‍ ഏഴ്‌

പരിശുദ്ധാത്മാവ് വിശ്വാസികൾക്ക് പല "ദാനങ്ങൾ" നൽകും.ഇ ദാനങ്ങൾ ചില പ്രത്യേക കഴിവുകൾ ആ വ്യക്തിക്ക് പ്രധാനം ചെയും.പുതിയ നിയമത്തിൽ 3 അതിമാനുഷ കൃപാവരങ്ങളെ പറ്റി പറയുന്നുണ്ട് അവ ഭാഷാ വരം,പ്രവചന വരം, രോഗ ശാന്തി വരം എന്നിവ ആകുന്നു.


1 ജ്ഞാനം 2. ബുദ്ധി 3. ആലോചന 4. ആത്മശക്തി 5. അറിവ്‌ 6. ഭക്തി 7. ദൈവഭയം (1കൊറി.12:1-11)

പന്തക്കുസ്ത തിരുനാള്‍ നൊവേന

നിര്‍ദ്ധയനായ ഭൃത്യന്‍റെ ഉപമ


നിര്‍ദ്ധയനായ ഭൃത്യന്‍റെ ഉപമ 



മത്താ 18:23-35

സ്വര്‍ഗ്ഗരാജ്യം തന്റെ സേവകന്‍മാരുടെ കണക്കുതീര്‍ക്കന്‍ ആഗ്രഹിച്ച ഒരു രാജാവിന് സാദൃശം.കണക്ക് തീര്‍ക്കാനാരംഭിച്ചപ്പോള്‍ പതിനായിരം താലന്തു കടപ്പെട്ടിരുന്ന ഒരുവനെ അവന്റെ മുമ്പില്‍ കൊണ്ടുവന്നു.അവന് അത് വീട്ടാന്‍ നിര്‍വ്വാഹമില്ലായിരുന്നതുകൊണ്ടു അവനെയും ഭാര്യയെയും മക്കളെയും അവന്റെ സമസ്ത വസ്തുക്കളേയും വിറ്റു കടം വീട്ടാന്‍ യജമാനന്‍ കല്‍പ്പിച്ചു.അപ്പോള്‍ സേവകന്‍ വീണു നമസ്കരിച്ചുകൊണ്ടു പറഞ്ഞു പ്രഭോ എന്നോടു ക്ഷമിക്കണമേ ഞാന്‍ എല്ലാം തന്നുവീട്ടിക്കൊള്ളാം,ആ സേവകന്‍റെ യജമാനന്‍ മനസ്സലിഞ്ഞ് അവനെ വിട്ടയക്കുകയും കടം ഇളച്ചുകൊടുക്കുകയും ചെയ്തു.അവന്‍ പുറത്തിറങ്ങിയപ്പോള്‍ തനിക്ക് നൂറു ദനാറാ നല്കാന്നുണ്ടായിരുന്ന തന്റെ സഹസേവകനെ കണ്ടുമുട്ടി,അവന്റെ കഴുത്തുപിടിച്ചു ഞെരിച്ചുകൊണ്ടു അവന്‍ പറഞ്ഞു എനിക്കു തരാനുള്ളത് തന്നുതീര്‍ക്കുക,അപ്പോള്‍ ആസഹസേവകന്‍ അവനോടു വീണപേക്ഷിച്ചു എന്നോടു ക്ഷമിക്കണമേ ഞാന്‍ തന്നു വീട്ടിക്കൊള്ളാം.എന്നാല്‍ അവന്‍ സമ്മതിച്ചില്ല കടം വീട്ടുന്നതുവരെ സഹസേവകനെ അവന്‍ കാരാഗൃഹത്തിലടച്ചു.സംഭവിച്ചതറിഞ്ഞു മറ്റ് സേവകന്‍മാര്‍സങ്കടപ്പെട്ടു.അവര്‍ ചെന്നു നടന്നതെല്ലാം യജമാനനേ അറിയിച്ചു.യജമാനന്‍ അവനെ വിളിച്ചു പറഞ്ഞു ദുഷ്ടനായ സേവകാ നീ എന്നോടു കേണപേക്ഷിച്ചതുകൊണ്ടു നിന്റെ കടമെല്ലാം ഞാന്‍ ഇളച്ചുതന്നു,ഞാന്‍ നിന്നോടു കരുണകാണിച്ചപ്പോലെ നീയും നിന്റെസഹസേവകരോട് കരുണ കാണിക്കേണ്ടതായിരുന്നില്ലേ?യജമാനന്‍ കോപിച്ചു കടം മുഴുവന്‍ വീട്ടുന്നതുവരെ അവനെ കാരാഗൃഹാധികൃതര്‍ക്ക് ഏല്‍പ്പിച്ചുകൊടുത്തു.നിങ്ങള്‍ സഹോദരനോടു ഹൃദയപൂര്‍വ്വം ക്ഷമിക്കുന്നിലെങ്കില്‍ എന്റെ സ്വര്‍ഗ്ഗസ്ഥനായ പിതാവ് നിങ്ങളോടും ഇതുപോലെതന്നെ പ്രവര്‍ത്തിക്കും.
ദൈവം നമ്മക്ക് തരുന്ന അനുഗ്രഹങ്ങള്‍ പൂര്‍ണ്ണമായും നിനക്ക് മാത്രമല്ല ..നിന്റെ സഹോദരങ്ങള്‍ക്ക്  കൂടി വേണ്ടിയാണ് ..നിന്റെ സഹോദരങ്ങളോട് ഉള്ള കടമകള്‍ നിര്‍വഹിക്കാത്തവര്‍  ദൈവത്തിന്റെ മുന്‍പില്‍ കണക്കു കൊടുക്കേണ്ടി വരും എന്ന് ഈ ഉപമ നമ്മളെ ഉദ്ബോധിപ്പിക്കുന്നു ..ലാസറിന്റെ ഉപമയിലെ ധനികനെ ഈ അവസരത്തില്‍ നമ്മുക്ക് സ്മരിക്കാം ..അവന്‍ ഒരു പാപവും ചെയ്തതായി വചനം പറയുന്നില്ല.മാത്രവും അല്ല അവന്റെ മേശയില്‍ നിന്ന് താഴെ വീഴുന്ന അപ്പം എടുക്കുന്നതില്‍ നിന്ന് ലാസറിനെ തടഞ്ഞുമില്ല ..എങ്കില്‍ കൂടെയും അവനു സ്വര്‍ഗ്ഗ ഭാഗ്യം ലഭിച്ചില്ല ..നീ ദേവാലയത്തിലേക്ക് കാറില്‍ പോകുമ്പോള്‍ നിന്റെ അടുത്ത വീടിലെ കുട്ടി വെയിലത്ത്‌ നടന്നു പോകുന്നത് കണ്ടാല്‍ നീ എന്ത് ചെയും..ഒരു നിമിഷം ചിന്തിക്കുക.നിന്റെ അടുത്ത് സഹായം ചോദിച്ചു വരുന്ന നിന്റെ സഹോദര്‍ക്ക്  നീ ഒരു രൂപ കൊടുത്തു വിടുന്നത് ..അവരെ സഹായിക്കണോ അതോ അവരെ കൊണ്ടുള്ള ശല്യം തീര്‍ക്കണോ ?ഈ നിമിഷത്തില്‍ മറ്റുള്ളവര്‍ നിനക്ക് ചെയ്തു തരണമെന്ന് ആഗ്രഹിക്കുന്ന കാര്യങ്ങള്‍ നീ അവരോടു ചെയുക എന്നാ വചനം നിന്റെ മനസ്സില്‍  ഇപ്പോഴും  ഉണ്ടാകട്ടെ.മറ്റുള്ളവര്‍ക്ക് നന്മ ചെയ്യാന്‍ ലഭിക്കുന്ന അവസരങ്ങള്‍ നിന്റെ സ്വര്‍ഗീയ നിക്ഷേപം കൂട്ടാനുള്ള മാര്‍ഗമായി കണ്ടു സന്തോഷിക്കുക .

നമ്മുക്ക് പ്രാര്‍ത്ഥിക്കാം നല്ലവനായ എന്റെ ഇശോയെ മറ്റുള്ളവരോട് ചെറിയ തെറ്റുകള്‍ പോലും ക്ഷേമിക്കുവാന്‍  സാധിക്കാത്ത അവസ്ഥയിലേക്ക് നീ കടന്നു varename ..എന്റെ ജീവിതത്തില്‍ നീ തന്ന അനുഗ്രഹങ്ങള്‍ മറ്റുള്ളവരുമായി  panku  വക്കാനുള്ളതാണ് എന്നാ ബോധ്യം  നീ എനിക്ക് തരേണമേ .കര്‍ത്താവെ  എനിക്ക് ക്ഷേമിക്കുവാന്‍ സാധിക്കാത്ത എല്ലാ വക്തികളെയും കര്‍ത്താവെ നിന്റെ തിരുചോര ഒരുക്കി നിന്റെ പരിശുദ്ധ അതമാവിന്റെ ശക്തിയാല്‍ ക്ഷേമിക്കുവാന്‍ എനിക്കിടയകട്ടെ ..എന്നോട് ക്ഷേമിക്കുവാന്‍ ഉള്ള എല്ലാവരേം ഇപ്പോള്‍ അര്‍പ്പിക്കപെടുന്ന വിശുദ്ധ കുര്‍ബനയിലെ പരികര്‍മ്മം ചെയ്യുന്ന കാസയിലേക്ക് ഞാന്‍ സമര്‍പ്പിക്കുന്നു ..അവര്‍ക്ക് എന്നോട് ക്ഷേമിക്കാനുള്ള മനസ്സ് നീ കൊടുക്കേണമേ ..പ്രതേകിച്ചു നിങ്ങള്‍ മറ്റുളവര്‍ക്ക് ചെയ്തപ്പോള്‍ എല്ലാം എനിക്ക് തന്നെയാണ് ചെയ്തത് എന്നാ ബോധ്യത്തില്‍ എപ്പോളും ജീവിക്കുവാന്‍ എന്നെ സഹായിക്കേണമേ

യേശുവിന്റെ കുരിശു മരണം എ ഡി 33 ഏപ്രില്‍ മൂന്നിന് ..സുവിശേഷം സത്യമാണെന്ന് ശാസ്ത്രീയ പഠനം









Jesus, as described in the New Testament, was most likely crucified on Friday April 3, 33 A.D.
The latest investigation, reported in the journal International Geology Review, focused on earthquake activity at the Dead Sea, located 13 miles from Jerusalem. The Gospel of Matthew, Chapter 27, mentions that an earthquake coincided with the crucifixion:
“And when Jesus had cried out again in a loud voice, he gave up his spirit. At that moment the curtain of the temple was torn in two from top to bottom. The earth shook, the rocks split and the tombs broke open.”

Varves, which are annual layers of deposition in the sediments, reveal that at least two major earthquakes affected the core: a widespread earthquake in 31 B.C. and an early first century seismic event that happened sometime between 26 A.D. and 36 A.D.
To analyze earthquake activity in the region, geologist Jefferson Williams of Supersonic Geophysical and colleagues Markus Schwab and Achim Brauer of the German Research Center for Geosciences studied three cores from the beach of the Ein Gedi Spa adjacent to the Dead Sea.
The latter period occurred during “the years when Pontius Pilate was procurator of Judea and when the earthquake of the Gospel of Matthew is historically constrained,” Williams said.
"The day and date of the crucifixion (Good Friday) are known with a fair degree of precision," he said. But the year has been in question.
In terms of textual clues to the date of the crucifixion, Williams quoted a Nature paper authored by Colin Humphreys and Graeme Waddington. Williams summarized their work as follows:
  • All four gospels and Tacitus in Annals (XV,44) agree that the crucifixion occurred when Pontius Pilate was procurator of Judea from 26-36 AD.
  • All four gospels say the crucifixion occurred on a Friday.
  • All four gospels agree that Jesus died a few hours before the beginning of the Jewish Sabbath (nightfall on a Friday).
  • The synoptic gospels (Matthew, Mark, and Luke) indicate that Jesus died before nightfall on the 14th day of Nisan; right before the start of the Passover meal.
  • John’s gospel differs from the synoptics; apparently indicating that Jesus died before nightfall on the 15th day of Nisan.
When data about the Jewish calendar and astronomical calculations are factored in, a handful of possible dates result, with Friday April 3, 33 A.D. being the best match, according to the researchers.
In terms of the earthquake data alone, Williams and his team acknowledge that the seismic activity associated with the crucifixion could refer to “an earthquake that occurred sometime before or after the crucifixion and was in effect ‘borrowed’ by the author of the Gospel of Matthew, and a local earthquake between 26 and 36 A.D. that was sufficiently energetic to deform the sediments of Ein Gedi but not energetic enough to produce a still extant and extra-biblical historical record.”
“If the last possibility is true, this would mean that the report of an earthquake in the Gospel of Matthew is a type of allegory,” they write.
Williams is studying yet another possible natural happening associated with the crucifixion - darkness.
Three of the four canonical gospels report darkness from noon to 3 PM after the crucifixion. Such darkness could have been caused by a dust storm, he believes.
Williams is investigating if there are dust storm deposits in the sediments coincident with the early first century Jerusalem region earthquake.


പന്തക്കുസ്ത തിരുനാള്‍












പന്തക്കുസ്ത ദിനത്തിനോട് അനുബന്ധിച്ചുള്ള നൊവേന ഒന്‍പതാം ദിവസം




പന്തക്കുസ്ത ദിനത്തിനോട് അനുബന്ധിച്ചുള്ള നൊവേന എട്ടാം ദിവസം





Related Posts Plugin for WordPress, Blogger...
അവന്‍ ആശുദധാത്‌മാക്കളെ വചനം കൊണ്ട് പുറത്താക്കുകയും , എല്ലാ രോഗികളെയും സുഖപ്പെടുത്തുകയും ചെയ്തു (മത്തായി 8 .16 ).... എന്റെ അടുത്ത് വന്നു എന്റെ വചനം കേള്‍ക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നവന്‍ ആര്‍ക്കു സദൃശ്യന്‍ എന്ന് ഞാന്‍ വക്തമാക്കാം .. 48 ആഴത്തില്‍ കുഴിച്ചു പാറമേല്‍ അടിസ്ഥാനമിട്ടു വീട് പണിത മനുഷ്യനോടു സദൃശ്യന്‍ ആണ് അവന്‍ .വെള്ളപ്പൊക്കം ഉണ്ടാകുകയും ഒഴുക്ക് അതിന്മേല്‍ ആഞ്ഞടിക്കുകയും ചെയ്തു .എന്നാല്‍ ആ വീടിനെ ഇളക്കാന്‍ കഴിഞ്ഞില്ല. എന്തെന്നാല്‍ അത് ബലിഷ്ടമായി പണിയപ്പെട്ടിരുന്നു. (ലുക്കാ 6 47-48)...."വിശ്വസിച്ചുകൊണ്ടു പ്രാര്‍ത്ഥനയില്‍ നിങ്ങള്‍ ആവശ്യപ്പെടുന്നതെല്ലാം നിങ്ങള്‍ക്ക്‌ ലഭിക്കും. " മത്താ. 21:22